1 GBP = 91.80INR                       

BREAKING NEWS

കോഴിക്കോട് യുവാവ് മരിച്ചത് അമിത ലഹരി ഉപയോഗം മൂലമെന്ന് വിവരം; ആശുപത്രിയില്‍ എത്തിച്ചവര്‍ അറിയിച്ചത് അപകടമെന്ന്; മരണ കാരണം അമതി ലഹരി ഉപയോഗമെന്ന് സ്ഥിരീകരിച്ച് ആശുപത്രി അധികൃതര്‍; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍; സംഭവത്തിന് പിന്നില്‍ മയക്കുമരുന്ന് സംഘമെന്ന സംശയത്തില്‍ പൊലീസ്

Britishmalayali
kz´wteJI³

കോഴിക്കോട്: യുവാവ് മരിച്ചത് അമിത ലഹരി ഉപയോഗം മൂലമെന്ന് വിവരം. കൊടിയത്തൂര്‍ സ്വദേശി ഉണ്ടാട്ടില്‍ ദാനിഷാ(26)ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ദാനിഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചവര്‍ അപകടം നടന്നതാണെന്ന് പറഞ്ഞ് കടന്നു കളഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രിയാണ് ദാനിഷിനെ രണ്ടുപേര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. അമിതമായ ലഹരി ഉപയോഗിച്ചു അവശനില യിലായിരുന്നു ദാനിഷ്. ആശുപത്രിയിലെത്തിച്ചവര്‍ മറ്റൊരാളുടെ നമ്പര്‍ നല്‍കി കടന്നുകളഞ്ഞു. അല്‍പ്പം കഴിഞ്ഞു യുവാവ് മരിക്കുകയും ചെയ്തു. ദാനിഷ് അപകടം പറ്റി ആശുപത്രിയിലാണെന്ന വിവരമാണു വീട്ടുകാര്‍ക്ക് ലഭിച്ചത്.

അമിതമായ ലഹരി ഉപയോഗമാണ് മരണകാരണമെന്നാണു ആശുപത്രി അധികൃതര്‍ പറയുന്നത്. മയക്കുമരുന്ന് സംഘമാണ് പിന്നിലെന്നാണു പൊലീസിന്റെ സംശയം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിനു മുക്കം പൊലീസ് കേസെടുത്തു. ദാനിഷിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം ലഹരിയുടെ അടിസ്ഥാത്തില്‍ സംസ്ഥാനത്തുകൊലപാതകങ്ങളും ആക്രമണങ്ങളും ഏറിവരുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തലസ്ഥാനത്തെ മൂന്ന് യുവക്കാളുടെ കൊലപാതകങ്ങള്‍.കഴിഞ്ഞ കൊല്ലം കോവളത്ത് വിദേശി സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളിലേക്കായിരുന്നു വിരല്‍ ചൂണ്ടിയിരുന്നത്.

കേരളത്തില്‍ മാത്രം ഒരു ദിവസം പത്ത് കോടി രൂപയുടെ ലഹരി കച്ചവടമാണ് നടക്കുന്നതെന്നും എക്‌സൈസ് വകുപ്പ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ ക്രെഡിറ്റ് കാര്‍ഡിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്നുകള്‍ എത്തിച്ചേരുന്നുണ്ട്. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എല്‍എസ്ഡിയാണ് ഇന്ന് കലാലയങ്ങള്‍ക്ക് പ്രിയം.

ഒരു മൈക്രോ സിം കാര്‍ഡിന്റെ നാലിലൊന്ന് വലിപ്പം മാത്രമുള്ള സ്റ്റാമ്പുകളാക്കി രണ്ടായിരം രൂപക്ക് ലഭിക്കുന്ന എല്‍ എസ് ഡി കേരളത്തിലെ കലാലയങ്ങളിലും ഐ ടി സ്ഥാപനങ്ങളിലും സുലഭമായി ലഭിക്കുന്നുണ്ട്. നാവിന്‍ തുമ്പിലൊട്ടിച്ചാല്‍ ഒരു ദിവസം മുഴുവന്‍ ഉന്മാദം ലഭിക്കുന്ന ഈ സ്റ്റാമ്പ് ആയിരം രൂപ വില വരുന്ന പത്ത് ഗ്രാം കഞ്ചാവിന്റെ നാലിരട്ടി ലഹരിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പത്ത് വസ്തുക്കളുടെ പട്ടികയില്‍ കുങ്കുമപ്പൂവിനും പ്ലാറ്റിനത്തിനും സ്വര്‍ണ്ണത്തിനും അമൂല്യ രത്നങ്ങള്‍ക്കും മുകളിലാണ് മാരകമായ ലഹരി പദാര്‍ത്ഥങ്ങളായ ഹെറോയിന്‍, കൊക്കെയിന്‍, എല്‍ എസ് ഡി എന്നിവയുടെ സ്ഥാനം.

വിദ്യാര്‍ത്ഥികളാണ് ലഹരി പദാര്‍ത്ഥങ്ങളുടെ പ്രധാന വിതരണക്കാര്‍. ആര്‍ഭാട ജീവിതത്തിന് എളുപ്പത്തില്‍ പണം ലഭിക്കുമെന്നതാണ് ഇവരെ ഇതിലേക്ക് ആകര്‍ശിക്കാന്‍ കാരണം. എന്തായാലും തലസ്ഥാന നഗരം ഇന്ന് മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ലഹരിക്ക് അടിപ്പെട്ടിരിക്കുകയാണ്. അനന്തുവിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ ശ്രീവരാഹത്ത് യുവാവ് കൊല്ലപ്പെട്ടതിന് പിന്നിലും ലഹരി സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് അറിയുന്നത്. ലഹരി മാഫിയ മൂന്നാഴ്ചയ്ക്കിടെ കൊലപ്പെടുത്തുന്ന മൂന്നാമത്തെ ആളായിരുന്നു അനന്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category