1 GBP = 90.50 INR                       

BREAKING NEWS

സിംഹം ഒരു മൃഗത്തെ വേട്ടയാടി ഭക്ഷിക്കും; ശേഷിക്കുന്നത് കൈയൂക്കും സ്വാധീനവും അനുസരിച്ച് മറ്റുള്ളവര്‍ ഭക്ഷിക്കും! സുധേഷ് കുമാര്‍ എത്തിയതോടെ വേട്ടയാടലും ഇല്ല... ഭക്ഷണവും ഇല്ല... സത്യത്തില്‍ പട്ടിണിയാ.....; ഉപജാപസംഘത്തെ പടിക്ക് പുറത്ത് നിര്‍ത്തി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുധേഷ് കുമാര്‍; ആര്‍ടിഒമാരെ വിറപ്പിച്ച് മിന്നല്‍ പരിശോധന; എഡിജിപിയെ പേടിച്ച് ഇടനിലക്കാരും; പൊലീസുകാരനെ തല്ലിയ മകളെ സംരക്ഷിച്ച് പോയ മാനം തിരികെ പിടിക്കാന്‍ അഴിമതി വിരുദ്ധ റോളില്‍ സുധേഷ് കുമാര്‍

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം. സുധേഷ്‌കുമാര്‍ ഐ പി എസ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയി എത്തിട്ട് ഒരു മാസം ആകുന്നതേയുള്ളു. അതിന് മുന്‍പ് വരെ വഴുതയ്ക്കാട്ടെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസ് ഉപജാപ സംഘത്തിന്റെ പിടിയില്‍ ആയിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ബറ്റാലിയന്‍ എ.ഡി.ജി.പിയായരിക്കെയാണ് സുധേഷ് കുമാറിന്റെ മകള്‍ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായ പൊലീസുകാരനെ മര്‍ദ്ദിച്ചത്. ഇത് ഏറെ വിവാദമായിരുന്നു. പൊലീസുകാരോട് എ.ഡി.ജി.പി. സുധേഷിന്റെ കുടുംബം വളരെ മോശമായാണു പെരുമാറുന്നതെന്നും അടിമപ്പണി ചെയ്യിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നതും സുധേഷ് കുമാറിന് വിനയായി. തുടര്‍ന്ന് സുധേഷ്‌കുമാറും കുടുംബവും പ്രതികൂട്ടിലാവുകയും ഐ പി എസ് അസോസിയേഷന്‍ പോലും സഹായിക്കാതെ വരികയും ചെയ്തതോടെ സേനയില്‍ തന്നെ സുധേഷ്‌കുമാര്‍ ഒറ്റപ്പെട്ടു. ഇതിനിടെയാണ് സുധേഷിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയി മുഖ്യമന്ത്രി നിയമിക്കുന്നത്.

ഡല്‍ഹിയിലെ ഒരു ഉന്നത സി പി എം നേതാവിന്റെ സഹപാഠി ആയിരുന്നുവെന്ന ബന്ധം ഉപയോഗപ്പെടുത്തിയാണ് സുധേഷ്‌കുമാര്‍ പുതിയ പദവി നേടിയതെന്ന സംസാരവും സേനയില്‍ ശക്തമാണ്. എന്നാല്‍ കിട്ടിയ പുതിയ പദവി ഇമേജ് മാറ്റത്തിന് ഉപയോഗിക്കുകയാണ് സുധേഷ് കുമാര്‍. പൊലീസില്‍ തിരിച്ചെത്താന്‍ വേണ്ടി നടത്തുന്ന കഠിന ശ്രമം. ജനോപകാരപ്രദമായ ഇടപെടലുകളാണ് ലക്ഷ്യമിടുന്നത്. സുധേഷ് കുമാര്‍ എത്തുന്നതിന് മുമ്പ് ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ എല്ലാം കൈവിട്ട കളിയായിരുന്നു. മുന്‍പുള്ള ഓഫീസിന്റെ അവസ്ഥയെ പറ്റി രസികനായ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് സിംഹം ഒരു മൃഗത്തെ വേട്ടയാടി ഭക്ഷിക്കും. ആവശ്യമുള്ള മാംസം ഭക്ഷിച്ച ശേഷം അത് മടങ്ങും. ശേഷിക്കുന്നത് കൈയൂക്കും സ്വാധീനവും അനുസരിച്ച് മറ്റുള്ളവര്‍ ഭക്ഷിക്കും ഇതായിരുന്നു നടന്നത്.

എന്നാല്‍ സുധേഷ് കുമാര്‍ വന്നശേഷം വേട്ടയാടലും ഇല്ല ഭക്ഷണവും ഇല്ല. സത്യത്തില്‍ പട്ടിണിയാ..... ഈ വാക്കുകള്‍ കേട്ട് നടത്തിയ അന്വേഷണത്തിലാണ് സുധേഷ്‌കുമാര്‍ ഐ പി എസ് ഉപജാപക്കാരെ ആട്ടി പുറത്താക്കിയ കാര്യം അറിയുന്നത്. മുന്‍പൊക്കെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസ് കേന്ദ്രീകരിച്ചു തന്നെ സ്ഥലം മാറ്റത്തിനും വിവിധ ഉത്തരവുകള്‍ ഇറക്കുന്നതിനും ലോബി പ്രവര്‍ത്തിച്ചിരുന്നു. ഈ ലോബിയെയാണ് പുതിയ കമ്മീഷണര്‍ പടിക്ക് പുറത്താക്കിയത്. സ്ഥാനം എറ്റെടുക്കും മുന്‍പ് പൊലീസ് ഇന്റലിജന്‍സിന്റെ സഹായം തേടിയ ശേഷമാണ് സുധേഷ് കുമാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആസ്ഥാനത്ത് എത്തിയത്. ഇന്റലിജന്‍സ് നല്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഉപജാപക്കാരെ പടിക്ക് പുറത്താക്കിയത്.

ഒപ്പം ഉദ്യോഗസ്ഥര്‍ക്ക് താക്കീതും നല്കിയെന്നാണ് വിവരം. അതു കൊണ്ട് തന്നെ ഉദ്യോഗസ്ഥരെല്ലാം പേടിച്ചിരിക്കയാണ് അഴിമതിക്കാരെ വെച്ചു പൊറുപ്പിക്കില്ലന്ന് വകുപ്പ് തലവന്മാരെ നേരിട്ടു വിളിച്ചു പറഞ്ഞിരിക്കയാണ് സുധേഷ് കുമാര്‍. മുന്‍പൊക്കെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ ആര്‍ ടി ഒ ഓഫീസുകളില്‍ ഇന്‍സ്‌പെക്ഷന് ചെന്നാല്‍ ഉദ്യോഗസ്ഥ ആതിഥ്യം സ്വീകരിച്ച് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കി മടങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ആ പതിവിനും സുധേഷ്‌കുമാര്‍ അന്ത്യം കുറിച്ചു. രണ്ടാഴ്ച മുന്‍പ് ഗതാഗത വകുപ്പിന്റെ ഒരു ഉദ്ഘാടന പരിപാടിക്ക് കോഴിക്കോട് പോയ ഗതാഗത കമ്മീഷണര്‍ അവിടെ നിന്നും നേരെ പോയത് മലപ്പുറം ആര്‍ ടി ഒ ഓഫീസില്‍ മിന്നല്‍ പരിശോധന കണ്ട ഉദ്യോഗസ്ഥര്‍ പഴയ കമ്മീഷണര്‍മാര്‍ക്ക് ഒരുക്കും പോലെ വേണ്ട സ്വീകരണവും ആതിഥ്യവും നല്കി മടക്കി അയക്കാന്‍ നോക്കിയെപ്പോഴാണ് തങ്ങളുടെ പിടിയില്‍ നില്ക്കുന്ന ആളല്ല പുതിയ കമ്മീഷണര്‍ എന്ന് തിരിച്ചറിയുന്നത്.

ആതിഥ്യം സ്വീകരിച്ചില്ലന്ന് മാത്രമല്ല മുഴുവന്‍ ഫയലകളും പരിശോധിച്ച് തീര്‍പ്പാക്കാത്ത ഫയലുകളിന്മേല്‍ ആര്‍ ടി ഒ യോടു വിശദീകരണവും തേടി കൂടാതെ ഉദ്യോഗസ്ഥരോടെല്ലാം അഴമതി വെച്ചു പൊറുപ്പിക്കില്ലന്ന് പറയുകയും ചെയ്തു. സുധേഷ് കുമാറിന്റെ മിന്നല്‍ പരിശോധന അറിഞ്ഞ മറ്റു ആര്‍ ടി ഒ മാര്‍ ഇടനിലക്കാരോടു ജാഗ്രത കാട്ടാനും അനാവിശ്യമായി ഓഫീസില്‍ കയറി ഇറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ജീവനക്കാരെ വിറപ്പിക്കുകയും ഉപജാപ സംഘത്തെ പടിക്കു പുറത്താക്കുകയും ചെയ്ത പുതിയ ഗതാഗത കമ്മീഷണര്‍ക്ക് മലയാളം വായിക്കാനറിയില്ല എന്നതു മാത്രമാണ് പ്രശ്‌നം. കേരളയീര്‍ അല്ലാത്ത ഐ പി എസുകാര്‍ നാലാം ക്ലാസ് മലയാളം എങ്കിലും അറിഞ്ഞിരിക്കണമെന്നാണ് സര്‍വ്വീസ് ചട്ടം. അക്കാര്യത്തില്‍ മാത്രമാണ് സുധേഷ്‌കുമാറിന്' തോല്‍വി.

കൂടെയുള്ള ആരെയും വിശ്വാസമില്ല മലയാളം ഒട്ടും അറിയില്ല. ഭരണ ഭാഷ മലയാളം ആയതിനാല്‍ ഫയലുകള്‍ പഠിക്കാനും ഒപ്പിടാനും കാല താമസം നേരിടുന്നു. ഇത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആഫീസില്‍ ഫയലുകള്‍ കുന്നു കൂടുന്നതിന് വഴി വെയ്ക്കുന്നുവെന്നാണ് കമ്മീഷണറുടെ എതിരാളികള്‍ പറയുന്നത്. എന്തായലും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷര്‍ ആയിരിക്കെ എഡിജപി ടോമിന്‍ ജെ തച്ചങ്കരിക്ക് കിട്ടിയ സ്വീകാര്യത കൂടി മനസിലാക്കിയാണ് വകുപ്പില്‍ ശുദ്ധികലശത്തിന് സുധേഷ് കുമാര്‍ തയ്യാറായിരിക്കുന്നത്.. അതിലുപരിയായി മകള്‍ പൊലീസുകാരനെ അടിച്ചതു മൂലം ഉണ്ടായ മാനഹാനി മാറ്റി എടുക്കാനുള്ള തീവ്ര ശ്രമത്തിലുമാണ് പുതിയ കമ്മീഷണര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category