1 GBP = 90.50 INR                       

BREAKING NEWS

'ഒടുവില്‍ ബിജെപിയിലേക്ക് പോകുന്നയാള്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി താക്കോല്‍ അടുത്ത കടയില്‍ ഏല്‍പ്പിക്കണം'; ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ എം.സ്വരാജ് പറഞ്ഞ ഫലിതത്തിന് പിന്നാലെ പൊട്ടിത്തെറിച്ച് എഐസിസി വക്താവ് ഡോ.ഷമ മുഹമ്മദ്; സ്വരാജിന്റെത് ഫലിതമെന്ന് അവതാരകന്‍ പറഞ്ഞിട്ടും കള്ളം പറയാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇരുവരും തമ്മില്‍ 'പൊരിഞ്ഞ തര്‍ക്കം'

Britishmalayali
kz´wteJI³

തിരുവനന്തപുരം: ടിവി ചാനല്‍ ചര്‍ച്ചകളില്‍ വഴക്ക് മൂക്കുന്നത് കുറച്ച് നാളായി നാം കാണാതിരുന്ന വേളയിലാണ് ഈ 'കീഴ്വഴക്കത്തിന്' കഴിഞ്ഞ ദിവസം വീണ്ടും തീരശ്ശീലയുയര്‍ന്നത്. ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ പരിപാടിയിലായിരുന്നു നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായത്. ടോം വടക്കന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചയില്‍ എം. സ്വരാജ് എംഎല്‍എ പറഞ്ഞ ഫലിതം എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദിന് രസിക്കാഞ്ഞതിന് പിന്നാലെയാണ് ചാനല്‍ ചര്‍ച്ചയില്‍ തര്‍ക്കം 'ലൈവായത്'.

'ഒടുവില്‍ ബിജെപിയിലേക്ക് പോകുന്ന ആള്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി താക്കോല്‍ അടുത്ത കടയില്‍ ഏല്‍പ്പിക്കണം' എന്നൊരു തമാശ പ്രചരിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും അത് പങ്കിടേണ്ടി വരുന്നുണ്ടെന്നും എം സ്വരാജ് പറഞ്ഞു. ഇത് രസിക്കാതിരുന്ന ഷമ കള്ളം പറയാന്‍ താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തര്‍ക്കത്തിന് തിരികൊളുത്തിയത്. എന്നാല്‍ തര്‍ക്കം അനുനയിപ്പിക്കാന്‍ സ്വരാജ് ഫലിതം പറഞ്ഞതാണെന്ന് വ്യക്തമാക്കി അവതാരകന്‍ ഇടപെട്ടെങ്കിലും ഇരുവരും തമ്മില്‍ തര്‍ക്കം മുറുകുകയായിരുന്നു.

പ്രത്യയശാസ്ത്ര കാഴ്ചപ്പാടുള്ള ആളാണ് ടോം വടക്കനെന്ന് തെറ്റിദ്ധരിച്ചുവെന്നായിരുന്നു ഷമ മുഹമ്മദിന്റെ വിശദീകരണം. മുപ്പതുവര്‍ഷം ചേര്‍ന്നുനിന്ന പ്രത്യയശാസ്ത്രത്തെ വ്യക്തിപരമായ ലാഭത്തിനുവേണ്ടിയാണ് ടോം വടക്കന്‍ തള്ളിപ്പറഞ്ഞതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഏതു നിമിഷവും കോണ്‍ഗ്രസുകാര്‍ക്ക് ചേരാവുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നായിരുന്നു സ്വരാജിന്റെ മറുപടി.

ഇരുപാര്‍ട്ടികളും തമ്മില്‍ പ്രത്യയശാസ്ത്രപരമായി യാതൊരു വ്യത്യാസവും ഇല്ലെന്നും സ്വരാജ് പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണ നയം, കാര്‍ഷിക നയം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണ്ണയാധികാരം സ്വകാര്യമേഖലയ്ക്ക് നല്‍കല്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ഇവയിലൊന്നും കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും സ്വരാജ് പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോയ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടേയും ദേശീയ നേതാക്കളുടേയും പേരുകളും എം.സ്വരാജ് ചര്‍ച്ചക്കിടെ പരാമര്‍ശിച്ചു. ഫെബ്രുവരി വരെ എണ്‍പത് കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയിലെത്തിയതെന്നും വടക്കനോടൊപ്പം ഇന്ന് പോണ്ടിച്ചേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമാലിനിയും കര്‍ണ്ണാടകയിലെ ബിജെപി നേതാവ് എ.മഞ്ജുവും ബിജെപിയിലെത്തിയെന്ന് സ്വരാജ് പറഞ്ഞു.

മൂന്ന് തവണ യുപി മുഖ്യമന്ത്രിയും ഒരു തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ആയ എന്‍ഡി തിവാരി, മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം കൃഷ്ണ, യുപി മുഖ്യമന്ത്രി ആയിരുന്ന ജഗദംബിക പാല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്ന വിജയ് ബഹുഗുണ, മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന നാരായണ്‍ റാണ, അരുണാചല്‍ മുഖ്യമന്ത്രി പ്രേമ ഖണ്ഡു എന്നിങ്ങനെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ നിരവധി പ്രമുഖരുടെ പേരുകള്‍ എം സ്വരാജ് എണ്ണിപ്പറഞ്ഞു. വീരേന്ദ്ര സിങ്, റീത്ത ബഹുഗുണ, നജ്മ ഹെപ്തുള്ള എന്നിങ്ങനെ തലയെടുപ്പുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയിലെത്തിയതെന്ന് എം സ്വരാജ് തുടര്‍ന്നു. ഇതോടെ ഷമ മുഹമ്മദ് ചര്‍ച്ചയില്‍ ഇടപെട്ടു.

കള്ളം പറയരുതെന്നും ഒരു കോണ്‍ഗ്രസ് നേതാവും സ്വരാജ് പറഞ്ഞരീതിയില്‍ പ്രസ്താവന നടത്തിയിട്ടില്ലെന്നുമുള്ള വാദവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ് ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് ഇടപെട്ടു. ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ഫലിതമാണ് താന്‍ പറഞ്ഞതെന്ന് സ്വരാജ് വിശദീകരിച്ചു. ഫലിതമാണെന്ന് ചര്‍ച്ച നിയന്ത്രിച്ചുകൊണ്ടിരുന്ന അവതാരകന്‍ വിനു വി ജോണും ഇടപെട്ട് പറഞ്ഞെങ്കിലും കള്ളം പറയാന്‍ അനുവദിക്കില്ല എന്നായിരുന്നു ഷമയുടെ മറുപടി. തമാശ ചര്‍ച്ചയില്‍ വേണ്ട എന്നായി ഷമ മുഹമ്മദ്. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category