1 GBP = 90.50 INR                       

BREAKING NEWS

ഭീകരരെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മന്മോഹന്‍ സിംഗിനേക്കാള്‍ ഇച്ഛാശക്തി മോദിക്കെന്ന് തുറന്ന് പറഞ്ഞ് ഷീലാ ദീക്ഷിത്ത്; പുല്‍വാമയിലെ മോദിയുടെ പ്രതികരണത്തേയും മുംബൈ അക്രമണത്തിലെ പ്രതികരണത്തേയും ചൂണ്ടിക്കാട്ടി പ്രതിരോധിച്ച് ഡല്‍ഹി കോണ്‍ഗ്രസ് ചീഫ്; വിവാദമായപ്പോള്‍ എന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് വിലപിച്ച് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുന്‍ കേരളാ ഗവര്‍ണ്ണറും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ നടപടികളില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിംഗിനെക്കാള്‍ കരുത്തനാണ് നരേന്ദ്ര മോദിയെന്ന അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ഡല്‍ഹി പി.സി.സി അദ്ധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്. സിഎന്‍എന്‍ ന്യൂസ് 18 ചാനല്‍ ചര്‍ച്ചയിലാണ് ഷീലാ മനസ്സ് തുറന്നത്. എന്നാല്‍ ഇതെല്ലാം മോദി രാഷ്ട്രയീത്തിന് വേണ്ടി ചെയ്യുന്നതാണെന്നും ഷീല ദീക്ഷിത് പറഞ്ഞിരുന്നു. പുല്‍വാമാ അക്രമണവും മുംബൈ ഭീകരാക്രമണവും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഷീലാ ദീക്ഷിത്തിന്റെ പ്രസ്താവനയെ ബിജെപി സ്വാഗതം ചെയ്തു. സത്യം പറഞ്ഞതിന് നന്ദിയെന്നും വിശദീകരിച്ചു. ഇതോടെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുന്‍ കേരളാ ഗവര്‍ണ്ണറുമായിരുന്ന ഷീലാ ദീക്ഷിത്ത് വെട്ടിലായി.

ഷീല ദീക്ഷിത്തിന്റെ അഭിപ്രായം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിശദീകരണവുമായി ഷീല ദീക്ഷിത് രംഗത്തെത്തി. തീവ്രവാദത്തിനെതിരായ നടപടികളില്‍ മോദി കരുത്തനാണെന്ന് ചിലര്‍ കരുതുന്നുണ്ടാകാമെന്നാണ് താന്‍ പറഞ്ഞതെന്ന് ഷീല ദീക്ഷിത് വിശദീകരിച്ചു. മോദിയുടെ തിരഞ്ഞെടുപ്പ് തട്ടിപ്പായാണ് താന്‍ ഇതിനെ കാണുന്നതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും അവര്‍ പറഞ്ഞു.അതേ സമയം രാജ്യത്തിന് അറിയാവുന്ന കാര്യം ഉറപ്പിച്ച പറഞ്ഞതിന് ഷീലാ ദീക്ഷിത്തിന് നന്ദിയെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചു. ഷീല ദീക്ഷിതിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യമായ എന്തോ ഒന്ന് പദ്ധതിയിടുന്നുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി ആരോപിച്ചു.

'ഷീലാ ജിയുടെ ഈ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്. കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലെ സഖ്യം ഒന്നു കൂടെ മെച്ചപ്പെട്ടു'- എന്നായിരുന്നു അരവിന്ദ് കെജ് രിവാളിന്റെ ട്വീറ്റ്. ഷീലാ ദീക്ഷിതിന് നന്ദി അറിയിച്ച് അമിത് ഷാ നല്‍കിയ ട്വീറ്റ് പങ്കു വെച്ചു കൊണ്ടായിരുന്നു അരവിന്ദ് കെജരിവാളിന്റെ പ്രസ്താവന. 'അതെ ഞാന്‍ അംഗീകരിക്കുന്നു, മന്മോഹന് മോദിയുടെ അത്ര നിശ്ചയദാര്‍ഢ്യം ഇല്ലായിരുന്നു. എന്നാല്‍ മോദി ഇത് ചെയ്യുന്നത് രാഷ്ട്രീയ നേട്ടത്തിനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു'- എന്നായിരുന്നു മുംബൈ ഭീകരാക്രമണത്തോടുള്ള യു.പി.എ സര്‍ക്കാറിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദീക്ഷിത് നല്‍കിയത്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷീല ദീക്ഷിത്തിന്റെ പ്രസ്താവന. വിവാദമായതോടെ 'മന്മോഹന്‍ സിങ്ങിനെക്കാളും തീവ്രവാദത്തിന്റെ കാര്യത്തില്‍ ശക്തമായ നിലപാടെടുക്കന്നയാളാണെന്ന് ചിലര്‍ക്ക് തോന്നാമെന്നും, എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഫലമാണിത്' എന്നായിരുന്നു താന്‍ പറഞ്ഞതെന്ന് ഷീല വ്യക്തമാക്കി.

2008ലെ ഭീകരാക്രമണത്തില്‍ മന്മോഹന്‍ സര്‍ക്കാര്‍ സൈനിക നടപടിക്ക് അനുമതി നല്‍കിയിരുന്നു. താജ് ഹോട്ടലിലും മറ്റിടങ്ങളിലുമായി നടന്ന വെടിവെപ്പില്‍ 150ാളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ, ഉറിയില്‍ നടന്ന ഭീകാരക്രമണത്തിന് മറുപടിയെന്നോണം 2016ല്‍ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി എന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുകയും ഇത് വലിയ തോതില്‍ രാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്തിരുന്നു. 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ഭീകരാക്രമത്തിന് പ്രത്യാക്രമണമെന്നോണം ഇന്ത്യ ആദ്യമായി നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ വ്യോമാക്രണം നടത്തിയിരുന്നു. കാര്‍ഗില്‍ യുദ്ധം നടന്ന സമയത്ത് പോലും നിയന്ത്രണ രേഖ മറികടക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ മന്മോഹന്‍ സിങ്ങ് സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യ മൂന്ന് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിരുന്നെും എന്നാല്‍ തങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെ മാനിച്ച് അത് വെളിപ്പെടുത്താനോ രാഷ്ട്രീയവത്കരിക്കാനോ തയ്യാറായില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഈ പ്രതിരോധത്തെ തകര്‍ക്കുന്നതായിരുന്നു ഷീലാ ദീക്ഷിത്തിന്റെ ചാനല്‍ അഭിമുഖം.

നേരത്തെ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ശ്രമിച്ചിരുന്നു. ഇതിനെ തടഞ്ഞത് ഷീലാ ദീക്ഷിത്തിന്റെ ഇടപെടലായിരുന്നു. ഇതിന് പിന്നില്‍ ബിജെപി ഇടപെടലുണ്ടെന്ന് കെജ്രിവാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category