1 GBP = 90.50 INR                       

BREAKING NEWS

എട്ടുവര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധം; സിറിയയില്‍ 4 ലക്ഷത്തോളം പേരുടെ ജീവന്‍ പൊലിഞ്ഞെന്ന് നിരീക്ഷകര്‍; മരിച്ചവരില്‍ 21000 കുഞ്ഞുങ്ങളും 13000 സ്ത്രീകളും; സമാധാനം എന്തെന്ന് അറിയാത്ത നാട്ടില്‍ ഏങ്ങലടിക്കുന്നത് നിരപരാധികളുടെ കരച്ചില്‍ മാത്രം; സിറിയന്‍ നഗരങ്ങളില്‍ ജനങ്ങള്‍ ഓടുന്നത് ഒരിറ്റു കുടിവെള്ളത്തിനും വിശപ്പകറ്റാന്‍ ഭക്ഷണത്തിനും പേടിച്ചുറങ്ങേണ്ടാത്ത രാത്രികള്‍ക്കുമായി

Britishmalayali
kz´wteJI³

ബയ്റുത്ത്: അറബ് വസന്ത'ത്തിന്റെ ചുവടുപിടിച്ച് ബാഷര്‍ അല്‍-അസദ് സര്‍ക്കാരിനെതിരേ നടന്ന സമാധാനപരമായ പ്രക്ഷോഭം അടിച്ചമര്‍ത്തിയതോടെയാണ് എട്ടുവര്‍ഷം മുമ്പ് സിറിയയില്‍ ചോരപ്പുഴ ഒഴുകിയത്. അത് ആഭ്യന്തരയുദ്ധമായി. ആ യുദ്ധം ലോകംകണ്ട ഏറ്റവും നിഷ്ഠുരമായ ഭീകരസംഘടനയുടെ ഉദയത്തിന് വഴിവെച്ചു.

തകര്‍ന്ന നഗരങ്ങളും നാടുകളും റോഡുകളും കെട്ടിടങ്ങളും ആധുനിക ലോകത്ത് സിറിയയെ വര്‍ഷങ്ങള്‍ പിന്നോട്ടാക്കി. വൈദ്യുതി, മൊബൈല്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത സിറിയന്‍ നഗരങ്ങളില്‍ ജനങ്ങള്‍ ഓടുന്നത് ഒരിറ്റ് കുടിവെള്ളത്തിനായും വിശപ്പകറ്റാന്‍ ഭക്ഷണത്തിനും പേടിച്ചുറങ്ങേണ്ടാത്ത രാത്രികള്‍ക്കായുമാണ്.

സിറിയയില്‍ എട്ടുവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ 3,70,000 പേര്‍ മരിച്ചതായി നിരീക്ഷകര്‍. ഇതില്‍ 1,12,000 പേര്‍ സാധാരണക്കാരാണ്. രാജ്യത്തുനിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകരാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. മരിച്ചവരില്‍ 21,000 കുഞ്ഞുങ്ങളും 13,000 സ്ത്രീകളും ഉള്‍പ്പെടും.

2011 മാര്‍ച്ച് 15-ന് തെക്കന്‍ നഗരമായ ദാരയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭമാണ് ആഭ്യന്തരയുദ്ധമായിമാറിയത്. പ്രക്ഷോഭം രാജ്യംമുഴുവന്‍ വ്യാപിച്ചു. ഭരണകൂടം ശക്തമായി നേരിടാന്‍ തുടങ്ങിയതോടെ രൂക്ഷമാവുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്തിയിട്ടും സിറിയയില്‍ യുദ്ധം അവസാനിച്ചിട്ടില്ല. നാല് ലക്ഷത്തോളം പേര്‍ ഇതുവരെ മരിച്ചെന്നാണ് മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്കും ശരിവയ്ക്കുന്നത്. സമീപകാല ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹവും ഇവിടെനിന്നുണ്ടായി. 83.5 ലക്ഷം കുഞ്ഞുങ്ങളാണ് അവിരാമം തുടരുന്ന യുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവുമധികം അനുഭവിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category