1 GBP = 90.50 INR                       

BREAKING NEWS

ഭൂമി വിറ്റ് 90 കോടിയോളം കടം ഉണ്ടാക്കിയ എറണാകുളം അതിരൂപത 11 ഏക്കര്‍ കൂടി വിറ്റ് കടം കുറച്ചെങ്കിലും വീട്ടുന്നു; 11 ഏക്കര്‍ സ്ഥലത്തിന് സെന്റിന് 6.6 ലക്ഷത്തിന് വാങ്ങിയത് വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി; വത്തിക്കാന്റെ മേല്‍നോട്ടത്തില്‍ പ്രതിസന്ധി മറികടന്ന് സീറോ മലബാര്‍ സഭ

Britishmalayali
kz´wteJI³

കൊച്ചി: സീറോ മലബാര്‍ സഭയെ പിടിച്ചുലച്ച ഭൂമി കുംഭകോണവും തുടര്‍ന്ന് എറണാകുളം -അങ്കമാലി അതിരൂപത നേരിട്ട വലിയ കടബാധ്യതയും പരിഹരിക്കാന്‍ വീണ്ടും ഭൂമി വില്പന. 11 ഏക്കര്‍ ഭൂമി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കാണ് വിറ്റത്. സെന്റിന് 6.60 ലക്ഷം രൂപ വിലയിട്ടാണ് വില്പന. കാക്കനാട് ബിജോ ഭവന് സമീപമുള്ള ഭൂമിയാണ് വിറ്റത്. അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടേയും വൈദിക സമിതിയുടെയും അനുമതിയോടെയായിരുന്നു കച്ചവടം. ഇതോടെ വലിയ കടക്കെണിയില്‍ നിന്ന് സഭ രക്ഷപ്പെടുകയാണ്. വത്തിക്കാന്റെ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കിയത്.

നേരത്തെ ഉയര്‍ന്ന വിവാദങ്ങളില്‍ അതിരൂപതയ്ക്കു 95 കോടി രൂപയോളം കടബാധ്യതയാണ് വന്നുചേര്‍ന്നത്. അതില്‍ 75 കോടിയോളം കൊടുത്തുതീര്‍ക്കാന്‍ പുതിയ വില്പന കൊണ്ട് കഴിഞ്ഞു. ഓരോ മാസവും ലക്ഷക്കണക്കിന് രൂപയാണ് പലിശ ഇനത്തില്‍ അതിരൂപത ബാങ്കുകളില്‍ അടച്ചുകൊണ്ടിരുന്നത്. 75 കോടി അടച്ചുതീര്‍ത്തതോടെ വായ്പകള്‍ ഒരു പരിധിവരെ തീര്‍ന്നു. ഇനി വലിയ പ്രതിസന്ധിയില്ലാതെ മുമ്പോട്ട് പോകാന്‍ കഴിയും. കര്‍ദിനാള്‍ ആലഞ്ചേരിയെ ചതിച്ച് ചിലര്‍ നടത്തിയ ഇടപാടായിരുന്നു എല്ലാത്തിനും കാരണം. ഇതിന് ശേഷം ആലഞ്ചേരിയെ കുറ്റക്കാരനാക്കാനും നീക്കം നടന്നു. എന്നാല്‍ എറണാകുളം അതി രൂപതയിലെ ചിലരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായതോടെ കര്‍ദിനാളിനെതിരായ നീക്കം പൊളിഞ്ഞു.

2016ല്‍ നടന്ന ഭൂമി വില്പന ചോദ്യം ചെയ്ത് നിരവധി പരാതികള്‍ പൊലീസിനും കോടതികളിലുമെത്തി. ഹൈക്കോടയില്‍ എത്തിയ കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇടനിലക്കാരന്‍, രണ്ട് വൈദികര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാന്‍ ഉത്തരവും വന്നിരുന്നു. എന്നാല്‍ കോടതി കേസ് തള്ളി. പിന്നീട് വത്തിക്കാന്‍ കര്‍ദ്ദിനാളിനെ എറണാകുളം- അങ്കമാലി അതിരുപതയുടെ ഭരണപരമായ ചുമതലകളില്‍ നിന്ന് നീക്കി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിനെ നിയമിക്കുകയും ചെയ്തു. കര്‍ദിനാളിനെ വിശ്വാസത്തിലെടുത്ത് പ്രശ്ന പരിഹാരവും സാധ്യമാക്കി.

എറണാകുളം നഗരത്തിലെ ഹൃദയ ഭാഗത്ത് അതിരൂപതയുടെ പേരിലുണ്ടായിരുന്ന പ്ലോട്ടുകളാണ് തുച്ഛമായ വിലയ്ക്ക് ഇടനിലക്കാര്‍ വഴി 2016ല്‍ വിറ്റത്. അതിരൂപതയ്ക്കു മെഡിക്കല്‍ കോളജ് ആശുപത്രി തുടങ്ങുന്നതിനു വേണ്ടി മറ്റൂരില്‍ ഭൂമി വാങ്ങിയ വകയില്‍ വന്ന കടം വീട്ടുന്നതിനായിരുന്നു ഇത്. എന്നാല്‍ അമ്പത് കോടി രൂപ പോലും അതിരൂപതയുടെ അക്കൗണ്ടില്‍ എത്തിയിരുന്നില്ല. പൊതുവിപണിയില്‍ 100 കോടിയോളം വിലയുള്ള ഭൂമിയാണ് ഒമ്പത് കോടിക്ക് വിറ്റതെന്ന ആരോപണം ഉയര്‍ന്നു. കള്ളപ്പണവും ചര്‍ച്ചയായി. ഇടനിലക്കാരന്‍ പണം നല്‍കിയില്ല എന്ന വാദവും ചര്‍ച്ചയായി. കോതമംഗലത്തും മറ്റു ചിലയിടങ്ങളിലുമായിരുന്നു ഭൂമി പകരമായി ലഭിച്ചത്.

ഇതില്‍ ചിലവ പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ ആയിരുന്നുവെന്നും മറിച്ചുവില്‍ക്കാന്‍ പോലും കഴിയാത്ത ആണെന്നും ആരോപണമുയര്‍ന്നു. വിവാദങ്ങള്‍ മൂര്‍ച്ഛിക്കുന്നതിടെ വിധി ബാങ്കുകളില്‍ അതിരൂപതയുടെ കടം കുതിച്ചുയരുകയായിരുന്നു. 95 കോടി രൂപയായി ഉയര്‍ന്ന കടത്തില്‍ മാസം 80 ലക്ഷത്തോളം രൂപയാണ് പലിശയായി നല്‍കിക്കൊണ്ടിരുന്നത്. അതിരൂപതാ സമിതികളെല്ലാം മരവിപ്പിച്ച് ഭൂമി വില്പനയ്ക്ക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നടപടിയെടുത്തു.

കഴിഞ്ഞ ഒക്ടോബറില്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും അത് സഭയുടെ ചട്ടങ്ങള്‍ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ വില്പന കോടതി സ്റ്റേ ചെയ്തിരുന്നു. ഇതോടെ വില്പനയ്ക്ക് അനുമതി ലഭിക്കേണ്ട സമിതികള്‍ രൂപീകരിച്ച അഡ്മിനിസ്‌ട്രേറ്റര്‍ കോടതിയില്‍ നിന്നുള്ള സ്റ്റേ നീക്കിയാണ് വില്പന പൂര്‍ത്തിയാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category