1 GBP = 93.30 INR                       

BREAKING NEWS

യുകെയിലെ മലയാളം എഴുത്തിന്റെ നൂറാം വാര്‍ഷികാഘോഷം ശനിയാഴ്ച ലണ്ടനില്‍; മലയാള ഭാഷാസ്‌നേഹികളുടെ ഒത്തുച്ചേരലില്‍ സാഹിത്യ പ്രതിഭകളും പങ്കെടുക്കും

Britishmalayali
kz´wteJI³

യുകെയിലെ മലയാളം എഴുത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആംഗലേയ ദേശത്തുള്ള മലയാളം ഭാഷാസ്‌നേഹികളുടെ ഒരു സംഗമം വീണ്ടും അരങ്ങേറുകയാണ്. ഈ വരുന്ന ശനിയാഴ്ച്ച 23ന് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യുടെ കീഴിലുള്ള 'കട്ടന്‍ കാപ്പി കവിത' കൂട്ടായ്മയും, യുകെയിലെ മലയാളം എഴുത്തുകാരുടെ നെറ്റ് വര്‍ക്ക് കൂട്ടായ്മയും സംയുക്തമായാണ് ഈ എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നത്. 


മലയാളത്തില്‍ പ്രചോദനാത്മക സാഹിത്യത്തില്‍ വല്ലഭനായ പ്രമുഖ എഴുത്തുകാരനും, ഗവേഷകനും, യുവ ശാസ്ത്രജ്ഞനുമായ ഡോ. സുരേഷ്. സി. പിള്ള മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ പരിപാടിയില്‍ വിശിഷ്ടാതിഥികളായി മലയാളം മിഷ്യന്‍ യു.കെ.ചാപ്റ്ററിന്റെ അഡ്ഹോക് കമ്മറ്റി മെമ്പറും ,'യുക്മ' സാംസ്‌കാരിക വേദിയുടെ വൈസ് ചെയര്‍മാനും, ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ കോര്‍ഡിനേറ്ററുമായ സി.എ.ജോസഫ്, സാംസ്‌കാരിക വേദിയായ 'റിവര്‍ ഇന്‍ഡസ്' ഗ്രൂപ്പിന്റെ ജനറല്‍ കണ്‍വീനറായ മിനി രാഘവന്‍, നിരൂപനും, എഴുത്തുകാരനും, ചിന്തകനുമായ ഡോ. ജോഷി ജോസ് എന്നിവരും പങ്കെടുക്കുന്നുണ്ട്.

ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രാവിലെ 9.30 മുതല്‍ ഉച്ചക്ക് ശേഷം അഞ്ചു മണി വരെയുള്ള ചടങ്ങുകളില്‍ മലയാളത്തിലുള്ള ഒരു കൈയ്യെഴുത്ത് പതിപ്പും, ഒരു അച്ചടിച്ച പുസ്തകവും, ഒരു ഡിജിറ്റല്‍ പുസ്തകവും, ആംഗലേയത്തില്‍ ഒരു കൗമാരക്കാരന്‍ എഴുതിയ പുസ്തകവും പിന്നെ കവിതാസമാഹാരത്തിന്റെ ഒരു 'ഡിവിഡി' യും പ്രസാധനവും നിര്‍വ്വഹിക്കപ്പെടുന്നുണ്ട്.

കാര്യപരിപാടി
09.30 - രജിസ്‌ട്രേഷന്‍ 
10.00 - സ്വാഗതം- അനില്‍ കുമാര്‍  
ഉപക്രമം -
10.20 മുതല്‍ 
- കവിതകള്‍ -  ആലാപനം - അനിയന്‍ കുന്നത്ത്, ബീനാ റോയ്, കനേഷ്യസ്, മുജീബ്, സിന്ധു സതീഷ് കുമാര്‍
- പുസ്തക പരിചയം - ജിന്‍സണ്‍ ഇരിട്ടി, ജിഷ്മ മേരി, കനേഷ്യസ്, സിന്ധു, സ്വപ്ന പ്രവീണ്‍
- സ്വയം പരിചയപ്പെടുത്തല്‍ 
11.00 - ചര്‍ച്ച
സ്ത്രീ ശാക്തീകരണം അക്ഷരങ്ങളിലൂടെ - ആനി പാലിയത്ത്, ദിവ്യ അശ്വിന്‍, സിന്ധു എല്‍ദോ
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ - വെല്ലുവിളികളും, സാദ്ധ്യതകളും - പ്രിയ കിരണ്‍ 
മലയാളം 100 വര്‍ഷങ്ങള്‍ക്കു ശേഷം - മുരുകേഷ് പനയറ
ബിലാത്തിയില്‍ മലയാളത്തിന്റെ അതിജീവനം - കമല മീര

1.00 - ഉച്ച ഭക്ഷണം / നെറ്റ് വര്‍ക്കിങ്ങ് 
2.00 - ഡോ. സുരേഷ് സി പിള്ള 
2.30 - പുസ്തക പ്രകാശനം - മഷിത്തണ്ട്, ഛായ, എഴുത്തിന്റെ നൂറ് വര്‍ഷങ്ങള്‍, My Nappy Brothers by Abel Joy DVD പ്രകാശനം - മുജീബ് വര്‍ക്കലയുടെ കവിതകള്‍  
2.55  - മലയാളം എഴുത്തിന്റെ കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ - മുരളീ മുകുന്ദന്‍ 
3.00 - ചര്‍ച്ച
എഴുത്തിലെ ഗുണനിലവാരം - വി. പ്രദീപ് കുമാര്‍
കഥ പറയുമ്പോള്‍ - ജിഷ്മ മേരി ഷിജു / ജിന്‍സണ്‍ ഇരിട്ടി

മാറുന്ന വായനയ്ക്ക് മാറേണ്ട എഴുത്ത് - ജേക്കബ് കോയിപ്പിള്ളി/ഷാഫി റഹ്മാന്‍ 

4.00 - ഭാവി പ്രവര്‍ത്തനങ്ങള്‍ - മുരുകേഷ് പനയറ /അജിത്ത് പാലിയത്ത് 
4.30 - കാവ്യ പുരാണം - ഒരു തിരനോട്ടം  - മനോജ് ശിവ 
4.45 - മറ്റ് വിഷയങ്ങള്‍ 
5.00 - നന്ദി ചൊല്ലല്‍ 
സ്ഥലത്തിന്റെ വിലാസം
Kerala house, 671 Romford Road, Manor Park, London E12 5AD
Free parking is available on the following roads on Saturday - Durham Road, Albany Road, Wentworth Road & Clarance Road

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category