1 GBP = 87.80 INR                       

BREAKING NEWS

20 വയസ്സില്‍ത്താഴെയുള്ളവരുടെയും 50 വയസ്സിന് മുകളിലുള്ളവരുടെയും പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒസിഐ കാര്‍ഡും പുതുക്കണം; ലൈഫ് ലോങ് വിസയെന്ന് കരുതി ഒസിഐ കാര്‍ഡ് പുതുക്കാതിരിക്കരുത്; ബ്രിട്ടന്‍ ഉള്‍പ്പെടെ ഉള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ മറക്കാതെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള ലൈഫ്‌ലോങ് വിസയാണ് ഒ.സി.ഐ. (ഓവര്‍ സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡ്. പ്രവാസിയാണെന്ന് തെളിയിക്കുന്ന ഈ കാര്‍ഡ് ഇന്ത്യയില്‍ ഇടപാടുകള്‍ നടത്താന്‍ അനിവാര്യമാണ്. വിദേശ പാസ്‌പോര്‍ട്ടാണ് നിങ്ങളുടെ കൈയിലുള്ളതെങ്കിലും ഒസിഐ കാര്‍ഡുണ്ടെങ്കില്‍ ഇന്ത്യയില്‍ വസ്തു ഇടപാടുകളും മറ്റും നടത്താനാവും. ഇപ്പോള്‍ യാത്രയ്ക്കും ഒസിഐ കാര്‍ഡ് നിര്‍ബന്ധമാക്കുകയാണ് അധികൃതര്‍.

യു.കെ.യില്‍നിന്ന് വിമാനം കയറുമ്പോഴും ഇന്ത്യയില്‍ എവിടെയെങ്കിലും ലാന്‍ഡ് ചെയ്യുമ്പോഴും ഒ.സി.ഐ. കാര്‍ഡ് ചോദിച്ചേക്കാം. ഓസിഐ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി അധികൃതര്‍ ചോദിച്ചേക്കാം. അതുകൊണ്ട് ഇതെല്ലായ്‌പ്പോഴും പുതുക്കി സൂക്ഷിക്കുന്നത് നന്നാവും. ഓരോ തവണയും പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴും ഒസിഐ കാര്‍ഡുകൂടി പുതുക്കുക. 20 വയസ്സില്‍ത്താഴെയുള്ളവരുടെയും 50 വയസ്സില്‍ മുകളിലുള്ളവരുടെയും പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ പ്രത്യേകിച്ചും അത് വേണമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

യുകെയില്‍ നിന്നും നാട്ടിലേക്ക് പോകാനൊരുങ്ങിയ ഒരു മലയാളി കുടുംബം നേരിട്ട അനുഭവവും ഇതോടൊപ്പം ചേര്‍ക്കുന്നു. കുട്ടികളുടെ പാസ്പോര്‍ട്ട് പുതുക്കിയിരുന്നെങ്കിലും ഓസിഐ കാര്‍ഡ് പുതുക്കിയിരുന്നില്ല. യാത്രയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കേയാണ് കുട്ടികളുടെ ഓസിഐ കാര്‍ഡിലെ ഫോട്ടോ പഴയതാണെന്ന് തിരിച്ചറിയുന്നത്. ഇതുപോലുള്ള അനുഭവങ്ങള്‍ ഒരുപക്ഷേ, യാത്ര മുടങ്ങുന്നതിനു കാരണമായേക്കില്ലെങ്കിലും ഒസിഐ കാര്‍ഡ് നിര്‍ബന്ധമായും പുതുക്കിയിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഈ നിയമത്തിനു അനുസൃതമായി കാര്‍ഡ് പുതുക്കിയാല്‍ ആശങ്കകളില്ലാതെ യാത്ര ചെയ്യാം.

കുട്ടികളുടെ വളര്‍ച്ചയുടെ കാലഘട്ടമാണ് 20 വയസു വരെ. ഈ കാലയളവില്‍ അവരുടെ മുഖത്തിന് തീര്‍ച്ചയായും മാറ്റങ്ങള്‍ വരും. ഈ മാറ്റങ്ങള്‍ വരുന്നതിനാലാണ് 20 വയസു വരെയുള്ള കുട്ടികളുടെ ഒസിഐ കാര്‍ഡും പുതുക്കേണ്ടിയിരിക്കുന്നുവെന്ന് നിയമം വ്യക്തമാക്കുന്നത്. നിങ്ങളുടെ ഒസിഐ പേജ് ചെക്ക് ചെയ്യുകയാണെങ്കില്‍ അതില്‍ നിങ്ങളുടെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് നമ്പര്‍ പ്രിന്റ് ചെയ്തതായി കാണാം. ഇതു നമ്മുടെ കൈവശമുള്ള പാസ്പോര്‍ട്ടുമായി മാച്ച് ചെയ്യുന്നതായിരിക്കണം. സാധാരണ എയര്‍പോര്‍ട്ട് അധികൃതര്‍ ഇതു ചെക്ക് ചെയ്യാറില്ല. എങ്കിലും നമ്മുടെ യാത്ര സുരക്ഷിതവും മനോഹരവുമാക്കുവാന്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലേക്ക് പ്രവേശിക്കുവാന്‍ ഓസിഐ കാര്‍ഡ് നിര്‍ബന്ധമായിരിക്കെ, അതു പുതുക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നിങ്ങളെ ചോദ്യം ചെയ്യും. കാരണം, പാസ്‌പോര്‍ട്ടിനൊപ്പം ഓസിഐ കാര്‍ഡിനു മാത്രമാണ് നിയമസാധുതയുള്ളത്. അതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ നിങ്ങളെ ചോദ്യം ചെയ്താല്‍ അവരുമായി ഒരിക്കലും തര്‍ക്കിക്കുവാന്‍ പോകരുത്. എത്തിയാല്‍ ഉടന്‍ തന്നെ കാര്‍ഡ് പുതുക്കുന്നതായിരിക്കും എന്നു മാത്രം പറയണമെന്നാണ് ഈ മലയാളി കുടുംബം സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുന്നത്.

പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമ്പോള്‍ ഒ.സി.ഐ രജിസ്‌ട്രേഷനും പുതുക്കി നല്‍കണമെന്ന് നിയമത്തില്‍ പറയുന്നു. 20 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്കും 50 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്കും മുഖത്തിലും ശരീരത്തിലുമുണ്ടാകുന്ന ജീവശാസ്ത്രപരമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് ഒസിഐ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതാണെന്ന് നിയമത്തിലുണ്ട്. 21-നും 50-നും ഇടയിലുള്ള കാലയളവില്‍ ഒ.സി.ഐ. രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതില്ല. എന്നാല്‍, ഇക്കാലയളവില്‍ പുതിയൊരു ഒസിഐ കാര്‍ഡ് വേണമെന്നുള്ളവര്‍ക്ക് അതിന് അപേക്ഷിക്കുകയുമാവാം. 50 വയസ്സുകഴിഞ്ഞാല്‍ ഒരുതവണ ഒസിഐ പുതുക്കിയാല്‍ മതിയാകും.

ഒ.സി.ഐ. രജിസ്‌ട്രേഷന്‍ സമയാസമയം പുതുക്കണമെന്നോ പാസ്‌പോര്‍ട്ടിനൊപ്പം ഒസിഐ കാര്‍ഡ് കൂടി വേണമെന്നോ ഇതുവരെ നിയമം കര്‍ശനമായി ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ വിമാനക്കമ്പനികള്‍ ചെക്ക്-ഇന്‍ സമയത്ത് ഇക്കാര്യം ചോദിച്ചുറപ്പാക്കുന്നുണ്ട്. ഒസിഐ രജിസ്‌ട്രേഷനില്ലാത്ത ചിലരെ ഇമിഗ്രേഷന്‍ അധികൃതരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകാറുമുണ്ട്. വിഷുവിനോ ഈസ്റ്ററിനോ നാട്ടില്‍പ്പോകാന്‍ ഒരുങ്ങുന്നവരുണ്ടെങ്കില്‍ ഒസിഐ രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.

20 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്കും 50 വയസ്സ് പിന്നിടുന്ന മുറയ്ക്കുമാണ് ഒസിഐ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതും അത് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കേണ്ടതും. 21-നും 50-നും മധ്യേയുള്ളവര്‍ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒസിഐ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതില്ല. അങ്ങനെയുള്ളവര്‍ ഇന്ത്യയിലേക്ക് പോകുമ്പോള്‍ പുതിയ പാസ്‌പോര്‍ട്ടിനൊപ്പം ഒസിഐ യു വിസ സ്റ്റാമ്പ് ചെയ്തിട്ടുള്ള പഴയ പാസ്‌പോര്‍ട്ട് കൂടി കൈയില്‍ കരുതിയാല്‍ മതി. രണ്ട് പാസ്‌പോര്‍ട്ടുകള്‍ കൈവശംവെക്കുന്നതിലെ ബുദ്ധിമുട്ടുള്ളവര്‍ക്ക് പുതിയ രജിസ്‌ട്രേഷന് നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുകയുമാവാം.

50 വയസ്സ് പിന്നിട്ടവര്‍ പിന്നീട് പുതിയൊരു ഒസിഐ രജിസ്‌ട്രേഷനായി പോകേണ്ടതില്ല. ഒസിഐ സ്റ്റാമ്പ് ചെയ്തിട്ടുള്ള പാസ്‌പോര്‍ട്ടിന്റെ കാലപരിധി കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. ഒ.സി.ഐ സ്റ്റാമ്പ് ചെയ്തിട്ടുള്ള പഴയ പാസ്‌പോര്‍ട്ട് കൈവശംവെക്കുക, 2013 ഏപ്രിലില്‍ നിലവില്‍ വന്ന ഒസിഐ ബുക്ക്‌ലെറ്റ് കൈവശംവെക്കുക, പുതിയ പാസ്‌പോര്‍ട്ട് കൈവശം വെക്കുക എന്നിവയാണ് മറക്കരുതാത്ത മുന്‍കരുതലുകള്‍.

ഒസിഐ കാര്‍ഡില്‍ മാറ്റം വരുത്തണമെന്നുള്ളവര്‍ക്ക് അതിനായി ഒസിഐ മിസെല്ലേനിയസ് സര്‍വീസിനെ സമീപിക്കാവുന്നതാണ്. പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമ്പോഴോ വ്യക്തിപരമായ വിവരങ്ങള്‍ മാറ്റുമ്പോഴോ, പൗരത്വം മാറ്റുമ്പോഴോ ഒസിഐ രജിസ്‌ട്രേഷനും വിസയും കൈമോശം വരുമ്പോഴോ ഓണ്‍ലൈന്‍ അപേക്ഷകളില്‍ വ്യക്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലോ രജിസ്‌ട്രേഷന്‍ സമയത്ത് തെറ്റായി വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടെങ്കിലോ മേല്‍വിലാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റം വരുമ്പോഴോ ഒക്കെയാണ് പുതിയ ഒസിഐ രജിസ്‌ട്രേഷനായി അപേക്ഷിക്കേണ്ടി വരിക.

വിദേശത്തുള്ളവര്‍ക്ക് പരിധിയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന യു വിസ ഇന്ത്യ അവസാനിപ്പിച്ചതോടെയാണ് ഒസിഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. പാസ്‌പോര്‍ട്ട് പുതുക്കുകയും ഒസിഐ രജിസ്‌ട്രേഷന്‍ പുതുക്കാതിരിക്കുകയും ചെയ്താലും വിസയ്ക്ക് തടസ്സമുണ്ടാകുമായിരുന്നില്ല. എന്നാലിപ്പോള്‍ പാസ്‌പോര്‍ട്ടിനൊപ്പം ഒസിഐ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിരിക്കുകയാണ്. വിമാനത്താവളത്തില്‍വെച്ച് അധികൃതര്‍ ഒസിഐ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അതെത്രയും പെട്ടെന്ന് പുതുക്കുമെന്ന ഉറപ്പുനല്‍കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ചിലപ്പോള്‍ യാത്ര തന്നെ മുടങ്ങിയേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category