1 GBP = 89.90 INR                       

BREAKING NEWS

മൂന്ന് ദിവസത്തെ ഇടവേളയ്ക്കിടയില്‍ മറ്റൊരു യുവാവ് കൂടി തലസ്ഥാന നഗരത്തില്‍ കുത്തേറ്റ് മരിച്ചു; മണിക്കുട്ടന്‍ എന്ന 28കാരന്‍ കൊല്ലപ്പെട്ടത് ശ്രീവരാഹത്ത് റോഡില്‍ അടികൂടുന്നവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ്; ഉത്സവ പറമ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊന്നതിന് തൊട്ടുപിന്നാലെ അടുത്ത കൊലപാതകം ഉണ്ടായതിന്റെ ഞെട്ടല്‍ മാറാതെ തിരുവനന്തപുരം നിവാസികള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ വിഷ്ണു എന്ന യുവാവിനെ ഈ മാസം മൂന്നിന് കൊലപ്പെടുത്തിയതും ലഹരിക്ക് അടിമപ്പെട്ടവരാണ്. രണ്ട് ദിവസം മുമ്പ് കരമനയില്‍ അനന്തുവിനെ തട്ടിക്കൊണ്ട് പോയി കൊന്നും. അതും കഞ്ചാവ് സംഘം തന്നെ. ഇന്നലെ രാത്രിയില്‍ വീണ്ടും തിരുവനന്തപുരം നഗരത്തില്‍ അക്രമികളുടെ ഏറ്റുമുട്ടല്‍ തടയാന്‍ ശ്രമിച്ചയാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി ശ്യാം എന്ന മണിക്കുട്ടന്‍(28) ആണ് കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ശ്രീവരാഹത്തായിരുന്നു സംഭവം. ഇതിന് പിന്നിലും മയക്കുമരുന്ന് മാഫിയ തന്നെ. ഇതോടെ തലസ്ഥാന നഗരത്തില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയതായി വ്യക്തമാവുകയാണ്.

ലഹരിവില്‍പ്പന സംഘങ്ങളില്‍പ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍പ്പെട്ട രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ആക്രമിച്ചയാള്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ശ്രീവരാഹത്തിന് സമീപം റോഡുവക്കില്‍ നാലുപേര്‍ തമ്മില്‍ അടിപിടിയുണ്ടായി. ബൈക്കിലെത്തിയ മണിക്കുട്ടന്‍ ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് സംഘത്തിലൊരാള്‍ കുപ്പികൊണ്ട് കുത്തിയത്. ഏറ്റുമുട്ടലില്‍ ശ്രീവരാഹം സ്വദേശി രജിത്തി (24)നും സമീപവാസിയായ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല,

ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി എന്നതിന്റെ പേരില്‍ ബംഗ്ളൂരുവില്‍ നിന്നും സുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചിറയിന്‍കീഴില്‍ വിഷ്ണുവിനെ നാട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചുകൊന്നത്. വിഷ്ണുവധത്തില്‍ ഫോണ്‍ ചോര്‍ത്തലാണ് കാരണമായി പറയുന്നത്. കരമനയില്‍ അനന്തുവിന്റെ കൊലക്കുള്ള കാരണം ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കം. അതി ക്രൂരമായിരുന്നു അനന്തുവിന്റെ കൊലപാതകം. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പേ അടുത്ത കൊലപാതകമെത്തുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ഈ കൊലപാതകമെല്ലാം മയക്ക് മരുന്ന് മാഫിയയുടെ ഇടപെടലാണ്. നിസ്സാര സംഭവങ്ങള്‍ പോലും ക്രൂരമായി കൊലയിലേക്ക് നയിക്കുന്നു.

വിഷ്ണുവിന്റേയും അനന്തുവിന്റേയും കൊലക്കേസിലെ പ്രതികളെല്ലാം 19 നും 25 നും ഇടക്ക് പ്രായമുള്ളവരായിരുന്നു. പ്രതികളെല്ലാം പലതരും മയക്കുമരുന്നിന് അടിമകള്‍. കഴിഞ്ഞ ആറുമാസത്തിനിടെ നഗരത്തില്‍ നിന്നും പൊലീസ് മാത്രം പിടിച്ചത് 291 കിലോ കഞ്ചാവും, 57 കിലോ ഹാഷിഷ് ഓയിലും. ലഹരി ഗുളികളുമുണ്ട് പിന്നെ എല്‍എസ്ഡിയും. പൊലീസിന്റെ ഷാഡോ പൊലീസിന്റെയും വല്ലപ്പോഴുമുള്ള കഞ്ചാവു പിടിത്തമല്ലാതെ മാഫിയ സംഘത്തിന്റെ വേരുകണ്ടത്താനോ വിതരണ ശ്യഖലയിലെ പ്രധാന കണ്ണികളെ തൊടാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മയക്കു മരുന്ന് മാഫിയയുടെ നീക്കങ്ങള്‍. മാലിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള കേന്ദ്രമായി തിരുവനന്തപുരത്തെ മാഫിയാ സംഘം മാറ്റിക്കഴിഞ്ഞു.

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category