1 GBP = 90.50 INR                       

BREAKING NEWS

മാര്‍ച്ച് 28 മുതല്‍ യുകെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് പല രാജ്യങ്ങളിലും കാറോടിക്കാന്‍ കഴിയില്ല; 5.5 പൗണ്ട് മുടക്കി പോസ്റ്റ് ഓഫീസില്‍നിന്നും ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ എന്തുകൊണ്ട് മടിക്കുന്നു? യുകെ ലൈസന്‍സ് ഉള്ളവര്‍ക്ക് ഐഡിപി വഴി ഇന്ത്യയിലും കാറോടിക്കാം

Britishmalayali
kz´wteJI³

ഇംഗ്ലണ്ടില്‍നിന്ന് വല്ലപ്പോഴും നാട്ടിലെത്തുമ്പോള്‍ കാറോടിക്കാന്‍ നിങ്ങളെന്താണ് ചെയ്യുന്നത്? അതിനായി മാത്രം നാട്ടില്‍നിന്ന് ലൈസന്‍സ് എടുത്തിട്ടുണ്ടോ? വെറും അഞ്ചര പൗണ്ട് ചെലവാക്കിയാല്‍, ലോകത്തെവിടെയും വാഹനമോടിക്കാനുള്ള ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നിങ്ങള്‍ക്ക് സ്വന്തമാക്കാമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? മാത്രമല്ല, മാര്‍ച്ച് 28 മുതല്‍ പല രാജ്യങ്ങളിലും കാറോടിക്കാന്‍ സാധിക്കാതെ വരും. ബ്രക്‌സിറ്റ് നടപ്പിലായാലും ഇല്ലെങ്കിലും ബ്രിട്ടനു പുറത്ത് വാഹനമോടിക്കണമെങ്കില്‍ മാര്‍ച്ച് 28-നു ശേഷം ഐ.ഡി.പി കൂടിയേ തീരൂ.

യുകെയില്‍ വാഹനമോടിക്കാന്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സും നാട്ടിലെത്തുമ്പോള്‍ നാട്ടിലേതും ഉപയോഗിക്കുന്നവരായിരിക്കാം നാമെല്ലാം. എന്നാല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് വാങ്ങാന്‍ സാധിച്ചാല്‍ ഇനി അതിന്റെ ആവശ്യം ഉണ്ടാകില്ല. ഈ ലൈസന്‍സ് ലഭിക്കുവാന്‍ ചെയ്യേണ്ടത് ചുവടെ പറയുന്ന കാര്യങ്ങള്‍ മാത്രമാണ്. നിങ്ങളുടെ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് കണ്ടു പിടിക്കുക. ശേഷം, യുകെയിലെ ഡ്രൈവിംഗ് കാര്‍ഡ് ലൈസന്‍സിന്റെ ഫുള്‍ സൈസ് ഫോട്ടോ, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട്, 5.5 പൗണ്ട് ആപ്ലിക്കേഷന്‍ ഫീസ് എന്നിവ സഹിതം പോസ്റ്റ് ഓഫീസില്‍ ചെന്ന് അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രം മതി.

നിലവിലെ അവസ്ഥ അനുസരിച്ച് യുകെ ലൈസന്‍സിന് പുറമെ യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ വാഹനമോടിക്കുന്നതിന് ഐ.ഡി.പി ആവശ്യമാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വാഹനമോടിക്കുന്നതിന് യുകെ ലൈസന്‍സ് മാത്രം മതി. മൂന്നുതരത്തിലുള്ള ഐഡിപിയാണ് യുകെയിലെ സ്ഥിരതാമസക്കാര്‍ക്ക് നല്‍കുന്നത്. 1926 ഐഡിപി, 1949 ഐഡിപി, 1968 ഐഡിപി എന്നിവ. ഏതുരാജ്യത്താണോ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്നത്, അതിന് അനുസരിച്ചുള്ള ഐഡിപിയാണ് സ്വന്തമാക്കേണ്ടത്.

മാര്‍ച്ച് 28-നുശേഷം ചില രാജ്യങ്ങള്‍ യുകെ നല്‍കുന്ന 1926, 1949 ഐഡിപികള്‍ അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ട് ഐഡിപികളും അംഗീകരിക്കാത്ത രാജ്യങ്ങള്‍ക്കായി 1968 ഐഡിപി സ്വന്തമാക്കണം. ഇന്ത്യയില്‍ വാഹനമോടിക്കുന്നതിന് 1949 ഐഡിപിയാണ് വാങ്ങേണ്ടത്.

ബ്രക്‌സിറ്റ് നടന്നാല്‍ ഡ്രൈവിങ് ലൈസന്‍സില്‍ ചില മാറ്റങ്ങള്‍ വരും. കരാറോടെയാണ് ബ്രിട്ടന്‍ വേര്‍പിരിയുന്നതെങ്കില്‍ നിലവിലെ യുകെ ഡ്രൈവിങ് ലൈസന്‍സുമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെവിടെയും വാഹനമോടിക്കാം. കരാറില്ലാതെയാണ് ബ്രക്‌സിറ്റ് നടപ്പിലാകുന്നതെങ്കില്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ബ്രിട്ടന്‍ പ്രത്യേകം ഉടമ്പടിയെത്തേണ്ടിവരും. ഇതിന് കാലതാമസമെടുത്തേക്കാം. അതുവരെ യുകെ ഡ്രൈവിങ് ലൈസന്‍സിനൊപ്പം ഓരോ രാജ്യത്തും ബാധകമായ ഐഡിപിയും ഉപയോഗിക്കേണ്ടി വരും. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ഒന്നിലേറെ ഐഡിപി വേണ്ടിവരും. ഫ്രാന്‍സില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ 1968 ഐഡിപിയാണ് വേണ്ടത്. സ്‌പെയിനിലേക്ക് കടന്നാല്‍ അത് 1949 ഐഡിപിയാകും.

മാര്‍ച്ച് 29ന് നോ ഡീല്‍ കരാറുമായി ബ്രിട്ടന്‍ പുറത്തു കടക്കുകയാണെങ്കില്‍, താഴെപ്പറയുന്ന രാജ്യങ്ങളില്‍ ഡ്രൈവ് ചെയ്യുന്നതിന് 1968 ഐഡിപി വേണം. ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്‌തോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഇറ്റല, ലാറ്റ്‌വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, റുമാനിയ, സ്ലോവാക്യ, സ്ലോവേനിയ, സ്വീഡന്‍. 1949 ഐഡിപിയുമായി പോകേണ്ട രാജ്യങ്ങള്‍ സൈപ്രസ്, ഐസ്‌ലന്‍ഡ്, മാള്‍ട്ട, സ്‌പെയിന്‍ എന്നിവയാണ്. ഇനി ലിക്റ്റന്‍സ്റ്റെയ്‌നിലാണ് പോകുന്നതെങ്കില്‍ 1926 ഐഡിപി കരുതുക. തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസില്‍നിന്ന് ഐ.ഡി.പി. സ്വന്തമാക്കാനാകും. അഞ്ചര പൗണ്ട് മാത്രമാണ് ഇതിനീടാക്കുന്നത്.

നിലവില്‍ നിങ്ങളുടെ കൈവശമുള്ളത് യുകെ ഡ്രൈവിങ് ലൈസന്‍സും താമസിക്കുന്നത് ബ്രിട്ടന് പുറത്ത് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലുമാണെങ്കില്‍ മാര്‍ച്ച് 29നു ശേഷം ഐഡിപി മാത്രം മതിയാകില്ല. യുകെ ലൈസന്‍സ് സമര്‍പ്പിച്ച് പകരം അതാത് രാജ്യത്തെ ലൈസന്‍സ് സ്വന്തമാക്കേണ്ടിവരും. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമെന്ന നിലയില്‍ ബ്രിട്ടീഷ് ഡ്രൈവിങ് ലൈസന്‍സുകള്‍ മറ്റൊരു യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തെ ലൈസന്‍സാക്കി മാറ്റാന്‍ കഷ്ടപ്പാടൊന്നുമില്ല. മാര്‍ച്ച് 29-ല്‍ ബ്രക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ ലൈസന്‍സ് മാറ്റിയെടുക്കേണ്ടിവരും. നിങ്ങള്‍ തിരിച്ച് യുകെയിലേക്ക് മടങ്ങുമ്പോള്‍, പഴയ യുകെ ലൈസന്‍സ് ലഭിക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category