1 GBP = 88.00 INR                       

BREAKING NEWS

പരസ്പരം ചെളിവാരിയെറിഞ്ഞ് മുരളീധരനും ഉണ്ണിത്താനും നടത്തിയ പഴയ പ്രസംഗങ്ങള്‍ കുത്തിപ്പൊക്കി സൈബര്‍ സഖാക്കള്‍; ടി സിദ്ധിഖിനെതിരെ ഉയര്‍ത്തുന്നത് രോഗിയായ ഭാര്യയെ ഉപേക്ഷിച്ചതും ഷാനവാസിനെതിരെ പരാതി ഉന്നയിച്ചതും; ഹൈബിയെയും അടൂര്‍ പ്രകാശിനെയും കുരുക്കുന്നത് സോളാര്‍ നായികയെ ഉയര്‍ത്തിക്കൊണ്ടു തന്നെ; പിണറായിയുടെ ഭരണനേട്ടം പറയാതെ സിപിഎം സൈബര്‍ സഖാക്കള്‍ ഉന്നം വെക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പൂര്‍വ ചരിത്രകഥകള്‍ തന്നെ

Britishmalayali
കെ വി നിരഞ്ജന്‍

കോഴിക്കോട്: ദേശീയരാഷ്ട്രീയത്തിലെ ഗൗരവമായ സംഭവ വികാസങ്ങള്‍ ചര്‍ച്ചചെയ്യേണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പതിവുപോലെ സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയാവുന്നത് പരസ്പരമുള്ള ചെളിവാരിയെറിയലുകളും വ്യക്തി പ്രശന്ങ്ങളും ലൈംഗിക വിഷയങ്ങളും തന്നെ. പതിവുപോലെ സിപിഎം സൈബര്‍ സഖാക്കളാണ്, സരിതാ കേസു മുതല്‍ ഉണ്ണിത്താന്‍- മുരളി മുണ്ടുരിയല്‍ കേസുവരെ വീണ്ടും കുത്തിപ്പൊക്കുന്നത്. മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, ടി സീദ്ദീഖ് എന്നിവരെ ലക്ഷ്യമിട്ടാണ് ഇത്തരം പ്രചാരണങ്ങള്‍ മുറുകുന്നത്. രാഷ്ട്രീയം പറയാതെ എല്‍ഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിക്കാനാണെന്ന് യുഡിഎഫ് നേതൃത്വം പറയുമ്പോള്‍, ഇതില്‍ അധിക്ഷേപമൊന്നുമില്ലെന്നും ഓരോരുത്തരുടെ തനി നിറം പുറത്താവുകയുമാണെന്നാണ് സിപിഎമ്മുകാര്‍ പറയുന്നത്.

വടകര മണ്ഡലത്തില്‍ പി ജയരാജനെ എതിരിടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ എംഎല്‍എയെ തീരുമാനിച്ചതോടെ സൈബര്‍ സഖാക്കള്‍ ചര്‍ച്ചയാക്കുന്നത് മുരളിയെക്കുറിച്ച് ഇന്ന് കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ പണ്ടു പറഞ്ഞ വാക്കുകളാണ്. ഉണ്ണിത്താനെതിരായ വിവാദമായ സദാചാര ആരോപണമടക്കം മുരളീധരന്‍ പരസ്യമായി ഉന്നയിച്ചിരുന്നു. താന്‍ കോണ്‍ഗ്രസിന് അപമാനമുണ്ടാക്കാനോ അനാശാസ്യത്തില്‍ പെടുകയോ ചെയ്തിട്ടില്ലെന്ന് മുരളീധരന്‍ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ ഉണ്ണിത്താന്‍ മുരളീധരന് നല്‍കിയ മറുപടിയും ശക്താമായിരുന്നു. മുരളീധരന്‍ ആണായി ജനിച്ചത് ഭാഗ്യമാണെന്നും, പെണ്ണായി ജനിച്ചിരുന്നെങ്കില്‍ കേരളത്തിലെ അറിയിപ്പെടുന്ന വേശ്യയായി മാറിയേനേയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കേരളത്തിലെ ഒരു എംപിയും താനും കൂടി കെ കരുണാകരനെ കാണാന്‍ ചെന്നപ്പോള്‍, മേലാല്‍ മുരശീധരന്‍ ക്ലിഫ് ഹൗസില്‍ വരുമ്പോള്‍ ഒറ്റയ്ക്ക് വരാതെ ഭാര്യയുമായി മാത്രമേ വരാവൂ എന്ന് പറയണമെന്ന് പറഞ്ഞതായും ഉണ്ണിത്താന്‍ വെളിപ്പെടുത്തി. കൂടാതെ മുരളീധരനെക്കുറിച്ചൊരു പുസ്തകമെഴുതിയാല്‍ പുതിയൊരു കാമശാസ്ത്രം കൂടെ തയ്യാറാക്കേണ്ടി വരുമെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചിട്ടുണ്ട്. . 'തങ്കച്ചന്‍ പ്രസിഡന്റായതിനു ശേഷം കെപിസിസി ഓഫീസില്‍ ഒറ്റ സ്ത്രീകള്‍ വന്നില്ല. മുരളീധരന്‍ പ്രസിഡന്റായിരിക്കുന്ന സമയത്ത് കെപിസിസി ഓഫീസില്‍ ഒരു കൊച്ചുമുറിയുണ്ട്. എത്രയോ കെപിസിസി പ്രസിഡന്റുമാര്‍ ഇവിടിരുന്നു. അന്നൊരു നേതാവും ആ കൊച്ചുമുറിയില്‍ രഹസ്യസംഭാഷണം നടത്തിയതായി ഞങ്ങള്‍ക്കറിയില്ല. അന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരുപാട് സ്ത്രീകളുണ്ട്. അന്നൊന്നും ഈ കൊച്ചുമുറിയുടെ വാതിലുകള്‍ അടയ്ക്കപ്പെട്ടിട്ടില്ല. ഇയാള്‍ക്ക് മാത്രമെന്താ ഈ രഹസ്യം. പാര്‍ട്ടി പ്രവര്‍ത്തകമാരോട് രഹസ്യം പറയുമ്പോള്‍ എന്തിനാണ് കുറ്റിയിടുന്നത്.' മുരളിക്കെതിരെ രാജ്മോഹന്‍ വീണ്ടും പൊതുയോഗത്തില്‍ തുറന്നടിച്ച് പറഞ്ഞതാണിത്. - ഈ വീഡിയോകളാണ് ഇപ്പോള്‍ സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നത്.

ഡിഐസി രൂപീകരണ സമയത്ത് മുരളീധരന്‍ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് കരുണാകരനെ സാക്ഷിനിര്‍ത്തി പൊതുവേദിയില്‍ പറഞ്ഞതും ശ്രദ്ധേയമാണ്. 'ഉമ്മന്‍ചാണ്ടീ, നിങ്ങള്‍ മദ്യമാഫിയയുടെ ഏജന്റാണ്. അത് പറഞ്ഞതിന്റെ പേരില്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ. ഉമ്മന്‍ചാണ്ടീ, നിങ്ങള്‍ വിദ്യാര്‍ത്ഥികളെ കണ്ണീര് കുടിപ്പിച്ചവരാണ്, പാവപ്പെട്ട വികലാംഗരെ പെരുവഴിയിലേക്ക് ഇറക്കിവിട്ടവരാണ്, കള്ളക്കടത്തുകാരുടെയും കരിഞ്ചന്തക്കാരുടെയും ഏജന്റാണ്'- ഇങ്ങനെയായിരുന്നു മുരളീധരന്റെ പ്രസംഗം. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലും നേതാക്കള്‍ക്കെതിരെ മുരളീധരന്‍ തുറന്നടിച്ചിരുന്നു. രാത്രികാലങ്ങളിലൊക്കെ സരിതാ നായരുമായി എന്താണ് സംസാരിച്ചതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്തുവരണമെന്നും, രാത്രി 12മണിക്ക് വിളിക്കുന്നത് കോണ്‍ഗ്രസ് ഭരണഘടന പഠിപ്പിക്കാനല്ലല്ലോ എന്നും മുരളീധരന്‍ ചോദിച്ചിരുന്നു. ഇതൊക്കെയും വീഡിയോയായും ട്രോളായും സോഷ്യല്‍ മീഡിയയില്‍ നിറക്കാന്‍ സൈബര്‍ സഖാക്കള്‍ക്ക് കഴിയുന്നുണ്ട്.

അതുപോലെതന്നെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ടി സിദ്ധിഖ് എത്തുമ്പോള്‍ ഭൂതകാലമാണ് ഇപ്പോഴും എതിരാളികളുടെ പ്രചാരണ വിഷയം. സിദ്ധിഖ് രോഗിയായ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാമത് വിവാഹം കഴിച്ചത് ഉചിതമായ നടപടിയായിരുന്നില്ലെന്നായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിച്ച കെ പി സി സി ഉപസമിതിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതാണ് വീണ്ടും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. എം ഐ ഷാനവാസിനെതിരെ സിദ്ധിഖ് ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സമിതി വിലയിരുത്തിയിരുന്നു. ആദ്യഭാര്യയെ ഉപയോഗിച്ച് തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് എം ഐ ഷാനവാസ് ആണെന്നായിരുന്നു സിദ്ധിഖിന്റെ പ്രധാന ആരോപണം. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു അന്നെല്ലാം സിദ്ധീഖ് ഷാനവാസിനെ അക്രമിച്ചത്.

തന്റെ സ്വകാര്യ ജീവിതത്തെയും പൊതു ജീവിതത്തെയും തകര്‍ക്കാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും വയനാട് ലോക് സഭാ അംഗം എം ഐ ഷാനവാസും കെപിസിസി സെക്രട്ടറി ജയന്തും നസീമയും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തുകയാണെന്ന് കാട്ടി സിദ്ദിഖ് ഫേസ് ബുക്ക് പോസ്റ്റുപോലുമിട്ടു. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും വിശുദ്ധി കാത്തുസൂക്ഷിച്ച് പരിപാലിക്കുന്നവര്‍ ആകട്ടെ നമ്മുടെ സ്ഥാനാര്‍ത്ഥികളെന്ന് സിദ്ദിഖിന്റെ ആദ്യ ഭാര്യ നസീമ പോസ്റ്റ് ഇട്ടതും സിദ്ധീഖിനെതിരെ തന്നെയാണ്. ഇതും കുത്തിപ്പൊക്കല്‍ സംഘം പ്രചരിപ്പിക്കുന്നുണ്ട്.

അതുപോലെ തന്നെ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും വിവാദ വിഷയമായ സരിതാകേസും സര്‍ക്കാര്‍ തന്നെ വീണ്ടും പൊടിതട്ടിയെടുത്തിരിക്കയാണ്. കേസിലെ പ്രതികളായ ഹൈബി ഈഡനും, അടൂര്‍ പ്രകാശും സ്ഥാനാര്‍ത്ഥിയായതോടെ വീണ്ടും സരിത കേസ് പ്രചാരണ ആയുധമാവുകയാണ്. പക്ഷേ ഓരോ തെരഞ്ഞെടുപ്പുകാലത്തും പൊടി തട്ടിയെടുക്കുന്ന ഇലക്ഷന്‍ സ്റ്റണ്ടുമാത്രമാണ് ഇവയൊക്കെയെന്നും ജനം ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category