1 GBP = 90.50 INR                       

BREAKING NEWS

മാണിക്ക് നൈസായി ഒരു പണി കൊടുക്കാന്‍ ഉറങ്ങി കിടന്ന ജോസഫിനെ വിളിച്ചെണീപ്പിച്ച് സീറ്റ് മോഹം നല്‍കിയ കോണ്‍ഗ്രസ് വീണത് ഊരാക്കുടുക്കില്‍; മാണി ലവലേശം അനങ്ങാതെ വന്നപ്പോള്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും സീറ്റ് കൊടുത്തില്ലെങ്കില്‍ മൂന്നു സീറ്റുകളില്‍ പണി കിട്ടുമെന്ന് ഭയന്ന് കോണ്‍ഗ്രസ്; ലീഗിന് പോലും രണ്ട് സീറ്റില്‍ അധികം നിഷേധിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത് ജോസഫിനെ സ്വതന്ത്രനായി വേഷം കെട്ടിച്ച് ഇടുക്കിയില്‍ നിര്‍ത്താന്‍; കൂഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു

Britishmalayali
kz´wteJI³

കൊച്ചി: കേരളാ കോണ്‍ഗ്രസിലെ ചെറിയ പ്രശ്നം പോലും ബാധിക്കുന്ന ജില്ലകളാണ് കോട്ടയവും ഇടുക്കിയും പത്തനംതിട്ടയും. കേരളാ കോണ്‍ഗ്രസില്‍ കെ എം മാണിയും പിജെ ജോസഫും തമ്മിലെ പ്രശ്നങ്ങള്‍ ഈ മൂന്ന് സീറ്റിലും പ്രതിഫലിക്കും. അതുകൊണ്ട് തന്നെ മൂന്ന് ലോക്സഭാ സീറ്റുകള്‍ കൈമോശം വരുന്ന അവസ്ഥയെ കുറിച്ച് കോണ്‍ഗ്രസിന് ചിന്തിക്കാനേ കഴിയുന്നില്ല. ഇതോടെ പിജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. ലോക്സഭാ സീറ്റെന്ന മോഹം ജോസഫിന് ഉണ്ടാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലരാണ്. ഇക്കാര്യങ്ങള്‍ ജോസഫ് തുറന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് വെട്ടിലാകും. അതുകൊണ്ടാണ് ജോസഫിനെ കൂടെ നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഇടുക്കിയില്‍ ജോസഫിനെ പൊതുസ്വതന്ത്രനാക്കുമെന്നാണ് സൂചന.

പിജെ ജോസഫിനെ ഇടുക്കിയില്‍ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള സാധ്യത തേടി കോണ്‍ഗ്രസ് ചര്‍ച്ച സജീവമാക്കി. ഇതേക്കുറിച്ച് മുസ്ലിം ലീഗുമായും യുഡിഎഫിലെ മറ്റ് ഘടകക്ഷികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തുകയാണ്. വിഷയത്തില്‍ കെ.എം. മാണിയും ഇതിനോട് യോജിച്ചതായി സൂചനയുണ്ട്. കോഴിക്കോട് രാഹുല്‍ഗാന്ധിയുമായി വിഷയം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇനി യുഡിഎഫ് യോഗം ചേരുമെന്നും സൂചനയുണ്ട്. പി.ജെ. ജോസഫിനെ പിണക്കിയാല്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം സീറ്റുകളില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. കോട്ടയം സീറ്റ് ജോസഫിന് മാണി നല്‍കാത്തതാണ് ഇതിനെല്ലാം കാരണം. മത്സരിച്ചേ മതിയാകൂവെന്ന നിലപാടില്‍ ജോസഫ് ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കം.

കോട്ടയം സീറ്റ് തിരികെ ചോദിക്കുന്നത് കെ.എം. മാണിയെ പ്രകോപിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതിനാല്‍ കെ.എം മാണിയെ പിണക്കാതെ ഇടുക്കി സീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറാകുമെന്നാണ് ജോസഫ് വിഭാഗം പ്രതീക്ഷിക്കുന്നത്. കോട്ടയത്ത് തോമസ് ചാഴികാടനുവേണ്ടി പിജെ ജോസഫിനെ പ്രചാരണത്തിന് ഇറക്കാന്‍ ശ്രമിക്കുന്ന മാണി വിഭാഗവും ഇടുക്കി സീറ്റ് നല്‍കി ജോസഫിനെ മത്സരിപ്പിക്കുന്നതാണ് നല്ലതെന്നാണ് കരുതുന്നത്. പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ജോസഫിന് ലോക്സഭയിലേക്ക് മത്സരിക്കണമെന്ന മോഹം ഇല്ലായിരുന്നു. ഇത് ആളിക്കത്തിച്ചത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് വാങ്ങി ഇടുക്കി പകരം നല്‍കാനുള്ള നീക്കം. എന്നാല്‍ ഇതിനെ ഉറച്ച മനസോടെ മാണി എതിര്‍ത്തു. കോട്ടയം കേരളാ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണെന്ന വാദമുയര്‍ത്തി. ഇതോടെ കോട്ടയത്ത് മത്സരിക്കാനും ജോസഫ് തയ്യാറായി. ഇതിനെ മാണി വിഭാഗം അനുകൂലിച്ചില്ല. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെയാണ് ജോസഫ് പ്രശ്നത്തിലകപ്പെട്ടത്. കോട്ടയത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും കെസി ജോസഫിനും താല്‍പ്പര്യമുണ്ടായിരുന്നു. ഇതിന് വേണ്ടിയാണ് ജോസഫിനെ കളത്തിലിറക്കിയത്. ഇടുക്കി നല്‍കി കോട്ടയം പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ നടന്നത് ദുബായിലായിരുന്നു. പിജെും കെസിയും തമ്മിലായിരുന്നു ആശയ വിനിമയം. മാണിക്ക് പണി കൊടുക്കാന്‍ ആഗ്രഹിച്ച് നടന്ന കെ സി ജോസഫ് ഇതില്‍ വീഴുകയും ചെയ്തു. ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയല്ലാത്ത സാഹചര്യം ചര്‍ച്ചയാക്കി ലോക്സഭയിലേക്ക് മത്സരിക്കാമെന്ന് ജോസഫും സ്വപ്നം കണ്ടു. തൊടുപുഴയിലെ ഉപതെരഞ്ഞെടുപ്പില്‍ മകനെ മത്സരിപ്പിക്കാനും ജോസഫ് ആഗ്രഹിച്ചു. എന്നാല്‍ മാണിയുടെ ഉറച്ച നിലപാട് കാര്യങ്ങള്‍ മാറ്റി മറിച്ചു. ജോസഫിനെ പൂര്‍ണ്ണമായും ഒഴിവാക്കി. ഇതോടെ പ്രകോപിതനായ ജോസഫിനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതനായി.

കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും തോല്‍ക്കുകയെന്നത് കോണ്‍ഗ്രസിന് കഴിയാതെയായി. ഇതോടെയാണ് ജോസഫിനെ പൊതു സ്വതന്ത്രനാക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഉമ്മന്‍ ചാണ്ടിക്ക് മത്സരിക്കേണ്ട സമ്മര്‍ദ്ദും ഉണ്ടാകില്ല. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി സീറ്റ് ജോസഫിനു വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി രാത്രി കോഴിക്കോട് നടക്കുന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. പി.ജെ.ജോസഫിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നായിരുന്നു ജോസഫ് വിഭാഗം കോണ്‍ഗ്രസിനോട് പ്രധാനമായും ആവശ്യപ്പെട്ടത്. കോട്ടയത്തു പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കെ.എം.മാണി തയാറല്ല. അതേസമയം കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരികെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പി.ജെ.ജോസഫിന്റെ ആവശ്യത്തെ തള്ളാന്‍ കോണ്‍ഗ്രസിനും കഴിയില്ല.

ഈ സാഹചര്യത്തിലാണ് ഇടുക്കി വിട്ടുകൊടുത്തു ജോസഫിനെ യുഡിഎഫിന്റെ പൊതുസ്വതന്ത്രനെന്ന നിലയില്‍ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നത്. അധികസീറ്റിന് ആവശ്യമുന്നയിച്ച ലീഗിന്റെ നിലപാട് കൂടി അറിഞ്ഞിട്ടേ അന്തിമ തീരുമാനമുണ്ടാകു. ജോസഫിന് ഇടുക്കി സീറ്റ് നല്‍കിയാല്‍ മാണിപക്ഷം എതിര്‍ക്കാനിടയില്ലെന്നാണു സൂചന. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്നും ജോസഫിന് ഒരു സീറ്റ് നല്‍കിയാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂവെന്നുമായിരുന്നു റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പ്രതികരണം. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി മല്‍സരിക്കുന്നില്ലെങ്കില്‍ ഇടുക്കിയില്‍ ജയിക്കാന്‍ കോണ്‍ഗ്രസിനു നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. പി.ജെ.ജോസഫ് വന്നാല്‍ ജയസാധ്യത കൂടും. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരുന്നതോടെ കോട്ടയത്തു തോമസ് ചാഴികാടന്റെ വിജയം സാധ്യമാകുമെന്നും കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നു. പത്തനംതിട്ടയിലും പ്രശ്നമില്ലാതെ യുഡിഎഫിന് ജയിക്കാനാകും.

ഇടുക്കിയില്‍ യുഡിഎഫ് പിന്തുണയോടെ ജോസഫിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാകുമോയെന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. പക്ഷെ ഇതിനായി കോണ്‍ഗ്രസിന് സ്വന്തം സീറ്റ് വിട്ടു കൊടുക്കേണ്ടി വരും. ജോസഫിനെ കൈവിടാന്‍ ഉമ്മന്‍ ചാണ്ടി ഒരുക്കമല്ലെന്നാണ് സൂചന.മൂന്നാം സീറ്റ് ചോദിച്ച മുസ്ലിം ലീഗിന്റെ കൂടി സമ്മതത്തോടെ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. മൂന്നാം സീറ്റ് എന്ന ആവശ്യം തള്ളിയ കോണ്‍ഗ്രസിന് എങ്ങനെ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാനാകുമെന്നാണ് ലീഗിന്റെ ചോദ്യം. എന്നാല്‍ സീറ്റ് കേരള കോണ്‍ഗ്രസിനല്ല സ്വതന്ത്രനായി മത്സരിക്കുന്നത് പിജെ ജോസഫിനാണെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. അതേ സമയം കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നും ജോസഫ് വിഭാഗം പിന്നോട്ടു പോയി. ഇടുക്കി സീറ്റില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന്റെ ഈ നീക്കം.

വെള്ളിയാഴ്ചയോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പിജെ ജോസഫിന്റെ വിശദീകരണം. എന്നാല്‍ കേരള കോണ്‍ഗ്രസ് വിടാതെ സ്വതന്ത്രനായി ജോസഫ് മത്സരിച്ചാലുള്ള നിയമക്കുരുക്കും ഇരു വിഭാഗവും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കെഎം മാണിയുടെ നിലപാടും നിര്‍ണ്ണായകമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category