1 GBP = 92.50 INR                       

BREAKING NEWS

ഇന്തോ പാക് യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാന് വ്യോമ പ്രതിരോ ധത്തിന്റെ ആവശ്യമില്ല; കാരണം അതിര്‍ത്തി കടക്കുമ്പോഴേ യ്ക്കും ഇന്ത്യയുടെ മിഗ് വിമാനങ്ങള്‍ താനേ തകര്‍ന്നു വീഴും

Britishmalayali
പോള്‍ മണ്ഡലം

തകര്‍ന്നു വീഴുന്ന മിഗ് വിമാനങ്ങള്‍

മുങ്ങിത്താണു കൊണ്ടിരിക്കുന്ന ഒരു കപ്പല്‍ പോലെ തകര്‍ന്നു കൊണ്ടിരുന്ന പഴയ സോവിയറ്റ് യൂണിയനെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കെഎസ്ആര്‍ടിസി പോലുള്ള അറുപഴഞ്ചന്‍ മിഗ് വാഹനങ്ങള്‍ വാങ്ങി നാടുമുടിച്ച ഭരണാധികാരികളാണിവിടെ ഉള്ളത്. ഒരു യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പൈലറ്റുമാരും അതില്‍ കൂടുതല്‍ വ്യോമസേനാംഗങ്ങളും മിഗ് വിമാനങ്ങള്‍ തകര്‍ന്നു വീണു കൊല്ലപ്പെട്ടിട്ടുണ്ട്. 1970 മുതല്‍ ഇരുനൂറിനുമേല്‍ പൈലറ്റുമാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1959 ലാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇന്ത്യയും റഷ്യയും മാത്രം ഇതുപയോഗിക്കുന്നു.

പറക്കുന്ന ശവമഞ്ചം
ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലാണ് പറക്കുന്ന ശവമഞ്ചം എന്നറിയപ്പെടുന്ന ഈ മിഗ് വിമാനങ്ങള്‍ ആ വിമാനങ്ങളുടെ തകര്‍ച്ചയെപ്പറ്റി ബിബിസിയുടെ ഡോക്യുമെന്ററി ഉണ്ടായിരുന്നു. ബിബിസി ആണ് ഈ വിമാനങ്ങള്‍ക്ക് പറക്കുന്ന ശവമഞ്ചം (ഫളൈങ് കോഫിന്‍) എന്ന ഓമനപ്പേരു നല്‍കിയത്

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പ്രതിരോധമന്ത്രി പറഞ്ഞാണ് റഷ്യയില്‍ നിന്നു വാങ്ങി മിഗ് വിമാനങ്ങളില്‍ പകുതിയും പരിശീലന പറക്കില്‍ തകര്‍ന്നു വീണു എന്നും ഇരുനൂറോളം പൈലറ്റുമാര്‍ കൊല്ലപ്പെട്ടു എന്നുമാണ്. രാജ്യസഭയില്‍ ശ്രീ. എ. കെ. ആന്റണി പറഞ്ഞത് 872 മിഗ് വിമാനങ്ങളില്‍ പകുതിയും തകര്‍ന്നു വീണു എന്നാണ്.

അതോടൊപ്പം തന്നെ നൂറു കണക്കിനു സമര്‍ത്ഥരായ പൈലറ്റുമാരെയാണ് ഇന്ത്യക്കു നഷ്ടമായത്. അതെ ഒരു യുദ്ധമുണ്ടായാല്‍ മരിക്കുന്നതില്‍ കൂടുതല്‍ പൈലറ്റുമാര്‍ ഈ അറുപഴഞ്ചന്‍ വിമാനങ്ങള്‍ തകര്‍ന്ന് മരണമടയുകയുണ്ടായി.

ഗ്രൗണ്ട് കണ്‍ട്രോളിംഗ് ഓഫീസര്‍മാര്‍ പൈലറ്റുമാരെ പഴിപറഞ്ഞ് തടിതപ്പും. എന്നാല്‍ പാക്കിസ്ഥാന്റെ ഒരു വിമാനം പോലും തകര്‍ന്നു വീണിട്ടില്ല. ഒരു പൈലറ്റിനു പോലും ജീവഹാനിയും സംഭവിച്ചിട്ടില്ല. കാരണം പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത മിഗ് വിമാനങ്ങളല്ല അമേരിക്കന്‍ നിര്‍മ്മിതമായ അത്യാധുനിക പോര്‍ വിമാനങ്ങളാണ്. പാക്കിസ്ഥാന്റെ പൈലറ്റുമാരേക്കാള്‍ എത്രയോ സമര്‍ത്ഥരായ പൈലറ്റുമാരാണ് ഇന്ത്യയുടേത്.

1962 ലെ ഇന്തോ ചൈനയുദ്ധത്തിനു ശേഷം അമേരിക്ക ഇന്ത്യയ്ക്ക് നല്ല പോര്‍ വിമാനങ്ങള്‍ നല്‍കാമെന്നു സമ്മതിച്ചതായാണ്. എന്നാല്‍ സോവിയറ്റ് യൂണിവാലേല്‍ തൂങ്ങി നടന്ന ഇന്ത്യ അതു നിഷേധിക്കുകയും പാക്കിസ്ഥാന്‍ അതു കരസ്ഥമാക്കുകയും ചെയ്തു. ഓരോ മിഗ് വിമാനം തകരുമ്പോഴും ഇന്ത്യാക്കാര്‍ സംസാരിക്കുന്നത് കോടിക്കണക്കിനു രൂപയുടെ നഷ്ടത്തെപ്പറ്റിയാണ്. എന്നാല്‍ പൈലറ്റിന്റെയും മറ്റു വ്യോമ സേനാംഗങ്ങളുടെയും ജീവനെപ്പറ്റി ആരും സംസാരിക്കുന്നുമില്ല. പരിഗണിക്കുന്നുമില്ല. ഒരു പൈലറ്റിനെ പരിശീലിപ്പിച്ചെടുക്കുവാന്‍ എത്രമാത്രം പണം വേണമെന്ന് ആരും ചിന്തിക്കുന്നില്ല.

മിറാഷ്
അമേരിക്കന്‍ വ്യോമസേനയുടെ അത്യാധുനികങ്ങളായ എഫ് - 16 യുദ്ധ വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വാങ്ങുന്നു എന്ന വാര്‍ത്തയറിഞ്ഞപ്പോഴാണ് മിറാഷ് യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനമെടുത്തത്. 1982 ല്‍ 150 വിമാനങ്ങള്‍ക്ക് ഓഡര്‍ നല്‍കി ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയുടെ ഏക ആശ്രയം ഈ മിറാഷ് യുദ്ധ വിമാനങ്ങളാണ്. ഫ്രഞ്ച് നിര്‍മ്മിതമായ ഇതിന്റെ വേഗത മാക് 2.2 ആണ്. അതായത് ശബ്ദത്തിന്റെ രണ്ടേകാല്‍ ഇരട്ടി വേഗം (മണിക്കൂറില്‍ 2336 - കി. മി. വേഗം) ഒരു പ്രാവശ്യം ഇന്ധനം നിറച്ചാല്‍ 2000 - കിലോമീറ്ററുകള്‍ നിര്‍ത്താതെ സഞ്ചരിക്കും. 59000 - അടി ഉയരത്തിലൂടെ ശബ്ദാതി വേഗത്തില്‍ പറന്നു ചെന്ന് ശത്രു നിരകളെ ഭസ്മമാക്കുന്ന ഭീകരനാണ് മിറാഷ്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ജിഫാ - 554 ഓട്ടോ പീരങ്കികള്‍ മിനിറ്റല്‍ 1800 റൗണ്ട് വെടിയുതിര്‍ക്കുന്നു 30 - എം. എം.  പീരങ്കികളും ശത്രുനിരയെ തകര്‍ത്തു തരിപ്പണമാക്കുന്നു. എയര്‍ ടു എയര്‍ മിസൈലുകള്‍ 65 കിലോമീറ്റര്‍ അകെ വച്ചു തന്നെ ശത്രുവിന്റെ വിമാന വ്യൂഹങ്ങളെ ഭസ്മീകരിക്കുന്നു. ഒരേ സമയം 24 ലക്ഷ്യങ്ങളിലേക്കും പായുന്ന മിസ്സൈലുകള്‍ 24 വിവിധ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്നു. മാത്രമല്ല ശത്രുവിന്റെ റഡാര്‍ ശ്യംഖലകളെ തകര്‍ക്കുന്ന മിസൈലുകള്‍ കപ്പല്‍ വേധ മിസ്സൈലുകള്‍ ഇവയെല്ലാം ഈ വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ലേസര്‍ നിയന്ത്രിത ബോംബുകള്‍ ബങ്കറുകളില്‍ തുളച്ചു കയറി അവിടെ നാശകൂമ്പാരമാക്കുന്നു.

റോക്കറ്റ് ലോഞ്ചറുകള്‍ രാത്രിയിലും പകലും ഉപയോഗിക്കാവുന്ന ലേസര്‍ നിയന്ത്രിത ആയുധങ്ങള്‍ ഇവയെല്ലാം ശത്രുവിന്റെ ടാങ്ക് നിരകളെ നിമിഷ നേരത്തിനുള്ളില്‍ ഭസ്മീകരിക്കുന്നു. ഇവയില്‍ സജ്ജീകരിച്ചിരിക്കുന്ന തെര്‍മല്‍ ഇമേജിംഗ് ക്യാമറ ശത്രു മിസൈലുകളെ ബഹുശതം മൈലുകള്‍ അകലെ നിന്നു കണ്ടെത്തുകയും കമ്പ്യൂട്ടര്‍ നിയന്ത്രിത മിസൈലുകള്‍ പാഞ്ഞെത്തി ശത്രുമിസൈലുകളെ ഭസ്മീകരിക്കുകയും ചെയ്യുന്നു.

മിറാഷ് വിമാനം ശത്രുരാജ്യത്തിന്റെ ഹൃദയ ഭൂമിയിലേക്കു കടന്നുചെന്ന് ആക്രമണം നടത്താന്‍ കഴിവുള്ള സൂപ്പര്‍ സോണിക് ജെറ്റ് വിമാനമാണ് 3000 - കിലോ ഗ്രാം ഭരവും 5. 5 മീറ്റര്‍ നീളമുള്ള ന്യൂക്ലിയാര്‍ ബോംബും വഹിച്ചു കൊണ്ട് ആകാശത്തു വച്ച് ഇന്ധനം നിറക്കാതെ തന്നെ ശത്രു രാജ്യത്തിന്റെ ഉള്ളിലേയ്ക്ക് 2000 - കിലോമീറ്ററുകള്‍ കടന്നു ചെന്ന് അക്രമണം നടത്തുവാന്‍ ഇവയ്ക്കു കഴിയും.

എന്നാല്‍ പാക്കിസ്ഥാന്റെ കൈവശമിരിക്കുന്ന അമേരിക്കന്‍ നിര്‍മ്മിതമായ എഫ് - 16 യുദ്ധ വിമാനങ്ങള്‍ പ്രതിരോധത്തിലും പ്രത്യാക്രമണത്തിലും മിറാഷിനേക്കാള്‍ വളരെ മുമ്പിലാണ്. എഫ് - 16 നെ വെല്ലാന്‍ ലോകത്തില്‍ ഒരു വിമാനവുമില്ല എന്നുവേണമെങ്കില്‍ പറയാം. റഡാറുകളുടെ കണ്ണുകള്‍ പോലും വെട്ടിച്ച് ഇന്ത്യയുടെ ഏതൊരുഭാഗത്തും അക്രമണം നടത്തുവാന്‍ ഇവയ്ക്കു കഴിയും. മണിക്കൂറില്‍ 2500 കിലോമീറ്റര്‍ വേഗത്തില്‍ ഇവ പായുന്നു. എഴുപതിനായിരം അടിവരെ ഉയരത്തില്‍ പറക്കുന്ന ഈ വിമാനത്തെ മിഗ് വിമാനം ഉപയോഗിച്ചു വെടിവച്ചിടും എന്നു പറയുന്നത് വിശ്വസനീയമല്ല. അഥവാ അതു സത്യമാണെങ്കില്‍ ഒരു ചക്ക വീണു മുയല്‍ ചത്തു എന്ന പഴമൊഴി പോലെ എന്നു സാരം.

ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയുടെ അറുപഴഞ്ചന്‍ മിഗ് വാമനങ്ങളുമായി പാക്കിസ്ഥാന്റെ നേരെ ചെന്നാല്‍ അനന്തര ഫലം എന്തായിരിക്കുമെന്ന് ഇത്തിരി യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category