1 GBP = 90.50 INR                       

BREAKING NEWS

ആഴ്ചകള്‍ നീണ്ട ഡീബ്രീഫിങ്ങിന് സമാപനം; സൈന്യവും രഹസ്യാന്വഷണ വിഭാഗവും പ്രതിരോധ മന്ത്രാലയവും തിരിച്ചും മറിച്ചും ചോദ്യം ചെയ്തത് ദിവസങ്ങളോളം; പ്രതിരോധ രഹസ്യങ്ങള്‍ അബദ്ധത്തില്‍ എങ്കിലും ചോര്‍ന്നോ എന്നറിയാന്‍ മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ അഭിമുഖങ്ങള്‍; വീട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ അനുവദിക്കുമ്പോഴും ചാരക്കണ്ണുകള്‍ തുടരും; പാക് പിടിയിലായ അഭിനന്ദന്‍ വര്‍ത്തമന്‍ വിമാനം പറത്താന്‍ ഇനി എന്ന് മടങ്ങിയെത്തുമെന്ന് ഒരു നിശ്ചയവുമില്ല

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയില്‍നിന്നു മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ജോലിയിലേക്കുള്ള മടക്കത്തില്‍ അനിശ്ചിതത്വം തുടരുന്നു. വര്‍ത്തമാനെ ഡീബ്രീഫിങിന് വിധേയനാക്കിയിരിരുന്നു. ഇത് അവസാനിച്ചതായി വാര്‍ത്താഎജന്‍സി എഎന്‍ഐ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയും മറ്റ് അന്വേഷണ ഏജന്‍സികളുമാണു ഡീബ്രീഫിങിന് വര്‍ത്തമാനെ വിധേയനാക്കിയത്. ഇനി കുറച്ച് ആഴ്ചകള്‍ വര്‍ത്തമന്‍ അവധിയില്‍ പ്രവേശിക്കും. തുടര്‍ന്ന് മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കും. അതിന് ശേഷം എത്രനാളിനുള്ളില്‍ യുദ്ധവിമാനം പറത്താനാകുമെന്നു റിപ്പോര്‍ട്ട് നല്‍കും. ഇതുവരെ അദ്ദേഹത്തിന് അവധിയില്‍ തുടരേണ്ടിവരും.

'ഡീബ്രീഫിങ്' നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരാണ് അഭിനന്ദനില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. പാക്ക് അധികൃതരോട് അഭിനന്ദന്‍ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം. വിമാനം തകര്‍ന്നത് എങ്ങനെ?, പാക്ക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ?, പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ ചോദ്യം ചെയ്‌തോ, പാക്ക് കസ്റ്റഡിയില്‍ മര്‍ദിക്കപ്പെട്ടോ? തുടങ്ങിയ കാര്യങ്ങള്‍ അഭിനന്ദനോടു ചോദിച്ചറിഞ്ഞു.

ചോദ്യം ചെയ്യലിനു മനഃശാസ്ത്രജ്ഞന്റെ സഹായവുമുണ്ടായിരുന്നു. അഭിനന്ദന്റെ മനഃസാന്നിധ്യം പരിശോധിച്ചു. പിന്നീട് മാധ്യമങ്ങള്‍ സമീപിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ വെളിപ്പെടുത്തണം എന്നതിനെക്കുറിച്ചും ക്ലാസെടുത്തു. ഇതിന് ശേഷം ആരോഗ്യനില വീണ്ടെടുക്കുന്നതിനായി ഇനി കുറച്ച് ആഴ്ചകള്‍ അവധിയില്‍ പ്രവേശിച്ച് വിശ്രമിക്കാന്‍ സൈന്യം നിര്‍ദ്ദേശിക്കുകയായിരുന്നു. ചികിത്സിച്ച ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ലീവ്. അഭിനന്ദന്റെ ആരോഗ്യ നില നീരീക്ഷിച്ച് വരുകയാണെന്നും ആരോഗ്യ നില വീണ്ടെടുക്കുന്നതോടെ ജോലിയില്‍ പ്രവേശിക്കാനാകുമെന്നും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക്ക് പിടിയിലായ അഭിനന്ദ് വര്‍ദ്ധമാനെ ഈ മാസം ഒന്നാം തീയതിയാണ് പാക്കിസ്ഥാന്‍ ഇന്ത്യക്ക് തിരികെ കൈമാറിയത്.

പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നു. ആക്രമണം നടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ മിഗ് 21-ല്‍ പിന്തുടര്‍ന്നു വെടിവച്ചു വീഴ്ത്തിയത് അഭിനന്ദനാണ്. ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടില്‍ താഴെയിറങ്ങവേ പാക്കിസ്ഥാന്റെ പിടിയിലായ അഭിനനന്ദനെ വലിയ സമ്മര്‍ദ്ദത്തിനൊടുവിലാണ് മോചിപ്പിച്ചത്. പാക് കസ്റ്റഡിയില്‍ എന്ത് സംഭവിച്ചുവെന്ന് മനസ്സിലാക്കാനാണ് ഡീ ബ്രീഫിങ് നടത്തുന്നത്.

സൈനിന്റെ മാനസിക, ശാരീരിക അവസ്ഥകള്‍ വിശദമായി പരിശോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് ഡീബ്രീഫിങ്ങില്‍ ഉണ്ടായിരുന്നത്. ശത്രുപാളയത്തിലകപ്പെട്ട സൈനികന്റെ ഡീബ്രീഫിങ് പ്രതിരോധ സേനകളുടെ നടപടികളില്‍ ഒന്നാണ്. ഡോക്ടര്‍, മാനസികാരോഗ്യ വിദഗ്ദന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ഡീബ്രീഫിങ്. ഇതിന് പുറമെ വ്യോമസേന, ഇന്റിലിജന്‍സ് ബ്യൂറോ, റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരും അഭിനന്ദനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു. ഇതിന് പുറമെ സേനയില്‍ സൈനികന്റെ ജോലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്നുള്‍പ്പെടെ പരിശോധിക്കപ്പെടുന്നതും മറ്റ് സഹായങ്ങളെ കുറിച്ചും തീരുമാനിക്കുന്നതും ഡീബ്രീഫിങ്ങിന് ശേഷമാണ്. ഇതെല്ലാം വിലയിരുത്തിയാകും അഭിനന്ദന്റെ ജോലിയില്‍ തീരുമാനം എടുക്കുക.

അതിനിടെ, ഇന്ത്യക്ക് കൈമാറുന്നതിന് മുന്‍പ് പാക്കിസ്ഥാന്‍ പകര്‍ത്തിയ അഭിനന്ദന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ളതാണ് 1മിനിറ്റ് 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ. എങ്ങനെയാണ് പാക്കിസ്ഥാനില്‍ എത്തിയതെന്നും അപകടം നടന്നതെങ്ങനെയെന്നും വീഡിയോയില്‍ അഭിനന്ദന്‍ പറയുന്നുണ്ട്.ഞാന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍. എന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റാണ്. ഒരു ദൗത്യത്തിനിടെ പാക്ക് വ്യോമസേന എന്റെ വിമാനം വീഴ്ത്തി. തകര്‍ന്ന വിമാനം എനിക്ക് ഉപേക്ഷിച്ച്. പാരഷൂട്ട് വഴി ഞാന്‍ താഴെയിറങ്ങുകയായിരുന്നു.

അവിടെ ഒട്ടേറെ പ്രദേശവാസികളുണ്ടായിരുന്നു. എന്റെ കയ്യില്‍ തോക്കുണ്ടായിരുന്നു. പ്രദേശവാസികള്‍ അമിതാവേശത്തിലായിരുന്നു. ഞാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആ സമയം അവിടെയെത്തിയ ക്യാപ്റ്റന്റെ നേതൃത്വത്തിലെത്തിയ പാക്ക് സേനാ സംഘം എന്നെ അവരില്‍ നിന്നു രക്ഷിച്ചു. സേനാ യൂണിറ്റിലെത്തിച്ച എനിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയെന്നും വീഡിയോ പറയുന്നു. പാക്കിസ്ഥാന്‍ മികച്ച രീതിയിലാണ് പെരുമാറിയതെന്നും ഇന്ത്യയിലെ മാധ്യമങ്ങള്‍ ചെറിയ കാര്യങ്ങള്‍ പോലും പെരുപ്പിച്ചു കാട്ടുകയാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category