1 GBP = 88.00 INR                       

BREAKING NEWS

17കാരിയെ പീഡിപ്പിച്ചതിന് പോക്സോ കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല; കഞ്ചാവ് മാഫിയയെ കയറൂരി വിട്ടപ്പോള്‍ പതിമൂന്നുകാരിയായ രാജസ്ഥാനിയുമായി നാടുവിട്ടു; മകളെ പീഡിപ്പിക്കാനും തട്ടിക്കൊണ്ട് പോകാനും ഒരു വര്‍ഷം മുമ്പ് ശ്രമിച്ചത് പരാതിപ്പെട്ടപ്പോള്‍ പൊലീസില്‍ നിന്ന് കിട്ടിയത് മുടി പറ്റെ വെട്ടിയും ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചും പെണ്‍കുട്ടികളെ നടത്തണമെന്ന ഉപദേശം; ഓച്ചിറയിലെ അച്ഛന് പറയാനുള്ളത് പൊള്ളുന്ന അനുഭവങ്ങള്‍; സിപിഐ സെക്രട്ടറിയുടെ മകന്‍ റോഷനേയും സുഹൃത്തുക്കളേയും തേടി പൊലീസ്

Britishmalayali
ആര്‍ പീയൂഷ്

കരുനാഗപ്പള്ളി: പൊള്ളുന്ന അനുഭവങ്ങളാണ് ഓച്ചിറയില്‍ എത്തിയതിന് ശേഷം തനിക്കും കുടുംബത്തിനുമുണ്ടായിട്ടുള്ളതെന്ന് കഴിഞ്ഞ ദിവസം സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിനിയായ പതിമൂന്നുകാരിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. ഒരു വര്‍ഷം മുന്‍പ് തന്റെ പെണ്‍മക്കള്‍ക്ക് നേരെ പീഡനശ്രമം നടന്നിരുന്നു. സ്‌ക്കൂളിലേക്ക് പോകും വഴി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയുമുണ്ടായി. അന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനില്‍ പരാതിപെട്ടപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞത് പെണ്‍മക്കളെ ആണ്‍കുട്ടികളായി തോന്നുന്ന വിധത്തില്‍ വളര്‍ത്തിയാല്‍ മതിയെന്നായിരുന്നു.

അതിനായുള്ള മാര്‍ഗ്ഗവും പൊലീസ് പറഞ്ഞു കൊടുത്തു. മുടി പറ്റെ വെട്ടി, ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചാല്‍ മതി എന്നായിരുന്നു. ഇതിന്‍ പ്രകാരം കുട്ടികളുടെ മുടി വെട്ടി ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചായിരുന്നു പുറത്തു വിട്ടിരുന്നത്. ഇയാള്‍ക്ക് ഏഴു കുട്ടികളുള്ളതില്‍ അഞ്ചു പേര്‍ പെണ്‍ കുട്ടികളും രണ്ടു പേര്‍ ആണ്‍കുട്ടികളുമാണ്. ഇതര സംസ്ഥാനക്കാരനായതിനാലും മറ്റുള്ളവരുടെ പിന്തുണ ഇല്ലാത്തതിനാലും പൊലീസ് നിഷ്‌ക്രിയത്വം കാട്ടുകയാണ് ഈ കുടുംബത്തോട്.

എന്നാല്‍ ഇന്നലെ മറുനാടന്‍ മലയാളി അടക്കമുള്ള മാധ്യമങ്ങള്‍ സംഭവത്തില്‍ ഇടപെട്ടതോടെ പൊലീസ് ഉണര്‍ന്നു. പെണ്‍കുട്ടിയുമായി തട്ടിക്കൊണ്ടുപോയ സംഘം ബാംഗ്ലൂരില്‍ ഉണ്ട് എന്നാണ് വിവരം. പൊലീസ് ഇവരെ പിന്‍തുടരുകയാണ്. സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകന്‍ റോഷന്‍, റോഷന്റെ സുഹൃത്തുക്കളായ പ്യാരി, വിപിന്‍, അനന്തു എന്നിവരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇവര്‍ കഞ്ചാവ് മാഫിയയുടെ കണ്ണികളാണ്.

പ്യാരി എന്നയാള്‍ക്കെതിരെ കഴിഞ്ഞാഴ്ച ഓച്ചിറ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അയല്‍വാസിയായ പതിനേഴുകാരിയെ വീട്ടില്‍ കയറി കടന്നുപിടിച്ചു എന്നതാണ് കേസ്. ഈ കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ കൂടി ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

രണ്ട് ദിവസം മുന്‍പാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘം തട്ടി കൊണ്ടു പോയത്. ഓച്ചിറ പള്ളിമുക്കിന് നാഷണല്‍ ഹൈവേയുടെ സമീപം പ്രതിമ നിര്‍മ്മിച്ച് വില്‍പ്പന നടത്തി വരുന്ന രാജസ്ഥാന്‍ സ്വദേശിയുടെ പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെയാണ് മേമന സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകനായ റോഷന്‍ നവാസ് എന്ന യുവാവും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്.

18ന് രാത്രിയില്‍ പത്ത് മണിയോടെയായിരുന്നു സംഭവം. റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പിതാവിനെ റോഷന്‍ ആക്രമിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ബലമായി പിടിച്ചു വലിച്ച് സമീപത്തുള്ള പരബ്രഹ്മാ ആശുപത്രിയുടെ മുന്നിലെത്തിക്കുകയും അവിടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കയറ്റി കൊണ്ടു പോകുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പെണ്‍കുട്ടിയുമായി സംഘം കടന്നു കളയുകയായിരുന്നു.

സംഭവത്തെ പറ്റി പിതാവ് പറയുന്നതിങ്ങനെ: രാത്രിയില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം വിശ്രമിക്കുമ്പോഴാണ് റോഷനും സംഘവും ഇവിടെയെത്തിയത്. എത്തിയ പാടെ മകളെ പിടിച്ചു വലിച്ചു കൊണ്ടു പോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച എന്നെയും ഭാര്യയെയും മറ്റു മക്കളെയും സംഘം മര്‍ദ്ദിച്ചു. ഈ സമയം പപ്പാ എന്നെ രക്ഷിക്കണേ എന്ന് പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. മര്‍ദ്ദനമേറ്റ് താഴെ വീണിടത്തു നിന്നും ഇവരുടെ പുറകെ ഓടി ചെന്നെങ്കിലും അവര്‍ കാറില്‍ കയറ്റി മകളെ കൊണ്ടു പോകുകയായിരുന്നു.

റോഷന്‍ ഒരു മാസം മുന്‍പും ഈ രീതിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. പൊലീസ് ഇവരെ കണ്ടെത്തിയെങ്കിലും ഇയാളുടെ പിതാവ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായതിനാല്‍ സ്ഥലം എംഎല്‍എ ആര്‍.രാമചന്ദ്രന്‍ ഇടപെട്ട് കേസ് ഒതുക്കി തീര്‍ത്തിരുന്നു. കൂടാതെ റോഷന്‍ ഇവരുടെ വീട്ടില്‍ കയറി 25000 രൂപ മോഷ്ടിച്ചിട്ടുമുണ്ടായിരുന്നു.

പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതി ലഭിച്ചിട്ടും പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കാതിരിക്കുന്നത് ഭരണപക്ഷമായ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദം തന്നെയാണ്. അതേ സമയം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണുയരുന്നത്. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷും പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ശേഷം പ്രതിഷേധ പ്രകടനവുമായി ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തുകയും ഉപരോധിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category