1 GBP = 90.10 INR                       

BREAKING NEWS

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മന്‍ ചാണ്ടി എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലാതിരിക്കുമ്പോഴും ടി സിദ്ദിഖ് എന്ന ആര്‍ക്കും വേണ്ടാത്ത ഒരു നേതാവിന് വേണ്ടി എന്തുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്? ജോസഫ് വാഴയ്ക്കനെയും കെവി തോമസിനെയും മാറ്റാന്‍ പറ്റുമെങ്കിലും എന്തുകൊണ്ട് സിദ്ദിഖിനെ മാറ്റികൂടാ? സ്വന്തം ജില്ലയിലെ വടകരയില്‍ മത്സരിച്ചല്ലേ സിദ്ദിഖ് ധീരത തെളിയിക്കേണ്ടത്?

Britishmalayali
kz´wteJI³

തിരുവനന്തപുരം: വി എസ് അച്യുതാന്ദനെ ഒഴിച്ചു നിര്‍ത്തികൊണ്ട് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് ആരെന്ന് ചോദിച്ചാല്‍ സിപിഎമ്മുകാര്‍ പറയും പിണറായി വിജയനെന്ന് ബിജെപിക്കാര്‍ പറയും കുമ്മനം രാജശേഖരനെന്ന്. രാഷ്ട്രീയ വ്യത്യാസമില്ലാതെ നിഷ്പക്ഷരായ ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് രഹസ്യമായി ആണ് ഈ ചോദ്യമെങ്കില്‍ ഏറ്റവും ആദ്യമായി മുന്നില്‍ വരുന്നത് ഓരേ ഒരു നേതാവാണ് ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റാരുമല്ല. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ജനകീയ അടിത്തറയുള്ള നേതാവ് ഉമ്മന്‍ ചാണ്ടിയാണ്.

ഏതെല്ലാം ആരോപണങ്ങള്‍ ഉയര്‍ന്നാലും അതിലൊന്നും പതറാതെ ഉറച്ച തീരുമാനത്തോടു കൂടി മുന്നോട്ട് പോകുന്ന നേതാവ്. നിര്‍ഭാഗ്യവശാല്‍ ആ ജനകീയ നേതാവ് കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറുമ്പോള്‍ വെറുമൊരു മൂന്നാംകിട ഗ്രൂപ്പ് മാനേജരാവുന്ന വേദനിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. കാലകാലങ്ങളായി നിയമസഭ തിരഞ്ഞെടുപ്പ് വന്നാലും ലോക്സഭ തിരഞ്ഞെടുപ്പ് വന്നാലും ഗ്രൂപ്പ് മാനേജര്‍മാര്‍ ജാതിയുടെയും മതത്തിന്റെയും മാത്രം മാനദണ്ഡം നോക്കി സീറ്റുകള്‍ വിഭജിച്ചെടുക്കുന്ന സാഹചര്യത്തില്‍ നിന്ന് വ്യത്യസ്ഥമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന കെപിസിസി പ്രസിഡന്റ് ഇക്കുറി വിജയസാധ്യതയുള്ള നിരവധി സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ നിന്ന് ഒരേ ഒരു വനിതയെ മാത്രം വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ രണ്ടു മണ്ഡലത്തിലാണ് വനതികളെ പരിഗണിച്ചിരിക്കുന്നത്. രാജ്മോഹന്‍ ഉണ്ണിത്താനും ടിഎന്‍ പ്രതാപനെയും പോലെ ഗ്രൂപ്പില്ലാത്ത അനേകം പേര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. ഡീന്‍ കുര്യാക്കോസ് എ ഗ്രൂപ്പിന്റെ അംഗീകരിക്കപ്പെട്ട നേതാവാണെങ്കിലും പരിഗണിച്ചിരിക്കുന്നത് വിജയസാധ്യത കണക്കിലെടുത്താണ്. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് വയനാട് എന്ന ഉറച്ച മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കഴിയുന്നില്ല.

കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ ലീഗിന്റെ സീറ്റൊഴിച്ചാല്‍ ഉറപ്പായും യുഡിഎഫ് ജയിക്കുന്ന മണ്ഡലമാണ് വയനാട് എന്നിരിക്കെ ആ മണ്ഡലത്തിന് വേണ്ടി ഗ്രൂപ്പ് തിരിഞ്ഞു നടത്തുന്ന പോര് നാണകേടും ലജ്ജാകരവുമാണ്. നിര്‍ഭാഗ്യവശാല്‍ ഈ പോരിന് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് ഉമ്മന്‍ ചാണ്ടിയാണ് എന്നത് ആരെയാണ് ഞെട്ടിക്കാത്തത്. ഉമ്മന്‍ ചാണ്ടിയുടെ ഗ്രൂപ്പിലെ ഏറ്റവും വിശ്വസ്തനായ നേതാവ് സിദ്ദഖിന് വേണ്ടി കേരളത്തിലെ യുഡിഎഫിന്റെ വിജയസാധ്യത അവതാളക്കുന്ന രീതി അപലപനീയമാണ്. കൂടുതല്‍ കാണുവാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category