1 GBP = 90.50 INR                       

BREAKING NEWS

യന്ത്രത്തോക്ക് ക്യാമറയില്‍ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യല്‍ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേര്‍; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളില്‍ അക്രമം നടത്തിയത് ഓസ്ട്രേലിയന്‍ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാര്‍ത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കി ന്യൂസിലണ്ട് സര്‍ക്കാര്‍; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Britishmalayali
kz´wteJI³

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലിം പള്ളികളില്‍ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌ക്കിലാണ് ആദ്യം വെടിവെപ്പുണ്ടായത്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെപ്പെന്നാണ് സൂചന. പള്ളിയിലേക്ക് കയറി വന്ന അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് ആരംഭിച്ചതോടെ പള്ളിയിലുണ്ടായിരുന്നവരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു. നിരവധി പേര്‍ വെടിയേറ്റ് മരിച്ചു. രണ്ടാമതൊരു പള്ളിയില്‍ കൂടി വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

നിരവധി പേര്‍ പള്ളിക്ക് അകത്ത് കുടുങ്ങി കിടക്കുന്നതായും മൃതദേഹങ്ങള്‍ കണ്ടതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. ഒരു അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ അക്രമത്തില്‍ പങ്കാളിയായിട്ടുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. അതുകൊണ്ട് തന്നെ പ്രദേശം അരിച്ചു പറക്കുകയാണ് പൊലീസ്. യന്ത്രതോക്കില്‍ ക്യാമറ ഘടിപ്പിച്ചായിരുന്നു അക്രമം. വെടിവയ്ക്കുന്നത് തത്സമയം സ്ട്രീം ചെയ്യുകയും ചെയ്തു. ഇതോടെ തല്‍സമയം തന്നെ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങളുമെത്തി. ഇത് ഏവരേയും ഞെട്ടിച്ചു. പള്ളിയിലേക്ക് ഓടിക്കയറി അക്രമി തുരുതുരാ വെടിവയ്ക്കുകയായിരുന്നു.

സംഭവസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ പള്ളിയുടെ പരിസരത്തുണ്ടായിരുന്നു. എന്നാല്‍ വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും പ്രാര്‍ത്ഥിക്കണമെന്നും തമീം ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലാന്‍ഡ് പര്യടനത്തിനായി ബംഗ്ലാദേശ് ടീം ക്രൈസ്റ്റ് ചര്‍ച്ചിലുണ്ട്. പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം നാളെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കാനിരിക്കുകയാണ്. ക്രിക്കറ്റ് പരമ്പരയേയും അക്രമം ബാധിക്കുമെന്നാണഅ സൂചന.

പ്രശ്നം ഗൗരവകരമാണെന്ന് പ്രതികരിച്ച ക്രൈസ്റ്റ് ചര്‍ച്ച പൊലീസ് പള്ളി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് പോകരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെടിവെപ്പിന് പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ വീടിനുള്ളില്‍ തന്നെ ചിലവഴിക്കാന്‍ പ്രദേശവാസികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മുസ്ലിം പള്ളികളും അടയ്ക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പ്രാദേശിക സമയം ഒന്നരയോടെയായിരുന്നു അക്രമം. പള്ളിയില്‍ രക്തം തളം കിടക്കുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.

വംശീയ വെറിയാണ് അക്രമത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഓസ്ട്രേലിയക്കാരനായ വെള്ളക്കാരനാണ് പിടിയിലായത്. ഒരാള്‍ മാത്രമേ അക്രമം നടത്തിയത്. ഇന്ന് വെള്ളിയാഴ്ചയാണ്. അതുകൊണ്ട് തന്നെ ഉച്ച സമയത്ത് മോസ്‌കില്‍ നിരവധി പേര്‍ പ്രാര്‍ത്ഥനയ്ക്കെത്തി. ഇതെല്ലാം മനസ്സിലാക്കിയാണ് അക്രമം നടത്തിയത്. വെടിവയ്ക്കാനെത്തിയവര്‍ ഒന്നിലധികം പേരുണ്ടെന്നും സൂചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category