1 GBP = 90.50 INR                       

BREAKING NEWS

കോഴിക്കോട് നഗരത്തെ ജനസാഗരമാക്കിയത് ആരുടെ മിടുക്ക്? രാഹുലിന്റെ നോട്ടം പോലും ഒപ്പിയെടുത്ത് പ്രതിഫലിപ്പിച്ച കഠിനാധ്വാനത്തിന് ഗുണം കിട്ടുമോ? മുഖ്യസംഘാടകന്‍ എന്ന നിലയില്‍ രാഹുലിന്റെ ഗുഡ് ലിസ്റ്റില്‍ കയറി പറ്റി ടി സിദ്ദിഖ്; വയനാട് മോഹവുമായി നടക്കുന്ന സിദ്ദിഖിന് വീണ്ടും നറുക്കു വീഴുമോ? കാസര്‍ഗോട്ടോ വടകരയിലോ രക്തസാക്ഷിയാകുന്നതിന് വിധിച്ചിരിക്കുന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റിന് രാഹുലിന്റെ പ്രീതി ഗുണം ചെയ്യുമോ?

Britishmalayali
kz´wteJI³

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ മനസ് അറിഞ്ഞായിരുന്നു സിദ്ദിഖിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട്ടെ മഹാറാലിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷ പ്രസംഗത്തില്‍ കാടുകയറിയപ്പോള്‍ രാഹുലിന് അതൃപ്തിയുണ്ടായി. ഇത് മുഖത്ത് വ്യക്തമാകുക സംഗതി പന്തിയല്ലെന്ന് തോന്നിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ടി. സിദ്ദിഖ് മുല്ലപ്പള്ളിയുടെ പുറത്ത് തട്ടി എന്തോ പറഞ്ഞതോടെ പ്രസംഗം പൊടുന്നനെ നിന്നു. രാഹുല്‍ പിന്നീട് കോഴിക്കോട് കത്തികയറി. കടപ്പുറത്തെ ജനസാഗരത്തെ ആവേശത്തിലാക്കി. കോഴിക്കോട് രാഹുല്‍ ഗാന്ധി കണ്ടത് സംഘാടന മികവിന്റെ പൊതു സമ്മേളനമാണ്. ഇതോടെ ടി സിദ്ദിഖ് രാഹുലിന്റെ ഗുഡ് ബുക്കില്‍ ഇടം നേടുകയാണ്. സിദ്ദിഖാണ് എല്ലാത്തിനും ചുക്കാന്‍ പിടിച്ചതെന്ന് രാഹുലിനെ ഉമ്മന്‍ ചാണ്ടിയും അറിയിച്ചിട്ടുണ്ട്. ഇതോടെ സിദ്ദിഖിന് പ്രതീക്ഷ കൂടുകയാണ്.

വയനാട് ലോക്സഭാ സീറ്റില്‍ സിദ്ദിഖിന് കണ്ണുണ്ട്. എന്നാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഈ സീറ്റുറപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് സിദ്ദിഖിന് സീറ്റ് കൊടുക്കാനാണ് താല്‍പ്പര്യം. രാഹുലിന്റെ മനസ്സ് അനുകൂലമായാല്‍ ഇനിയും സിദ്ദിഖിന് വയനാടില്‍ മത്സരിക്കാനാകും. നിലവില്‍ കാസര്‍ഗോഡും വടകരയുമാണ് സിദ്ദിഖിനായി കോണ്‍ഗ്രസിലെ കേരള നേതാക്കള്‍ കണ്ടു വച്ചിരിക്കുന്നത്. രണ്ടിടത്തും ജയസാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് കോഴിക്കോടെ സംഘാടന മികവിലൂടെ വയനാട് സീറ്റ് കൈയില്‍ വരുമെന്ന് സിദ്ദിഖ് പ്രതീക്ഷിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ നിലപാടും നിര്‍ണ്ണായകമാണ്. വയനാടില്‍ മത്സരിക്കേണ്ടത് മലബാറില്‍ നിന്നുള്ള നേതാവാണെന്ന ചര്‍ച്ച സിദ്ദിഖിന് വേണ്ടി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. ഇതിനിടെയാണ് കോഴിക്കോട് രാഹുലിന്റെ പൊതുപരിപാടി എത്തിയതും അത് വമ്പന്‍ വിജയമാക്കി സിദ്ദിഖ് മാറ്റിയതും.

കോഴിക്കോട്ടെ പരിപാടി ദേശീയ തലത്തിലും ചര്‍ച്ചയാക്കി. അധികാരത്തിലെത്തിയാല്‍ അഴിമതിക്കെതിരെ പോരാട്ടം ശക്തമാക്കുമെന്നു പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി കോഴിക്കോടിനെ ഇളക്കി മറിച്ചു. റഫാല്‍ യുദ്ധവിമാന അഴിമതിയില്‍ പങ്കാളിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അനില്‍ അംബാനിയെയും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജയിലില്‍ അടയ്ക്കുമെന്നു രാഹുല്‍ പറഞ്ഞു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് കടപ്പുറത്ത് നടന്ന ജനമഹാറാലിയില്‍ നിറഞ്ഞത് ആവേശം മാത്രമായിരുന്നു. ഇതോടെയാണ് വയനാട്ടില്‍ സിദ്ദിഖിന് പ്രതീക്ഷ വീണ്ടുമെത്തുന്നത്. വയനാട്ടില്‍ മത്സരിക്കാനില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി കഴിഞ്ഞു. കെസിയുടെ പിന്തുണ ഉള്ളവര്‍ക്ക് വയനാട് സ്ഥാനാര്‍ത്ഥിയാകാം. ഇതിനുള്ള ശ്രമമാണ് സിദ്ദിഖ് ഇപ്പോള്‍ നടത്തുന്നത്. രാഹുലിന്റെ പ്രീതിയുള്ളതു കൊണ്ടു തന്നെ നടക്കുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ വയനാട് സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു കഴിഞ്ഞു. ഇത് സിദ്ദിഖിന് വെല്ലുവിളിയാണ്. എങ്കിലും മലബാറിലെ നേതാവെന്ന പരിഗണന തനിക്ക് കിട്ടുമെന്ന് സിദ്ദിഖ് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള നിര്‍ണ്ണായക സ്‌ക്രീനിങ് കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇടുക്കി, ആലപ്പുഴ, വടകര, പത്തനംതിട്ട, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അവ്യക്തത തുടരുയാണ്. മുതിര്‍ന്ന നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ച ചെയ്യും. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ ഒന്നിലധികം പേരുകളോടെ സാധ്യത പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇനിയും നീണ്ടാല്‍ ജയത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. അതിനാല്‍ ഇന്നത്തെ സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ക്ക് തീരുമാനത്തിലെത്തേണ്ടതുണ്ട്. യോഗത്തില്‍ സംഘടന കാര്യ ചുമതലയുള്ള എ.ഐ.സി.സി ജനല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് പുറമെ എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും എത്തും. ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ ആശ്രയിച്ചിരിക്കും പത്തനംതിട്ടയിലെ യും ഇടുക്കിയിലെയും തീരുമാനം. ഉമ്മന്‍ ചാണ്ടി പത്തനംതിട്ടയില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആന്റോ ആന്റണി മാറിയേക്കും. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും ജോസഫ് വാഴയ്ക്കനും സാധ്യത പട്ടികയിലുണ്ട്.

ആലപ്പുഴ, വടകര, വയനാട് മണ്ഡലങ്ങളിലും വ്യക്തത ആയിട്ടില്ല. ഷാനി മോള്‍ ഉസ്മാനോ ടി.സിദ്ദിഖോ സ്ഥാനാര്‍ത്ഥിയാകും. വടകരയില്‍ കോണ്‍ഗ്രസ് മത്സരിക്കാനാണ് തീരുമാനമെങ്കില്‍ ടി.സിദ്ദിഖിനാണ് മുന്‍ തൂക്കം. ഇതിനൊപ്പമാണ് കോഴിക്കോട്ടെ പരിപാടി ചര്‍ച്ചയാകുന്നത്. ഇതില്‍ രാഹുല്‍ പൂര്‍ണ്ണ തൃപ്തനാണ്. അതുകൊണ്ട് തന്നെ വയനാടില്‍ തനിക്ക് നറുക്ക് വീഴുമെന്നാണ് സിദ്ദിഖിന്റെ പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category