1 GBP = 85.00 INR                       

BREAKING NEWS

അന്തരിച്ച ഫാ സിപ്രിയന്‍ ഇല്ലിക്കമുറിയുടെ സംസ്‌കാരം ചൊവ്വാഴ്ച്ച; മരണം വിളിച്ചത് സെന്റ് ജോസഫ്‌സ് കപ്പൂച്ചിന്‍ പ്രൊവിന്‍ അംഗവും ഇംഗ്ലീഷും ജര്‍മ്മനും ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ലേഖനകളിലൂടെ പ്രശസ്തനായ വൈദികനെ

Britishmalayali
kz´wteJI³

കോട്ടയം: സെന്റ് ജോസഫ്‌സ് കപ്പൂച്ചിന്‍ പ്രോവിന്‍സ് അംഗമായ ഫാ. സിപ്രിയന്‍ ഇല്ലിക്കമുറി (88) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് തെള്ളകം കപ്പൂച്ചിന്‍ വിദ്യാഭവന്‍ ആശ്രമ ദൈവാലയത്തില്‍. കാഞ്ഞിരപ്പള്ളി ഇല്ലിക്കമുറി പരേതരായ ഡോമിനിക് ജോസഫ്-ഏലിയാമ്മ ദന്പതികളുടെ മകനാണ്.

1950-ല്‍ കപ്പൂച്ചിന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്നു. 1952-ല്‍ പ്രഥമ വ്രതവാഗ്ദാനവും 1958 മാര്‍ച്ച് 22-ന് വൈദികപട്ടവും സ്വീകരിച്ചു. ജര്‍മനിയിലെ മ്യൂണ്‍സ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും കാള്‍ റാനര്‍, വാള്‍ട്ടര്‍ കാസ്പര്‍, ജെ.ബി. മെറ്റ്‌സ്, ജോവാക്കിം ഗില്‍ക്കന, പീറ്റര്‍ എ ഹ്യൂണര്‍മാന്‍ തുടങ്ങിയ വിഖ്യാത ദൈവശാസ്ത്രജ്ഞരുടെ ശിഷ്യനായി ദൈവശസ്ത്രത്തില്‍ ഉപരിപഠനവും ഡോക്ടറേറ്റും. ഇംഗ്ലീഷ്, മലായളം ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങളും ജര്‍മ്മന്‍ ഭാഷയിലടക്കം ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ ദൈവശാസ്ത്ര കലാലയങ്ങളില്‍ അധ്യാപനം നടത്തിയ ഇദ്ദേഹം കോട്ടയം തെള്ളകം കപ്പൂച്ചിന്‍ വിദ്യാഭവനില്‍ കഴിഞ്ഞ് 33 വര്‍ഷമായി അധ്യാപകനായിരുന്നു. ഭരണങ്ങാനം അസീസി ആശ്രമം, കോട്ടഗിരി സെന്റ് ജോസഫ് ആശ്രമം, കോയന്പത്തൂര്‍ ശാന്തി ആശ്രമം, തൃശൂര്‍ കാല്‍വരി ആശ്രമം എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കപ്പൂച്ചിന്‍ സെന്റ് ജോസഫ് പ്രോവിന്‍സിലെ അസിസ്റ്റന്റ് പ്രോവിന്‍ഷ്യലായും കൗണ്‍സിലറായും സേവനം ചെയ്തിട്ടുണ്ട്.

സഹോദരങ്ങള്‍: ഡോമിനിക്, ത്രേസ്യാമ്മ, ഏലിക്കുട്ടി, ദേവസ്യാ, ഫിലിപ്പ്, പരേതരായ ജോസഫ് ചാക്കോ. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ തെള്ളകം കപ്പൂച്ചിന്‍ വിദ്യാഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category