1 GBP = 95.00 INR                       

BREAKING NEWS

മലയാളി സുഹൃത്തുക്കളുടെ വീക്കെന്റ് ആഘോഷം തര്‍ക്കത്തിലെത്തി; അവസാനിച്ചത് കത്തിക്കുത്തില്‍; കവന്‍ട്രിയില്‍ നെഞ്ചിനു താഴെ കുത്തേറ്റ മലയാളി യുവാവ് അത്യാസന്ന നിലയില്‍; പോലീസ് പിടിയിലായ മലയാളിയെ ചോദ്യം ചെയ്യുന്നു; എന്തു സംഭവിച്ചുവെന്നറിയാതെ ആശങ്കപ്പെട്ട് നാട്ടിലെ കുടുംബങ്ങള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പതിവുള്ള വീക്കെന്റ് ആഘോഷത്തിന് ഒത്തുകൂടിയ ചെറുപ്പക്കാരുടെ ഒരു നിമിഷത്തെ വിവേകമില്ലായ്മയില്‍ ഒരാളുടെ ജീവന്‍ അത്യാസന്ന നിലയില്‍ എത്തും വിധം അക്രമത്തിലേക്ക് മാറിയ അപൂര്‍വ്വതയാണ് കവന്‍ട്രിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു പതിവ് വീക്കെന്‍ഡ് പാര്‍ട്ടി എന്ന നിലയില്‍ ഒത്തുകൂടിയവരില്‍ ഒരാളെ സഹപാഠിയും ചിരകാല സുഹൃത്തും ആയ ആളുടെ കുത്തേറ്റതെന്ന സംശയത്തിലാണ് കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ യുവാവ് അപകട നില തരണം ചെയ്തു വരികയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് കവന്‍ട്രി മലയാളി സമൂഹത്തെ നടുക്കിയ സംഭവം നടുക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഒത്തു കൂടിയ സൗഹൃദ സംഘം എങ്ങനെയാണു വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്നോ ഒടുവില്‍ കത്തിക്കുത്തില്‍ കലാശിച്ചതെന്നോ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. കവന്‍ട്രിയുടെ പ്രാന്ത പ്രദേശമായ വില്ലന്‍ഹാളിലെ സെഡ്ജ്‌മോര്‍ റോഡിലെ ഒരു വീട്ടിലാണ് സംഭവം അരങ്ങേറിയത്.

ഇതു സംബന്ധിച്ച് കേട്ടറിവുള്ള കാര്യങ്ങളാണ് മലയാളികള്‍ക്കിടയില്‍ പരക്കുന്നത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ വാട്സ്ആപ് മെസേജിലൂടെയാണ് സംഭവം ആദ്യമായി മലയാളികള്‍ അറിയുന്നത്. നെഞ്ചിനു താഴെയായി ആഴത്തില്‍ ഉള്ള മുറിവാണ് യുവാവിന്റെ ആരോഗ്യ സ്ഥിതി വഷളാക്കിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമര്‍ജന്‍സി യൂണിറ്റിലേക്ക് പാരാമെഡിക്കല്‍ ടീം അടിയന്തിര സന്ദേശം അയച്ചതിനെ തുടര്‍ന്ന് ഓണ്‍ കോള്‍ ഡ്യൂട്ടി ഉണ്ടായിരുന്ന നാലു കണ്‍സള്‍ട്ടന്റുമാര്‍ എത്തിയാണ് അത്യാസന്ന നിലയിലായ യുവാവിന്റെ ജീവന്‍ തിരികെ പിടിച്ചത്.

വാസ്‌കുലാര്‍, കാര്‍ഡിയാക്, നെഫ്രോ, ജനറല്‍ സര്‍ജറി കണ്‍സള്‍ട്ടന്റ്മാര്‍ മൂന്നു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് പാന്‍ക്രിയാസിന് സമീപം വരെയെത്തിയ കത്തിമുന ഉണ്ടാക്കിയ മുറിവ് കണ്ടെത്തിയതും ആന്തരിക രക്തസ്രാവം നിയന്ത്രിച്ചതും. ഇതിനിടയില്‍ 20 യൂണിറ്റ് രക്തം യുവാവിനു നല്‍കിയെന്നാണ് വിവരം.

അതിനിടെ നിരവധി പേര്‍ ഇയാളെ കാണാന്‍ എത്തുന്നുണ്ടെങ്കിലും ഇക്കാരണം കൊണ്ട് തന്നെ ഇന്‍ഫെക്ഷന്‍ ഉണ്ടായേക്കാം എന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമിതമായ തോതില്‍ രക്തം സ്വീകരിക്കപ്പെടുന്നവര്‍ക്കു പൊടുന്നനെ ഇന്‍ഫക്ഷന്‍ സാധ്യത ഉള്ളതിനാലാണ് ഈ മുന്നറിയിപ്പ്. നിരീക്ഷണ വിഭാഗത്തില്‍ കഴിയുന്ന യുവാവ് മരുന്നുകളോടും മറ്റും അതിവേഗത്തില്‍ പ്രതികരിക്കുന്നതിനാല്‍ ആരോഗ്യം പ്രതീക്ഷിച്ചതിലും വേഗത്തില്‍ വീണ്ടെടുത്തേക്കും എന്ന പ്രതീക്ഷയുമുണ്ട്.

മുപ്പതുകാരനായ അജ്ഞാത യുവാവു അപകടാവസ്ഥയില്‍ എത്തുന്നുവെന്ന സന്ദേശം സ്വീകരിച്ച മലയാളി ജീവനക്കാര്‍ക്ക് പോലും തുടക്കത്തില്‍ കുത്തേറ്റത് മലയാളി യുവാവിന് ആണെന്ന് തിരിച്ചറിയാനായിരുന്നില്ല. കവന്‍ട്രി ഹോസ്പിറ്റലില്‍ തന്നെ സപ്പോര്‍ട്ട് വര്‍ക്കാറായി ജോലി ചെയ്യുന്ന യുവാവിന്റെ വിശദാംശങ്ങള്‍ പിന്നീടാണ് ജീവനക്കാര്‍ക്ക് ഇടയിലേക്ക് എത്തിയത്. അപ്പോഴേക്കും വാര്‍ത്ത കാട്ടുതീ പോലെ മലയാളികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.

മലയാളികള്‍ക്കിടയില്‍ സാധാരണമായ ഒരു സൗഹൃദ വിരുന്നിന്റെ ഭാഗമായാണ് യുകെ മലയാളികള്‍ക്കിടയിലെ ആദ്യ സംഭവം എന്ന് കരുതപ്പെടുന്ന കത്തിക്കുത്തു ഉണ്ടായത്. നാലംഗ സംഘമാണ് ഉച്ചകഴിഞ്ഞു പ്രതിയെന്നു സംശയിക്കപ്പെടുന്ന യുവാവിന്റെ വീട്ടില്‍ ഒത്തുകൂടിയത്. ഇയാളും കുത്തേറ്റയാളും കോളേജിലടക്കം സഹപാഠികള്‍ ആയിരുന്നെന്നും വിരുന്നിനു ഇടയില്‍ ഈ ഓഗസ്റ്റില്‍ നാട്ടില്‍ എത്തുമ്പോള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം അടക്കം നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതായും അടക്കമുള്ള കാര്യങ്ങളാണ് വെളിയില്‍ വരുന്നത്. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു പേരും എന്തൊക്കെ വിശദംശങ്ങളാണ് പൊലീസിന് കൈമാറിയിരിക്കുന്നതെന്നു വ്യക്തമല്ല. സംഭവം റിപ്പോര്‍ട്ട് ചെയ്ത കവന്‍ട്രി ടെലഗ്രാഫ് പ്രാദേശിക പത്രത്തില്‍ അടക്കം പോലീസ് എന്തെങ്കിലും സൂചനകള്‍ പുറത്തു വിട്ടതായും സൂചനയില്ല.

ഭാര്യയും കുഞ്ഞുങ്ങളും അടക്കം വര്‍ഷങ്ങള്‍ ആയി കവന്‍ട്രിയില്‍ താമസിക്കുന്ന 36 കാരനായ യുവാവിനാണ് കുത്തേറ്റിരിക്കുന്നത്. ഇയാളുടെ സുഹൃത്തും ജാഗ്വര്‍ ലാന്‍ഡ് റോവറിലെ രണ്ടു വര്‍ഷത്തെ ഇന്‍ട്രാ കമ്പനി വിസയില്‍ എത്തിയ 37 കാരനായ യുവാവാണ് സംഭവത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇയാളുടെ ഭാര്യയും കുഞ്ഞും നാട്ടിലാണ്. ഇയാള്‍ യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിടുന്നതേ ഉള്ളബവെന്നും പരിചയക്കാര്‍ പറയുന്നു. എറണാകുളം ജില്ലയിലെ മലയോര പ്രദേശത്തു നിന്നെത്തിയ ഇരുവരുടെയും കുടുംബങ്ങളും പരസ്പരം അറിയുന്നവരാണെന്നാണ് സൂചന. ഇതോടെ കൃത്യമായ വിവരങ്ങള്‍ അറിയാതെ നാട്ടിലെ രണ്ടു കുടുംബങ്ങളും വേദന പങ്കിടുകയാണ്.

അതിനിടെ സംഭവം അത്യന്തം ഗൗരവമായാണ് വെസ്റ്റ് മിഡ്ലാന്റ്സ് പോലീസ് കൈകാര്യം ചെയ്യുന്നത്. മലയാളി സൗഹൃദ കൂട്ടായ്മയും സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ ആകസ്മിക തര്‍ക്കവും ഒന്നും പരിഗണിക്കാതെ കുത്തേറ്റയാളെ ഇപ്പോഴും പോലീസ് സംരക്ഷണയിലാണ് ആശുപത്രിയില്‍ നിരീക്ഷിക്കുന്നത്. കവന്‍ട്രിയില്‍ അടുത്തിടെ ആയി വര്‍ദ്ധിച്ച അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് ഈ സംഭവം കാണുന്നത്. രണ്ടു മാസം മുന്‍പ് 17 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി കത്തിമുനയില്‍ കൊല്ലപ്പെട്ടതോടെ ഇനി കവന്‍ട്രിയില്‍ ഇത്തരം ഒരു സംഭവം ആവര്‍ത്തിക്കാന്‍ പാടില്ലെന്ന നിശ്ചയ ദാര്‍ഢ്യത്തില്‍ പോലീസ് മേധാവി തന്നെ കാര്യങ്ങള്‍ നിരീക്ഷിക്കവേ ഉണ്ടായ ഈ സംഭവവും കവന്‍ട്രിയിലെ കത്തിക്കുത്തുകളുടെ കൂട്ടത്തിലാണ് പരിഗണിക്കുന്നത്. ഈ വര്‍ഷത്തെ പന്ത്രണ്ടാമത്തെ അക്രമ സംഭവമായാണ് മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അക്രമികള്‍ വിളഞ്ഞാടുന്നതിനു എതിരെ ബോധവത്കരണം സൃഷ്ടിക്കാന്‍ ഇത്തരം സംഭവങ്ങളിലൂടെ പിടിച്ചെടുത്ത ഒരു ലക്ഷം കത്തികള്‍ കൊണ്ട് നിര്‍മ്മിച്ച നൈഫ് ഏഞ്ചല്‍ പ്രതിമ കവന്‍ട്രിയില്‍ എത്തിയതിന്റെ രണ്ടാം നാള്‍ ഉണ്ടായ അക്രമം ഞെട്ടലോടെയാണ് പോലീസ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. പോലീസ് പങ്കാളിത്തമുള്ള സ്ട്രീറ്റ് വാച്ചു ഗ്രൂപ്പുകളില്‍ പോലും മലയാളികള്‍ തമ്മിലുണ്ടായ വാക്കേറ്റവും കത്തിക്കുത്തും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നൈഫ് അറ്റാക്ക് എന്ന തലക്കെട്ടിലാണ് ഈ സംഭവവും ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

സ്ട്രീറ്റ് പട്രോള്‍ വില്ലന്‍ഹാല്‍ ഗ്രൂപ്പിന്റെ ശ്രദ്ധയ്ക്കാണ് സംഭവം പോലീസ് ചര്‍ച്ച ആക്കിയിരിക്കുന്നതെങ്കിലും മറ്റു ഗ്രൂപ്പുകള്‍ക്കും ജാഗ്രത മുന്നറിയിപ്പു ലഭിച്ചിട്ടുണ്ട്. അടുത്തിടെയായി സ്ട്രീറ്റ് വാച്ചില്‍ ഏതാനും മലയാളികളും കവന്‍ട്രി പോലീസിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. സുരക്ഷിതമായ സമൂഹം എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് വാച്ചിന് ഏതു തരത്തിലുള്ള അക്രമവും റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് പോലീസ് മുന്തിയ പരിഗണനയും നല്‍കുന്നുണ്ട്.

കൂടുതല്‍ മലയാളികളെ ഈ ഗ്രൂപ്പിന്റെ ഭാഗമാക്കണമെന്ന കഴിഞ്ഞ ആഴ്ച വല്‍സഗ്രീവ് ഗ്രൂപ്പിന് നിര്‍ദ്ദേശം ലഭിച്ചതിന്റെ തൊട്ടു പിന്നാലെയാണ് ഗുരുതര സ്വഭാവമുള്ള അക്രമ സംഭവം പുറത്തു വന്നിരിക്കുന്നത്. അമിതമായ മദ്യപാനത്തെ തുടര്‍ന്ന് അസോസിയേഷന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായും പരിപാടികള്‍ക്കിടയിലും മറ്റും കയ്യാങ്കളിയും കസേര എടുത്തടിയും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും കത്തിക്കുത്തിലേക്കു വളര്‍ന്ന തരത്തില്‍ മലയാളി സമൂഹത്തിന്റെ മാറ്റം കൂടിയാണോ ഈ സംഭവം എന്ന ആശങ്കയും ഇതോടെ ഉയരുകയാണ്. ഈ സംഭവം പുറത്തറിഞ്ഞതോടെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഒരു ചടങ്ങില്‍ ഒരു കാരണവശാലും മദ്യം കഴിച്ചെത്തുന്നവരെയോ മദ്യപാന സല്‍ക്കാരം നടത്തുന്നവരെയും അനുവദിക്കുന്നതല്ലെന്ന് ഭാരവാഹികള്‍ അംഗങ്ങള്‍ക്ക് സന്ദേശം നല്‍കിക്കഴിഞ്ഞു.

കവന്‍ട്രിയില്‍ ഉണ്ടായ സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
Crimestoppers can be called anonymously on 0800 555 111. Quote log number 1815 of 17 March.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category