1 GBP = 90.10 INR                       

BREAKING NEWS

കെ വി തോമസിനേയും പിജെ കുര്യനേയും പിസി ചാക്കോയേയും ഒഴിവാക്കിയതുകൊണ്ട് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യത ഉയര്‍ന്നു; രമ്യ ഹരിദാസും, വികെ ശ്രീകണ്ഠനും ,ഹൈബി ഈഡനും, ഉണ്ണിത്താനും എത്തിയതോടെ ആവേശം ഇരട്ടിയാകും; ഗ്രൂപ്പ് മാനേജര്‍മാരുടെ യുദ്ധത്തിനിടയിലും ഇങ്ങനെ ഒരു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയ കോണ്‍ഗ്രസ് കയ്യടി അര്‍ഹിക്കുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം; നാല് മണ്ഡലങ്ങള്‍ ഒഴികെയുള്ള ബാക്കി 12 മണ്ഡലങ്ങളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നാല് മണ്ഡലങ്ങളില്‍ വയനാട് എന്തുസംഭവിച്ചാലും കോണ്‍ഗ്രസിന് ഉള്ളതും ബാക്കി മൂന്ന് മണ്ഡലങ്ങളില്‍ എന്തും സംഭവിക്കാവുന്നത് ആയതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇനി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരു നിമിഷം പോലും വെറുതെ കളയേണ്ടതില്ല. കോണ്‍ഗ്രസിന്റെ പട്ടിക പരിശോധിക്കുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയുന്നില്ല.

അനേകം താപ്പാനകള്‍ കയറി നിരങ്ങുന്ന കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ സീറ്റ് വീതിച്ചെടുക്കാന്‍ നില്‍ക്കവെ ഇങ്ങനൊരു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സാധിച്ചതിന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ എല്ലാവരും ഒരു പോലെ കൈയടി നേടുന്നു. ബെന്നിബെഹന്നാനെ പോലുള്ള ഗ്രൂപ്പ് മാനേജര്‍മാര്‍ സീറ്റ് ഉറപ്പിച്ചതുകൊണ്ട് തന്നെ പൂര്‍ണമായും വിജയ സാധ്യത കണക്കിലെടുത്തല്ല സ്ഥാനാര്‍ത്ഥി എന്നു പറയുമ്പോഴും ബെന്നി ചാലക്കുടിയില്‍ ഉറപ്പായും ജയിക്കുമെന്നതുകൊണ്ടു തന്നെ അതിനെ ഒരു തെറ്റായി കണക്കാന്‍ പറ്റില്ല. ബിജെ കുര്യന്‍, കെവി തോമസ്, പിസി തോമസ് എന്നീ ഡല്‍ഹിയില്‍ ഉന്നത സ്വാധീനമുള്ള ചുക്കിനും ചുണ്ണാമ്പിനും കൊള്ളത്ത മൂന്ന് കാരണവന്മാര്‍ക്ക് സീറ്റി നിഷേധിച്ചു എന്നതുമാത്രം മതി മുല്ലപ്പള്ളിയെയും കോണ്‍ഗ്രസ് നേതാക്കളെയും അഭിനന്ദിക്കാന്‍.

ആ ഒറ്റ കാരണം കൊണ്ടു തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം കൂടം എന്ന കാര്യത്തിലും തര്‍ക്കമില്ല. അത് മാത്രമല്ല രാജ് മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ് വികെ ശ്രീകണ്ഠന്‍,ഡീന്‍ കുര്യാക്കോസ് തുടങ്ങിയ സ്ഥാനാര്‍ത്ഥികളുടെ സാന്നിദ്ധ്യവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുകയാണ്. ഡീന്‍ കുര്യക്കോസ ഒരു മിടുക്കനാണ് എന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ ഡീനിന് പകരം അവിടെ സ്ഥാനാര്‍ത്ഥിയായ പരിഗണിച്ചിരുന്നവരെക്കാള്‍ വിജയ സാധ്യത ഡീനിനുണ്ട്. അതുകൊണ്ട് തന്നെ ഡീനിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കൈയടിച്ച് സ്വീകരിക്കേണ്ടിവരും.

സിപിഎമ്മിന്റെ ഏറ്റവും ഉറച്ച സീറ്റായ പാലക്കാട് ഒരു നല്ല മത്സരം കാഴ്ചവയ്ക്കുന്നതിനെങ്കിലും വികെ ശ്രീകണ്ഠന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്ന് തീര്‍ച്ച. സിപിഎമ്മിന്റെ മറ്റൊരു ഉറച്ച സീറ്റായ ആലത്തൂരില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മാന്യമായ മത്സരം കാഴ്ചവയ്ക്കാനും ഒരു പക്ഷേ അട്ടിമറി വിജയം രമ്യ ഹരിദാസ് എന്ന സ്ഥാനാര്‍ത്ഥി നേടിയെന്നും വരാം. ഈ മൂന്ന് മണ്ഡലങ്ങളിലും ഇതിലും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയുകയില്ല എന്നതാണ് സത്യം. കൂടൂതല്‍ കാണുവാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category