1 GBP = 92.50 INR                       

BREAKING NEWS

തിരുവല്ലയില്‍ പച്ചയ്ക്കു കത്തിച്ച പെണ്‍കുട്ടിക്കായി മറുനാടന്‍ ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 499012 രൂപ; നിങ്ങളുടെ എന്‍ ആര്‍ ഐ അക്കൗണ്ടില്‍ നിന്നും 1000 രൂപ എങ്കിലും നല്‍കുമോ?

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കഴിഞ്ഞ ആറു വര്‍ഷമായി യുകെയിലെ മലയാളികള്‍ക്കിടയില്‍ നടത്തുന്ന ഇടപെടലുകള്‍ മറുനാടന്‍ മലയാളിയും ഏറ്റെടുക്കുന്നു. മറുനാടന്റെ നേതൃത്വത്തില്‍ തുടങ്ങിയ ആവാസ് എന്ന ചാരിറ്റി സംഘടന ആദ്യമായി നടത്തിയ അപ്പീലിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. തിരുവല്ലയില്‍ പ്രണയ ഭ്രാന്ത് മൂത്ത ഒരുത്തന്‍ പച്ചയ്ക്ക് ഒരു പെണ്‍കുട്ടിയെ കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ പ്രതിസന്ധിയില്‍ തുണയായി ഇറങ്ങിയ മറുനാടന് ആദ്യ മൂന്നു ദിവസം കൊണ്ട് ലഭിച്ചത് നാലു ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരത്തി പന്ത്രണ്ട് രൂപയാണ്.

ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്കും സഹായിക്കാം. നിങ്ങളുടെ നാട്ടിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്നും കുറഞ്ഞത് 1000 രൂപ എങ്കിലും നിങ്ങളും മാറ്റി നല്‍കുക. ബ്രിട്ടീഷ് മലയാളിയുടെ ചാരിറ്റി പോലെ തന്നെ, ഓരോ ദിവസത്തെയും കൃത്യമായ കണക്കുകളും വിവരങ്ങളും ഉള്‍പ്പെടുത്തി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതാണ്. ഈ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് നല്‍കാവുന്നതാണ്. ഒരു നയാ പൈസ പോലും മാറ്റാതെ മുഴുവന്‍ പണവും ഈ കുടുംബത്തിന് തന്നെ നല്‍കുന്നതാണ്.
Account Name: AWAS 
A/c No: 13740100078902 
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD 
Branch: THIRUVANANTHAPURAM-PATTOM

സഹായം അഭ്യര്‍ത്ഥിച്ചു നാലു ദിവസം ആകുമ്പോള്‍ ഇന്ന് രാവിലെ 11 മണി വരെ ആവാസ് അക്കൗണ്ടില്‍ എത്തിയത് രൂപയാണ് ഇത്. ആദ്യ ദിവസം ലഭിച്ച 1,80,000 രൂപ പെണ്‍കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അടുത്ത ദിവസം തന്നെ കൈമാറിയിരുന്നു. ഇതിന്റെ രസീത് വാര്‍ത്തക്കൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാക്കി 319012 രൂപയാണ് ഇപ്പോള്‍ അക്കൗണ്ടിലുള്ളത്. ആദ്യ ദിവസം ആവാസ് അക്കൗണ്ടിലേക്ക് പെണ്‍കുട്ടിയെ സഹായിക്കാന്‍ 117 പേര്‍ തയ്യാറായെങ്കില്‍ ഇന്നലെ 94 പേരാണ് പണം നല്‍കിയത്. ഇന്നു 11 മണി വരെ 64 പേരും പണം നല്‍കി. ആകെ 275 പേരാണ് ഇതുവരെ സഹായം നല്‍കിയത്. പ്രവാസി മലയാളികള്‍ അടക്കം നിരവധി പേര്‍ നരാധമന്റെ ആക്രമണത്തിന് ഇരയായി പെണ്‍കുട്ടിയെ സഹായിക്കാന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തു.
100 രൂപ മുതല്‍ 15000 രൂപ വരെ സഹയാധനമായി തന്നവരുണ്ട്. ഇനിയും പെണ്‍കുട്ടിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പണം ആവാസിന്റെ അക്കൗണ്ടില്‍ നല്‍കാവുന്നതാണ്. കൂടുതല്‍ ധനസഹായം ആ സാധു കുടുംബത്തെ തേടി എത്തുമെന്നാണ് കരുതുന്നത്. കൂലിപ്പണിക്കാരനായ ഈ പെണ്‍കുട്ടിയുടെ പിതാവിന്റെ കണ്ണുനീരിന്റെ കഥ ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഈ വേദനയുടെ ആഴം നിങ്ങള്‍ക്ക് മനസിലാക്കാം.
കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് അക്കൗണ്ടിലേക്ക് പണം എത്തിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ആണ് ഈ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്. പണം നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതായുള്ളതിനാല്‍ പേര് വിവരം മറച്ചാണ് നല്‍കുന്നത്. അതേസമയം പണം നല്‍കിയ ആര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ നല്‍കുന്നതാണ്. ആര്‍ക്കെങ്കിലും ഇത് സംബന്ധിച്ച് സംശയങ്ങളോ, സുതാര്യതയെ സംബന്ധിച്ച ആശങ്കയോ ഉണ്ടെങ്കില്‍ [email protected] എന്ന വിലാസത്തിലേയ്ക്ക് ബന്ധപ്പെടുക. ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ [email protected] എന്ന വിലാസത്തിലും അയയ്ക്കാം.

ആവാസ് ചാരിറ്റബിള്‍ സൊസൈറ്റി മുന്‍കൈയെടുത്ത് ശേഖരിക്കുന്ന പണത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ ആയിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ലഭിക്കുന്ന മുഴുവന്‍ തുകയുടെയും കണക്കുകള്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് സഹിതം പ്രസിദ്ധീകരിക്കും. എറണാകുളം മെഡിക്കല്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ വെന്റിലേറ്ററില്‍ കഴിയുകയാണ് പെണ്‍കുട്ടി ഇപ്പോഴും. 60 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായ നിലയില്‍ തന്നെയാണ് തുടരുന്നത്. പൊള്ളല്‍ ആഴത്തിലുള്ളതാണെന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചിരിക്കുന്നത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category