1 GBP = 90.50 INR                       

BREAKING NEWS

വിവാഹമോചന ഹര്‍ജിയോട് സഹകരിക്കാതെ മുരളി തുമ്മാരുകുടി മാനസികമായി പീഡിപ്പിക്കുന്ന എന്ന ആരോപണവുമായി പിരിഞ്ഞ് കഴിയുന്ന ഭാര്യ രംഗത്ത്; തന്നേയും മകനേയും സംരക്ഷിക്കാനും ജനീവയ്ക്ക് കൊണ്ടു പോകാനും മടിക്കുന്നതായി ഭാര്യയുടെ ആരോപണം; അമ്പിളി ഇപ്പോഴും തന്റെ ഭാര്യയാണെന്നും നാളുകളായി വേര്‍പിരിഞ്ഞ് കഴിയുന്നെന്നും സമൂഹത്തിന് മുമ്പില്‍ തലകുനിക്കേണ്ട സാഹചര്യവും തനിക്കില്ലെന്ന മറുപടിയുമായി മുരളിയും; സോഷ്യല്‍ മീഡിയയിലെ ദുരന്തത്തിന്റെ പേരിലും തര്‍ക്കം മൂക്കുന്നു

Britishmalayali
kz´wteJI³

കൊച്ചി: യു എന്‍ ദുരന്തനിവാരണ സമിതി അംഗം മുരളി തുമ്മാരുകുടി വിശ്വാസ വഞ്ചന കാട്ടിയെന്ന ഭാര്യയുടെ ആരോപണം ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ. കേരളത്തിലെ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന മുരളി തുമ്മാരുകുടിയെ സോഷ്യല്‍ മീഡിയയിലെ ദുരന്തം എന്നാണ് പലരും സ്‌നേഹത്തോടെ വിളിക്കാറുള്ളത്. തീര്‍ത്തും അപ്രതീക്ഷിതാമായാണ് മുരളി തുമ്മാരുകുടിയുടെ കുടുംബ പ്രശ്‌നം വാര്‍ത്തയിലെത്തുന്നത്. വിവാഹ മോചന കേസ് ഫയല്‍ ചെയ്തെങ്കിലും മുരളി സഹകരിക്കാതെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഇടപ്പള്ളി സ്വദേശിനിയായ അമ്പിളി ചക്കിങ്കല്‍ ആരോപിച്ചു. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. അതേസമയം വരും ദിവസങ്ങളില്‍ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാമെന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മുരളി ഇപ്പോഴും ആദ്യ ഭാര്യയായി ബന്ധം തുടരുന്നുണ്ട്. പൊതുജനമധ്യത്തില്‍ അവരെ മുരളീ തുമ്മാരുകുടി തന്റെ കുടുംബമായി അവതരിപ്പിക്കുകയാണെന്നും അമ്പിളി പറയുന്നു. തന്നെയും മകെനയും സംരക്ഷിക്കാനോ ജനീവയിലേക്ക് കൂടെ കൊണ്ടുപോകാനോ മുരളി ഒരിക്കലും തയാറായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഒപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. ഭ്രാന്താണെന്ന് പറഞ്ഞുവരെ അധിക്ഷേപിച്ചു.

വിവാഹമോചനത്തിന് കേസ് നല്‍കിയത് മുരളീ തുമ്മാരുകുടിയാണ്. അമ്പിളിയുടെ മകന്റെ അച്ഛന്‍ മുരളീ തുമ്മാരുകുടി അല്ലെന്നതാണ് വസ്തുത. അമ്പിളിയുടെ ആദ്യ വിവാഹത്തിലെ മകനാണ് ഇത്. ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് അമ്പിളി മുരളീ തുമ്മാരുകുടിയെ വിവാഹം ചെയ്തത്. മുരളി തുമ്മാരുകുടിക്ക് ആദ്യ ഭാര്യയിലാണ് മകനുള്ളത്. ഈ കുട്ടിയുടെ കാര്യങ്ങളിലെല്ലാം കൃത്യമായി തന്നെ മുരളി തുമ്മാരുകുടി ഇടപെടല്‍ നടത്തുന്നുണ്ട്. തുമ്മാരുകുടി നല്‍കിയ വിവാഹ മോചന ഹര്‍ജി ഈ മാസം 19ന് കോടതി പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് വിവാദം എത്തിയത്.

അമ്പിളിയുടെ മകന്റെ പഠനത്തിന് തുമ്മാരുകുടി പണം നല്‍കുന്നില്ലെന്നതാണ് ഉയരുന്ന ആരോപണം. എന്നാല്‍ മറ്റൊരാളുടെ മകന് താന്‍ എന്തിന് പണം നല്‍കണമെന്ന ചോദ്യമാണ് തുമ്മാരുകുടിക്കുള്ളതെന്നാണ് സൂചന. അമ്പിളിയുമായി തുമ്മാരുകുടിയുടേത് രണ്ടാം വിവാഹമായിരുന്നു. ഇത് ശരിയാകാത്തതിനെ തുടര്‍ന്ന് 2016 മുതല്‍ വേര്‍പിരിഞ്ഞാണ് ജീവിതം. അങ്ങനെ കഴിയുമ്പോള്‍ രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലെ കുട്ടിക്ക് പണം കൊടുക്കേണ്ട നിയമപരമായ ബാധ്യത തുമ്മാരുകുടിക്ക് ഇല്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞത്.

വിദ്യാഭ്യാസ വായ്പ എടുത്തും ആഭരണങ്ങള്‍ വിറ്റുമാണ് മകനെ പഠിപ്പിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് മാനേജറായിരുന്ന തന്റെ ഔദ്യോഗിക ജീവിതം വിവാഹത്തോടെ അവസാനിപ്പിച്ചതായും അമ്പിളി ആരോപിച്ചിരുന്നു. വിവാഹിതരായതിന്റെ രേഖകളും മുരളി തുമ്മാരുകുടിയുമായുള്ള ഇ-മെയില്‍ സംഭാഷണങ്ങളുമടക്കം തെളിവുകള്‍ നിരത്തിയായിരുന്നു വാര്‍ത്തസമ്മേളനം. ഇതിന് പിറകേ അതേസമയം അമ്പിളി ഭാര്യയാണെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടെന്നു വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മുരളി തുമ്മാരുകുടി പ്രതികരിച്ചു.

ഭാര്യയുമായി പിരിഞ്ഞാണ് താമസിക്കുന്നത്. വ്യക്തിജീവിതം എന്നത് അനവധി ആളുകളുടെ വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്ത് പറഞ്ഞാലും ആരെങ്കിലും ഒക്കെ മുറിപ്പെടും. അതൊക്കെ പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. ഒന്നുമാത്രം പറയാം, വായനക്കാരുടെ മുന്നിലോ സമൂഹത്തിന് മുന്നിലോ തലകുനിച്ച് നില്‍ക്കേണ്ട ഒരു ആവശ്യവുമില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്ന മുറക്ക് എഴുതാം. വരും ദിവസങ്ങളില്‍ ലൈവായി ഫേസ്ബുക്കിലെത്തി ആക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുമെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതോടെ സോഷ്യല്‍ മീഡിയ ഈ വിഷയം ചര്‍ച്ചയുമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category