1 GBP = 90.50 INR                       

BREAKING NEWS

ആരൊക്കെ പറഞ്ഞാലും തൊഴിലും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാന്‍ ശ്രീധരന്‍ പിള്ളയെ കിട്ടില്ല! മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ വാര്‍ത്ത കൊടുത്ത കേസില്‍ സംഘപരിവാര്‍ ചാനലിന് 50 ലക്ഷം രൂപ പിഴ ഇടാന്‍ കോടതിയുടെ മുമ്പില്‍ തെളിവുകള്‍ നിരത്തി വാദിച്ചത് ബിജെപി പ്രസിഡന്റും ഭാര്യയും ചേര്‍ന്ന്; മലബാര്‍ ഗോള്‍ഡ് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചുവെന്ന വാര്‍ത്തയില്‍ ബിജെപി പ്രസിഡന്റ് തന്നെ സംഘപരിവാര്‍ ചാനലിന് പണി കൊടുത്തതില്‍ നിരാശരായി പ്രവര്‍ത്തകരും

Britishmalayali
kz´wteJI³

കൊച്ചി: സംഘ്പരിവാറിന്റെ ആദര്‍ശങ്ങളും വീക്ഷണങ്ങളും ഉയര്‍ത്തിക്കാട്ടുന്ന ചാനലാണ് സുദര്‍ശന്‍. സംഘ്പരിവാറിന് ചാനലില്‍ നേരിട്ടു പങ്കാളിത്തമില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ പേര് നല്‍കിയത് ആര്‍എസ്എസിന്റെ മുന്‍ സര്‍ സംഘചാലക് സുദര്‍ശന്റെ പേരും. പൂണെയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനും ബിസിനസുകാരനുമായ സുരേഷ് ഛവാങ്കെയാണ് ചാനലിനു വേണ്ട പണം മുടക്കുന്നത്. മറ്റു ടിവി ചാനലുകള്‍ യുവാക്കളെ ആടുകളാക്കുമ്പോള്‍ യുവാക്കളെ ഗര്‍ജ്ജിക്കുന്ന സിംഹങ്ങളാക്കി മാറ്റുകയാണ് സുദര്‍ശന്‍ ടിവിയുടെ ലക്ഷ്യമെന്ന് സുരേഷ് ചഹങ്ക വിശദീകരിച്ച് തുടങ്ങിയ ചാനല്‍. അതുകൊണ്ടാണ് ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ 'ചതി'യില്‍ സംഘപരിവാര്‍ അനുഭാവികള്‍ നിരാശരാകുന്നത്. സംഘപരിവാര്‍ ചാനലിനെതിരെ കേസ് വാദിക്കാന്‍ ബിജെപിയുടെ പ്രസിഡന്റിന് എങ്ങനെ ധൈര്യം വന്നുവെന്ന് ചോദിക്കുകയാണ് പരിവാറുകാര്‍.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജൂവലറിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ കേസില്‍ സുദര്‍ശന്‍ ടെലിവിഷനെതിരെ അരക്കോടി രൂപ പിഴ ചുമത്തിയ കോഴിക്കോട് സബ് കോടതിയുടെ നടപടിയാണ് ചര്‍ച്ചകള്‍ക്ക് ആധാരം. സുദര്‍ശന്‍ ടി.വിക്കും എഡിറ്റര്‍ സുരേഷ് ചഹങ്കക്കുമെതിരേ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എംപി അഹമ്മദ് നല്‍കിയ മാനനഷ്ടക്കേസിലായിരുന്നു കോടതി ഉത്തരവ്. ബിസിനസ് എതിരാളികള്‍ക്ക് വേണ്ടി ദുരുദ്ദേശത്തോട് കൂടിയും മലബാര്‍ ഗോള്‍ഡിന്റെ ദേശസ്നേഹത്തെ ഇകഴ്ത്തുന്ന രീതിയിലുമാണ് ചാനല്‍ ഈ വാര്‍ത്ത പുറത്തുവിട്ടതെന്നാണ് മലബാര്‍ ഗോള്‍ഡിന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. കേസ് മലബാര്‍ ഗോള്‍ഡ് വിജയിക്കുകയും ചെയ്തു. ഈ വാര്‍ത്തയ്ക്കൊപ്പമാണ് പിഎസ് ശ്രീധരന്‍ പിള്ളയാണ് മലബാര്‍ ഗോള്‍ഡിന് വേണ്ടി കേസ് വാദിച്ചതെന്ന് വ്യക്തമാകുന്നത്.

രാഷ്ട്രീയവും പ്രൊഫഷനും രണ്ടായി കാണുന്ന അഭിഭാഷകനാണ് ശ്രീധരന്‍ പിള്ള. ഹൈക്കോടതിയിലേയും കോഴിക്കോട് ബാറിലേയും പ്രധാന അഭിഭാഷകന്‍. വിലപിടിപ്പുള്ള അഡ്വക്കേറ്റിന് നിരവധി കേസുകളുമുണ്. രാഷ്ട്രീയം നോക്കാതെ കേസുകള്‍ തെരഞ്ഞെടുപ്പുകയും ചെയ്യും. മലബാര്‍ ഗോള്‍ഡിന് വേണ്ടി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, അഡ്വ. കെ.റീത്ത, അഡ്വ.അരുണ്‍ ക്യഷ്ണ ദാന്‍ എന്നിവരാണ് ഹാജരായത്. ഇതില്‍ കെ റീത്ത ശ്രീധരന്‍ പിള്ളയുടെ ഭാര്യയാണ്. അതുകൊണ്ടാണ് സംഘപരിവാര്‍ ചാനലിന് എതിരായ കോടതി വിധി ഇത്രയേറെ ചര്‍ച്ചയാകുന്നത്. ബിജെപിയുടെ സമുന്നത നേതാവ് ഇത്തരത്തിലൊരു കേസില്‍ മലബാര്‍ ഗോര്‍ഡിന് വേണ്ടി ഹാജരായത് പ്രത്യയ ശാസ്ത്രപരമായി ശരിയല്ലെന്നാണ് സംഘപരിവാറുകാരുടെ നിലപാട്.

കോഴിക്കോട് രണ്ടാം അഡിഷനല്‍ സബ്‌കോടതിയാണ് ചാനലിന് നഷ്ടപരിഹാരം വിധിച്ചത്. ചൊവ്വാഴ്ച്ച നടന്ന വാദം കേള്‍ക്കലില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനലും എഡിറ്റര്‍ സുരേും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അര കോടി രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവുകള്‍ കെട്ടിവയ്ക്കാനും ഉത്തരവിടുകയായിരുന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സേവന കമ്പനി നടത്തിയ പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനാഘോഷം മലബാര്‍ ഗോള്‍ഡ് ചെന്നൈയില്‍ നടത്തിയതാണെന്ന രീതിയിലാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. ഇതാണ് വിവാദമായത്. 2016 ഓഗസ്റ്റ് 20നാണ് ചാനല്‍ മലബാര്‍ ഗോള്‍ഡിനെക്കുറിച്ച് മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്ത പുറത്തുവിട്ടത്. കോടതി ചെലവുകളടക്കമുള്ള തുകയാണ് ചാനല്‍ മലബാര്‍ ഗോള്‍ഡിന് നല്‍കേണ്ടതെന്നാണ് വിധിയില്‍ പറയുന്നത്.

ദേശീയ തലത്തില്‍ സംഘപരിവാറിന് വേണ്ടിയാണ് സുദര്‍ശന്‍ ടിവി നിലകൊള്ളുന്നത്. മുസ്ലീങ്ങളുടെ ആഘോഷമായ തബ്ലിഗി ഇസ്‌തേമയുമായി ബുലന്ദ്ഷഹര്‍ കലാപത്തിന് ബന്ധമുണ്ടെന്ന് സുദര്‍ശന്‍ ന്യൂസ് ചാനല്‍ വാര്‍ത്ത നല്‍കിയത് നേരത്തെ വിവാദമായിരുന്നു. ആഘോഷത്തിന്റെ അവസാന ദിവസമാണ് ഗോവധം ആരോപിച്ച് ബജ്രംഗ് ദള്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ വ്യാപക അക്രമമഴിച്ചുവിട്ടത്. പൊലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ഈ വ്യാജവാര്‍ത്ത. ഇസ്‌തേമ ആഘോഷം നടന്ന ദരിയാപൂരിനും പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട ചിങ്രാവതി ഗ്രാമത്തിനുമിടിയല്‍ ഏതാണ്ട് 49 കിലോമീറ്റര്‍ ദൂരമുണ്ട്. വ്യാജ വാര്‍ത്തകളിലൂടെ കലാപത്തിന് പ്രേരണ നല്‍കുന്നു എന്ന ആരോപണം സുദര്‍ശന്‍ ന്യൂസിനെതിരെ നേരത്തെയുമുണ്ട്. നേരത്തെ പൊലീസിനെതിരെ മുസ്ലിം പള്ളിയില്‍ നിന്ന് കലാപാഹ്വാനം നല്‍കിയെന്ന വ്യാജ പ്രചാരണം നടത്തി സുദര്‍ശന്‍ ടിവി വിവാദത്തിലായിരുന്നു.

തന്നെ വധിക്കാന്‍ ശ്രമിച്ചയാള്‍ സ്വകാര്യ ടിവി ചാനലിന്റെ എഡിറ്റര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ഉമര്‍ ഖാലിദ് ചര്‍ച്ചകളില്‍ എത്തിയിരുന്ന. സുദര്‍ശന്‍ ന്യൂസ് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ഛവാങ്കെയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് കൂടുതലൊന്നും പറയാനില്ലെന്ന കുറിപ്പോടെ ഉമര്‍ ഖാലിദ് പോസ്റ്റ് ചെയ്തത്. ഇങ്ങനെ പലവിവാദങ്ങളിലും സുരേഷ് പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category