1 GBP = 90.50 INR                       

BREAKING NEWS

ഒരു സീറ്റു പോലും ജയിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും സീറ്റിന് വേണ്ടി പിടിവലി കൂടി കേരളത്തിലെ ബിജെപി നേതാക്കള്‍; തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ച് കുമ്മനത്തോളം ജനപ്രീതിയുള്ള കെ സുരേന്ദ്രന് ഒരിടത്തും സീറ്റു കിട്ടാത്ത അവസ്ഥ; ആകെ നിര്‍ദ്ദേശിച്ചിരിക്കുന്ന തൃശ്ശൂരില്‍ തുഷാര്‍ മത്സരിച്ചാല്‍ സുരേന്ദ്രന്‍ വീട്ടിലിരിക്കേണ്ടി വരും; പി സി ജോര്‍ജ്ജ് പിന്തുണ നല്‍കിയേക്കുമെന്ന സൂചന ഉണ്ടായിട്ടും പത്തനംതിട്ട സുരേന്ദ്രനു കൊടുക്കാതെ ശ്രീധരന്‍പിള്ള ഇടിച്ചു നില്‍ക്കുന്നത് വന്‍തോതിലുള്ള പിരിവു സാധ്യത കണ്ടെന്ന് ആരോപണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ബിജെപി ഇത്തവണ ലോക്സഭയിലേക്ക് വിജയിച്ചു കയറുമോ? തിരുവനന്തപരം ലോക്സഭാ സീറ്റില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷകള്‍ ഉണ്ട്. കുമ്മനത്തിന്റ സ്ഥാനാര്‍ത്ഥിത്വമാണ് ഈ പ്രതീക്ഷക്ക് കരുത്തു പകരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാറിനോടുള്ള ഭരണവിരുദ്ധ വികാരം കുമ്മനത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്. ശ്രീധരന്‍ പിള്ള കണ്ണുവെച്ച സീറ്റിലാണ് കുമ്മനം എത്തുന്നത്. അതുകൊണ്ട് തന്നെ ഒരു വിഭാഗം നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്.

അതേസമയം തിരുവനന്തപുരം ഒഴികെയുള്ള മറ്റു മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും വന്നിട്ടില്ല. കുമ്മനം കഴിഞ്ഞാല്‍ ബിജെപിയിലെ ശക്തമായ മുഖമാണ് കെ സുരേന്ദ്രന്‍. എന്നാല്‍, ഈ ജനകീയ മുഖത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്. പത്തനംതിട്ടയില്‍ മത്സരിക്കാനാണ് കെ സുരേന്ദ്രന് താല്‍പ്പര്യം. എന്നാല്‍ പിള്ളയുടെ മോഹവും ഇവിടെ മത്സരിക്കണമെന്ന് തന്നെയാണ്.

തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാടിനെ അനുസരിച്ചായിരിക്കും ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയോട് മത്സരിക്കാന്‍ ബിജെപി. ദേശീയാധ്യക്ഷന്‍ അമിത് ഷാ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരിക്കാന്‍ ഇറങ്ങുകയാണെങ്കില്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ ഭാരവാഹിത്വം രാജിവെക്കണമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി. തുഷാര്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തൃശ്ശൂര്‍ സീറ്റ് അദ്ദേഹത്തിന് കൊടുക്കേണ്ടിവരും. സ്വാഭാവികമായും അവിടെ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സുരേന്ദ്രന് സ്ഥലം വിടേണ്ട അവസ്ഥ വരും. ശബരിമല സമരങ്ങളുടേയും മറ്റും പശ്ചാത്തലത്തില്‍ സുരേന്ദ്രന് അവിടെ ജയിക്കാനാകുമെന്നാണ് പാര്‍ട്ടിയിലെ മുരളീധരവിഭാഗക്കാര്‍ പറയുന്നത്.

എന്നാല്‍ പത്തനംതിട്ടയില്‍ അഭിപ്രായ രൂപവത്കരണം നടത്തിയപ്പോള്‍ അവിടുത്തെ ഭാരവാഹികള്‍ സുരേന്ദ്രന്റെ പേര് പറഞ്ഞിട്ടില്ലെന്നാണ് മറുവാദക്കാര്‍ സമര്‍ഥിക്കുന്നത്. പിന്നെങ്ങനെ പത്തനംതിട്ട സുരേന്ദ്രന് കൊടുക്കുമെന്നാണ് അവരുടെ ചോദ്യം. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോഴെല്ലാം പ്രതികൂലസാചര്യങ്ങളില്‍ പോലും ബിജെപി.ക്ക് വോട്ടുകൂട്ടിയ പിള്ളയുടെ നയതന്ത്രജ്ഞതയും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. ന്യായമെല്ലാമുണ്ടെങ്കിലും പത്തനംതിട്ട സുരേന്ദ്രന്‍ പിടിച്ചാല്‍ സംസ്ഥാന അധ്യക്ഷന്‍ പിന്നെ എവിടെപ്പോകുമെന്നത് ഒരുചോദ്യമായി നില്‍ക്കുകയാണ്.

ഇതിനിടെ കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കന്‍ ഇടംപിടിച്ചാല്‍ ഡല്‍ഹിയിലെത്തിച്ച ചുരുക്കപ്പട്ടികയില്‍നിന്ന് ഏതെങ്കിലും പ്രമുഖന്‍ പുറത്താകും. പത്തനംതിട്ടക്കായി പിള്ളയെ കൂടാതെ എംടി രമേശും നോട്ടമിട്ടിട്ടുണ്ട്. പത്തനംതിട്ട ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നാണ് രമേശ് പറയുന്നത്. സീറ്റില്ലാത്തതിന്റെപേരില്‍ അദ്ദേഹം വഴക്കിനില്ല. തൃശ്ശൂരോ പത്തനംതിട്ടയോ പ്രതീക്ഷിച്ച കെ. സുരേന്ദ്രനും സീറ്റില്ലെങ്കില്‍ പ്രതിഷേധത്തിനില്ല. ഇരുവര്‍ക്കും സീറ്റ് നിഷേധിച്ചാല്‍ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിയില്‍ പോര് രൂക്ഷമായേക്കും.

ഒന്നാംനിര നേതാക്കളൊക്കെ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളവരുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവരില്‍ ഒന്നാം പേരുള്ളവരെപ്പോലും പ്രവര്‍ത്തന മികവ്, പൊതുസമ്മതന്‍, ആര്‍.എസ്.എസിന്റെ താത്പര്യം എന്നിവ പരിഗണിച്ചാകും പരിഗണിക്കുക. ഇക്കാര്യത്തില്‍ സംഘപരിവാര്‍ നേതാക്കളുടെ ഇടപെടല്‍ ശക്തമായിരിക്കുമെന്ന് കുമ്മനം രാജശേഖരന്റെ മടങ്ങിവരവിലൂടെ വ്യക്തമായിട്ടുണ്ട്. ആര്‍.എസ്.എസിന്റെ ഈ സ്വാധീനമാണ് പലരുടെയും പേടിയും.

ടോം വടക്കനെ കേരളത്തിലേക്കു പരിഗണിച്ചാല്‍ തൃശ്ശൂരോ ചാലക്കുടിയോ നല്‍കേണ്ടിവരും. രണ്ടിടത്തും സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് ഏറക്കുറെ ധാരണയായിട്ടുള്ളതാണ്. തൃശ്ശൂര്‍ സീറ്റ് തുഷാര്‍ വെള്ളാപ്പള്ളിക്കായി ഒഴിച്ചിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രണ്ടിടത്തും വടക്കനെ ഉള്‍പ്പെടുത്തുക എളുപ്പമല്ല. ദേശീയനേതൃത്വം മറിച്ചുതീരുമാനിച്ചാല്‍ അത് സംസ്ഥാനത്തുള്ള നേതാക്കളുടെ സീറ്റുതെറിപ്പിക്കുന്നതാകും. അതിന് സാധ്യതയില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശ്വാസം. വടക്കന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും സീറ്റോ മറ്റെന്തെങ്കിലും സ്ഥാനമോ നല്‍കാനുള്ള സാധ്യതയാണ് സംസ്ഥാന നേതാക്കള്‍ കാണുന്നത്. ശനിയാഴ്ച ദേശീയതലത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം ഒന്നാംഘട്ട പട്ടിക പ്രഖ്യാപിക്കുമെന്നാണ് സൂചന.

തിരുവനന്തപുരം കഴിഞ്ഞാല്‍ അടുത്ത ഏറ്റവും ശ്രദ്ധേയമായ സീറ്റായ പത്തനംതിട്ടയില്‍ പിള്ള നോട്ടമിടുന്നത് പിരിവിന് വേണ്ടിയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നത്. മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന പക്ഷം പി സി ജോര്‍ജ്ജ് അടക്കമുള്ളവരുടെ പിന്തുണ ലഭിക്കും. എന്നാല്‍ ഈ സാധ്യതയെല്ലാം തള്ളിക്കൊണ്ടാണ് പാര്‍ട്ടിയിലെ ജനകീയ മുഖത്തെ പാര്‍ട്ടി മാറ്റി നിര്‍ത്തുന്നത്. എന്തായാലും കേന്ദ്ര നിര്‍ദ്ദേശം ഓരോ സീറ്റുകളില്‍ വന്നാല്‍ മാത്രമേ ബിജെപിയില്‍ തര്‍ക്കം തീരൂ എന്ന അവസ്ഥയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category