1 GBP = 88.00 INR                       

BREAKING NEWS

പണം ഇല്ലാത്തതു മാത്രമാണ് പ്രതാപന്റെ പ്രയാസമെന്ന് പറഞ്ഞ് ചെന്നിത്തല തുടക്കമിട്ടു; മറുപടി പ്രസംഗത്തില്‍ പട്ടിണിക്കഥയും ചെലവ് കണ്ടെത്തേണ്ടതിന്റെ ആശങ്കകളും പങ്കുവച്ച് ടി എന്‍ പ്രതാപനും; പ്രസംഗത്തിനിടയില്‍ വേദിയിലേക്ക് കയറി വന്ന് മാല ഊരി നല്‍കി ദളിത് പ്രവര്‍ത്തകര്‍; പിന്നാലെ മോതിരവുമായി മറ്റൊരു വീട്ടമ്മ കൂടി; ടി എന്‍ പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചരണോദ്ഘാടനം വികാര പ്രകടനത്തിന്റെ വേദിയാകുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

തൃശ്ശൂര്‍: അഴിമതിയോട് തീരെ താല്‍പ്പര്യമില്ല. ആദര്‍ശമാണ് ഉയര്‍ത്തി പിടിക്കുന്നത്. പാവങ്ങള്‍ക്കൊപ്പമാണ് യാത്ര. അതുകൊണ്ട് തന്നെ ടി എന്‍ പ്രതാപന് ഒപ്പം ഉള്ളത് സ്നേഹം മാത്രമാണ്. പണത്തിന്റെ കുറവിനേയും ഈ സ്നേഹം മായ്ക്കുകയാണ്. യു.ഡി.എഫ്. കണ്‍വെന്‍ഷനിലാണ് ഇതിന്റെ പ്രത്യക്ഷ പ്രകടനങ്ങള്‍ നടന്നത്. ഉദ്ഘാടകനായി എത്തിയ രമേശ് ചെന്നിത്തല പ്രസംഗത്തിനിടെ സ്ഥാനാര്‍ത്ഥിയായ ടി.എന്‍. പ്രതാപനെപ്പറ്റി നടത്തിയ ഒരു പരാമര്‍ശം ഇങ്ങനെയായിരുന്നു- പ്രതാപന് ഇല്ലാത്ത ഒരുകാര്യം മാത്രമേയുള്ളൂ, അത് പണമാണ്. ഇത് ശരിയാണെന്ന് ഏവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ചെന്നിത്തലയുടെ പ്രഖ്യാപനം വേദി ഏറ്റെടുത്തു.


ഉദ്ഘാടകന്‍ ചടങ്ങുവിട്ട ശേഷമായിരുന്നു പ്രതാപന്റെ മറുപടി. ഇല്ലായ്മയില്‍നിന്ന് തുടങ്ങി അതിലൂടെ തന്നെ കടന്നുപോകുന്ന തനിക്ക് രാഷ്ട്രീയജീവിതത്തില്‍ താങ്ങും തണലുമായത് പാര്‍ട്ടിപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണെന്ന് പ്രതാപന്‍ പറഞ്ഞു. ഇപ്പോഴും പണമില്ല. പ്രചാരണത്തിന് സഹായിക്കുന്നത് കൂട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരുമാണെന്നു പറയവേ സദസ്സില്‍നിന്ന് ഒരു സ്ത്രീ വേദിയിലേക്ക് കയറിവന്നു. ആവരേയും ഞെട്ടിക്കുന്ന കാഴ്ചകളാണ് പിന്നെ അവിടെ കണ്ടത്. ആരേയും ആവേശത്തിലാക്കുന്ന ഇടപെടല്‍.

ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ചെമ്പൂരി ചക്കിപ്പെണ്ണ് കഴുത്തിലെ മാലയൂരി പ്രതാപന് സമ്മാനിച്ചു. ഇരുവരും വികാരാധീനരായി. അതിനിടെയാണ് മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ മുഹമ്മദ് വേദിയിലേക്ക് എത്തി, കൈയിലെ മോതിരമൂരി സമ്മാനിച്ചു. ഇതോടെ സദസില്‍ കൈയടിയായി. മുദ്രാവാക്യം വിളിയായി. ചടങ്ങ് കാണാനെത്തിയ പലരുടേയും മുഖം കണ്ണീരിലായി. അങ്ങനെ വികാരഭരിതമായ നിമിഷങ്ങള്‍. ചെമ്പൂരി ചക്കിപ്പെണ്ണിന്റെ മാലയും സുബൈദ മുഹമ്മദിന്റെ മോതിരവും പ്രതീകമായിരുന്നു. ഇതിന് ശേഷം സാധാരണക്കാരായ നിരവധി പേര്‍ പ്രതാപന് തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കി. പാവങ്ങളുടെ കഷ്ടപാടിന്റെ പണവും അങ്ങനെ പ്രതാപന്റെ പ്രവര്‍ത്തനത്തിന്.

രണ്ടുതവണ നിയമസഭയിലേക്കെത്തിയെങ്കിലും പ്രതാപന് ഇത് ലോക്‌സഭയിലേക്കുള്ള ആദ്യമത്സരമാണ്. ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് ടി.എന്‍. പ്രതാപന്‍ മത്സരച്ചൂടിലേക്ക് ഇറങ്ങുന്നത്. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പലപേരുകള്‍ മാറിമറിഞ്ഞെങ്കിലും അവസാനം പ്രതാപന്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയായിരുന്നു. പാര്‍ട്ടിക്കതീതമായ മുഖമാണ് പ്രതാപനെന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. ഹരിത എംഎല്‍എ. എന്നനിലയില്‍ ഇദ്ദേഹം പേരെടുത്തിരുന്നു. എംഎല്‍എ. ആയിരിക്കുമ്പോള്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഓള്‍ ഇന്ത്യാ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് ദേശീയ ചെയര്‍മാന്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.

കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അടുക്കാനും ഇദ്ദേഹത്തിന് സാധിച്ചു. ഫിഷര്‍മെന്‍ കോണ്‍ഗ്രസ് തൃപ്രയാറില്‍ സംഘടിപ്പിച്ച ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധി നേരിട്ടെത്തിയത് ഇതിന് ഉദാഹരണമായി. മത്സ്യത്തൊഴിലാളി പ്രതിനിധിയെ എംപി.യാക്കുമോ എന്ന ചോദ്യത്തിന് അനുകൂല പ്രതികരണമായിരുന്നു അന്ന് രാഹുലില്‍നിന്നുണ്ടായത്. ഇത് സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഇത് പാലിക്കപ്പെടുകയാണ്. കെ.എസ്.യു.വിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. സ്‌കൂള്‍തലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രതാപന്‍ പിന്നീട് സംസ്ഥാന ഭാരവാഹിത്വവും വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂരില്‍ കോണ്‍ഗ്രസിലെ പ്രധാന മുഖമാണ് പ്രതാപന്‍. ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും.

തൃശൂരില്‍ സിപിഐയ്ക്ക് വേണ്ടി രാജാജി മാത്യു തോമസാണ് മത്സരിക്കുന്നത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയും എത്തും. ത്രികോണ മത്സര ചൂടില്‍ പ്രതാപന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category