1 GBP = 90.50 INR                       

BREAKING NEWS

ഷോപ്പിങ് മാളില്‍ വെച്ച് തന്റെ 'റാണി'യെ ജീവിതത്തിലേക്ക് ക്ഷണിച്ചു; ലൈവ് ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടതിന് പിന്നാലെയെത്തിയത് അശുഭകരമായ വാര്‍ത്ത; 'പൊതു സ്ഥലത്തുള്ള' വിവാഹാഭ്യര്‍ത്ഥന ക്രിമിനല്‍ കുറ്റമെന്ന് ചൂണ്ടിക്കാട്ടി യുവാവിനും യുവതിക്കുമെതിരെ കേസ്; പിന്നാലെ പ്രതിഷേധം ശക്തമാക്കി ലോകം

Britishmalayali
kz´wteJI³

ജീവിത സഖിയാക്കാനായി തന്റെ മനസ് കാത്തിരുന്ന പ്രണയിനിയെ അയാള്‍ ജീവിതത്തിലേക്ക് ക്ഷണിച്ചു. നിറഞ്ഞ സന്തോഷത്തോടെ അവള്‍ അതിന് സമ്മതമറിയിച്ചപ്പോള്‍ ഇറാനിലെ ഷോപ്പിങ് മാളില്‍ കൂടി നിന്നവരെല്ലാം നിറകയ്യടിയോടെ അത് സ്വീകരിച്ചു. ഏവരേയും സന്തോഷിപ്പിക്കുന്ന ഈ പ്രണയ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു ശേഷം പുറത്തു വന്ന വാര്‍ത്തയാണ് ലോകത്തെമ്പാടുമുള്ളവരെ അസ്വസ്ഥരാക്കുന്നത്. വീഡിയോ ദൃശ്യത്തില്‍ സന്തോഷത്താല്‍ നിന്നിരുന്ന യുവാവും യുവതിയും പിന്നീട് ക്രിമിനല്‍ കുറ്റത്തിന് അറസ്റ്റിലായെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.

ഇറാനിലെ നിയമ പ്രകാരം വിവാഹാഭ്യര്‍ഥന നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. തെഹ്‌റാനിലെ അറക്കിലുള്ള ഷോപ്പിങ് മാളില്‍ വച്ച് നടന്ന വിവാഹ അഭ്യര്‍ത്ഥനയ്ക്ക് മുകളിലും ഈ നിയമത്തിന്റെ കരിനിഴല്‍ വീണു. ഇവര്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തിയെന്ന് കേട്ടതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് സമൂഹ മാധ്യമത്തില്‍ ഉയരുന്നത്. ഇവര്‍ ചെയ്ത കുറ്റകൃത്യം വ്യക്തമാണെന്നും അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരണമൊന്നും ആവശ്യമില്ലെന്നുമാണ് അറക് ഡെപ്യൂട്ടി പൊലീസ് ചീഫ് മുസ്തഫ നൊറൂസ് മാധ്യമങ്ങളോടു പ്രതികരിച്ചത്.

'മറ്റുള്ള സ്ഥലങ്ങളില്‍ തികച്ചും സാധാരണമെന്നു തോന്നുന്ന കാര്യങ്ങളാണ് കമിതാക്കള്‍ ചെയ്തതെന്നുള്ള വാദങ്ങളൊന്നും സ്വീകരിക്കാനാവില്ല. മതത്തെയും സംസ്‌കാരത്തെയും വകവെയ്ക്കാത്ത തരത്തിലുള്ള പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാകില്ല'. യുവാവിനേയും യുവതിയേയും അറസ്റ്റ് ചെയ്തെന്ന് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സമുഹ മാധ്യമത്തിലടക്കം വന്‍ പ്രതിഷേധ ജ്വാലയാണ് ഉയരുന്നത്.

കമിതാക്കള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് തെഹ്‌റാന്‍ ബാര്‍ അസോസിയേഷന്‍ മേധാവി അഡ്വക്കേറ്റ് ഇസ അമിനി പറയുന്നത്. വിവാഹിതരല്ലാത്ത സ്ത്രീ പുരുഷന്മാര്‍ പൊതുസ്ഥലങ്ങളില്‍ ഒന്നിച്ചു വരുന്നതിന് വിലക്കുള്ളതുകൊണ്ടാണ് കമിതാക്കള്‍ അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category