1 GBP = 90.50 INR                       

BREAKING NEWS

എവേയ്ക്ക് ഈസ്റ്റ് ആംഗ്ലിയ കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ഞായറാഴ്ച കേംബ്രിഡ്ജില്‍

Britishmalayali
ബാബു ജോസഫ്

കേംബ്രിഡ്ജ്: സെഹിയോന്‍ യുകെ മിനിസ്ട്രി നയിക്കുന്ന 'ഏവൈക് ഈസ്റ്റ് ആംഗ്ലിയ'കാത്തലിക് ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ഞായറാഴ്ച കേംബ്രിഡ്ജില്‍ നടക്കും. കാനോന്‍ ഹൊവാന്‍ മിത്തിന്റെ ആത്മീയ നേതൃത്വത്തില്‍ വചന പ്രഘോഷകനും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് കണ്‍വന്‍ഷന്‍ നയിക്കും. വലിയ നോമ്പിന്റെ വ്രതശുദ്ധിയില്‍ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ വി. കുര്‍ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ഉണ്ടായിരിക്കും. ഈ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴു വരെയാണ് നടത്തപ്പെടുക. സെഹിയോന്‍ യുകെ ടീം നാളെ നടക്കുന്ന എവേയ്ക്ക് ഈസ്റ്റ് ആംഗ്ലിയ ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷാജി - 07828057973
സ്ഥലത്തിന്റെ വിലാസം
Our Lady of Lourdes R C Church, 135 High St, Sawston, Cambridge, CB22 3HJ


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category