1 GBP = 91.80INR                       

BREAKING NEWS

സമൂഹത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിത്വം ഇനി ഓര്‍മ്മ; ലിംഗായത്ത് മഠാധിപയും ബാഗല്‍കോട്ട് കൂടലസംഗമ ബസവ ധര്‍മപീഠ അധ്യക്ഷയുമായ മാതെ മഹാദേവി അന്തരിച്ചു; മരണം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ

Britishmalayali
kz´wteJI³

ബെംഗളൂരു: സമൂഹത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് ലോകത്തിന്റെ ശ്രദ്ധ നേടിയ ലിംഗായത്ത് മഠാധിപ മാതെ മഹാദേവി (73) അന്തരിച്ചു. ബാഗല്‍കോട്ട് കൂടല സംഗമ ബസവ ധര്‍മപീഠ അധ്യക്ഷയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.45-ന് ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ശനിയാഴ്ച്ചയാണ് മാതെ മഹാദേവിയെ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം രാജാജിനഗറിലെ ബസവ മണ്ഡപത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൂടലസംഗമയില്‍ ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കും. 1946 മാര്‍ച്ച് 13-നായിരുന്നു ജനനം. ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദമുണ്ട്. 1970-ല്‍ ജഗദ്ഗുരു പദവിയിലെത്തിയ മാതെ മഹാദേവി ലിംഗായത്ത് വിഭാഗത്തില്‍നിന്ന് ഈ പദവയിലെത്തുന്ന ആദ്യ വനിതയായിരുന്നു. സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയും പ്രവര്‍ത്തിച്ചു. ലിംഗായത്തിന് പ്രത്യേക മതപദവി വേണമെന്ന ആവശ്യത്തിലുറച്ചുനിന്ന മഠാധിപയായിരുന്നു. സമുദായ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അവരുടെ വേര്‍പാടില്‍ അനുശോചിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category