1 GBP = 90.50 INR                       

BREAKING NEWS

കഴിഞ്ഞ തവണ തോറ്റ കോഴിക്കോടും വടകരയും ആലപ്പുഴയും കൊല്ലവും എന്ത് വില കൊടുത്തും ഉറപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങി സിപിഎം; സിറ്റിങ് സീറ്റുകളായ ചാലക്കുടിയും കണ്ണൂരും ഇടുക്കിയും നഷ്ടമായേക്കുമെങ്കിലും നാല് സീറ്റുകള്‍ പിടിച്ചെടുത്ത് പണി കൊടുക്കാന്‍ പദ്ധതി തയ്യാര്‍; ഭാഗ്യം ഉണ്ടെങ്കില്‍ എറണാകുളത്തും മാവേലിക്കരയിലും പത്തനംതിട്ടയിലും അട്ടിമറി വിജയം നേടാമെന്നും കണക്ക് കൂട്ടല്‍; സിപിഎം ഇക്കുറി ലക്ഷ്യം ഇടന്നത് 12 സീറ്റെങ്കിലും ഉറപ്പിക്കാന്‍

Britishmalayali
kz´wteJI³

കൊച്ചി: സിപിഎമ്മിന് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. കുറഞ്ഞത് 12 സീറ്റുകള്‍ ഇടതുപക്ഷം നേടണമെന്നാണ് സിപിമ്മിന്റെ ആഗ്രഹം. തൃശൂരിലേത് സിപിഐയുടെ സിറ്റിങ് സീറ്റാണ്. ഇവിടെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ലോക്സഭാ സീറ്റിലെ എട്ട് ജയമെന്നത് 12ആക്കി ഉയര്‍ത്താന്‍ കരുതലോടെയാണ് സിപിഎം നീങ്ങുന്നത്. മുസ്ലിം ലീഗ് കോട്ടയായ മലപ്പുറത്തും പൊന്നാനിയിലും വിജയിക്കുകയ അസാധ്യമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ കൈയില്‍ നിന്ന് വടകരയും കോഴിക്കോടും ആലപ്പുഴയും കൊല്ലവും പിടിക്കാനാണ് നീക്കം. സിപിഎമ്മിന് വ്യക്തമായ മേല്‍കൈയുള്ള നാല് മണ്ഡലങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ ഇവിടെ സംഘടനാ കരുത്തില്‍ ജയിക്കുകയാണ് ലക്ഷ്യം.

കോഴിക്കോട് എംവി പ്രദീപ് കുമാറാണ് സ്ഥാനാര്‍ത്ഥി. എംഎല്‍എയായ പ്രദീപിന്റെ ക്ലീന്‍ ഇമേജില്‍ ജയിക്കുകായണ് ലക്ഷ്യം. വടകരയില്‍ സാക്ഷാല്‍ പി ജയരാജന്‍. എണ്ണയിട്ട് പ്രവര്‍ത്തിക്കുന്ന യന്ത്രം പോലെ ജയരാജന് വേണ്ടി സിപിഎം രംഗത്തുണ്ട്. ഇതിനൊപ്പം ആലപ്പുഴയില്‍ എഎം ആരിഫ്. മുസ്ലീവോട്ടുകളുടെ ഏകീകരണത്തിലൂടെ ആലപ്പുഴ പിടിച്ചെടുക്കുകയാണ് തന്ത്രം. കൊല്ലത്ത് കെ എന്‍ ബാലഗോപാല്‍. എന്‍ എസ് എസ് വോട്ടുകള്‍ കൊല്ലത്ത് മാത്രമം സിപിഎമ്മിന് അനുകൂലമാകുമെന്നാണ് അവരുടെ വിലയിരുത്തല്‍. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ അതിവിശ്വസ്തനായ കലഞ്ഞൂര്‍ മധുവിന്റെ സഹോദരനാണ് ബാലാഗോപാല്‍. ഈ ബന്ധം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. അങ്ങനെ നാല് മണ്ഡലങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

എറണാകുളത്തും പത്തനംതിട്ടയിലും വിജയ പ്രതീക്ഷയുണ്ട്. എറണാകുളത്ത് പി രാജീവിന് നേരിയ ഭൂരിപക്ഷം ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ടയില്‍ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിലൂടെ വീണാ ജോര്‍ജ് ജയിക്കുമെന്നും പ്രതീക്ഷിക്കുന്നു. മാവേലിക്കരയില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാറും അട്ടിമറിക്ക് കരുത്തുള്ള വ്യക്തിയാണ്. കഴിഞ്ഞ തവണ സിപിഎം ജയിച്ച കണ്ണൂരും ഇടുക്കിയും ചാലക്കുടിയും അതിശക്തമായ മത്സരമാണ് നടക്കുന്നത്. മൂന്നിടത്തും സിപിഎമ്മിന് സാധ്യത കുറവാണ്. ചാലക്കുടിയില്‍ ഇന്നസെന്റും കണ്ണൂരില്‍ പികെ ശ്രീമതിയും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും ജീവന്മരണ പോരാട്ടത്തിലാണ്. അതുകൊണ്ട് കൂടിയാണ് കോണ്‍ഗ്രസിന്റെ കുത്തക സീറ്റുകളില്‍ മത സമൂദായ സമാവാക്യമെല്ലാം ഒരുമിക്കുന്ന സ്ഥാനാര്‍ത്ഥികളെ സിപിഎം നിര്‍ത്തുന്നത്.


കഴിഞ്ഞതവണ പരാജയപ്പെട്ട 12 ലോക്സഭാ സീറ്റുകളില്‍ 4 എണ്ണത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത് വ്യക്തമായ പദ്ധതികളുമായാണ്. ഈ സീറ്റുകള്‍ തിരിച്ചുപിടിക്കുന്നതില്‍ പരാജയപ്പെടരുതെന്ന മുന്നറിയിപ്പ് ബന്ധപ്പെട്ട ജില്ലാ നേതൃത്വങ്ങള്‍ക്കു സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കി. കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം എന്നിവയാണ് ഈ സീറ്റുകള്‍. ഈ നാലും 2014 ല്‍ ജയിക്കുന്ന സീറ്റുകളുടെ പട്ടികയില്‍ സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടുത്തിയിരുന്നു. അന്നു കണക്കുകൂട്ടല്‍ പിഴച്ചെങ്കില്‍ ഇക്കുറി അത് ആവര്‍ത്തിക്കരുതെന്ന തീരുമാനത്തിലാണു പാര്‍ട്ടി. എംപി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ വിഭാഗത്തെ എല്‍ഡിഎഫിലേക്കു തിരികെ കൊണ്ടുവന്നതു വടകര വിജയം ലക്ഷ്യമിട്ടാണ്. മത്സരിക്കാനില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനവും ആശ്വാസത്തോടെ കാണുന്നു. മുല്ലപ്പള്ളിക്കു പകരം ആര് എന്നതാണ് ഉയരുന്ന ചോദ്യം. കെ.കെ. രമ വന്നാല്‍ മത്സരം കടുക്കും.

കോണ്‍ഗ്രസിന്റെ എം.കെ. രാഘവനില്‍ നിന്നു സീറ്റു പിടിക്കാന്‍ കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ. പ്രദീപ്കുമാറിന് കഴിയുമെന്നാണ് വിലയിരുത്തല്‍്. കൊല്ലത്ത് ഇടതുപക്ഷത്തിനുള്ള ആധിപത്യം പാര്‍ലമെന്റ് സീറ്റില്‍ കൂടി പ്രതിഫലിപ്പിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണു മുന്‍ ജില്ലാ സെക്രട്ടറികൂടിയായ കെ.എന്‍. ബാലഗോപാലിന്റെ വരവ്. ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ മത്സരിക്കാനിടയില്ലെന്നത് എ.എം. ആരിഫിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നു. ഇടതുമുന്നണിയുടെ ബൂത്തുതലം വരെയുള്ള കണ്‍വന്‍ഷനുകള്‍ 20 നകം തീരും. സ്ഥാനാര്‍ത്ഥികള്‍ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിച്ചുവരുന്നു. പാര്‍ട്ടിയുടെയും മുന്നണിയുടെയും നോട്ടീസുകളുമായി പ്രവര്‍ത്തകരെ വീടുകളിലേക്കു നിയോഗിച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്നുമുതല്‍ രണ്ടു റൗണ്ടു സ്ഥാനാര്‍ത്ഥി പര്യടനമാണ് ഉദ്ദേശിക്കുന്നത്.

ഇടതുമുന്നണി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ മികവും പരാജയഭീതിയും കാരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ ഭയക്കുന്നതെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പറയുന്നതും തന്ത്രപരമായ നീക്കമാണ്. തെരഞ്ഞെടുപ്പില്‍ സംഘപരിവാറുമായി കൈ കോര്‍ത്ത് പിടിക്കുന്നതിന്റെ റിഹേഴ്സലാണ് ശബരിമലയുടെ മറവില്‍ കോണ്‍ഗ്രസ് നടത്തിയത്. പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് അടക്കം വിജയിക്കുമെന്ന ആത്മവിശ്വാസമാണ് സിപിഎം അണികളിലേക്ക് പകരുന്നത്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ മത്സര രംഗത്തു നിന്നും പിന്മാറുന്നത് ഇതിന് തെളിവാണെന്ന് സിപിഎം പറയുന്നു.

പിന്മാറ്റത്തില്‍ ഏറ്റവും പ്രധാന കാരണം ഇടതു സ്ഥാനാര്‍ത്ഥികളുടെ മികവും അവരോട് എതിര്‍ത്ത് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന ഭീതിയുമാണ്. ശബരിമല വിഷയത്തില്‍ ബിജെപിക്ക് സഹായകരമായ നിലപാടാണ് കേരളത്തിലെ യുഡിഎഫ് സ്വീകരിച്ചത്. നരേന്ദ്ര മോദിക്കെതിരായല്ല അവരുടെ മത്സരം. മറിച്ച് കോണ്‍ഗ്രസിന്റെ ഒന്നാമത്തെ ശത്രു പിണറായി വിജയനാണെന്നും സിപിഎം പറയുന്നു. ഇതിലൂടെ മോദി വിരുദ്ധ വോട്ടുകളെല്ലാം ആകര്‍ഷിക്കാനാണ് നീക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category