1 GBP = 90.10 INR                       

BREAKING NEWS

ചൂണ്ടുവിരല്‍ ഉയര്‍ത്തി കാണിക്കുകയോ തെറി വിളിക്കുകയോ പൊതു നിരത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ അകത്താവും; ഫേസ്ബുക്കിലൂടെ എതിരാളികളെ തെറി വിളിക്കുന്നവര്‍ അറിയുക നിങ്ങള്‍ സ്വയം കുരുക്കൊരുക്കുകയാണ്; യുഎഇയില്‍ ജീവിക്കുമ്പോള്‍ പണി കിട്ടാന്‍ ഇടയുള്ള ചെറിയ കാര്യങ്ങള്‍ ഇവ

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ നിയമങ്ങള്‍ കര്‍ക്കശമല്ലാത്തതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെയോ അല്ലാതെയോ ആരെയെങ്കിലും തെറി വിളിച്ചാലോ അപമാനിക്കുന്ന ആംഗ്യം കാണിച്ചാലോ പ്രത്യേക ശിക്ഷയൊന്നും ലഭിക്കില്ലെന്നുറപ്പാണ്.എന്നാല്‍ഇതേ ലാഘവത്തോടെ നിങ്ങള്‍ ദുബായിലേക്കോ അല്ലെങ്കില്‍ യുഎഇയിലെ മറ്റേതെങ്കിലും ഭാഗത്തേക്കോ പോകാന്‍ ഒരുങ്ങുന്നുവെങ്കില്‍ അകത്താകുമെന്നുറപ്പാണ്. അതായത് അവിടുത്തെ കടുത്ത നിയമങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലെങ്കില്‍ ജയിലില്‍ അടയ്ക്കപ്പെടുമെന്ന് പ്രത്യേകം ഓര്‍ക്കുക. ഇത് പ്രകാരം യുഎഇയില്‍ വച്ച് ചൂണ്ട് വിരല്‍ ഉയര്‍ത്തി കാണിക്കുകയോ അല്ലെങ്കില്‍ തെറി വിളിക്കുകയോ പൊതു നിരത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ അകത്താവുമെന്നുറപ്പാണ്.  ഫേസ്ബുക്കിലൂടെ എതിരാളികളെ തെറി വിളിക്കുന്നവരും സ്വയം കുരുക്കൊരുക്കുകയാണെന്ന് തിരിച്ചറിഞ്ഞാല്‍ നന്നായിരിക്കും.  യുഎഇയില്‍ ജീവിക്കുമ്പോള്‍ പണി കിട്ടാന്‍ സാധ്യതയുള്ള ചെറിയ കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

യുഎഇയില്‍ ഓണ്‍ലൈനിലൂടെയോ അല്ലാതെയോ ദൈവനിന്ദ നടത്തുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് പ്രത്യേകം ഓര്‍ക്കുക.ഇതിനാല്‍ ഹോളിഡേയ്ക്കും മറ്റും യുഎഇയിലേക്ക് പോകുന്ന ബ്രിട്ടീഷുകാര്‍ നാട്ടിലെ സ്വാതന്ത്ര്യത്തോടെ പെരുമാറിയാല്‍ അകത്താകുകയോ അല്ലെങ്കില്‍ കടുത്ത പിഴ നല്‍കേണ്ടി വരുകയോ ചെയ്യുമെന്ന് ഈ അവസരത്തില്‍ ബ്രിട്ടീഷ് അധികൃതര്‍ കടുത്ത മുന്നറിയിപ്പേകുന്നുണ്ട്. സംഭാഷണങ്ങളിലും ലിഖിത ആശയവിനിമയങ്ങളിലും മോശപ്പെട്ട ഭാഷ ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളാണ് ദുബായ് അധികൃതര്‍ സ്വകരിച്ച് വരുന്നത്.

ഇതിനാല്‍ ബ്രിട്ടീഷുകാര്‍ ദുബായിലേക്ക് ഹോളിഡേയ്ക്ക് പോകുമ്പോള്‍ തങ്ങളുടെ പെരുമാറ്റത്തിലും ഭാഷാപ്രയോഗത്തിലും കടുത്ത ശ്രദ്ധ പുലര്‍ത്തിയാല്‍ നന്നായിരിക്കും. നടുവിരല്‍ ഉയര്‍ത്തിക്കാട്ടുക, പോലുള്ള ചെയ്തികളെ അമാന്യമായ പ്രവര്‍ത്തിയായും മറ്റൊരാളെ അപമാനിക്കുന്ന ആംഗ്യമായുമാണ് കണക്കാക്കുകയെന്നാണ് യുഎഇ പീനല്‍ കോഡിലെ ആര്‍ട്ടിക്കില്‍ 373 മുന്നറിയിപ്പേകുന്നു. ദൈവനിന്ദ തീര്‍ത്തും നിരോധിച്ചിരിക്കുന്ന യുഎഇയില്‍ ' എഫ്' ല്‍ തുടങ്ങുന്ന തെറി ഉപയോഗിക്കുന്നത് കടുത്ത കുറ്റമായിട്ടാണ് കണക്കാക്കുന്നതെന്നും ഇവിടുത്തെ നിയമം മുന്നറിയിപ്പേകുന്നു. ഇത്തരം തെറികള്‍ മൊബൈല്‍ ഫോണിലെ സംസാരത്തിലും ചാറ്റിലും ഉപയോഗിക്കുന്നതിനും ഇവിടെ കടുത്ത വിലക്കുണ്ടെന്ന് പ്രത്യേകം ഓര്‍ക്കുക.

പ്രൈവറ്റ് മെസേജ് എന്ന നിലയില്‍ വാട്സാപ്പ് ആശയവിനിമയങ്ങളില്‍ മോശം വാക്കുകളുപയോഗിക്കുന്നതും നിയമലംഘനമായിട്ടാണ് യുഎഇയില്‍ കണക്കാക്കുന്നത്. ഇത് കണ്ടുപിടിക്കപ്പെട്ടാല്‍ കനത്ത പിഴയോ അല്ലെങ്കില്‍ മറ്റ് ശിക്ഷകളോ ഏറ്റ് വാങ്ങേണ്ടി വരുമെന്നുറപ്പാണ്.ഭാഷക്ക് പുറമെ വിവാദമായ ഇമോജി ഐക്കണുകള്‍ ഉപയോഗിക്കുന്നതും ഇവിടെ ശിക്ഷാര്‍ഹമായ കുറ്റമാണ്.ഇത്തരക്കാര്‍ 45,000 പൗണ്ടിന് തുല്യമായ തുക പിഴയായി നല്‍കേണ്ടി വരും. അല്ലെങ്കില്‍ നാട് കടത്തലിനോ ജയില്‍ ശിക്ഷക്കോ വിധേയരാകേണ്ടിയും വരും.

ചെയ്ത കുറ്റം എത്രത്തോളം ഗുരുതരമാണെന്നതിനെ ആശ്രയിച്ചാണ് ശിക്ഷ നിര്‍ണയിക്കുന്നത്.ഇത്തരത്തില്‍ ശിക്ഷ ലഭിച്ച ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഒരു ബ്രിട്ടീഷ് എസ്റ്റേറ്റ് ഏജന്റ് ദുബായില്‍ വച്ച് ഒരു കാര്‍ ഡീലര്‍ക്ക് മോശപ്പെട്ട സന്ദേശം വാട്സാപ്പിലൂടെ അയച്ചതിനെ തുടര്‍ന്ന് ജയിലില്‍ ആയത് കുറച്ച് കാലം മുമ്പാണ്. യാസീന്‍ കില്ലിക്കിനാണ് ഈ ദുര്യോഗമുണ്ടായത്. ഇയാള്‍ വാങ്ങിയ വോക്സ് വാഗന്‍ ഗോള്‍ഫിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് ഇയാള്‍ കാര്‍ ഡീലറെ അപമാനിക്കുന്ന സന്ദേശം അയച്ച് വെട്ടിലായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category