1 GBP = 88.00 INR                       

BREAKING NEWS

ഇത്തവണ പത്തു സീറ്റ് കിട്ടിയാല്‍ പോലും ഭാഗ്യം; പക്ഷേ ഒലിച്ചു പോയ അടിത്തറ ഉണ്ടാക്കിയേ പറ്റൂ; പ്രിയങ്കയുടെ ലക്ഷ്യം യുപിയില്‍ കോണ്‍ഗ്രസിന് അടിത്തറ ഉണ്ടാക്കി ഭാവിയില്‍ നേട്ടം കൊയ്യുക തന്നെ; ഗംഗാസ്നാന പരിപാടിക്ക് ലഭിച്ച സ്വീകാര്യത പ്രതീക്ഷ ഉയര്‍ത്തി; മൂന്ന് കൊല്ലം കൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടി യാത്ര തുടരും; ശൂന്യതയില്‍ നിന്നും അടിത്തറയുണ്ടാക്കി കെട്ടിടം തന്നെ തീര്‍ക്കാനുള്ള പ്രിയങ്കയുടെ കഠിന പ്രയത്നത്തില്‍ അത്ഭുതം കൂറി ഇന്ത്യന്‍ രാഷ്ട്രീയം

Britishmalayali
kz´wteJI³

ലക്നൗ: യുപിയില്‍ പഴയ പ്രതാപം കോണ്‍ഗ്രസിനില്ല. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മാത്രമാണ് യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ലോക്സഭാ അംഗങ്ങള്‍. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കഷ്ടകാലത്തിന് കാരണവും ഇതാണ്. 80 സീറ്റുള്ള യുപിയില്‍ പകുതിയില്‍ അധികം സീറ്റ് നേടിയാല്‍ മാത്രമേ ജയിക്കാനാകൂ. അത് അതിവേഗം സാധ്യമല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്ക് അറിയാം. ഇത്തവണ മോദി വിരുദ്ധ തരംഗം മുതലെടുത്ത് മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ അധികാരം പിടിക്കുക. അതിന് ശേഷം യുപിയില്‍ ചുവടുറപ്പിക്കുക. ഇതിന് വേണ്ടിയാണ് സഹോദരി പ്രിയങ്കയെ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയത്. ഈ നീക്കം വിജയിക്കുകയാണ്.

യുപിയില്‍ പാര്‍ട്ടി സംവിധാനം ശക്തമാക്കും. അതിന്റെ തുടക്കമാണ് ഇപ്പോഴത്തെ പ്രിയങ്കയുടെ ഗംഗാപ്രയാണവും കാല്‍നട യാത്രയുമെല്ലാം. ഇവ വിജയിക്കുമ്പോള്‍ യുപി പിടിക്കാനുള്ള ദീര്‍ഘകാല തന്ത്രം വിജയിക്കുമെന്നാണ് പ്രതീക്ഷ. മൂന്നു വര്‍ഷത്തിനു ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ആധിപത്യം തെളിയിക്കാനാണ് പ്രിയങ്കയുടെ ശ്രമം. യുപിയുടെ മുഖ്യമന്ത്രിയാവുക. ബി എസ് പിയേയും എസ് പിയേയും തകര്‍ത്ത് ബിജെപിക്ക് ബദലായി മാറുകയാണ് ലക്ഷ്യം. യുപിയിലെ പിടി അയഞ്ഞതോടെയാണ് കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി കുറഞ്ഞത്. ഉത്തരേന്ത്യയിലെ ബാക്കിയെല്ലാ സ്ഥലത്തും കോണ്‍ഗ്രസിന് കരുത്തുണ്ട്. ഇതിനൊപ്പം യുപി കൂടിയായാല്‍ ഇന്ദിരാഗാന്ധിയുടെ കാലത്തെ പ്രതാപത്തിലേക്ക് മടങ്ങി പോകാന്‍ കോണ്‍ഗ്രസിന് കഴിയും. അതുകൊണ്ട് തന്നെ ഇന്ന് പ്രിയങ്ക ഗാന്ധി നടന്നു നീങ്ങുന്നത് 3 വര്‍ഷത്തിനു ശേഷമുള്ള ഉത്തര്‍പ്രദേശിലേക്കാണ്.

ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് കിട്ടിയാല്‍ പോലും ഭാഗ്യമെന്ന് കോണ്‍ഗ്രസിന് അറിയാം. പക്ഷേ ഒലിച്ചു പോയ അടിത്തറ ഉണ്ടാക്കിയേ പറ്റൂവെന്നതാണ് ആഗ്രഹം. പ്രിയങ്കയുടെ ലക്ഷ്യം യുപിയില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഉണ്ടാക്കി ഭാവിയില്‍ നേട്ടം കൊയ്യുക തന്നെയാണ്. അതിന് പ്രതീക്ഷ നല്‍കുന്നതാണ് യാത്ര. ഗംഗാസ്നാന പരിപാടിക്ക് ലഭിച്ച സ്വീകാര്യത പ്രതീക്ഷ ഉയര്‍ത്തുന്നു. മൂന്നു കൊല്ലം കൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടി യാത്ര പ്രിയങ്ക തുടരും. ശൂന്യതയില്‍ നിന്നും അടിത്തറയുണ്ടാക്കി കെട്ടിടം തന്നെ തീര്‍ക്കാനുള്ള പ്രിയങ്കയുടെ കഠിന പ്രയത്നത്തില്‍ അത്ഭുതം കൂറി ഇന്ത്യന്‍ രാഷ്ട്രീയവും. വലിയ ചലനമാണ് പ്രിയങ്ക യുപിയില്‍ ഇപ്പോള്‍ ഉണ്ടാക്കുന്നത്.

മനസ്സ് പിടിക്കാന്‍ ഗ്രാമങ്ങളിലേക്ക്
ഗംഗാതീരത്തെ ഗ്രാമങ്ങളിലേക്ക് റോഡ് മാര്‍ഗം എത്തുന്നതിലായിരുന്നു ഇന്നലെ പ്രിയങ്കയുടെ ശ്രദ്ധ ഏറെയും. മിര്‍സാപുരിലെ കൈത്തറി തൊഴിലാളികളുടെ ഗ്രാമത്തിലും മസാറിലും പ്രിയങ്ക ഇന്നലെ ജനസമ്പര്‍ക്ക പരിപാടി തുടര്‍ന്നു. ഉദ്ദിഷ്ടകാര്യത്തിനു പലതവണ പൂജയ്ക്കെത്തിയ ഇന്ദിര ഗാന്ധിയുടെ അതേവഴിയില്‍, വിന്ധ്യാചല്‍ ക്ഷേത്രത്തിലെത്തിയ പ്രിയങ്കയ്ക്കെതിരെ 'മോദി' വിളിയുമായി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. വാരാണസിയുടെ അതിര്‍ത്തിയിലാണ് സംഭവം. എന്നാല്‍ ഇതൊന്നും പ്രിയങ്കയെ തളര്‍ത്തിയില്ല. ഇവിടെ പതിനഞ്ചോളം കുടുംബങ്ങളാണ് പ്രിയങ്ക എത്തിയതോടെ 'മോദി, മോദി' വിളിയുമായി സംഘടിച്ചത്. ഈ സമയം, പ്രിയങ്ക ക്ഷേത്രത്തിനുള്ളിലായിരുന്നു. 1977 ലെ രാഷ്ട്രീയ തിരിച്ചടികള്‍ക്കിടയിലടക്കം 5 തവണ ഇന്ദിര ഇവിടെ പ്രത്യേക പൂജയ്ക്കായി എത്തിയിട്ടുണ്ടെന്നു ക്ഷേത്രാധികാരികള്‍ പറയുന്നു.

യുപിയെ അറിയാനായി നേതാക്കളുടെ കണ്ണെത്താത്ത ഉള്‍ഗ്രാമങ്ങളിലേക്കു പോയി, പല വിഭാഗങ്ങളെ കണ്ടു സംസാരിക്കുന്നതു ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാനാണെന്നു പ്രിയങ്ക പറയുന്നു. നെഹ്റുവിന്റെയും ഇന്ദിരയുടെയും മണ്ണിലെ പിന്മുറക്കാര്‍ക്കു കോണ്‍ഗ്രസിനോടു സ്നേഹമുണ്ടെന്നുറപ്പ്. പക്ഷേ, അവരെ പിന്നോട്ടു വലിച്ച പ്രധാന ഘടകം എടുത്തുപറയാനൊരു നേതാവില്ലെന്നതായിരുന്നു. ഇതാണ് സോണിയ മാറ്റാന്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെ മുമ്പോട്ട് പോയാല്‍ ആളെത്തുമെന്നാണ് പ്രതീക്ഷ. വമ്പന്‍ പ്രചാരണയോഗങ്ങളും ആളെക്കൂട്ടുന്ന പരിപാടികള്‍ക്കും പിന്നാലെയല്ല പ്രിയങ്ക. പത്തോ ഇരുപതോ പേരുള്ള ചെറുസംഘങ്ങളുമായുള്ള കൂടിയാലോചനകളാണ് ശൈലി. ഇതിലൂടെ അവരുമായി അടുക്കുന്നു. കോണ്‍ഗ്രസിന്റെ ശക്തിയും പോരായ്മയും മുതല്‍ ബിജെപി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള പ്രതികരണവും തേടിയാണ് യാത്ര.

ഭാവിയിലേക്കുള്ള നേതാക്കളെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധിയുടേതില്‍ നിന്നു വിഭിന്നമായ ടാലന്റ് ഹണ്ടും പ്രിയങ്ക നടത്തുന്നു. 80 ലോക്സഭാ മണ്ഡലങ്ങളിലും പ്രിയങ്കയെ എത്തിക്കും. റായ്ബറേലിയിലെ മുതിര്‍ന്ന നേതാവ് ധീരജ് ശ്രീവാസ്തയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് ഏകോപന ചുമതല. ഒപ്പം ഡല്‍ഹിയില്‍ നിന്നു പ്രത്യേക ദൗത്യസംഘവും ലക്നൗ ഓഫിസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇത്തവണ യുപിയില്‍ നിന്നും 15-20 നും ഇടയില്‍ സീറ്റാണ് കോണ്‍ഗ്രസിന്റെ പരമാവധി സ്വപ്നം. 10 സീറ്റിലേക്ക് എത്തിയാല്‍ പോലും കോണ്‍ഗ്രസിനും പ്രിയങ്കയ്ക്കും വലിയ നേട്ടമാവും.

ബിജെപിയെ തകര്‍ത്ത് മുന്നേറ്റം
അടിക്കു തിരിച്ചടിയെന്ന പതിവു രാഷ്ട്രീയ ശൈലിയില്‍ നിന്നു വ്യത്യസ്തമാണ് യുപിയില്‍ കോണ്‍ഗ്രസ് പയറ്റുന്നത്. യുപിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവു ലക്ഷ്യമിട്ടു നടത്തുന്ന ഗംഗാപ്രയാണത്തിനു സമാപനം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ എത്തും. ഇവിടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുന്ന പ്രിയങ്ക ജനസമ്പര്‍ക്ക പരിപാടി തുടരും. മോദിയുടെ മണ്ഡലത്തില്‍ ഇതാദ്യമായാണ് പ്രിയങ്കയെത്തുന്നത്. മോദിയെ തകര്‍ത്തെറിയുകയാണ് ലക്ഷ്യം. ഹിന്ദുത്വ കാര്‍ഡ് തന്നെയാണ് ഇവിടെ പ്രിയങ്ക എടുക്കുന്നത്. വോട്ടര്‍മാരെ പരമാവധി അഠുപ്പിക്കാനാണ് ഇതെല്ലാം.

സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടംകറക്കിയായിരുന്നു ഇന്നലെയും പ്രിയങ്കയുടെ ഗംഗാപ്രയാണം. കരയില്‍ നിന്നു വിളിച്ച ഗ്രാമീണരുടെ അടുത്തേക്കു പോകാന്‍ ചെറുബോട്ടിലേക്ക് അപ്രതീക്ഷിതമായി മാറിക്കയറിയതാണ് എസ്പിജി സംഘത്തെ കുഴക്കിയത്. ചാന്ദിഗര്‍ ഘട്ടില്‍ നിന്നു സിന്ധൗരയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇത്. അകമ്പടി പോയ ചെറുരക്ഷാബോട്ടിലായിരുന്നു പ്രിയങ്ക കയറിയത്. ഇന്ദിരയുടേതിനു സമാനമായി ചുവന്ന സാരിയിലായിരുന്നു പ്രിയങ്കയുടെ വരവ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം പ്രിയങ്ക ഇറ്റലിയിലേക്കു മടങ്ങുമെന്ന ബിജെപിയുടെ വിമര്‍ശനത്തിനു മറുപടിയുമായി പ്രിയങ്ക ഗാന്ധി എത്തുകയാണ്.

താന്‍ 34 വര്‍ഷമായി ഇറ്റലിയില്‍ പോയിട്ടില്ല. അവിടേക്ക് പോകുന്നത് എന്റെ മുത്തശ്ശിയെ കാണാനാണെന്നു മറക്കരുത്. പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പ്രിയങ്കയുടെ വരവ് 'പിക്നിക്ക്' പോലെയാണെന്നും തിരഞ്ഞെടുപ്പിനു ശേഷം ഇറ്റലിയിലേക്കു മടങ്ങുമെന്നും ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ വിമര്‍ശിച്ചിരുന്നു. ബിജെപി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിനെയും പ്രിയങ്ക വിമര്‍ശിച്ചു. റിപ്പോര്‍ട്ട് കാര്‍ഡും സ്വയം പുകഴ്ത്തലുമെല്ലാം നല്ലതു തന്നെ. ഞാന്‍ ദിവസവും സാധാരണക്കാരെ കാണുന്നുണ്ട്. അവരിപ്പോഴും ദുരിതത്തിലാണ്. 70 വര്‍ഷം ഭരണം കിട്ടിയിട്ടും എന്തു ചെയ്തെന്നാണ് ബിജെപി ചോദിക്കുന്നത്. വാക്ക് പാലിക്കുമെന്ന ഉറച്ച വിശ്വാത്തോടെയാണ് കോണ്‍ഗ്രസ് ജനങ്ങളെ സമീപിക്കുന്നത്. പ്രിയങ്ക പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category