1 GBP = 88.00 INR                       

BREAKING NEWS

സാമ്പത്തികമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു പണക്കാരുടേയും സഹായമില്ലാതെ തിരഞ്ഞെടുപ്പിന് നില്‍ക്കുന്ന രമ്യ ഹരിദാസ് വിജയിക്കട്ടേ; എന്റെ വക 25,000 രൂപ ഞാന്‍ രമ്യയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കുന്നു; രമ്യയെ പോലുള്ളവര്‍ ലോക്സഭയില്‍ എത്തട്ടേ; രമ്യാ ഹരിദാസ് ഇലക്ഷന്‍ ചലഞ്ചിന് ഫണ്ടുമായി മുന്‍ യുഎന്‍ ഉദ്യോഗസ്ഥനും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ജെ എസ് അടൂര്‍; നിമിഷ നേരം കൊണ്ട് ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

കൊച്ചി: പ്രളയകാലത്ത് കേരളത്തിന് കൈതാങ്ങാകാന്‍ സാലറി ചലഞ്ച് അവതരിപ്പിച്ചത് ജെ എസ് അടൂരായിരുന്നു. മുന്‍ യുഎന്‍ ഉദ്യോഗസ്ഥനായ ജെ എസ് അടൂര്‍ നടത്തിയ ഈ നീക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പരിവിനുള്ള സര്‍ക്കാരിന്റെ തെറ്റായ തീരുമാനം അടൂരിന്റെ നല്ല ഉദേശ്യത്തെ തകര്‍ത്തു. ക്രൗഡ് ഫണ്ടിങ് എന്ന ആശയവും പിണറായിയ്ക്ക് മുമ്പോട്ട് കൊണ്ടു പോകാനായില്ല. ഇത്തരം ആശയങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജെ എസ് അടൂര്‍. സാമൂഹിക സാസ്‌കാരിക മണ്ഡലങ്ങളില്‍ ഇടപെടല്‍ നടത്തുന്ന പ്രമുഖന്‍. ആലത്തൂരില്‍ രമ്യാ ഹരിദാസിനൊപ്പമാണ് ജെ എസ് അടൂരിന്റെ മനസ്സ്.

ഈ തിരെഞ്ഞെടുപ്പില്‍ അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചു സാമ്പത്തികമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു പണക്കാരുടെടെയും സഹായമില്ലാതെ തിരഞ്ഞെടുപ്പിന് നില്‍ക്കുന്ന രമ്യ ഹരിദാസിനെപോലെയുള്ളവര്‍ പാര്‍ലമെന്റില്‍ എത്തണമെന്ന് തുറന്നു പറയുകയാണ് ജെ എസ് അടൂര്‍. ആ ആഗ്രഹമുള്ളവര്‍ അവരുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം ചെയ്യുക. 25000 രൂപ ഞാന്‍ രമ്യയുടെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കും. അതുപോലെ നൂറോ ആയിരമോ പതിനായിരമോ കൊടുക്കുവാന്‍ തയ്യാറുള്ളവര്‍ ഇവിടോ, ഇന്‍ബോക്സിലോ അറിയിക്കുക. പാര്‍ട്ടി അല്ല ഇവിടെ പ്രശ്‌നം. കേരളത്തില്‍ നിന്ന് ആദ്യമായി താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തന മികവ് കൊണ്ട് മുന്നില്‍ വന്ന ഏക ദളിത് സ്ത്രീ നേതാവാണ് രമ്യ. രമ്യ മാത്രമാണ് അങ്ങനെയൂള്ള ഒരാള്‍ ഈ തെരഞ്ഞെടുപ്പില്‍. അതുകൊണ്ട് തന്നെ അവര്‍ പാര്‍ലമെന്റില്‍ പോകുന്നത് ചരിത്രമാകും-ഫെയ്സ് ബുക്കില്‍ ജെ എസ് അടൂര്‍ രമ്യാ ഹരിദാസിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയാണ്.

രമ്യ ഹരിദാസ് ഇലക്ഷന്‍ ചലഞ്ചു ഫണ്ടിലേക്ക് നിങ്ങള്‍ സംഭാവന നല്‍കാനുള്ള തുക ഇവിടെ പറയുക. രമ്യയുടെ ബാങ്ക് ഡീറ്റെയില്‍സ് ഇവിടെ പിന്നീട് പങ്കു വക്കുമെന്നും ജെ എസ് അടൂര്‍ പറയുന്നു. ലോകത്ത് അറിയപ്പെടുന്ന പോളിസി റിസര്‍ച്ചറാണ് ജെ എസ് അടൂര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളേവേഴ്സുള്ള വ്യക്തി. അടുത്ത അഞ്ചു കൊല്ലം തൊട്ട് ഏഴു കൊല്ലത്തിന് അകം ഇന്നത്തെ വന്ദ്യ വയോധികരില്‍ മിക്കവരും അപ്രസ്‌കതമാകുകയോ കളം ഒഴിയുകയോ ചെയ്യും. രാഷ്ട്രീയം പാടെ മാറും. ഇപ്പോഴത്തെ മുന്നണി ബന്ധങ്ങള്‍ മാറും. എല്‍ ഡിഫ് യുഡിഫ് ദ്വിന്ദങ്ങളും മാറും. ഇപ്പോള്‍ കളത്തില്‍ ഇല്ലാത്ത നേതാക്കള്‍ ഉയര്‍ന്നു വരും. കേരള രാഷ്ട്രീയത്തില്‍ ഒരു തലമുറ മാറ്റവും ആശയ സംവാദങ്ങളും പുതിയ മുന്നേറ്റങ്ങളും അനിവാര്യമാകും. അതില്‍ സംശയം ഇല്ലെന്ന് നേരത്തെ ജെ എസ് അടൂര്‍ എഴുതിയിരുന്നു. ഇതിന് കരുത്ത് പകരുന്ന തരത്തിലാണ് രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇടത് മുന്നണിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ആലത്തൂര്‍. അതുകൊണ്ട് തന്നെ ഇവിടെ രമ്യാ ഹരിദാസിന് ജയിച്ചു കയറാന്‍ വലിയ മത്സരം നടത്തേണ്ടി വരും. അതിന് കരുത്ത് പകരനാണ് ജെ എസ് അടൂര്‍ മുന്നോട്ട് വരുന്നത്.

ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തന നേതാവാണ് ജെ എസ് അടൂര്‍ എന്ന് അറിയപ്പെടുന്ന ജോണ്‍ സാമുവല്‍. അടിസ്ഥാന തലത്തിലും ആഗോള തലത്തിലും ഒരുപോലെ പ്രവര്‍ത്തന മികവ് കാണിക്കുന്ന സിവില്‍ സൊസൈറ്റി ലീഡര്‍. മുന്‍ യു എന്‍ ഡയറക്റ്റര്‍. ഏകതാ പരിഷത്ത് എന്ന ഇന്ത്യയിലെ സാമൂഹ്യ പ്രസ്ഥാനത്തിന്റ സഹയാത്രികനാണ്. ഏകത കേരളത്തിന്റെ മുന്‍ പ്രസിഡണ്ട്. ബോധിഗ്രമടക്കം ഇന്ത്യയിലും അന്ത്രരാഷ്ട താഴ്ത്തി ളുമുള്ള പത്തോളം സ്ഥാപങ്ങളുടെ സ്ഥാപക നേതാവ്. ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ അവകാശ വികസന പ്രസ്ഥാനമായ ഫോറം ഏഷ്യയുടെ സീ ഈ ഒയാണ്. രമ്യാ ഹരിദാസും ഏകതാ പരിഷത്തില്‍ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് രമ്യാ ഹരിദാസിന് പരസ്യ പിന്തുണ അഭ്യര്‍ത്ഥിച്ച് ജെ എസ് അടൂര്‍ എത്തുന്നത്.

വികാരനിര്‍ഭരമായ പ്രസംഗത്തിലൂടെ പ്രവര്‍ത്തകരുടെ ഹൃദയം കവര്‍ന്ന നേതാവാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്റെ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് രമ്യയുടെ പ്രസംഗം വൈറലാണ്. ഒരാളുപോലും ആലത്തൂരിലേക്ക് വരേണ്ടതില്ല. ഒരു ഫോണ്‍കോളിനപ്പുറത്ത് നാട്ടുകാരുടെ വിളിപ്പുറത്ത് ഞാനുണ്ടാകും. ആലത്തൂരിലെ ഇടതുപക്ഷത്തിന്റെ കോട്ടയില്‍ വിജയക്കൊടി നാട്ടാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയുണ്ടാകണം- രമ്യ പറഞ്ഞു. ലോക്‌സഭയിലെക്ക് മത്സരിക്കാന്‍ പാകത്തില്‍ തന്നെ വളര്‍ത്തിയെടുത്തത് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തകരാണ്. നിങ്ങളോടൊപ്പം പോസ്റ്ററൊട്ടിച്ചും കുടുംയോഗങ്ങളില്‍ പ്രസംഗിച്ചുമാണ് താന്‍ വളര്‍ന്നത്. ആ കരുത്തുമായാണ് ഞാന്‍ പാര്‍ട്ടി ഏല്‍പ്പിച്ച വലിയ ദൗത്യവുമായി ആലത്തൂരിലേക്ക് പോകുന്നത്- രമ്യ പറഞ്ഞു നിര്‍ത്തുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തോടെ നിറഞ്ഞ കൈയടികളോടെ ആ വാക്കുകള്‍ സ്വീകരിച്ചു.

നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. ഇടതു കോട്ടയായ ആലത്തൂര്‍ പിടിക്കാനാണ് യുഡിഎഫ് രമ്യാ ഹരിദാസിനെ രംഗത്തിറക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായാണ് തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് രമ്യാ ഹരിദാസിന്റെ പേരും ഉയര്‍ന്ന് വന്നത്. നിലവില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യാ ഹരിദാസ്. 29ാമത്തെ വയസിലാണ് രമ്യ ഈ പദവിയില്‍ എത്തുന്നത്. ആറ് വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യയുടെ നേതൃത്വ മികവ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചറിയുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേയ്ക്കിറങ്ങിയ രമ്യ ആലത്തൂരില്‍ പുതുചരിത്രമെഴുതുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

കേരളത്തിലെ ആകെയുള്ള 2 സംവരണ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. 2009ലാണ് ആലത്തൂര്‍ മണ്ഡലം രൂപീകരിക്കുന്നത്. സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ആലത്തൂര്‍. മണ്ഡലം രൂപീകരിച്ചതുമുതല്‍ സിപിഎമ്മിന്റെ പികെ ബിജുവാണ് ആവത്തൂരിന്റെ എംപി. ആലത്തൂരില്‍ ഇക്കുറിയും പികെ ബിജുവിനെ തന്നെയാണ് ഇടതുമുന്നണി ഇറക്കുന്നത്. ജഹവര്‍ ബാലജനവേദിയിലൂടെയാണ് രമ്യ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പഠനകാലത്ത് കെഎസ്യുവിലൂടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവയായി. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായി.

ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ കൂടിയാണ് രമ്യാ ഹരിദാസ്. കോഴിക്കോട് നെഹ്റു യുവ കേന്ദ്രയുടെ 2007ലെ പൊതുപ്രവര്‍ത്തക അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട് രമ്യ. ഏകതാ പരിഷത്ത് പ്രവര്‍ത്തക ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തകയായി രമ്യ. സബര്‍മതി ആശ്രമത്തിലെ ശിക്ഷണത്തെ തുടര്‍ന്നായിരുന്നു ഇത്. ആദിവാസി-ദളിത് സമരങ്ങളില്‍ പങ്കെടുത്തു. കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നടന്ന സമരങ്ങളില്‍ അണിചേര്‍ന്നിട്ടുണ്ട് രമ്യ. 2012ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.

കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പൊതുപ്രവര്‍ത്തനത്തില്‍ മാത്രമല്ല കലാരംഗത്തും മികവ് തെളിയിച്ചയാളാണ് ബിഎ മ്യൂസിക് ബിരുദധാരിയായ രമ്യാ ഹരിദാസ്. ജില്ലാ-സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും നൃത്തവേദികളിലും രമ്യ മികവ് തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷവും അണിഞ്ഞിട്ടുണ്ട് ഈ യുവ നേതാവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category