1 GBP = 102.00 INR                       

BREAKING NEWS

കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ വഷളായത് റോഷന്‍ ആന്‍ഡ്രൂസിന്റെ പെണ്‍ സുഹൃത്തിനെ കുറിച്ച് ആല്‍വിന്‍ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോണ്‍ഫറന്‍സിലൂടെ യുവതിയെ കേള്‍പ്പിച്ചപ്പോള്‍; സംവിധായകനും ഗുണ്ടകളും അടിച്ചു തകര്‍ത്തത് മലയാള സിനിമയിലെ മാന്യനായ നിര്‍മ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിര്‍മ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയില്‍ ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: കോള്‍ കോണ്‍ഫറന്‍സിലെ ചതിയാണ് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടിലെ റോഷന്‍ ആന്‍ഡ്രൂസിന്റെ ആക്രമണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 20 ഓളം ഗുണ്ടകളുമായെത്തിയായിരുന്നു ആക്രമണം. റോഷന്റെ വനിതാ സുഹൃത്തുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ആക്രമണത്തിന് കാരണമായത്. ആല്‍വിന്‍ ആന്റണിയുടെ മകന്‍ റോഷന്റെ സഹ സംവിധായകനായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലെ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിനും മറ്റും കാരണം.

സഹസംവിധായകനായ ആന്റണി സാം മിടുക്കനായ പാവം പയ്യനായിരുന്നു. നിരവധി ചിത്രങ്ങളുടെ സഹ സംവിധായകനായ ആന്റണി സാം കായംകുളം കൊച്ചുണ്ണിയിലാണ് റോഷന്റെ സഹായിയായത്. ഈ സെറ്റിലെ രണ്ട് സഹായികളെ റോഷന്‍ പറഞ്ഞു വിട്ടിരുന്നു. തന്റെ പെണ്‍ സുഹൃത്തുമായി ഇവര്‍ അടുക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. ഒരു ദിവസം ഈ പെണ്‍കുട്ടിയെ കുറിച്ച് ആന്റണിയോടും റോഷന്‍ കാര്യങ്ങള്‍ തിരക്കി. ഉള്ളത് ഉള്ളതു പോലെ ആന്റണി വിവരിച്ചു. പെണ്‍ സുഹൃത്തിന്റെ മറ്റ് ചില ബന്ധങ്ങളേയും ചൂണ്ടിക്കാട്ടി. ഇതെല്ലാം മനസ്സില്‍ കുറിച്ച റോഷന്‍ തന്ത്രപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തു. ഒരു ദിവസം ആന്റണിയെ ഫോണില്‍ വിളിച്ചു. ഈ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചു. ഈ സമയം മുമ്പ് പറഞ്ഞതെല്ലാം അതേ പടി ആന്റണി സാം ആവര്‍ത്തിച്ചു. ഇതേ സമയം ഫോണ്‍ കോള്‍ കോണ്‍ഫറന്‍സിലായിരുന്നു. പെണ്‍സുഹൃത്തും ആന്റണി പറഞ്ഞ സ്ത്യങ്ങള്‍ അതേ പടി കേട്ടു. ഇതോടെ ആന്‍ണി സാമിനോട് യുവതിക്കും വൈരാഗ്യം തുടങ്ങി.

ഇതോടെ ആന്റണിക്കെതിരെ കള്ളക്കഥകള്‍ തുടങ്ങി. ഇതെല്ലാം കേട്ട് പ്രകോപിതനായി സഹ സംവിധായകനെതിരെ റോഷന്‍ തിരിയുകയായിരുന്നു. യുവതിയെ ആന്റണി സാം ശല്യപ്പെടുത്തുന്ന എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഒരു ദിവസം സുഹൃത്തുമൊത്ത് ആല്‍വിന്‍ ആന്റണിയുടെ വീട്ടിലേക്ക് ഇരച്ചു കയറിയ റോഷന്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചു. തന്റെ മകന്റെ ഭാഗത്ത് നിന്ന് ഇനിയൊന്നും ഉണ്ടാകില്ലെന്ന് ആല്‍വിന്‍ ആന്റണിയും ഭാര്യയും തൊഴുകൈകളോടെ റോഷന് വാക്കുകൊടുത്തു. എന്നാല്‍ റോഷന്റെ ഉള്ളിലെ സംശയങ്ങള്‍ തീര്‍ന്നില്ല. ഇത് വൈരാഗ്യമായി മാറി. ഇതിനെ തുടര്‍ന്നാണ് ഗുണ്ടകളുമൊത്ത് റോഷന്‍ ആല്‍വിന്റെ വീട്ടിലേക്ക് എത്തിയത്. മലയാള സിനിമയുമായി വര്‍ഷങ്ങളുടെ ബന്ധമുള്ള നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.

ത്രീ മെന്‍ ആര്‍മി, ആയിരം നാവുള്ള അനന്തന്‍, ജൂലായ് ഫോര്‍, ഡാഡി കൂള്‍, ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്നിവയാണ് ആല്‍വിന്‍ നിര്‍മ്മിച്ച പ്രധാന ചിത്രങ്ങള്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ അമര്‍ അക്ബര്‍ ആന്റണി, 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങള്‍ വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്.ചലച്ചിത്ര നിര്‍മ്മാണത്തിനുപുറമെ ഏകദേശം 125 ഓളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ മനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവ സംവിധായകരില്‍ ശ്രദ്ധേയനായ അല്‍ഫോന്‍സ് പുത്രന്റെ ഭാര്യാ പിതാവുമാണ് ആല്‍വിന്‍ ആന്റണി. എല്ലാ അര്‍ത്ഥത്തിലും കൊച്ചിയിലെ സിനിമാ ലോകം ആദരവോടെ കാണുന്ന വ്യക്തിയാണ് ആല്‍വിന്‍ ആന്‍ണി. അതിനാല്‍ തന്നെ റോഷന്‍ അതിക്രമം കേട്ട് മലയാള സിനിമ ഞെട്ടുകയാണ്.

റോഷന്റെ അതിക്രമത്തില്‍ പ്രൊഡ്യുസേഴ്സ് അസോസിയേഷന് ആല്‍വിന്‍ പരാതി നല്‍കിയിട്ടുണ്ട്. ഫെഫ്കയ്ക്കും പരാതി നല്‍കും. ഇത് ഗൗരവത്തോടെ കാണുമെന്നാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നല്‍കുന്ന സൂചന. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതോടെ സിനിമയിലെ ഗുണ്ടായിസം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മിലെ ബന്ധവും ഏറെ വിവാദങ്ങളായി. ഈ കേസില്‍ ദിലീപ് അറസ്റ്റിലാവുകയും പ്രതിയാവുകയും ചെയ്തു. ഇത് വിചാരണ ഘട്ടത്തിലേക്ക് പോകുമ്പോഴാണ് മലയാള സിനിമയിലെ നിര്‍മ്മാതാവിനെതിരെ സംവിധായകന്റെ ഗുണ്ടാ ആക്രമണം ഉണ്ടാകുന്നത്. രക്ഷപ്പെടാനായി ആല്‍വിന്‍ ആന്റണിക്കെതിരേയും റോഷന്‍ കേസ് കൊടുത്തിട്ടുണ്ട്. ഇതില്‍ സത്യമില്ലെന്നാണ് സിനിമാ ലോകം പറയുന്നത്.

മലയാളത്തിലെ സംവിധായകരില്‍ പ്രമുഖനാണ് റോഷന്‍ ആന്‍ഡ്രൂസ്. ഉദയനാണ് താരത്തില്‍ തുടങ്ങി കായംകുളം കൊച്ചുണ്ണിവരെ നീളുന്ന സൂപ്പര്‍ ഹിറ്റുകളും സംവിധായകന്‍. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി റോഷന്‍ കാട്ടിയ ക്രൂരത ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് മലയാള സിനിമയിലെ പ്രമുഖന്‍ മറുനാടനോട് പ്രതികരിച്ചത്. കാടത്തമാണ് നടന്നതെന്നും പറഞ്ഞു. വിവാദമൊഴിവാക്കാന്‍ മകനെ കൊച്ചിയില്‍ നിന്നും ആല്‍വിന്‍ മാറ്റി നിര്‍ത്തി. ഇതോടെ പ്രശ്നങ്ങളെല്ലാം തീര്‍ന്നുവെന്ന് കുരതി. ഇന്നലെ അല്‍വിന്റെ വീട്ടില്‍ തിരുവനന്തപുരത്ത് നിന്ന് ഡോക്ടറായ സുഹൃത്ത് എത്തി. ഇത് അറിഞ്ഞ റോഷന്‍ സുഹൃത്തുമൊത്ത് ആല്‍വിന്റെ വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു.

1997-ല്‍ പുറത്തിറങ്ങിയ ഹിറ്റ്ലര്‍ ബ്രദേര്‍സ് എന്ന സിനിമയില്‍ സഹസംവിധായകനായിട്ടാണ് റോഷന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് അയാള്‍ കഥ എഴുതുകയാണ് (1998), നരസിംഹം (2000) എന്നീ സിനിമകളിലും റോഷന്‍ സഹസംവിധായകനായി. 2005-ല്‍ പുറത്തിറങ്ങിയ ഉദയനാണ് താരം ആണ് റോഷന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. മോഹന്‍ ലാല്‍ നായകനായ ഈ ചിത്രം ആ വര്‍ഷത്തെ വന്‍വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. തുടര്‍ന്ന് 2006-ല്‍ നോട്ട്ബുക്ക് സംവിധാനം ചെയ്തു. ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ മഞ്ജു വാര്യരെ സിനിമയില്‍ തിരികെ കൊണ്ടുവന്നതും റോഷനാണ്. കായംകുളം കൊച്ചുണ്ണിയും ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category