1 GBP = 90.50 INR                       

BREAKING NEWS

ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോഴും അന്തിമ ധാരണയില്‍ എത്താനാവാതെ നേതാക്കള്‍; അവസാന ലിസ്റ്റിലും പല മണ്ഡലങ്ങളിലും ഒന്നിലേറെ പേര്‍; മുല്ലപ്പള്ളിക്ക് പോലും രാഹുല്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ സ്ഥാനാര്‍ത്ഥിയെ അറിയാന്‍ കഴിയൂവെന്ന അവസ്ഥ; അന്തിമ പ്രഖ്യാപനം വേണുഗോപാലും രാഹുലും കൂടി തീരുമാനിച്ച്; ബെന്നി ബെഹന്നാന്‍; ടിഎന്‍ പ്രതാപന്‍; ഹൈബി ഈഡന്‍; രമ്യാ ഹരിദാസ് എന്നിവര്‍ സീറ്റുകള്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍; ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും വേണുഗോപാലും ഒഴിഞ്ഞു

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും ആയില്ല. എന്നാല്‍ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കുകയും ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകും തീരുമാനം എടുക്കുക. അതിനിടെ ഉമ്മന്‍ ചാണ്ടിയും കെപിസിസി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ലെന്നുറപ്പായി. എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലും മത്സരിക്കില്ല. വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളില്‍ ഇനിയും സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല. വയനാടിലെ സ്ഥാനാര്‍ത്ഥിത്വത്തിന് നിരവധി പേരുള്ളതാണ് ഇതിന് കാരണം. അതിനിടെ ഉമ്മന്‍ ചാണ്ടിയോടും മുല്ലപ്പള്ളിയോടും മത്സരിക്കാന്‍ രാഹുല്‍ ആവശ്യപ്പെടുമെന്നും അഭ്യൂഹമുണ്ട്. തര്‍ക്കമുള്ള സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ രാഹുലും സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലും ചേര്‍ന്നാകും നിശ്ചയിക്കുക.

ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ കാര്യത്തിലുള്ള അനിശ്ചിതത്വമാണ് അന്തിമപ്പട്ടിക തയ്യാറാവാത്തതിനു കാരണം. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ പൊതുസ്വതന്ത്രനായി നിര്‍ത്തേണ്ടെന്നും വെള്ളിയാഴ്ച ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായി. രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയിലുള്ള തിരഞ്ഞെടുപ്പുസമിതി ശനിയാഴ്ച രാവിലെ യോഗം ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിലുള്‍പ്പെടെ, സിറ്റിങ് എംപി.മാരുടെ മണ്ഡലങ്ങളില്‍ മറ്റാരുടെയും പേരുകള്‍ കേരളത്തില്‍ നിന്ന് നല്‍കിയിട്ടില്ല വേണുഗോപാലിന്റെ സാന്നിധ്യം ഡല്‍ഹിയില്‍ ആവശ്യമായതിനാല്‍ അദ്ദേഹം മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി വെള്ളിയാഴ്ച രാവിലെ പറഞ്ഞിരുന്നു. എറണാകുളത്ത് കെ.വി. തോമസിനെ മാറ്റാനും സാധ്യതയുണ്ട്. ഇവിടെ ഹൈബി ഈഡനെ പരിഗണിക്കുന്നുണ്ട്. സിറ്റിങ് എംപി.മാര്‍ക്കെല്ലാം സീറ്റുനല്‍കുമെന്നാണ് എ.ഐ.സി.സി. തീരുമാനമെന്നും മറിച്ചൊന്നും ആരും പറഞ്ഞിട്ടില്ലെന്നും കെ.വി. തോമസ് പറയുന്നുമുണ്ട്.

വയനാട്, വടകര, ആലപ്പുഴ, ഇടുക്കി, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ രാഹുല്‍ ഗാന്ധിയാകും നിശ്ചയിക്കുക. ഗ്രൂപ്പ് സമവാക്യങ്ങളുടെയും സാമുദായിക പ്രാതിനിധ്യത്തിന്റെയും അടിസ്ഥാനത്തില്‍ ചാലക്കുടി, തൃശ്ശൂര്‍ മണ്ഡലങ്ങളിലും നിലപാടെടുക്കും. അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ നിര്‍ത്തണോ ആലപ്പുഴയില്‍ നിര്‍ത്തണോ എന്നകാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഇടുക്കിയില്‍ പി.ജെ. ജോസഫും വടകരയില്‍ കെ.കെ. രമയും കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിക്കുമെന്ന കോണ്‍ഗ്രസ് നേതൃത്വം തള്ളി. ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെമുതല്‍ തുടങ്ങിയ സ്ഥാനാര്‍ത്ഥി ചര്‍ച്ച രാത്രി എട്ടുവരെ നീണ്ടു. രാവിലെ കേരളഹൗസില്‍ ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ കൂടിയാലോചന നടത്തി. പിന്നീട് എ.കെ. ആന്റണിയുടെ വസതിയിലേക്കുപോയി. പിന്നീട് സ്‌ക്രീനിങ്ങ് കമ്മറ്റിയും ചേര്‍ന്നു.

അതിലും അന്തിമ ധാരണയില്‍ എത്താനാവാതെ നേതാക്കള്‍ പിരിയുകയായിരുന്നു അവസാന ലിസ്റ്റിലും പല മണ്ഡലങ്ങളിലും ഒന്നിലേറെ പേര്‍ ഉണ്ട്. നിലവില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്ക് പോലും രാഹുല്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ സ്ഥാനാര്‍ത്ഥിയെ അറിയാന്‍ കഴിയൂവെന്ന അവസ്ഥയാണുള്ളത്. അന്തിമ പ്രഖ്യാപനം വേണുഗോപാലും രാഹുലും കൂടി തീരുമാനിച്ച് പുറത്തുവരും. ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍, തൃശൂരില്‍ ടിഎന്‍ പ്രതാപന്‍, എറണാകുളത്ത് ഹൈബി ഈഡന്‍, ആലത്തൂരില്‍ രമ്യാ ഹരിദാസ് എന്നിവര്‍ സീറ്റുകള്‍ ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെവി തോമസിനും പിജെ കുര്യനുമെല്ലാം നിരാശരാകേണ്ടി വരും.

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വൈകിട്ട് നാലിനു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം പട്ടിക പുറത്തിറക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇന്നലെ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. സിറ്റിങ് എംപിമാര്‍ എല്ലാവരും മത്സരിക്കണമോ എന്ന കാര്യത്തിലും ഇന്നത്തെ യോഗം അന്തിമ തീരുമാനമെടുക്കും.

ജോസഫ് പൂര്‍ണ്ണമായും നിരാശനാകും
ഇടുക്കി, വടകര എന്നീ മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രരെ മത്സരിപ്പിക്കാനുള്ള നീക്കം നിരുത്സാഹപ്പെടുത്തിയത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. ഇടുക്കിയില്‍ പി.ജെ. ജോസഫിനെയും വടകരയില്‍ കെ.കെ. രമയെയും മത്സരിപ്പിക്കുന്നതു സംബന്ധിച്ച് സംസ്ഥാനതലത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നെങ്കിലും സീറ്റുകള്‍ വിട്ടുകൊടുക്കുന്നതിനോട് ഹൈക്കമാന്‍ഡ് അനുകൂലമല്ലെന്നാണു വിവരം. 2 സീറ്റുകളില്‍ പൊതുസ്വതന്ത്രരെ നിര്‍ത്തുന്നതിനെതിരെ ഇവിടുത്തെ പ്രാദേശിക നേതൃത്വവും എതിര്‍പ്പറിയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (എം) നേതാവായ ജോസഫിനു സീറ്റ് നല്‍കിയാല്‍, കൂടുതല്‍ സീറ്റുകളില്‍ അവകാശവാദമുന്നയിച്ചു മുസ്ലിം ലീഗ് രംഗത്തുവരാനുള്ള സാഹചര്യവും നിലനില്‍ക്കുന്നു.

ഒരിക്കല്‍ സീറ്റുകള്‍ വിട്ടുകൊടുത്താല്‍ പിന്നീട് എക്കാലവും കോണ്‍ഗ്രസിന് ഇവ നഷ്ടമാകുന്ന സാഹചര്യമുണ്ടാവുമെന്നു ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി. പരമാവധി സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കേണ്ട തിരഞ്ഞെടുപ്പില്‍ പുറമേ നിന്നുള്ളവരെ മത്സരിപ്പിക്കുന്നതു ഗുണം ചെയ്യില്ലെന്നാണു വിലയിരുത്തല്‍. ഇരുസീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വലിയ കക്ഷി കോണ്‍ഗ്രസാണെന്നും സീറ്റുകള്‍ കൈവിടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.ജെ. ജോസഫ് മുന്നണിയില്‍ വേണമെന്നാണ് ആഗ്രഹമെങ്കിലും സീറ്റ് നല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ആര്‍എംപിയുടെ കെ.കെ. രമയുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം, കോഴിക്കോട്, മാവേലിക്കര മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാര്‍
തിരുവനന്തപുരം, കോഴിക്കോട്, മാവേലിക്കര മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാര്‍ തുടരും. കെ.വി. തോമസ് (എറണാകുളം), ആന്റോ ആന്റണി (പത്തനംതിട്ട) എന്നിവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആലപ്പുഴയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നു സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സിറ്റിങ് എംഎല്‍എമാരില്‍ ഷാഫി പറമ്പില്‍ (പാലക്കാട്), ഹൈബി ഈഡന്‍ (എറണാകുളം), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), എ.പി. അനില്‍കുമാര്‍ (ആലത്തൂര്‍) എന്നിവരുടെ പേരുകളും ചര്‍ച്ചയ്ക്കു വന്നു.

ക്രൈസ്തവ സഭയുടെ പിന്തുണ ഉയര്‍ത്തിക്കാട്ടി വയനാട്, ഇടുക്കി മണ്ഡലങ്ങളില്‍ അവകാശവാദമുന്നയിച്ചു മുന്‍ എംഎല്‍എ കെ.സി. റോസക്കുട്ടി രംഗത്തുവന്നു. ന്യൂനപക്ഷ, വനിതാ പ്രാതിനിധ്യം ഉയര്‍ത്തിക്കാട്ടി ഷാനിമോള്‍ ഉസ്മാന്‍ വയനാട് മണ്ഡലത്തിനായി രംഗത്തുണ്ട്. ഇവരെ ആലപ്പുഴയിലും പരിഗണിക്കുന്നു. എറണാകുളത്ത് കെവി തോമസിന് വിജയ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. കെവി തോമസിനെ മാറ്റി ഹൈബിയെ മത്സരിപ്പിക്കാനാണ് ഏകദേശ ധാരണ. തൃശൂരില്‍ ടി എന്‍ പ്രതാപന്റെ പേരിനോട് എല്ലാവര്‍ക്കും താല്‍പ്പര്യമാണ്. കാസര്‍ഗോഡ് സുബ്ബയ്യറേ എത്തുന്നതും എതിര്‍പ്പില്ലാതെയാണ്.

എന്നാല്‍ പാലക്കാടും നല്ലൊരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായിട്ടില്ല. ഷാഫി പറമ്പിലിനാണ് മുന്‍തൂക്കം. അങ്ങനെ വന്നാല്‍ ഹൈബിയും ഷാഫിയും അടൂര്‍ പ്രകാശുമാകും മത്സരിക്കുന്ന സിറ്റിങ് എംഎല്‍എമാര്‍. ആലത്തൂരില്‍ എപി അനില്‍കുമാറിന് മത്സരിക്കേണ്ടി വരില്ല.

രമ്യ കോഴിക്കോട് പ്രചരണം തുടങ്ങി
വയനാട്, വടകര, ഇടുക്കി സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ജാതിസമവാക്യങ്ങള്‍ പരിഗണിച്ചാവും എറണാകുളം, ചാലക്കുടി, തൃശൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. മുതിര്‍ന്ന നേതാക്കള്‍, സിറ്റിങ് എംപിമാര്‍ എന്നിവര്‍ മല്‍സരിക്കുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡിന്റേതാകും. ആലത്തൂരില്‍ രമ്യാ ഹരിദാസ് സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ കെ സുധാകരനും തിരുവനന്തപുരത്ത് ശശി തരൂരും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും പ്രചരണം തുടങ്ങി കഴിഞ്ഞു. ഇതിന് സമാനമായി രമ്യാ ഹരിദാസും വോട്ട് അഭ്യര്‍ത്ഥന തുടങ്ങിയിട്ടുണ്ട്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. സീറ്റുറപ്പിക്കാന്‍ ഡല്‍ഹിക്കോ തിരുവനന്തപുരത്തേക്കോ വണ്ടികയറാന്‍ നില്‍ക്കാതെ സ്വന്തം പ്രദേശത്ത് എം.കെ. രാഘവനുവേണ്ടി പ്രചാരണം തുടങ്ങി. സീറ്റ് കിട്ടിയാല്‍ സന്തോഷം, ഇല്ലെങ്കിലും പരിഭവമില്ലെന്നായിരുന്നു ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സാധ്യതാപ്പട്ടികയില്‍ ഉള്‍പ്പെട്ട രമ്യയുടെ പ്രതികരണം. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷംമുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളുടെ തലവരമാറ്റിയത്. നാലുദിവസമായി നടന്ന ടാലന്റ് ഹണ്ടില്‍ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ തിളങ്ങിയപ്പോള്‍ രാഹുല്‍ അവരിലെ നേതൃപാടവം തിരിച്ചറിഞ്ഞു.

കെ.എസ്.യു.വിലൂടെ പ്രവര്‍ത്തനം തുടങ്ങിയശേഷം ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി. ഏകതാപരിഷത്ത് നടത്തിയ ആദിവാസി-ദളിത് സമരങ്ങളില്‍ പങ്കെടുത്തു. ഗാന്ധിയന്‍ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ സമരങ്ങളില്‍ അണിചേര്‍ന്നു. 2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. 2012-ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ്.

ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ വരുമാനത്തിനായി ഇടയ്ക്ക് നൃത്താധ്യാപികയായിട്ടുണ്ട്. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് അടുത്തിടെ ഒരു കൊച്ചുവീട് നിര്‍മ്മിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category