1 GBP = 90.50 INR                       

BREAKING NEWS

കാറൊതുക്കി താഴേക്ക് വെടിയുതിര്‍ത്തത് അത്യാധുനിക യന്ത്രത്തോക്കില്‍ നിന്ന്; ഡിക്കിയിലെ ആറു ഗണ്ണില്‍ ഒരെണ്ണം കൈയിലെടുത്ത് 'ഇനി പാര്‍ട്ടി തുടങ്ങാം' എന്ന് പറഞ്ഞ് പബ്ജി കളിക്കും ലാഘവത്തില്‍ നിസ്‌കരിക്കുന്നവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കല്‍; മടങ്ങി പോയി റൈഫിളുമായി എത്തി ജീവന് വേണ്ടി പിടയുന്നവരെ പോയിന്റ് ബ്ലാങ്കില്‍ ഷൂട്ട് ചെയ്ത് മരണം ഉറപ്പാക്കി; ലൈവായി കാട്ടിയത് ദേഹത്ത് ഒളിപ്പിച്ച മൊബൈല്‍ ക്യാമറിയിലൂടെ; ന്യൂസിലണ്ടിനെ നടുക്കിയ മോസ്‌ക് ആക്രമണത്തില്‍ ചര്‍ച്ചയാകുന്നത് ഇസ്ലാമിക വിരുദ്ധ തീവ്രവാദം

Britishmalayali
kz´wteJI³

ഓക്ലന്‍ഡ്: ന്യൂസീലാന്‍ഡിലെ രണ്ട് മുസ്ലിം പള്ളികളില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 40 പേരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റു. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെപ്പ് നടന്നത്. ഇതിന് പിന്നില്‍ മുസ്ലിം വിരുദ്ധരായ തീവ്രവാദ ഗ്രൂപ്പുകളാണെന്നാണ് സൂചന. ലഹരിക്ക് അടിമപ്പെട്ട തീവ്രവാദിയാണ് കൊല നടത്തിയതെന്ന് വ്യക്തമാണ്. അക്രമം നടത്തുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു ഭീകരവാദികളുടെ ഇടപെടല്‍. സ്വതവേ സമാധാനത്തിന്റെ നാടായാണ് ന്യൂസിലണ്ടും ഓസ്ട്രേലിയയുമെല്ലാം അറിയപ്പെട്ടുന്നത്. അവിടെയുണ്ടായ ആക്രമണം ലോകത്തെ തന്നെ ഞെട്ടിച്ചു. കമ്പ്യൂട്ടര്‍ ഗെയിമിലെ കളിക്ക് സമാനമായ മാനസികാവസ്ഥയിലാണ് അക്രമി പെരുമാറിയത്.

കാറില്‍ എത്തിയ അക്രമി പാര്‍ട്ടി തുടങ്ങാമെന്ന് പറഞ്ഞു കൊണ്ടാണ് എല്ലാത്തിനും തുടക്കം കുറിക്കുന്നത്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം കൈയിലുണ്ടായിരുന്ന തോക്കുപയോഗിച്ച് താഴേക്ക് വെടിയുതിര്‍ക്കുന്നു. അതിന് ശേഷം ഡിക്കി തുറക്കുന്നു. ആറ് യന്ത്രതോക്കുകള്‍. അതില്‍ നിന്ന് ഒന്ന് കൈയിലെടുക്കുന്നു. അവിടെ നിന്ന് നേരെ പള്ളിയെ ലക്ഷ്യമാക്കി നടക്കുന്നു. പിന്നെ തുരുതുരാ വെടിവച്ചു. അതിന് ശേഷം തിരിച്ച് കാറിന് അടുത്തേക്ക് എത്തുന്നു. കാറില്‍ നിന്ന് ചെറിയ തോക്കെടുക്കുന്നു. വീണ്ടും പള്ളിയിലേക്ക്. ആദ്യ ആക്രമണത്തില്‍ വെടിയേറ്റ് കിടന്നവര്‍ക്ക് നേരെ വീണ്ടും വെടിവയ്ക്കുന്നു. മരണം ഉറപ്പിക്കാനായിരുന്നു അത്.

തോക്കുമായി വെളിയിലിറങ്ങിയ അക്രമി അവിടെ കണ്ണില്‍ കണ്ടവര്‍ക്ക് നേരെയും വെടിവയ്ക്കുന്നു. തലയില്‍ വെടിവച്ചായിരുന്നു ആക്രോശം. അതിന് ശേഷം വീണ്ടും കാറിലേക്ക്. മുസ്ലിം പള്ളിയെ കത്തിച്ച് നിലംപരിശാക്കാന്‍ ആകാത്തതിന്റെ നിരാശയാണ് പങ്കുവയ്ക്കുന്നത്. കാറില്‍ ഇതിനായി പെട്രോളും സൂക്ഷിച്ചിരുന്നു. ഈ നിരാശ പങ്കുവയ്ക്കലുമായി കാറില്‍ രക്ഷപ്പെടാനുള്ള ശ്രമം. ഇയാളടക്കം നാലുപേരെയാണ് പിടിച്ചത്. സ്റ്റോക് ഹോം ഭീകരവാദി ആക്രമണത്തിനുള്ള പ്രതികാരം ആണിതെന്ന് തീവ്രവാദി പറയുന്നുണ്ട്. വെടിവെപ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 30 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. 10 പേര്‍ ലിന്‍വുഡ് മോസ്‌കില്‍ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ദേന്‍ ഇന്ന് ന്യൂസിലന്‍ഡിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞു.

മുസ്ലിം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് സര്‍ക്കാരും സമ്മതിച്ചിട്ടുണ്ട്. ഇവര്‍ ഓസ്‌ട്രേലിയന്‍ വംജരാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്മാരേയും ഒരു സ്ത്രീയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രമല്ല വിവിധ കാറുകളിലായി സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതും കണ്ടെത്തിയിട്ടുണ്ട്. അതീവ ജാഗ്രതയാണ് ന്യൂസിലന്‍ഡില്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവ സമയത്ത് ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങളും ആക്രമണം നടന്ന അല്‍ നൂര്‍ പള്ളിയിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ടായേക്കാമെന്നാണ് വിവരങ്ങള്‍.
ന്യൂസീലന്‍ഡിലെ തിരക്കേറിയ രണ്ടു മുസ്ലിം പള്ളികളാണ് അക്രമത്തിനായി തെരഞ്ഞെടുത്തത്. പ്രധാന അക്രമി ഓസ്ട്രേലിയന്‍ പൗരത്വമുള്ള തീവ്ര വലതുപക്ഷ 'ഭീകര'നാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്. മധ്യ ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പിന്നീടാണ് ലിന്‍വുഡിലെ രണ്ടാമത്തെ പള്ളിയില്‍ ആക്രമണം ഉണ്ടായത്. മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡിലെ എല്ലാ മുസ്ലിം പള്ളികളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. തെരുവുകളില്‍നിന്നു വിട്ടുനില്‍ക്കണമെന്നും പ്രധാന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പൊലീസ് നിര്‍ദ്ദേശമനുസരിച്ച് പൂട്ടി.
കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് ഭീകരവാദ കാഴ്ചപ്പാടുണ്ടെങ്കിലും പൊലീസിന്റെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അല്ലെന്നാണ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞത്. സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവരുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. കുട്ടികള്‍ക്കുനേരെയും ഇയാള്‍ വെടിയുതിര്‍ത്തു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവയ്പ്പ് സമയത്ത് പള്ളിക്കു സമീപം ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്. താരങ്ങളെ തിരികെ ഹോട്ടലില്‍ എത്തിച്ചു. ബംഗ്ലാദേശ് ന്യൂസീലന്‍ഡ് മൂന്നാം ടെസ്റ്റ് മല്‍സരം റദ്ദാക്കി.
വെടിവയ്പ്പില്‍ മലേഷ്യന്‍ പൗരന് പരുക്കേറ്റതായി മലേഷ്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പേരു പുറത്തുവിട്ടിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category