kz´wteJI³
റഷ്യയില്‍ 'മാന്‍ സ്ലാപ്പിംഗ്' ചാമ്പ്യന്‍ഷിപ്പെന്ന ആകര്‍ഷകമായ മത്സരം വ്യാപിപ്പിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം മുഖത്തടിച്ചാണ് മത്സരിക്കുന്നത്. അതായത് എതിരാളി വീഴും വരെ മുഖത്തടിക്കും. മത്സരത്തില്‍ ഒരാള്‍ അടിച്ച് കഴിഞ്ഞാല്‍ അടുത്ത ഊഴം അടി കൊണ്ടവനാണ്. ഇതിനിടയില്‍ അടി തടയാനോ മുഖം മാറ്റാനോ പാടില്ലെന്ന ചിട്ടയും നിലവിലുണ്ട്. ഈ വിധത്തില്‍ റഷ്യയില്‍ പടര്‍ന്ന് പിടിക്കുന്ന മുഖത്തടി മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുന്നുമുണ്ട്.
ഈ വീക്കെന്‍ഡില്‍ ഇത്തരത്തിലുള്ള ഒരു മുഖത്തടി മത്സരം സൈബീരിയന്‍ നഗരമായ ക്രാസ്നോയര്സ്കിലാണ് നടന്നത്. ഈ ടൂര്‍ണമെന്റില്‍ വാസിലി കാമോട്സ്കിയാണ് 30,000 റൂബിള്‍ സമ്മാനത്തുക നേടിയിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പോഡിയത്തിന്റെ എതിര്വശത്തിരിക്കുന്നവരാണ് ഇത്തരത്തില്‍ ഇടി കൂടുന്നത്. റഷ്യന്‍ ബ്രോഡ്കാസ്റ്ററായ എന്‍ടിവിയാണ് ഇതിന്റെ ഫൂട്ടേജുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. താടിയുള്ള ഒരാളും ഉയരം കുറഞ്ഞതും കറുത്ത മുടിയുള്ളയാളും തമ്മിലുള്ള മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
മത്സരത്തില്‍ അടികളേറ്റുവെങ്കിലും താടിയുള്ളയാള്ക്ക് കാര്യമായ പരുക്കൊന്നുമേല്ക്കുന്നില്ല. ഇതിന് പുറമെ മത്സരത്തിനൊടുവില്‍ ഇയാള്‍ എതിരാളിയെ അടിച്ചിടുന്നുമുണ്ട്. താടിയുള്ള ആളുടെ അടിയേറ്റ് പിന്നോട്ട് വീഴാന്‍ തുടങ്ങുന്ന മറ്റേയാളെ കാഴ്ചക്കാര്‍ താങ്ങി നിര്‍ത്തുന്നുമുണ്ട്. തുടര്‍ന്ന് അയാള്‍ താടിയുള്ളയാളെ ആഞ്ഞടിക്കുമ്പോള്‍ അയാള്‍ അല്പമൊന്ന് ഉലയുന്നുമുണ്ട്. അന്തിമ മത്സരത്തില്‍ വിജയിച്ച് 30,000 റൂബിള്‍ സ്വന്തമാക്കിയത് താടിക്കാരനായ വാസിലി കാമോറ്റ്സ്കിയാണ്.
സൈബീരിയന്‍ പവര്ഷോയുടെ ഭാഗമായിട്ടാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ പരിപാടിയില്‍ പോള്‍ ഡാന്‍സിംഗ് മാസ് റെസ്റ്റ്ലിംഗ് തുടങ്ങിയവ പോലുള്ള ഇനങ്ങളുമുണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ നേരമാണ് മുഖത്തടി മത്സരത്തിന്റെ സമയപരിധി. മത്സരം കാണുന്നതിനുള്ള ടിക്കറ്റ് ചാര്‍ജ് 400 റൂബിളാണ്. മത്സരത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് അടിതുടരാന് സാധിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഈ വീക്കെന്ഡിലെ മത്സരം അവസാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam