1 GBP = 102.00 INR                       

BREAKING NEWS

പെണ്‍സുഹൃത്തിന്റെ പേരില്‍ ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ക്കയറി തല്ലിയ റോഷന്‍ ആന്‍ഡ്രൂസ് ഇനി അടുത്തെങ്ങും സിനിമ പിടിക്കില്ല; റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തി നിര്‍മ്മാതാക്കളുടെ സംഘടന; റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിര്‍ദ്ദേശം; ഉദയനാണ് താരത്തിലൂടെ ഉദിച്ചുയര്‍ന്ന സംവിധായക പ്രതിഭക്ക് തിരിച്ചടി; വീടാക്രമണത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സഹസംവിധായകയായ പെണ്‍സുഹൃത്തുമായി ആല്‍വിന്‍ ആന്റണിയുടെ മകന് ബന്ധമുണ്ടെന്ന് ആരോപിച്ച് റോഷന്‍ ആന്‍ഡ്രൂസ് നടത്തിയ ആക്രമണം അദ്ദേഹത്തിന് തന്നെ വിനയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തി. നിര്‍മ്മാതാക്കളുടെ സംഘടനയാണ് റോഷന്‍ ആന്‍ഡ്രൂസ് വിലക്കിയത്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താന്‍ ആണെന്നുമായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണം. സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷന്‍ ആന്‍ഡ്യൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമെന്നാണ് ആല്‍വിന്‍ ആന്റണി ആരോപിച്ചത്. കഴിഞ്ഞദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടില്‍ കയറി വന്ന റോഷന്‍ ആന്‍ഡ്രൂസ് ആദ്യം ഭീഷണിപ്പെടുത്തി. അതിനു വഴങ്ങാതെ വന്നതോടെ പുറത്തുകാത്തുനിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുള്ളിലേക്ക് വിളിപ്പിച്ചു. തന്റെ സുഹൃത്തായ ഡോ ബിനോയ് അടക്കമുള്ളവരെ മര്‍ദിച്ചുവെന്നും ആല്‍വിന്‍ ആന്റണി ആരോപിച്ചിരുന്നു.

കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയാണ് കേസെടുത്തിരുന്നത്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം താന്‍ വീട്ടില്‍ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് മറുപടി പറയുന്നത്. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

ഇതിന്റെ പ്രതികാരമായി തനിക്കെതിരേ ഇയാള്‍ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാന്‍ വയ്യാതായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളുടെ അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറില്‍ ഇവര്‍ തൊഴിച്ചുവെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരേ താനും പരാതി നല്‍കിയതായും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.

അതേസമയം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും സംഘവും നിര്‍മ്മാതാവ് ആല്‍വില്‍ ആന്റണിയെ വീടു കയറി ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് ആല്‍വിന്റെ കുടുംബാംഗങ്ങളില്‍നിന്നു മൊഴിയെടുത്തു. പനമ്പിള്ളി നഗറിലുള്ള ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ ശനിയാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ വീടിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നിരുന്നു. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. എന്നാല്‍, വീടു കയറി ആക്രമിച്ചത് ഗൗരവമായ വിഷയമായിതിനാല്‍ ഇതില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് ആല്‍വിന്‍ ആന്റണി. നിലവില്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തിയതോടെ അടുത്തെങ്ങും റോഷന് സിനിമ ചെയ്യാന്‍ സാധിക്കില്ല. കായം കുളം കൊച്ചുണ്ണിയാണ് റോഷന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

തന്റെ കൂടെ പ്രവര്‍ത്തിക്കുന്ന സഹ സംവിധായികയുമായി മകന് ബന്ധമുണ്ടെന്നാരോപിച്ചാണ് റോഷന്‍ മര്‍ദ്ദിച്ചതെന്നാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ കുടുംബം വ്യക്തമാക്കിയത്. റോഷന്‍ ആന്‍ഡ്രൂസ് കാണിച്ചത് കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയെന്ന് ആല്‍വിന്റെ പത്നി. വീട്ടില്‍ കയറിവന്ന് റോഷന്‍ ആന്‍ഡ്രൂസും ഗുണ്ടകളും ചേര്‍ന്ന് ഭര്‍ത്താവിനെയും മകന്റെ സുഹൃത്തിനേയും തല്ലിച്ചതയ്ക്കുകയായിരുന്നു എന്നാണ് മറുനാടനോട് ആല്‍വിന്‍ ആന്റണിയുടെ പത്നി ഏന്‍ജലീന പറഞ്ഞത്. ഏഴുവയസ്സുകാരിയായ മകളുടെ മുന്നിലിട്ടാണ് ആല്‍വിനെയും മകന്റെ സുഹൃത്തായ ഡോക്ടറേയും തല്ലിച്ചതച്ചത്. ഇതോടെ ഈ ആക്രമണം കാണേണ്ടിവന്ന കുഞ്ഞുമോള്‍ പരീക്ഷയെഴുതാന്‍ പോലും പറ്റാത്തതത്ര തകര്‍ന്നുപോയന്നും ആ അമ്മ പറഞ്ഞു.

മലയാള സിനിമയിലെ അസിസ്റ്റന്റെ ഡയറക്ടറുടെ പേരാണ് ഇതുമായി ബന്ധപ്പെട്ടുയരുന്നത്. റോഷനും ഈ പെണ്‍കുട്ടിയും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. ആല്‍വിന്‍ ആന്റണിയുടെ മകനും ഈ പെണ്‍കുട്ടിയും സുഹൃത്തുക്കളും. ഇതിലെ സംശയങ്ങളാണ് അടിപടിയിലേക്ക് കാര്യങ്ങളെത്തിയത്. പല ബന്ധങ്ങളും ഈ പെണ്‍കുട്ടിക്കുണ്ടെന്ന് റോഷന്‍ സംശയിച്ചു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയങ്ങളും തോന്നി. ഇതോടെയാണ് ആല്‍വിന്‍ ആന്‍ണിയുടെ മകനിലേക്ക് സംശയമെത്തുന്നത്. റോഷന്റെ ശിഷ്യനായിരുന്നു ആല്‍വിന്‍ ആന്റണിയുടെ മകന്‍. ഈ ബന്ധം ഉപയോഗിച്ചാണ് ആല്‍വിന്റെ ആന്റണിയുടെ മകന്‍ യുവതിയുമായി അടുപ്പമുണ്ടാക്കിയതെന്നും സംശയിച്ചു. ഇടപാടുകളില്‍ സംശയം തോന്നിയ റോഷന്‍ പലതവണ ആല്‍വിന്‍ ആന്റണിയുടെ മകനെ യുവതിയുമായുള്ള ബന്ധത്തില്‍ നിന്ന് വിലക്കി. തന്റെ സുഹൃത്തുമായി ബന്ധം പാടില്ലെന്നും പറഞ്ഞു. എന്നാല്‍ സൗഹൃദം തുടര്‍ന്ന അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്റെ ഭീഷണികളെ കാര്യമായെടുത്തില്ല. ഇതോടെ അച്ഛന്‍ ആല്‍വിന്‍ ആന്റണിക്ക് മുമ്പില്‍ വിഷയമെത്തി.

പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ മകനെ വകവരുത്തുമെന്ന് പോലും ഭീഷണിപ്പെടുത്തി. ഇതോടെ മകനെ കൊച്ചിയില്‍ നിന്നും ആല്‍വിന്‍ മാറ്റി നിര്‍ത്തി. ഇതോടെ പ്രശ്നങ്ങളെല്ലാം തീര്‍ന്നുവെന്ന് കുരതി. ഇന്നലെ അല്‍വിന്റെ വീട്ടില്‍ തിരുവനന്തപുരത്ത് നിന്ന് ഡോക്ടറായ സുഹൃത്ത് എത്തി. ഇത് അറിഞ്ഞ റോഷന്‍ സുഹൃത്തുമൊത്ത് ആല്‍വിന്റെ വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരോടെല്ലാം കലിപ്പ് തീര്‍ത്തു. ആല്‍വിന്‍ ആന്റണിയുടെ ഭാര്യയെ നിലത്തിട്ടു ചവിട്ടി. മകനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. പതിനഞ്ചോളം ഗുണ്ടകളുമായി എത്തിയാണ് നിര്‍മ്മാതാവിന്റെ വീട്ടിലെത്തി നിര്‍മ്മാതാവിന്റെ ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചത്.

ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. തന്റെ സുഹൃത്തായ പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. നിര്‍മ്മാതാവ് കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്. മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് നിര്‍മ്മാതാവ് പറഞ്ഞു. പെണ്‍ സുഹൃത്തുമായുള്ള ബന്ധം കാരണം മറ്റ് രണ്ട് അസിസ്റ്റന്റുമാരെയും റോഷന്‍ പറഞ്ഞുവിട്ടിരുന്നു. നിര്‍മ്മാതാവിനെ മകന് അസിസ്റ്റന്റ് ഡയറക്ടര്‍ ആയ സംവിധായകന്റെ സുഹൃത്തിനോട് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആല്‍വിന്‍ ആന്റണിയെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി പൊലീസിനും കിട്ടി. വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു. സൗത്ത് പൊലീസ് കേസെടുത്തു. എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിനെയും നവാസിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരസ്പരം അക്രമിച്ചു എന്ന പരാതിയില്‍ സൗത്ത് പൊലീസ് ആണ് നാലുപേര്‍ക്കുമെതിരേ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

ആക്രമിക്കന്‍ റോഷന്‍ എത്തിയ വേളയില്‍ റോഷന്റെ ഭീഷണി ഉണ്ടായിരുന്നതിനാല്‍ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയെ നേരത്തെ തന്നെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. സംസാരത്തിനിടയില്‍ മകനെ കാണണമെന്ന് റോഷന്‍ ആന്‍ഡ്രൂസ് ആവശ്യപ്പെട്ടു. മകനിവിടെ ഇല്ലെന്നും എവിടെ പോയിരിക്കുവാണെന്ന് അറിയില്ലെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു. ഇതോടെ, മകന്റെ സുഹൃത്തായ ഡോക്ടറുടെ നേരെ തിരിഞ്ഞ് അവന്‍ എവിടെയാണ് എന്ന് ചോദിച്ചു. ഡോക്ടര്‍ അപ്പോള്‍ തനിക്കറിയില്ല എന്നു പറഞ്ഞു. ഇതോടെ അതുവരെ സൗമ്യമായി സംസാരിച്ചിരുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ മുഖഭാവവും ശബ്ദവും മാറി. ഡോക്ടര്‍ക്ക് അറിയാം അവന്‍ എവിടെയുണ്ടെന്ന് എന്നായി സംസാരം. ഡോക്ടറെ അങ്ങ് പൊക്കുവാ. ഡോക്ടറെ പൊക്കിയാല്‍ അവന്‍ എവിടെയുണ്ടെങ്കിലും പറന്നുവരും എന്നു പറഞ്ഞ് കൊണ്ട് താഴേക്ക് പോയി ഒപ്പം വന്ന ഗുണ്ടകളെ വീട്ടിലേക്ക് വിളിച്ചു കയറ്റി.

ഇതോടെ, ഇരുപത്തഞ്ചോളം ഗുണ്ടകള്‍ വീട്ടിനകത്തേക്ക് ഇരച്ചു കയറുകയും ഡോക്ടറെ പിടിച്ചു കൊണ്ടു പോകാന്‍ ശ്രമം നടത്തുകയും ചെയ്തു. എതിര്‍ത്ത ഡോക്ടറെ റോഷന്‍ ആദ്യം ഇടതു ചെകിട്ടത്ത് അടിച്ചു. പിന്നെ തലങ്ങും വിലങ്ങും അടിച്ചു താഴെയിട്ടു. ഇതോടെ പേടിച്ചരണ്ട ഏഞ്ചലീനയും ആല്‍വിന്‍ ആന്റണിയും മകളും ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഏഞ്ചലീനയ്ക്കും മകള്‍ക്ക് നേരെയും റോഷന്‍ ആന്‍ഡ്രൂസ് അതിക്രമം കാട്ടി. അവരെ പിടിച്ചു തള്ളി. ഈ സമയം ഡോക്ടറെ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ക്രൂര മര്‍ദ്ദനം തുടരുകയുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category