1 GBP = 87.90 INR                       

BREAKING NEWS

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ശനിയാഴ്ച ബാത്തില്‍; രണ്ടു തവണ ഫണ്ട് നല്‍കിയിട്ടുണ്ടെങ്കില്‍ മെമ്പര്‍ഷിപ്പ് ഉറപ്പാക്കി നിങ്ങള്‍ക്കും വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാം

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫണ്ടേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ഇംഗ്ലണ്ടിന്റെ ചരിത്ര നഗരമായ ബാത്തില്‍ വെച്ച് ഈമാസം 23നു ശനിയാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് ഒരു മണിക്ക് വാര്‍ഷിക പൊതുയോഗം ആരംഭിക്കുന്നതും 24 മാര്‍ച്ച് 2018ന് പുതിയ ഭരണസമിതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതു മുതല്‍ 2019 മാര്‍ച്ച് 23 വരെയുള്ള കണക്കുകള്‍ അവതരിപ്പിക്കുന്നതും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് അംഗങ്ങളുടെ അഭിപ്രായം ആരായുന്നതുമാണ്. തുടര്‍ന്ന് പുതിയ ട്രസ്റ്റിമാരെ തിരഞ്ഞെടുക്കുകയും ട്രസ്റ്റിമാരുടെ യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമാണ്.

പൊതുയോഗത്തില്‍ സംബന്ധിക്കുവാന്‍ താല്‍പര്യമുള്ള അംഗങ്ങള്‍ [email protected] എന്ന മെയിലില്‍ ഉടന്‍ അറിയിക്കുക. ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ചാരിറ്റിയോട് സഹകരിക്കാന്‍ താല്‍പ്പര്യം ഉള്ള ആര്‍ക്കും യോഗത്തില്‍ പങ്കെടുക്കുവാന്‍  അപേക്ഷിക്കാവുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തിയ ഏതെങ്കിലും രണ്ട് അപ്പീലുകളില്‍ ഫണ്ട് നല്‍കിയിട്ടുള്ള ആര്‍ക്കും ട്രസ്റ്റിമാരാകാം.

രണ്ട് തവണ എങ്കിലും ഫണ്ട് നല്‍കുന്നവര്‍ അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ സ്വാഭാവികമായും ചാരിറ്റി ഫൗണ്ടേഷന്‍ അംഗങ്ങളാവുകയാണ്. അങ്ങനെ ഉള്ള പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ മുകളില്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തിലേക്ക് ഇമെയില്‍ അയച്ചാല്‍ അപേക്ഷ ഫോം നല്‍കുന്നതാണ്. അവര്‍ പൊതു യോഗത്തില്‍ പങ്കെടുത്ത് ട്രസ്റ്റിമാരാകാന്‍ യോഗ്യത നേടും. ഇതുവരെ അംഗത്വം എടുത്തവരും ഇനി അഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശനിയാഴ്ച നടക്കുന്ന പൊതു യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍, യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പ്രത്യേകം ഇമെയില്‍ വഴി അറിയിക്കണം.

ഇതിനോടനുബന്ധിച്ച് തന്നെ ചാരിറ്റിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കിയവരെ 'ഗ്രീറ്റ് ആന്റ് മീറ്റ്' എന്ന പരിപാടിയിലൂടെ ആദരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അന്നേ ദിവസം ചാരിറ്റി ഫൗണ്ടേഷന്റെ പൊതുയോഗത്തിനുശേഷം മൂന്നമണിക്ക് ചാരിറ്റിയുമായി ഇതുവരെ സഹകരിച്ച് പ്രവര്‍ത്തിച്ചവരുടെയും അഭ്യുദയകാംക്ഷികളുടെയും ഒരു കൂട്ടായ്മ 'ഗ്രീറ്റ് ആന്റ് മീറ്റ്' എന്ന പേരില്‍ നടത്തുന്നതാണ്. 2017ല്‍ നോട്ടിംഗാമില്‍ വച്ച് നടത്തിയ സ്‌കൈ ഡൈവിങ്, കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ മൂന്ന് മലകള്‍ താണ്ടിനടത്തിയ ത്രീ പീക് ചലഞ്ച്, വെള്ളപ്പൊക്ക ദുരിതാശ്വാസ അപ്പീല്‍ തുടങ്ങി ചാരിറ്റിയുടെ ഇന്നേവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് സഹകരിച്ച യുകെയില്‍ അങ്ങോളമിങ്ങോളമുള്ള വ്യക്തികളെയും സംഘടനകളെയും കുട്ടയ്മകളെയുമൊക്കെ ഈ ചടങ്ങില്‍ പ്രത്യേകമായി ക്ഷണിച്ച് ആദരിക്കുന്നതാണ്.

ഈ പരിപാടികളുടെ വിജയത്തിനായി ബാത്തില്‍ നിന്ന് തന്നെയുള്ള ട്രസ്റ്റിന്റെ വൈസ് ചെയര്‍മാന്‍ ജഗദീഷ് നായര്‍ ജനറല്‍ കണ്‍വീനറായുള്ള കമ്മിറ്റി രൂപീകരിച്ചു. ബാത്തില്‍ നിന്ന് തന്നെയുള്ള ജോയിന്റ് സെക്രട്ടറി പ്രസന്നാ ഷൈന്‍, സ്വിണ്ടനില്‍ നിന്നും ട്രസ്റ്റി റോയ് സ്റ്റീഫന്‍, അഡൈ്വസറി കമ്മിറ്റി കണ്‍വീനര്‍ സാം തിരുവാതില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചാരിറ്റി ഫൗണ്ടേഷന്റ ട്രസ്റ്റിമാര്‍ അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, അഭ്യുദയ കാംക്ഷികള്‍ എന്നിവരടക്കം ഈ കമ്മിറ്റി വിപുലമാക്കി പ്രവര്‍ത്തനമാരംഭിച്ചു. ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 2012 മുതല്‍ യുകെ മലയാളികളുടെ പൂര്‍ണ്ണ സഹകരണത്തോടെയും അവര്‍ നല്‍കുന്ന സംഭാവനയിലൂടെയും നാളിതുവരെ ആറു ലക്ഷത്തോളം പൗണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്.

യാതൊരു പ്രതിഫലവും പറ്റാതെ യുകെയില്‍ വിവിധ സ്ഥലങ്ങളിലുള്ള ട്രസ്റ്റിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ജനങ്ങളുടെ പിന്തുണ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ നല്‍കുന്ന സംഭാവന കൂടാതെ 25% ഗിഫ്റ്റ് എയിഡ് കൂടെ ശേഖരിച്ച് മുഴുവന്‍ തുകയും അര്‍ഹരായവരുടെ കയ്യില്‍ നേരിട്ടെത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രജിസ്റ്റഡ് ചാരിറ്റികള്‍ യുകെയില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ്. വലിയ ശമ്പളവും സംഭാവന ലഭിക്കുന്ന തുകയുടെ നല്ലൊരു ശതമാനം മറ്റ് കാര്യങ്ങള്‍ക്ക് മാറ്റിവച്ചുമാണ് യുകെയിലെ മുന്‍നിര ചാരിറ്റികള്‍ പലതും പ്രവര്‍ത്തിക്കുന്നത്. ഈയൊരു പാശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പോലെയുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. കൂടാതെ, അനുദിനം ലഭിക്കുന്ന സംഭാവനയുടെയും ഫണ്ട് വിതരണത്തിന്റെയും കണക്കുകളടക്കം ബാങ്ക് സ്റ്റേറ്റ്‌മെന്റ്കളും മറ്റെല്ലാ വിവരങ്ങളും ബ്രിട്ടീഷ് മലയാളി വഴിയും www.bmcharity.org എന്ന വെബ്‌സൈറ്റില്‍ കൂടിയും പരസ്യപ്പെടുത്തി വളരെ സുതാര്യമായും പ്രവര്‍ത്തിക്കുന്നു.

ന്യൂതന ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ച് ഫൗണ്ടേഷന്റ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉര്‍ജ്ജസ്വലമാക്കി സഹായമര്‍ഹിക്കുന്ന കൂടുതല്‍ ജനസമുഹങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ഗ്രീറ്റ് ആന്റ് മീറ്റ് വഴി ലക്ഷ്യമിടുന്നത്. മാത്രമല്ല, മലയാളി യുവനിരയടക്കം ഇംഗ്ലീഷ് സമൂഹത്തിനു കൂടി അറിയപ്പെടുന്ന രീതിയില്‍ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും ഈ മീറ്റിംഗ് സഹായകരമാകുമെന്ന് വിശ്വസിക്കുന്നു. ഇക്കഴിഞ്ഞയിടെ നടത്തിയ ഫ്‌ളഡ് റിലീഫ് അപ്പീലില്‍ മലയാളികളെക്കൂടാതെ മറ്റ് ഇന്ത്യന്‍ വംശജരും ഇംഗ്ലീഷ് ജനതയുമടക്കം വലിയൊരു ജനസമൂഹം തന്നെ പിന്തുണയുമായി എത്തിയത് ചാരിറ്റി ഫൗണ്ടേഷന്റെ യുകെയിലെ പൊതുജന സ്വീകാര്യതെയാണ് സൂചിപ്പിക്കുന്നത്. മാര്‍ച്ച് 23ലെ മീറ്റിംങ്ങിന്റെ വിശദ വിവരങ്ങള്‍ക്കായി ജനറല്‍ കണ്‍വീനര്‍ ജഗദീഷ് നായരെയോ (07960263495) [email protected] എന്ന മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
മീറ്റിംഗ് നടക്കുന്ന വേദിയുടെ വിലാസം
Beechen Cliff School, Kipling Avenue, Bath, BA2 4RE

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category