1 GBP = 88.00 INR                       

BREAKING NEWS

കനത്ത നാശം വിതച്ച ഇദായ് ചുഴലിക്കാറ്റില്‍ 1500 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; 26 ലക്ഷംപേര്‍ ദുരന്ത ബാധിതരെന്നും വിവരം; 149 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം; മൊസാംബിക്കില്‍ മരണസംഖ്യ ആയിരം കടക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി

Britishmalayali
kz´wteJI³

ഹരാരെ: ഇദായ് ചുഴലിക്കാറ്റില്‍ മൊസാംബിക്കിലും സിംബാബ്വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോര്‍ട്ട്. മരണപെട്ടതായി ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 149 ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ച് മരണ സംഖ്യ ആയിരത്തിന് മുകളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഫിലിപി ന്യുസി വ്യക്തമാക്കി.

തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്കിലും സിംബാബ്വേയിലും വീശിയടിച്ച കാറ്റില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മൊസാംബിക്കില്‍ 84 പേരും സിംബാബ്വേയില്‍ 65 പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. മൊസാംബിക്കില്‍ മരണസംഖ്യ ആയിരം കടക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി വ്യക്തമാക്കി.

മൊസാംബിക്ക്, സിംബാബ്വെ അതിര്‍ത്തി പ്രദേശങ്ങളിലാണ് 170 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴ ഉണ്ടായത് വെള്ളപ്പൊക്കത്തിന് കാരണമായി. മഴയിലും കാറ്റിലും റോഡുകളും വീടുകളും പാലങ്ങളും ഒലിച്ചുപോയി. വൈദ്യുതി, വാര്‍ത്താവിതരണ സംവിധാനങ്ങള്‍ എന്നിവ തകരാറിലായി. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ചുഴലിക്കാറ്റില്‍ മൊസാംബിക് മേഖലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ആരംഭിച്ചു.

26 ലക്ഷത്തോളം പേരെ ഇതിനോടകം ഇദായ് ചുഴലിക്കാറ്റ് ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയും സര്‍ക്കാരും വിലയിരുത്തുന്നു. കാറ്റും ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനം ശ്രമകരമാക്കിയിരിക്കുകയാണ്. സിംബാബ്വെന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നുണ്ട്. പ്രകൃതി ദുരന്തം വിതച്ച മേഖലകളില്‍ രക്ഷാ സംഘം എത്തിയാല്‍ മാത്രമേ നാശം വ്യക്തമാകൂ. ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ 'ദ ഗാര്‍ഡിയന്‍' പത്രം പുറത്ത് വിട്ടിട്ടുണ്ട്.
ദുരിതബാധിതപ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെയാണ് മൊസാംബിക്കില്‍ കാറ്റും മഴയും ശക്തമായത്. ഇതുവരെ രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്ന് മൊസാംബിക്ക് പരിസ്ഥിതിമന്ത്രി സെല്‍സോ കോറിയ പറഞ്ഞു. എല്ലാം വെള്ളം കൊണ്ടുപോയതായും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.
സിംബാബ്വേയില്‍ ചിമാനിമാനി ജില്ലയിലാണ് കനത്ത നാശമുണ്ടായിട്ടുള്ളത്. ഇവിടെ ഡസന്‍കണക്കിന് വീടുകളും പാലങ്ങളും മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. ജില്ലയില്‍ മാത്രം 150-നും ഇരുനൂറിനുമിടയില്‍ ആളുകളെ കാണാതായിട്ടുണ്ട്. പലയിടങ്ങളിലും ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ആഘാതം പൂര്‍ണമായും വിലയിരുത്താന്‍ കഴിയാത്തതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാനിടയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category