1 GBP = 90.50 INR                       

BREAKING NEWS

അഞ്ചു മാസത്തിനിടെ നൂറു കണക്കിന് പേര്‍ കൊല്ലപ്പെട്ട രണ്ട് വിമാനാപകടങ്ങള്‍! അപകട സാധ്യത മൂലം അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന്റെ 737 മാക്സ് 8 വിമാന സര്‍വീസ് നിറുത്തിവെച്ച് 50 രാജ്യങ്ങള്‍; 24 മണിക്കൂറിനിടെ കമ്പനി നേരിട്ടത് 1.74 ലക്ഷം കോടി രൂപയുടെ നഷ്ടം; ബോയിങ് സര്‍വീസ് നിറുത്താന്‍ ട്രംപും ഉത്തരവിട്ടതോടെ ഓഹരിയിലടക്കം തകര്‍ന്നടിഞ്ഞ് 'വിമാനഭീമന്‍'

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: കഴിഞ്ഞ അഞ്ചു മാസത്തിനിടെ ലോകത്തെ ഞെട്ടിച്ച രണ്ട് വലിയ വിമാനാപകടങ്ങള്‍! നൂറുകണക്കിനാളുകളുടെ ജീവന്‍ പൊലിഞ്ഞ സംഭവങ്ങള്‍ക്ക് പിന്നാലെ ബോയിങ് കമ്പനി ആഗോള തലത്തില്‍ നേരിടുന്നത് വന്‍ പ്രതിസന്ധി. അപകടസാധ്യത കണക്കിലെടുത്ത് 50ല്‍ അധികം രാജ്യങ്ങള്‍ ബോയിങ് 737 മാക്സ് 8 വിമാനത്തിന്റെ സര്‍വീസ് നിറുത്തി വച്ചതോടെ വന്‍ നഷ്ടമാണ് 'വിമാനഭീമന്‍' കമ്പനി നേരിടുന്നത്. ഇത്രയധികം രാജ്യങ്ങള്‍ ഒന്നിച്ച് വിമാന സര്‍വീസ് നിറുത്തി വെക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി അടക്കം വന്‍ ഇടിവാണ് നേരിടുന്നത്. 1.74 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കമ്പനിക്ക് നേരിടേണ്ടി വന്നത്.

എന്നാല്‍ ഇപ്പോള്‍ ആഗോള തലത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് 355മാക്സ് 8 ജെറ്റ് വിമാനങ്ങളാണെന്നും ഈ വര്‍ഷം ജനുവരി 31 വരെ 5123 ഓര്‍ഡറുകളാണ് ലഭിച്ചതെന്നും കമ്പനി അധികൃതര്‍ പറയുന്നു. 121.6 മില്യണ്‍ ഡോളറാണ് വിമാനത്തിന്റെ ശരാശരി വിലയെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്നൂറോളം ബോയിങ് 737 മാക്സ് 8 വിമാനങ്ങളാണ് നിലവില്‍ പല രാജ്യത്തായി സര്‍വീസിലുള്ളത്. ഇത്യോപ്യന്‍ എയര്‍ലൈന്‍സ് ഉപയോഗിച്ച ബോയിങ് 737 മാക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അഡിസ് അബാബയില്‍ തകര്‍ന്ന് 157 പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണു സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം.

ലയണ്‍ എയറിന്റെ ഇതേ വിഭാഗത്തിലുള്ള വിമാനം കഴിഞ്ഞ ഒക്ടോബറില്‍ ഇന്തൊനീഷ്യയില്‍ തകര്‍ന്ന് 180 പേര്‍ മരിച്ചിരുന്നു. അമേരിക്കയും ഇന്ത്യയും ചൈനയും മുതല്‍ ബോയിങ് വിമാനം അധികമായി ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ വരെ ബോയിങ് 737 മാക്സ് വിമാനം പിന്‍വലിച്ചിരിക്കുകയാണ്. ബോയിങ് ബ്രാന്‍ഡിനു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുകയാണ് 737 മാക്സ്8. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വിമാനം സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതോടെ ബോയിങ് ഓഹരി വിപണി കുത്തനെ ഇടിഞ്ഞു.

കഴിഞ്ഞ ആറു മാസത്തിനിടെ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് വിമാനം തകര്‍ന്നുവീണത് വ്യോമയാന മേഖലയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, വിമാനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഏപ്രിലില്‍ 737 മാക്സ്8 ന്റെ സോഫ്റ്റ്വെയര്‍ പരിഷ്‌കരിക്കുമെന്ന് ബോയിങ് അറിയിച്ചിട്ടുണ്ട്. വിമാനങ്ങള്‍ക്ക് സുരക്ഷാപ്രശ്നമുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും ബോയിങ് വക്താവ് പറഞ്ഞു. അകതേസമയം, ഇതേ മോഡല്‍ വിമാനം തന്നെ വിവിധ വിമാന കമ്പനികള്‍ അയ്യായിരത്തോളം ബുക്കിങ് നടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

ആദ്യം സര്‍വീസ് നിറുത്തിവെച്ചത് ചൈനയും എത്യോപ്യയും
താനും ദിവസങ്ങള്‍ക്ക് മുന്‍പ്  എത്യോപ്യന്‍ വിമാനം അപടകത്തില്‍പെട്ട് 157 ജീവനുകള്‍ പൊലിഞ്ഞതിന് പിന്നാലെ ബോയിങ് 737 മാകസ് -8 വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ചൈനയും എത്യോപ്യയുമാണ് ആദ്യം നിറുത്തിവെച്ചത്. സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന (സി.എ.എ.സി)യുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് തീരുമാനം. തിങ്കളാഴ്ച്ച വൈകിട്ട് ആറോടെ ബോയിങ് 737 മാക്‌സ്-8 വിമാനങ്ങളുടെ സര്‍വീസ് നിറുത്തണമെന്നാണ് നിര്‍ദ്ദേശം നല്‍കിയത്. നിര്‍ദ്ദേശം വന്നതിന് പിന്നാലെ വ്യോമയാന സുരക്ഷയുടെ കാര്യത്തില്‍ തങ്ങള്‍ ഒരു തരത്തിലുമുള്ള വിട്ടു വീഴ്ച്ചക്കും തയാറല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

തീരുമാനം ചൈനയിലെ നൂറുകണക്കിന് വിമാന സര്‍വീസുകളെ ബാധിച്ചിരുന്നു. ചൈനയിലെ 13 വിമാന കമ്പനികള്‍ 90ലേറെ ബോയിങ് 737 മാക്സ് -8 വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്താന്‍ ഉപയോഗിക്കുന്നതെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. 157 പേര്‍ മരിക്കാനിടയായ വിമാന അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, സുരക്ഷാ മുന്‍കരുതലെന്ന നിലയിലാണ് ബോയിങ് 737 മാക്സ് -8 വിമാനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

സിഎഎസിയുടെ തീരുമാനം വന്നിട്ടും വെര്‍ജിന്‍ ഓസ്ട്രേലിയ, കൊറിയന്‍ എയര്‍, ഫിജി എയര്‍ലൈന്‍സ്, സിംഗപ്പുര്‍ എയര്‍ലൈന്‍സ് എന്നിവ 737 മാക്സ് -8 വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന സര്‍വീസുകള്‍ നിര്‍ത്തിവെക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന് അധിക സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് ഇന്ത്യയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി.

ആഡിസ് അബാബയില്‍നിന്ന് കെനിയ തലസ്ഥാനമായ നെയ്റോബയിലേക്ക് പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഇ.ടി 302 വിമാനമാണ് തകര്‍ന്നുവീണത്. പറന്നുയര്‍ന്ന് ആറ് മിനിട്ടുകള്‍ക്കകമാണ് അപകടം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category