1 GBP = 91.50 INR                       

BREAKING NEWS

50 ഇഞ്ച് 4 കെ അള്‍ട്രാ എച്ച്ഡി എച്ച്ഡിആര്‍ ടിവി; ഡെല്‍ കമ്പ്യൂട്ടറുകള്‍ക്ക് 12 ശതമാനം ഡിസ്‌കൗണ്ട്; ആര്‍ബിഎസില്‍ ബിസിനസ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 3000 പൗണ്ട് ലാഭിക്കാം; ഈ ആഴ്ചയിലെ പ്രധാനപ്പെട്ട മൂന്ന് ഡിസ്‌കൗണ്ട് സെയിലുകള്‍ ഇവ

Britishmalayali
kz´wteJI³

വിവിധ സാധനങ്ങള്‍ വാങ്ങുമ്പോഴും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോഴും ലഭിക്കുന്ന ഡിസ്‌കൗണ്ടുകളിലൂടെ നല്ലൊരു തുക നമുക്ക് ലാഭിക്കാനാവും. ഇതിനായി ഓരോ കാലത്തും ലഭിക്കുന്ന ഇളവുകളെക്കുറിച്ചറിയാന്‍ കണ്ണും കാതും തുറന്നിരിക്കണമെന്ന് മാത്രം. ഇതിനാല്‍ ഈ ആഴ്ചയിലെ ചില പ്രധാനപ്പെട്ട ഡിസ്‌കൗണ്ടുകള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഇത് പ്രകാരം 50 ഇഞ്ച് 4 കെ അള്‍ട്രാ എച്ച്ഡി എച്ച്ഡിആര്‍ ടിവി ഇപ്പോള്‍ 399 പൗണ്ടിനാണ് ലഭിക്കുന്നത്. അതായത് ഇതിന്റെ യഥാര്‍ത്ഥ വിലയായ 429 പൗണ്ടില്‍ നിന്നും ഏഴ് ശതമാനം വിലക്കുറവിലാണിത് ലഭ്യമാകുന്നത്. ഡെല്‍ കമ്പ്യൂട്ടറുകള്‍ക്ക് 12 ശതമാനം ഡിസ്‌കൗണ്ടിലാണ് ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുന്നത്. കൂടാതെ ആര്‍ബിഎസില്‍ ബിസിനസ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 3000 പൗണ്ട് ലാഭിക്കാനും സാധിക്കും. ഈ ആഴ്ചയിലെ പ്രധാനപ്പെട്ട മൂന്ന് ഡിസ്‌കൗണ്ട് സെയിലുകളാണിവ.

ഫിലിപ്സ് 50 ഇഞ്ച് 4 കെ അള്‍ട്രാ എച്ച്ഡി എച്ച്ഡിആര്‍ ടിവി 399 പൗണ്ടിന്
ഫിലിപ്സ് 50പിയു എസ്6703 ആംബ് ലൈറ്റ് 50 ഇഞ്ച് 4 കെ അള്‍ട്രാ എച്ച്ഡി എച്ച്ഡിആര്‍ ടിവിയാണ് ആറ് വര്‍ഷത്തെ വാറന്റി സഹിതം നിലവില്‍ 399 പൗണ്ടിന് ലഭ്യമാക്കുന്നത്. ഈ ടിവിയിലൂടെ ചലച്ചിത്രങ്ങള്‍ക്കും ഗെയിമുകള്‍ക്കും വേറിട്ട ക്വാളിറ്റിയാണ് ലഭിക്കുന്നത്. ഇതിലെ സംഗീത അനുഭവം വേറിട്ട് നില്‍ക്കും. സാധാരണ ടിവിയില്‍ നിന്നും വലുപ്പമേറിയ സ്‌ക്രീനാണിത്. ടിവിയുടെ അരികുകളിലുള്ള എല്‍ഇഡികള്‍ ചുമരുകളിലും റൂമിലും നിറച്ചാര്‍ത്തുകള്‍ തീര്‍ക്കും. ഹൈ ഡൈനാമിക് റേഞ്ച് പ്ലസിന് പുതിയ വീഡിയോ നിലവാരമാണുള്ളത്. ഇതിലെ വേറിട്ട സോഫ്റ്റ് വെയര്‍ പിക്ചറിനെ വ്യത്യസ് സോണുകളില്‍ നിന്നും അനലൈസ് ചെയ്യുന്നതിനാല്‍ വേറിട്ട ദൃശ്യാനുഭവമായിരിക്കുമുണ്ടാകുന്നത്.
ഡെല്‍ കമ്പ്യൂട്ടറുകള്‍ക്ക് 12 ശതമാനം ഡിസ്‌കൗണ്ട്
ഈ ആഴ്ചത്തെ മറ്റൊരു ആകര്‍ഷകമായ ഡീലാണ് ഡെല്‍ നല്‍കുന്നത്. ഇത് പ്രകാരം  ഡെല്‍ കമ്പ്യൂട്ടറുകള്‍ക്ക് 12 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുന്നത്. ഇത് പ്രകാരം ഡെല്ലിന്റെ ഇന്‍സ്പിറോണ്‍ 15 3000ത്തിന്  279 പൗണ്ട് മാത്രമേ നല്‍കേണ്ടതുള്ളൂ. ഇന്‍സ്പിറോണ്‍ 15 5000ത്തിന് 12 ശതമാനം വിലക്കുറവില്‍ 479 പൗണ്ടിന് വാങ്ങാം. പുതിയ ഓഫര്‍ പ്രകാരം ഇന്‍സ്പിറോണ്‍ 13 5000ത്തിന് 499 പൗണ്ടാണ് നല്‍കേണ്ടത്. ഡെല്ലിന്റെ ആകര്‍ഷകമായ ലാപ്ടോപ്പുകള്‍ വന്‍ വിലക്കുറവില്‍ കരസ്ഥമാക്കാന്‍ അവസരം കാത്തിരിക്കുന്നവര്‍ക്ക് ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. 

ആര്‍ബിഎസില്‍ ബിസിനസ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 3000 പൗണ്ട് ലാഭിക്കാം
ആര്‍ബിഎസ് അഥവാ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലന്‍ഡില്‍ ബിസിനസ് ബാങ്ക് അക്കൗണ്ടുകളുള്ളവര്‍ അതില്‍ നിന്നും സ്വിച്ച് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ആര്‍ബിഎസ് നിലവില്‍ 3000 പൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്. ഒറ്റ നോട്ടത്തില്‍ ഇതൊരു തട്ടിപ്പായി തോന്നാമെങ്കിലും സംഗതി സത്യമാണ്. നിലവിലുള്ള ആര്‍ബിഎസ് ബിസിനസ് ബാങ്ക് കസ്റ്റമര്‍മാര്‍ക്ക് മാത്രമാണിത് ലഭ്യമാകുന്നത്. 2008ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു സ്വിച്ചിംഗ് പദ്ധതി നിലവില്‍ വന്നത്.

പ്രതിസന്ധിയില്‍ നിന്നും ആര്‍ബിഎസിനെ അന്ന് കൈ പിടിച്ച് കയറ്റുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ചില വ്യവസ്ഥകള്‍ അന്ന് മുന്നോട്ട് വച്ചിരുന്നു. സ്മാള്‍ ആന്‍ഡ് മീഡിയം ബിസിനസ് ബാങ്കിംഗ് സര്‍വീസുകളില്‍ മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങണമെന്നും ആര്‍ബിഎസിന്റെ മാര്‍ക്കറ്റ് ഷെയര്‍ കുറയ്ക്കുമെന്നും ഈ വ്യവസ്ഥകളുടെ ഭാഗമായി ആര്‍ബിഎസ് അന്ന് ഗവണ്‍മെന്റിന് വാക്ക് നല്‍കിയിരുന്നു. ഈ നീക്കങ്ങളുടെ ഭാഗമായി 350 മില്യണ്‍ പൗണ്ടിന്റെ ഇന്‍സെന്റിവൈസ്ഡ് സ്വിച്ചിംഗ് സ്‌കീം ഫണ്ട് ഏര്‍പ്പെടുത്തിയിരുന്നു.

ആര്‍ബിഎസ് ക്ലൈന്റുകളെ അവരുടെ ബിസിനസ് ബാങ്കിംഗും കടം വാങ്ങലും ചലഞ്ചര്‍ ബാങ്കുകളിലേക്ക് അഥവാ വെല്ലുവിളി നേരിടുന്ന മറ്റ് ബാങ്കുകളിലേക്ക് സ്വിച്ച് ചെയ്യുന്നവര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട ഇന്‍സെന്റീവുകള്‍ അനുവദിക്കുന്നത്. ബിസിനസ് ബാങ്കിംഗ് സ്വിച്ചിംഗ് സ്‌കീം എന്നാണിത് അറിയപ്പെടുന്നത്. എന്നാല്‍ ഏതൊക്കെ ബാങ്കുകള്‍ക്കാണ് ഫണ്ടിംഗിന് അര്‍ഹതയുള്ളത്, ഫണ്ടിംഗ് എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതൊന്നും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അര്‍ഹരായ കസ്റ്റമര്‍മാരെ സ്വിച്ചിംഗിന് പ്രോത്സാഹിപ്പിക്കുന്നതിനായി ചലഞ്ചര്‍ ബാങ്കുകള്‍ക്കായി ഡൗറീസ് എന്ന പേരില്‍ 225 മില്യണ്‍ പൗണ്ടും ലഭ്യമാക്കും. ഈ സ്വിച്ചിംഗ് സ്‌കീമിന്റെ ഭാഗമായിട്ടാണ് തങ്ങളുടെ ബിസിനസ് ബാങ്ക് അക്കൗണ്ടില്‍ നിന്നും സ്വിച്ചിംഗ് നിര്‍വഹിക്കുന്നവര്‍ക്ക് ആര്‍ബിഎസ് നിലവില്‍ 3000 പൗണ്ട് അനുവദിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category