1 GBP = 95.00 INR                       

BREAKING NEWS

ബിസിനസ് പങ്കാളിത്തം ഉറപ്പു നല്‍കി സുഹൃത്തില്‍ നിന്നും 70000 പൗണ്ട് വാങ്ങിച്ചു; ഹേവാര്‍ഡ്‌സ് ഹീത്ത് മുന്‍ മലയാളി അസോ സിയേഷന്‍ പ്രസിഡന്റിനോട് പണം തിരികെ നല്‍കാന്‍ ബ്രൈറ്റണ്‍ കോടതി; 5000 പൗണ്ട് കടം കൊടുത്ത് 17,000 പൗണ്ട് ഈടാക്കിയ കേസില്‍ ബിജു പോത്താനിക്കാടിന് പൊലീസ് വാണിംഗും

Britishmalayali
kz´wteJI³

ലണ്ടന്‍: ഹേവാര്‍ഡ്സ് ഹീത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്ന ബിജു കെ മാത്യുവിനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പിന് ശിക്ഷ വിധിച്ച് ബ്രൈറ്റണ്‍ കോടതി. ബിജു കെ മാത്യുവും ഭാര്യ ബിന്ദു അഗസ്റ്റിനും തുടങ്ങുന്ന ബിസിനസില്‍ 50% പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു സുഹൃത്തില്‍ നിന്നും പണം തട്ടിയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ വാങ്ങിയ പണത്തിന്റെ മുതലും പലിശയും നല്‍കാനാണ് ബ്രൈറ്റണ്‍ കോടതി വിധിച്ചിരിക്കുന്നത്.

ബിജു കെ മാത്യു എന്ന ബിജു പോത്താനിക്കാടിന്റെ ബാല്യ കാല സുഹൃത്തായിരുന്നു പരാതിക്കാരന്‍. ബിസിനസില്‍ 50ശതമാനം പങ്കാളിത്തം തരാമെന്ന ഉറപ്പിന്മേല്‍ 70,000 പൗണ്ട് വാങ്ങിക്കുകയും  ബി ആന്റ് എം ലോക്കല്‍ ലിമിറ്റഡ് എന്ന കമ്പനി തുടങ്ങുകയും ആയിരുന്നു. കമ്പനിയുടെ എല്ലാ ഷെയറും സ്വന്തം പേരിലാക്കി ബി ആന്റ് ലോക്കല്‍ എന്ന ഓഫ് ലൈസന്‍സ് ആന്റ് കണ്‍വീനിയന്റ് സ്റ്റോര്‍ ബിസിനസ് എന്ന പേരിലാണ് കമ്പനി തുടങ്ങിയത്. 58 Church Walk, Burgess Hill, West Sussex, RH15 9AS എന്നതായിരുന്നു കമ്പനിയുടെ വിലാസം.

ഇത് ഓഫ് ലൈസന്‍സ് ആന്റ് കണ്‍വീനിയന്റ് സ്റ്റോര്‍ ആയി ഇപ്പോഴും ഈ വിലാസത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ബിസിനസ് തുടങ്ങുന്നതിനു വേണ്ടി ഷെയര്‍ ആയി നല്‍കിയ പണം വക മാറ്റി ചിലവഴിക്കുകയും സ്വന്തം ആവശ്യത്തിനും കടം തീര്‍ക്കുന്നതിനും ബിജു ഉപയോഗിക്കുകയായിരുന്നു. അതിന്റെ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

ഇങ്ങനെ ചെലവഴിച്ച ശേഷം ബാക്കി തുക കൊണ്ട് ബിസിനസ് തുടങ്ങിയപ്പോഴാണ് പരാതിക്കാരന് പണത്തില്‍ കുറവുണ്ടെന്നും ചതി മനസിലാക്കുവാനും സാധിച്ചത്. സ്വന്തം ആവശ്യത്തിനായി വിനിയോഗിച്ച പണം ബിജുവിനോട് തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നെ വിശ്വസിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ നിന്നെ ഞാന്‍ ബിസിനസ്സില്‍ നിന്നും ഒഴിവാക്കുന്നു എന്നുപറഞ്ഞു ബിജു ബിസിനസ് സ്വന്തമായി എടുക്കുകയും ചെയ്തു.

അതിനു ശേഷം പരാതിക്കാരന്‍ നല്‍കിയ പണം തിരികെ തരുന്നതിനു ആവശ്യപ്പെട്ടപ്പോള്‍ ബിസിനസ്സില്‍ നഷ്ടം വന്നതിനാല്‍ തിരികെ തരാന്‍ പറ്റില്ല എന്ന മറുപടിയാണ് കിട്ടിയത്. കെയര്‍ അസിസ്റ്റന്റായ ബിജുവിന്റെ ഭാര്യയും ഈ പൈസക്ക് ഉത്തരവാദിത്തം നല്‍കിയിരുന്നതാണ്. പലതവണ പണം തിരികെ തരുന്നതിനു ആവശ്യപ്പെട്ടിട്ടും തിരികെ തരാത്തതിനാലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. കോടതിക്ക് സത്യം ബോധ്യമായതിനാല്‍ കോടതി മുതലില്‍ ഒരു ഭാഗവും പലിശയും തരാന്‍ വിധിക്കുകയും ചെയ്തു.

എന്നാല്‍ ഈ വിധിക്ക് എതിരായി, വിധിച്ചിട്ടുള്ള മുതലും പലിശയും തവണകളായി കൊടുക്കുന്നതിനു അനുവദിക്കണം എന്നപേഷിച്ചു കൊണ്ട് ബിജു വീണ്ടും കോടതിയെ സമീപിച്ചു. എന്നാല്‍ 11/12/18ല്‍ ഇദ്ദേഹത്തിന്റെ അപേക്ഷ കോടതി ചിലവ് സഹിതം തള്ളിക്കളഞ്ഞു. ബാക്കി തുകക്ക് ഇദ്ദേഹത്തിന് തര്‍ക്കം ഉണ്ട് എന്ന് കോടതിയെ അറിയിച്ചതിനാല്‍ കോടതി വിചാരണക്ക് വച്ചിരിക്കുകയാണ്. കൂടാതെ ഇദ്ദേഹം അനധികൃതമായി പണമിടപാട് നടത്തുന്ന വ്യക്തി കൂടിയാണെന്നാണ് വ്യക്തമായിട്ടുള്ളത്.

ഹേവാര്‍ഡ് ഹീത്തിലുള്ള ഒരു മലയാളി കുടുംബത്തിന് 5000 പൗണ്ട് കൊടുത്തിട്ടു രണ്ടു വര്‍ഷം കൊണ്ട് 17000 പൗണ്ട് പലിശസഹിതം തിരികെ ഈടാക്കിയെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഈ വിവരം മറ്റുള്ളവരോട് പറഞ്ഞതിന് ഈ മലയാളി കുടുംബത്തെ ഫോണില്‍ വിളിച്ചു കാലു വെട്ടും കഴുത്തു വെട്ടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി. ഈ ഭീഷണി പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സസ്സെക്‌സ് പോലീസ് ഇദ്ദേഹത്തിന്റെ പേരില്‍ ക്രൈം രജിസ്റ്റര്‍ ചെയ്തു ജയിലില്‍ പോകും എന്ന അവസ്ഥ വന്നപ്പോള്‍ ഇവരുടെ കാലു പിടിച്ചാണ് ജയിലില്‍ പോകാതെ രക്ഷപ്പെട്ടതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.

എങ്കിലും മൂന്നു വര്‍ഷത്തെ പോലീസ് വാര്‍ണിംഗില്‍ ആണ് ഇദ്ദേഹം ഇപ്പോള്‍. കെയര്‍ അസിസ്റ്റന്റായ ഇദ്ദേഹത്തിന്റെ ഭാര്യ ബിസിനസ് തുടങ്ങിയപ്പോള്‍ കെയര്‍ അസിസ്റ്റന്റ് ജോലി രാജിവച്ച് ബിആന്റ് എം ലോക്കല്‍ എന്ന സ്ഥാപനത്തില്‍ സ്റ്റാഫ് ആയി ജോലിനോക്കി വരികയാണ്. 1,40,000 പൗണ്ട് മുടക്കി സ്വന്തമായി ബിസിനസ് നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ഇദ്ദേഹവും ഇദ്ദേഹത്തിന്റെ ഭാര്യയും തെറ്റായ വിവരങ്ങള്‍ ഗവണ്‍മെന്റില്‍ നല്‍കി എല്ലാവിധ ബെനിഫിറ്റുകളും കൈപ്പറ്റിയാണ് ജീവിക്കുന്നത്.

ഗവണ്‍മെന്റില്‍ തെറ്റായ വിവരം നല്‍കുന്നതിനും വരുമാനം കുറച്ചു കാണിച്ചു ബെനഫിറ്റുകള്‍ വാങ്ങിക്കുന്നതിനും വേണ്ടി മാത്രമാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഏകദേശം 2000 പൗണ്ട് മാസ വരുമാനം ഉണ്ടായിരുന്ന ജോലി രാജി വച്ച് ഇപ്പോള്‍ ബി ആന്റ് എം ലോക്കല്‍ എന്ന സ്ഥാപനത്തില്‍ ജോലി നോക്കി വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category