1 GBP = 90.50 INR                       

BREAKING NEWS

ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും വ്യത്യസ്ത താല്‍പ്പര്യങ്ങള്‍; എല്ലാ താല്‍പ്പര്യങ്ങളെയും അതിജീവിക്കാന്‍ പറ്റിയ താല്‍പ്പര്യങ്ങളുമായി വേണുഗോപാല്‍; ആകാശത്തും ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരം ഉണ്ടാക്കാനാവാതെ കേരളത്തിലെ നേതാക്കള്‍; ഇന്ന് അന്തിമ തീരുമാനം ഉണ്ടാകുമ്പോള്‍ വിജയിക്കുക കെ സി വേണുഗോപാലിന്റെ ബോധ്യങ്ങള്‍ തന്നെ; വേണുവിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഊഹിക്കാന്‍ പോലും ആവാതെ നേതാക്കള്‍; നാളെയെങ്കിലും പ്രഖ്യാപിക്കുമെന്ന് കരുതി പ്രവര്‍ത്തകര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക രണ്ട് ദിവസത്തിനകം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പട്ടികയിലെ പേരുകാരുടെ എണ്ണം കൂടുതലും ഗ്രൂപ്പു താല്‍പ്പര്യങ്ങളും കാരണമാണ് പട്ടിക പുറത്തുവരാന്‍ വൈകുന്നത്. ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ ഉള്ളതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വിജയാ സാധ്യതയെയും മറികടന്ന് ഗ്രൂപ്പു താല്‍പ്പര്യങ്ങള്‍ വരുന്നതാണ് പട്ടിക പുറത്തുവരാന്‍ താമസിക്കുന്നത്. ഇന്നലെ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നിട്ടും സീറ്റുകളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക യോഗം ചേരും. ഇന്നലെ വിമാനയാത്രക്കിടെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കിയ രാഹുലിനൊപ്പം പ്രത്യേക വിമാനത്തില്‍ ഇന്നലെ വൈകിട്ട് സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലേക്കു പറന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവരുമായി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ചു രാഹുല്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ഹൈക്കമാന്‍ഡില്‍ നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇന്നു ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ രമേശ്, മുല്ലപ്പള്ളി, വേണുഗോപാല്‍ എന്നിവര്‍ വാസ്നിക്കുമായി ചര്‍ച്ച നടത്തും. ആന്റണിയുമായ ആലോചിച്ച ശേഷം മാത്രമേ സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ സജീവമായ മണ്ഡലങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനിടയില്‍ വിട്ടുവീഴ്ചയുണ്ടാകുമെന്നാണു ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ. ഓരോ മണ്ഡലത്തിലും പരിഗണിക്കപ്പെടേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി കൊണ്ടാണ് നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാല്‍ എന്നിവര്‍ മല്‍സരിക്കുമോ എന്ന കാര്യത്തിലും രാഹുല്‍ ഗാന്ധിയുടെ നിലപാട് ഇന്നറിയാം.

സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്നതു സംബന്ധിച്ചു ധാരണയായ ശേഷം പട്ടിക കേന്ദ്രതിരഞ്ഞെടുപ്പ് സമിതിക്കു കൈമാറും. സമിതി നാളെ യോഗം ചേര്‍ന്ന് പട്ടികയ്ക്ക് അംഗീകാരം നല്‍കുമെന്നാണു വിവരം. സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി, വേണുഗോപാല്‍ എന്നിവരുമായി രമേശും മുല്ലപ്പള്ളിയും ചര്‍ച്ച നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതോടെ ഗ്രൂപ്പ് പ്രതിനിധികളും സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിച്ചവരും ഡല്‍ഹിയിലേക്കു വിമാനം കയറി. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ സംസ്ഥാനത്തെ സീറ്റ് നിര്‍ണയ ചര്‍ച്ചകളില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ കണക്കിലെടുത്തുള്ള വീതംവയ്പ് അംഗീകരിക്കില്ലെന്നു വാദിച്ചു യുവാക്കളും രംഗത്തുണ്ട്. രാഹുലുമായി കൂടിക്കാഴ്ചയ്ക്ക് ഇവര്‍ ശ്രമം നടത്തുന്നുണ്ട്. യുവാക്കള്‍ക്കും വനിതകള്‍ക്കും ഉയര്‍ന്ന പ്രാതിനിധ്യം നല്‍കുമെന്ന രാഹുലിന്റെ മുന്‍ വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇവര്‍ രംഗത്തുള്ളത്. എന്നാല്‍, വിജയസാധ്യത മാത്രം പരിഗണിക്കുമ്പോള്‍ ഇവര്‍ പുറത്തുപോകാനാണ് സാധ്യത.

വടകരയില്‍ അടക്കം യുഡിഎഫ് സ്വതന്ത്രയായി കെ കെ രമ മത്സരിക്കാനുള്ള സാധ്യത കൂടുതലാണ്. വടകരയിലെ സവിശേഷമായ സാഹചര്യത്തില്‍ കെ കെ രമയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അഭിപ്രായപ്പെട്ടിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തീരുമാനമെടുക്കുകയെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. കെ.സിക്ക് കോണ്‍ഗ്രസ്സിന്റെ ഏതു സീറ്റില്‍ വേണമെങ്കിലും മത്സരിക്കാമെന്നും അക്കാര്യത്തിലും അന്തിമ വാക്ക് രാഹുലിന്റേതായിരിക്കുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

കോട്ടയം സീറ്റുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള പ്രതിസന്ധി രമ്യമായി പരിഹരിക്കും. പി ജെ ജോസഫിനെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു പരിഹാരമായിരിക്കില്ല അതെന്നും ബെന്നി ബഹനാന്‍ സൂചിപ്പിച്ചു. എന്നാല്‍ കോട്ടയത്ത് ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാവാനുള്ള സാദ്ധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. കേരളത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് പ്രശ്നമല്ലെന്നും സിപിഎം കേരള പാര്‍ട്ടി മാത്രമാണെന്നും അവിടെ പിണറായി വിജയന്‍ എന്ന നേതാവിന് തീരുമാനമെടടുക്കുന്നതില്‍ കേന്ദ്ര നേതൃത്വമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ബെഹനാന്‍ പരിഹസിച്ചു.

സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തില്‍ ഇപ്പോള്‍ പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിറ്റിങ് സീറ്റുകളില്‍ എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളെക്കുറിച്ചു മാത്രമാണ് അനിശ്ചിതത്വം. എംപിമാരായ കെ.വി. തോമസിനും ആന്റോ ആന്റണിക്കും തന്നെ പ്രഥമപരിഗണന. ഇതേസമയം ജില്ല, സംസ്ഥാന നേതൃത്വത്തിന്റെയും ബന്ധപ്പെട്ട എംഎല്‍എമാരുടെയും അഭിപ്രായം കൂടി തേടുന്നു. മറ്റു സിറ്റിങ് സീറ്റുകളില്‍ തര്‍ക്കമില്ല. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനു സാധ്യത. കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നു മാറുമ്പോള്‍ പ്രകാശ് അവിടെ ആയാലോയെന്ന ആലോചനയുമുണ്ട്. പകരം ആറ്റിങ്ങലിലേക്കു മറ്റൊരാളെ മുന്നോട്ടുവയ്ക്കാനില്ല. ഷാനിമോള്‍ ഉസ്മാനും ഇവിടെ മത്സരിക്കാന്‍ സാധ്യതയുണ്ട്.

ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടി വരുമെന്ന പ്രതീക്ഷക്കൊപ്പം പി ജെ ജോസഫിന്റെ പേരും സ്വതന്ത്രനായി പരിഗണിക്കപ്പെടുന്നുണ്ട്. ഉമ്മന്‍ ചാണ്ടി വരുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. പൊതുസ്വതന്ത്രനായി തന്നെ പരിഗണിക്കണമെന്ന പി.ജെ.ജോസഫിന്റെ നിര്‍ദ്ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യും. പി.സി ചാക്കോ, ജോസഫ് വാഴയ്ക്കന്‍, ഡീന്‍കുര്യാക്കോസ് എന്നിവരും പട്ടികയിലുണ്ട്. ബെന്നി ബഹനാനു സാധ്യത. പി.സി. ചാക്കോയ്ക്കും താല്‍പര്യം. തൃശ്ശൂരില്‍ ടി എന്‍ പ്രതാപന്‍ തന്നെ സ്ഥാനാാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആലത്തൂര്‍ മണ്ഡലത്തില്‍ മുന്മന്ത്രി എ.പി. അനില്‍കുമാറിനെ ഇറക്കി വെല്ലുവിളി ഉയര്‍ത്തണമെന്ന ആശയം സജീവമാണ്. പ്രാദേശിക നേതൃത്വത്തിലുള്ള രമ്യ ഹരിദാസാണു രണ്ടാമത്. പാലക്കാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. ഷാഫി പറമ്പില്‍ മത്സര രംഗത്തു ഉണ്ടാകുമോ എന്ന കാര്യവും രാഹുല്‍ ഗാന്ധി തീരുമാനിക്കുന്നതു പോലെയുണ്ടാകും. കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്റെ പേരു തന്നെയാണ് സജീവമായി പരിഗണിക്കുന്നത്. കാസര്‍കോട്ടെ പേരുകാരില്‍ മുന്നില്‍ ബി. സുബ്ബയ്യറായിയാണ്. വയനാട്ടില്‍ കെ സി വേണുഗോപാല്‍ വന്നില്ലെങ്കില്‍ ഷാനിമോള്‍ തന്നെയാകും സ്ഥാനാര്‍ത്ഥിയാകുക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category