1 GBP = 90.10 INR                       

BREAKING NEWS

അച്ഛന്‍ മരിച്ചപ്പോള്‍ രണ്ട് പേര്‍ക്കും തുല്യമായി എല്ലാം നല്‍കി; ബുദ്ധിമാനായ ചേട്ടന്‍ മിതവ്യയം നടത്തി ലോക സമ്പന്നരില്‍ ഇടം പിടിച്ചപ്പോള്‍ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടര്‍ന്ന് കൊണ്ടേയിരുന്നു; ഒടുവില്‍ ജയിലിലാകുമെന്നായപ്പോള്‍ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയില്‍ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എന്‍ട്രി നടത്തിയപ്പോള്‍ അനില്‍ അംബാനി കുറ്റവിമുക്തന്‍; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നല്‍കാനുറച്ച് മുകേഷ് അംബാനി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അനില്‍ അംബാനിക്കിപ്പോള്‍ പശ്ചാത്താപത്തിന്റെ നാളുകളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിലേക്ക് അംബാനി എത്തിയത് കരുതലുകള്‍ എടുത്തായിരുന്നു. മക്കളായ മുകേഷും അനിലും അച്ഛനില്‍ നിന്ന് ബിസിനസ്സിലെ പാഠങ്ങളും പഠിച്ചു. എന്നാല്‍ അത് എന്തായിരുന്നുവെന്ന് അനില്‍ അംബാനിക്ക് മാത്രം മനസ്സിലായില്ല. അച്ഛന്റെ മരണ ശേഷം സ്വത്തുക്കള്‍ വീതിച്ചെടുക്കുന്നതില്‍ പോലും കടുംപിടിത്തം അനിലിനായിരുന്നു. എന്നാല്‍ എല്ലാം തകര്‍ന്നടിഞ്ഞു. എംപിയാകാന്‍ രാഷ്ട്രീയക്കാര്‍ക്ക് കോടികള്‍ കൊടുത്തും ധൂര്‍ത്തു കാട്ടി. അപ്പോഴെല്ലാം ചെറുപുഞ്ചിരിയോടെ ബിസിനസില്‍ മാത്രമായിരുന്നു മുകേഷിന്റെ ശ്രദ്ധ. ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നായിരുന്നു മുകേഷിന്റെ ലക്ഷ്യം. പിഴക്കാത്ത ചുവടുമായി ഇന്ത്യയെ കൈപ്പിടിയില്‍ ഒതുക്കി മുകേഷ് മുന്നേറി. എന്നാല്‍ കെടുകാര്യസ്ഥത അനിലിനെ തകര്‍ത്തു. പക്ഷേ അനുജന്‍ തകര്‍ന്ന് വീഴുന്നതു കാണാന്‍ മുകേഷിന് കഴിഞ്ഞില്ല. അങ്ങനെ അനിലിനെ വീണ്ടും പിടിച്ചു കയറ്റുകയാണ് ചേട്ടന്‍.

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനു നന്ദി പറഞ്ഞ് അനുജനായ 'വേദനിക്കുന്ന' കോടീശ്വരന്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ സഹോദരന്‍ മുകേഷ് അംബാനി കൊടുത്ത 458 കോടി രൂപ കൊണ്ട് എറിക്സന്‍ കമ്പനിക്കുള്ള കുടിശ്ശിക തീര്‍ത്ത്, ജയില്‍ശിക്ഷയും മാനഹാനിയും ഒഴിവാക്കുകയാണ് അനില്‍ അംബാനി,. റിലയന്‍സ് കമ്യൂണിക്കേഷന്‍ (ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനിക്ക് കുറച്ചു കാലമായി തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ല. ഇതിനിടെയാണ് എറിക്സണ്‍ കേസില്‍ സുപ്രീംകോടതിയുടെ മുന്നറിയിപ്പെത്തിയത്. പണം നല്‍കിയില്ലെങ്കില്‍ ജയില്‍ ശിക്ഷയെന്ന അന്ത്യശാസനം കോടതി നടത്തി. കൈയില്‍ ഒന്നുമില്ലായിരുന്ന അനില്‍ അംബാനി ഒടുവില്‍ ചേട്ടന്റെ മുന്നില്‍ കൈകൂപ്പി. പഴയ കഥകളെല്ലാം മറന്ന് അനുജനെ ചേട്ടന്‍ നെഞ്ചോട് ചേര്‍ത്തു. ഇതോടെ കുടുംബവും ഒന്നിച്ചു. അനുജനു ജയില്‍ ശിക്ഷ ഒഴിവാക്കുകയും ചെയ്തു. അങ്ങനെ അനുജന് പുനര്‍ജന്മം നല്‍കുകയാണ് മുകേഷ്. മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ ഇടപെടലാണ് അനിലിനെ രക്ഷിച്ചത്.

നക്ഷത്രങ്ങളെ സ്വപ്നം കാണുകയും, ഇന്ത്യന്‍ വ്യവസായ സാമ്രാജ്യത്തിലെ നക്ഷത്രമായി മാറുകയും ചെയ്ത ആളാണ് ധീരജ്‌ലാല്‍ ഹീരാചന്ദ് അംബാനി. ഒന്നുമില്ലായ്മയില്‍ നിന്നും കഠിനാധ്വാനത്തിലൂടെ അദ്ദേഹം സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുകയായിരുന്നു. കണക്കു പുസ്തകത്തിലെ കളികളെല്ലാം അംബാനിക്ക് മനപാഠമായിരുന്നു. പലപ്പോഴും നിയമങ്ങള്‍ തെറ്റിച്ചു കളിക്കാനും അദ്ദേഹത്തിന് മടിയുമില്ലായിരുന്നു. വഴിവാണിഭക്കാരന്റെ കൂസലില്ലായ്മയോടെ ഇന്ത്യയുടെ വ്യവസായ ചരിത്രം തന്റെ കുടുംബനാമത്തിലേക്ക് അദ്ദേഹം മാറ്റി എഴുതി. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ ചോര്‍വാട് എന്ന കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് സ്‌കൂളില്‍ വച്ചു തന്നെ പഠിപ്പു നിര്‍ത്തിയ അംബാനിയുടെ അസാധാരണമായ ധൈര്യത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും തളരാത്ത പോരാട്ടവീര്യത്തിന്റെയും കഥയാണ് റിലയന്‍സിന് പറയാനുള്ളത്. ഈ പാരമ്പര്യത്തില്‍ യാത്ര ചെയ്താണ് മുകേഷ് അംബാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെത്തിയത്. എന്നാല്‍ അച്ഛന്റെ കാലശേഷം സ്വന്തം വഴിക്ക് നീങ്ങിയ രണ്ടാമത്തെ മകന്‍ അനിലിന് തൊട്ടതെല്ലാം പിഴച്ചു. ചേട്ടനെ തള്ളി പറഞ്ഞാണ് സ്വത്ത് വീതം വച്ചത്. ചേട്ടന്റെ ഭാര്യയേയും കളിയാക്കി. എന്നാല്‍ ആപത്തുഘട്ടത്തില്‍ ചേട്ടനും ഭാര്യയുമാണ് അനിലിന് തുണയായി മാറിയത്.

കുടുംബ പോര് മുറുകിയപ്പോള്‍ അമ്മ കോകിലാ ബെന്‍ ഇടപെട്ട് അച്ഛന്‍ മരിച്ചപ്പോള്‍ രണ്ട് പേര്‍ക്കും തുല്യമായി എല്ലാം നല്‍കി. ബുദ്ധിമാനായ ചേട്ടന്‍ മിതവ്യയം നടത്തി ലോക സമ്പന്നരില്‍ ഇടം പിടിച്ചപ്പോള്‍ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോവുകയായിരുന്നു. എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടര്‍ന്ന് കൊണ്ടേയിരുന്നു. യുപിയില്‍ നിന്നുള്ള രാജ്യസഭാ അംഗമായതും അതിന് വേണ്ടി. അങ്ങനെ രാഷ്ട്രീയക്കാര്‍ക്കും കോടിക്കണക്കിന് രൂപ നല്‍കി. ഒടുവില്‍ ജയിലിലാകുമെന്നായപ്പോള്‍ സഹായിക്കാന്‍ ആരുമില്ല. പൊട്ടിക്കരഞ്ഞ് ചേട്ടനോട് സഹായം ചോദിച്ചു. ഒരു പുഞ്ചിരിയില്‍ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എന്‍ട്രി നടത്തിയപ്പോള്‍ അനില്‍ അംബാനി കുറ്റവിമുക്തനായി. മുകേഷിന്റെ ഭാര്യ നിതയാണ് എല്ലാം ശരിയാക്കിയത്. ഇനി എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നല്‍കാനുറച്ച് മുകേഷ് അംബാനി മുന്നോട്ടു പോകുമെന്നാണ് സൂചന. അതായത് അംബാനിയുടെ മക്കള്‍ വീണ്ടും ബിസിനസ്സില്‍ ഒരുമിക്കാനാണ് സാധ്യത.

എറിക്സണ്‍ കേസില്‍ ആകെ 550 കോടിയുടെ കടമുണ്ടായിരുന്നത് അടച്ചു തീര്‍ത്തശേഷം അനില്‍ ആദ്യം ചെയ്തതു നന്ദിപ്രസ്താവന ഇറക്കുകയായിരുന്നു. ഹ്രസ്വവും സഹോദരസ്നേഹത്താല്‍ ദീപ്തവുമായ കുറിപ്പില്‍ വാഴ്ത്തിയതെല്ലാം മുകേഷ് അംബാനിയെയും ഭാര്യ നിതയെയും. 'പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നതിനും തക്കസമയത്ത് സഹായിച്ചതിനും എന്റെ ജ്യേഷ്ഠസഹോദരന്‍ മുകേഷ് അംബാനിക്കും നിതയ്ക്കും ഹൃദയംകൊണ്ടു നന്ദി പറയുന്നു. പഴയതെല്ലാം മറന്നു മുന്നോട്ടുപോകുന്നതിന് ഞാനും എന്റെ കുടുംബവും കടപ്പെട്ടിരിക്കുന്നു. ഈ സഹായം ഞങ്ങളെ വല്ലാതെ സ്പര്‍ശിച്ചു'-ഇങ്ങനെയാണ് അനുജന്‍ എഴുതുന്നത്. അതായത് ചേട്ടനുമായി പ്രശ്നമുണ്ടായിരുന്നുവെന്ന് സമ്മതിച്ചുള്ള മാപ്പപേക്ഷയാണ് ഇത്. ഇത് മുകേഷിന്റെ അനുജനോടുള്ള സ്നേഹത്തിന് കൂടെ തയ്യാറാണ്. അമ്മ കോകില ബെന്‍ ഒടുവില്‍ മക്കളെ ഒരുമിപ്പിച്ചു. മുമ്പ് പലപ്പോഴും അടി തീര്‍ക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും അനില്‍ വഴങ്ങിയില്ല. ഇതോടെ അംബാനി കുടുംബം രണ്ടായി തുടര്‍ന്നു. ഇതാണ് ഇപ്പോള്‍ വഴിമാറുന്നത്.

ടെലികോം കമ്പനിയായ എറിക്സന് നല്‍കേണ്ട 550 കോടി രൂപ സമയത്തു നല്‍കാത്തതിന് അനില്‍ അംബാനിക്ക് സുപ്രീം കോടതി ഒരു കോടി രൂപ പിഴ ചുമത്തിയതു ഫെബ്രുവരിയിലായിരുന്നു. 4 ആഴ്ചയ്ക്കുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ അനിലും കൂട്ടുപ്രതികളും 3 മാസം തടവുശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു. പണം കണ്ടെത്താനായി അനില്‍ സ്വന്തം സ്ഥാപനങ്ങളില്‍ ചിലതു മുകേഷിനു വിറ്റ് 17,000 കോടി സമാഹരിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതും നിയമക്കുരുക്കില്‍പെട്ടു. എറിക്സന്റെ കടം അടച്ചുതീര്‍ത്തയുടന്‍, ജിയോയുമായി നിശ്ചയിച്ചിരുന്ന വില്‍പനക്കരാറുകളെല്ലാം റദ്ദാക്കുകയാണെന്ന് പ്രഖ്യാപനം വന്നു. കടത്തില്‍ മുങ്ങിയ സ്ഥാപനങ്ങള്‍ നിയമാസൃതം ലേലം ചെയ്ത് വില്‍ക്കുന്നതിനാണിത്. ഇവ മുകേഷ് ലേലത്തില്‍ വാങ്ങുമെന്നാണു സൂചന. അനുജനെ കടത്തില്‍ മുങ്ങാന്‍ സമ്മതിക്കില്ലെന്നാണ് മുകേഷിന്റെ നിലപാട്. ലേലത്തില്‍ പിടിച്ചാലും എല്ലാം തിരിച്ച് നല്‍കും. എന്നാല്‍ തന്റെ കണ്ണും കാതും അനുജന്റെ ബിസിനസ്സില്‍ ഉണ്ടാകും. ഇനിയൊരു പിന്നോട്ടു പോക്കിന് സമ്മതിക്കുകയുമില്ല.

അംബാനി കുടുംബത്തിലെ വഴക്കിനെ തുടര്‍ന്ന് 2005ലാണ് സഹോദരന്മാര്‍ വേര്‍പിരിയുന്നത്. എണ്ണ, പ്രകൃതി വാതക ബിസിനസ് മുകേഷ് ഏറ്റെടുത്തപ്പോള്‍, ടെലികോം, ഊര്‍ജ മേഖലയിലുള്ള കുടുംബസ്വത്താണ് അനിലിന് ലഭിച്ചത്. 2016 സെപ്തംബറില്‍ ജിയോയുമായി മുകേഷ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചതോടെ ആര്‍കോം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നിലവില്‍ ജിയോയ്ക്ക് 140 മില്യണ്‍ ഇടപാടുകാരാണുള്ളത്. ലോകത്തെ ഏറ്റവും വലിയ 20 കമ്പനികളിലൊന്നായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറുക എന്നതാവണം ഇനിയുള്ള ലക്ഷ്യമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ ഇന്ധനങ്ങളിലേക്ക് ലോകം മാറുന്ന സാഹചര്യത്തില്‍ ഈ രംഗത്ത് കൂടുതല്‍ മുന്നേറുവാനും ആഗോള രംഗത്ത് തന്നെ മുന്‍നിരക്കാരായി മാറാനുമാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗമായ റിലയന്‍സ് ജിയോക്ക് വലിയ സാധ്യതകളാണുള്ളത്. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ 15 കോടി ആളുകള്‍ റിലയന്‍സ് ജിയോയുടെ ഉപഭോക്താക്കളാണ്. സമ്പദ് വ്യവസ്ഥയുടെ ഏത് മേഖലയിലും അതിനാല്‍ തന്നെ ജിയോക്ക് സാധ്യതയുണ്ട്. വിനോദം, സാമ്പത്തിക സേവനം, വാണിജ്യം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഏത് മേഖലയിലേക്കും സേവനമെത്തിക്കാന്‍ ജിയോക്ക് സാധിക്കും. ഇതെല്ലാം മുതല്‍കൂട്ടാക്കാനാണ് അംബാനിയുടെ നീക്കം.

സ്വത്ത് വിഭജനം സംബന്ധിച്ച ഭിന്നതയെത്തുടര്‍ന്ന് വര്‍ഷങ്ങളായി മുകേഷും അനിലും അകന്നുകഴിയുകയായിരുന്നു. എന്നാല്‍ അനില്‍ പ്രശ്നങ്ങളിലൂടെ പോകുന്നത് മുകേഷ് മനസ്സിലായിരുന്നു. നേരത്തെ തന്നെ പലവിധ സഹായവും നല്‍കി പിടിച്ചു നിര്‍ത്തി. ഇതിനിടെയാണ് എറിക്സണ്‍ കേസ് വരുന്നത്. അമ്മ കോകിലാ ബെന്നാണ് മുകേഷിനെ കൊണ്ട് അനിലിന് അനുകൂലമായ തീരുമാനം എടുത്തത്. പഴയതെല്ലാം മറക്കാന്‍ മുകേഷിന്റെ ഭാര്യ നിതയും തയ്യാറായി. അനുജനെ ജയിലിലാക്കുന്നതിനെ നിതയും അംഗീകരിച്ചില്ല. ഇതോടെ പ്രതിസന്ധിഘട്ടത്തില്‍ മുകേഷ് സഹോദരന്‍ അനിലിന് സഹായവുമായി എത്തി. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെയും പിന്നീട് മകന്‍ ആകാശ് അംബാനിയുടെയും വിവാഹച്ചടങ്ങില്‍ സജീവമായിരുന്നു അനില്‍ അംബാനിയും കുടുംബവും. അപ്പോള്‍ മുതല്‍ അനുജന്റെ കാര്യങ്ങളില്‍ മുകേഷ് ഇടപെടല്‍ തുടങ്ങിയിരുന്നു.

2013-ലെ കരാര്‍ അനുസരിച്ച് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എറിക്സനു നല്‍കാനുണ്ടായിരുന്ന 1600 കോടി രൂപയുമായി ബന്ധപ്പെട്ട കേസാണിത്. ഇതില്‍ ബാക്കിയുണ്ടായിരുന്ന 458.77 കോടി രൂപ നാലാഴ്ചയ്ക്കുള്ളില്‍ നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനിയെയും ആര്‍. കോമിന്റെ യൂണിറ്റ് മാനേജര്‍മാരായ ഛായ വിരാനി, സതീഷ് സേഥ് എന്നിവരെയും മൂന്നു മാസം ജയിലിലടയ്ക്കുമെന്ന് സുപ്രീം കോടതി ഫെബ്രുവരി 20ന് ഉത്തരവിട്ടിരുന്നു. ഈ പ്രതിസന്ധിയാണ് തിങ്കളാഴ്ച മുകേഷ് അംബാനി പണം നല്‍കിയതോടെ നീങ്ങിയത്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്റെ സ്വത്തുവകകള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ വിലയ്ക്ക് വാങ്ങിയേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. മുകേഷ് അംബാനി നല്‍കിയ പണം കമ്പനിയുടെതാണോ അതോ സ്വന്തം പണമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category