1 GBP = 88.00 INR                       

BREAKING NEWS

ആന്റണി ചിറക് വെട്ടി നിര്‍ത്തിയ ഉമ്മന്‍ ചാണ്ടി ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടെ നടത്തിയത് കേരളാ രാഷ്ട്രീയത്തിലേക്കുള്ള റീ എന്‍ട്രി; അശോക് ഗെഹ് ലോട്ട് മോഡലില്‍ ഗ്രൂപ്പ് മാനേജറായി തന്നെ കടുംപിടിത്തം; സിദ്ദിഖും ബെന്നിയും അടക്കം പ്രധാന പോരാളികളുടെയെല്ലാം സീറ്റ് ഉറപ്പിച്ച് ഉമ്മന്‍ ചാണ്ടി മേല്‍കൈ നേടിയപ്പോള്‍ വാഴക്കന് പോലും സീറ്റ് നേടാനാവാതെ രണ്ടേ രണ്ട് പേരുമായി തൃപ്തിപ്പെട്ട ചെന്നിത്തലയ്ക്കെതിരെ ഐ ഗ്രൂപ്പിലും നീരസം; ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം വരവില്‍ തകര്‍ന്നടിഞ്ഞത് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം

Britishmalayali
kz´wteJI³

തിരുവനന്തപുരം: വയനാട് കെടി സിദ്ദിഖിനും ചാലക്കുടി ബെന്നി ബെഹന്നാനും. പത്തനംതിട്ടയില്‍ മറ്റൊരു വിശ്വസ്തന്‍ ആന്റോ ആന്റണിയേയും കാത്തു. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും സന്തോഷത്തിലാണ്. ആലത്തൂരിനെ പിടിക്കാന്‍ രമ്യാ ഹരിദാസിനേയും ഇറക്കി. കോണ്‍ഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പട്ടിക വരുമ്പോള്‍ താരം ഉമ്മന്‍ ചാണ്ടിയാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തുമെല്ലാം മത്സരിപ്പിച്ച് ഉമ്മന്‍ ചാണ്ടിയെ എംപിയാക്കി കേരള രാഷ്ട്രീയത്തില്‍ നിന്ന് അകറ്റാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ അടവെല്ലാം പൊളിഞ്ഞു. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും വിജയത്തിന് താനൊരു അനിവാര്യതയല്ലെന്ന് ഹൈക്കമാണ്ടിനെ ഉമ്മന്‍ ചാണ്ടി ബോധ്യപ്പെടുത്തി. അങ്ങനെ വിശ്വസ്തരെ കാത്ത് കേരള രാഷ്ട്രീയത്തില്‍ തുടരുകയാണ് കോണ്‍ഗ്രസിലെ അണികളുടെ ഒസി. ഒസിയുടെ തട്ടകം കേരളമായിരിക്കുമെന്ന് ചെന്നിത്തലയെ കൊണ്ട് തന്നെ പറഞ്ഞ മാസ്റ്റര്‍ സ്ട്രോക്ക്.

എകെ ആന്റണിയുടെ വലകൈയായെത്തി എ ഗ്രൂപ്പിലെ നിര്‍ണ്ണായക സ്ഥാനം നേടിയെടുത്ത ഉമ്മന്‍ ചാണ്ടി കരുതലോടെ കളിച്ചാണ് ഗ്രൂപ്പിലെ ഒന്നാമനായത്. ആന്റണിയെ ഡല്‍ഹിക്ക് പറത്തി മുഖ്യമന്ത്രിയായി. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്കായി. എന്നാല്‍ ഡല്‍ഹിയിലെത്തിയ ആന്റണി തന്ത്രപരമായി ഉമ്മന്‍ ചാണ്ടിയെ വെട്ടിയൊതുക്കി. സോളാറിലാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞതെന്ന് വരുത്തി തീര്‍ത്തു. എ ഗ്രൂപ്പിനെ ആന്‍ണിയില്‍ നിന്ന് അകറ്റാനായിരുന്നു ഇത്. വി എം സുധീരനേയും മുല്ലപ്പള്ളി രാമചന്ദ്രനേയും കെപിസിസി അധ്യക്ഷനാക്കിയതും ഇതേ തന്ത്രത്തിന്റെ ഭാഗം. എന്നാല്‍ പിടിവാശിയിലൂടെ എല്ലാം നേടി വീണ്ടും കേരള രാഷ്ട്രീയത്തില്‍ കരുത്തു കാട്ടുകായണ് ഉമ്മന്‍ ചാണ്ടി. വയനാടില്‍ ഷാനിമോള്‍ ഉസ്മാനെ ഐ ഗ്രൂപ്പാണ് ഉയര്‍ത്തിക്കാട്ടിയത്. എംഐ ഷാനവാസെന്ന പഴയ തിരുത്തല്‍വാദക്കാരന്റെ സീറ്റ് ഐ ഗ്രൂപ്പിന് അര്‍ഹതപ്പെട്ടതുമായിരുന്നു. എന്നാല്‍ സിദ്ദിഖെന്ന വിശ്വസ്തനായി ഉമ്മന്‍ ചാണ്ടി നിലയുറപ്പിച്ചു. ഇതോടെ ഷാനിമോള്‍ക്ക് ആലപ്പുഴയിലേക്ക് മാറേണ്ടി വന്നു. എന്തുവന്നാലും ഷാനിമോള്‍ വയനാട്ടിലെന്ന് പറഞ്ഞ ചെന്നിത്തലയ്ക്ക് തിരിച്ചടിയാണ് സിദ്ദിഖിന്റെ സീറ്റ് നേട്ടം.

രാജസ്ഥാന്‍ മോഡലാണ് കേരളത്തില്‍ ഉമ്മന്‍ ചാണ്ടി പരീക്ഷിക്കുന്നത്. രാജസ്ഥാനില്‍ ഗെഹ് ലോട്ടിന് ഭരണം നഷ്ടമായി. ഇതോടെ എഐസിസി ജനറല്‍ സെക്രട്ടറിയായി. ഡല്‍ഹിയില്‍ പിടിമുറുക്കിയ ഗെഹ് ലോട്ട് രാജസ്ഥാന്‍ രാഷ്ട്രീയം കൈവിട്ടില്ല. സച്ചിന്‍ പൈലറ്റ് രാജസ്ഥാനിലെ കോണ്‍ഗ്രസിന് പുതു ജീവന്‍ നല്‍കുമ്പോഴും തന്റെ ഗ്രൂപ്പിനെ തകരാതെ ഗെഹ് ലോട്ട് നോക്കി. ഇത് മൂലം കോണ്‍ഗ്രസിന് അധികാരം കിട്ടിയപ്പോള്‍ ജയിച്ച ഭൂരിഭാഗം എംഎല്‍എമാരും പിന്തുണച്ചത് ഗെഹ് ലോട്ടിനെ. ഡല്‍ഹിയില്‍ നിന്നും പറന്നെത്തി ഗെഹ് ലോട്ട് മുഖ്യമന്ത്രിയായി. എഐസിസി ജറല്‍ സെക്രട്ടറിയായപ്പോഴും രാജസ്ഥാനിലേക്ക് മനസ്സ് അര്‍പ്പിച്ചതായിരുന്നു ഗെഹ് ലോട്ടിനെ തുണച്ചത്. ഇതിന് സമാനമാണ് ഉമ്മന്‍ ചാണ്ടിയുടേയും പ്രവര്‍ത്തന രീതി. പിടിവാശിയിലൂടെ എന്തും തന്റെ വിശ്വസ്തര്‍ക്കായി നേടിയെടുക്കാന്‍ കഴിവുണ്ടെന്ന് തെളിയിക്കുകയാണ് ഉമ്മന്‍ ചാണ്ടി. ബെന്നി ബെഹന്നാന്റേയും സിദ്ദിഖിന്റേയും ഡീന്‍ കുര്യാക്കോസിന്റേയും നേട്ടമാണ് ഇതില്‍ പ്രധാനം.

ചാലക്കുടി ബെന്നിക്ക് കൊടുത്താല്‍ ഇടുക്കി തന്റെ അടുത്ത അനുയായിയായ ജോസഫ് വാഴക്കനെന്ന ഫോര്‍മുലയാണ് ചെന്നിത്തല മുന്നോട്ട് വച്ചത്. ഇത് ഏറെ ചര്‍ച്ചയാകുകയും ചെയ്തു. ഷാനിമോള്‍ വയനാട്ടിലും സിദ്ദിഖ് വടകരയിലും മത്സരിക്കട്ടേയെന്നായിരുന്നു നിലപാട്. കാസര്‍ഗോട്ട് സുബ്ബയ്യറായ്ക്കായും കടുംപിടിത്തം പിടിച്ചു. എന്നാല്‍ ഇതൊന്നും നടന്നില്ല. എല്ലാം ഉമ്മന്‍ ചാണ്ടി വെട്ടിയൊതുക്കി. വടകരയില്‍ മുരളീധരനേയും കാസര്‍ഗോട്ട് രാജ്മോഹന്‍ ഉണ്ണിത്താനേയും എത്തിച്ചതും ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലായിരുന്നു. കെ കരുണാകരന്റെ മകനേയും കരുണാകരന്റെ അതി വിശ്വസ്തനേയും തന്നോട് അടുപ്പിക്കാന്‍ ഇതിലൂടെ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ എഐസിസി ജറല്‍ സെക്രട്ടറിയായി ഉണ്ട്. വടകരയില്‍ മുരളി ജയിക്കുകയും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുകയും ചെയ്താല്‍ ഉറപ്പായും മുരളി മന്ത്രിയാകും. ഇതോടെ ഐ ഗ്രൂപ്പിന്റെ നിയന്ത്രണം ചെന്നിത്തലയ്ക്ക് നഷ്ടമാവുകയും ചെയ്യും. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വീണ്ടും ഉമ്മന്‍ ചാണ്ടി ഉയര്‍ത്തപ്പെടും.

എറണാകുളത്തെ ഹൈബി ഈഡനും പാലക്കാട്ടെ വികെ ശ്രീകണ്ഠനും മാത്രമാണ് ചെന്നിതലയോട് അടുപ്പമുള്ളവര്‍. ഇതില്‍ ഹൈബിക്ക് പോലും സീറ്റ് കിട്ടിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ്. കെ മുരളീധരനും ഷാനി മോള്‍ ഉസ്മാനും അടൂര്‍ പ്രകാശും ഐ ഗ്രൂപ്പിലെ നേതാക്കളായിരുന്നു. ഇവര്‍ക്ക് ഗ്രൂപ്പിനോട് താല്‍പ്പര്യമുണ്ട്. എന്നാല്‍ ഇവര്‍ ആരും ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കുന്നില്ല. തൃശൂരില്‍ ടിഎന്‍ പ്രതാപന്‍ വി എം സുധീരനൊപ്പമാണ്. രാജ്മോഹന്‍ ഉണ്ണിത്താന്‍ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പവും. അതില്‍ മുരളീധരനും രാജ്മോഹന്‍ ഉണ്ണിത്താനും ഉമ്മന്‍ ചാണ്ടിയുമായി ഏറെ അടുപ്പമാണ് പ്രകടിപ്പിക്കുന്നത്. ഇതെല്ലാം ചെന്നിത്തലയുടെ വലിയ പരാജയത്തിന്റെ ഭാഗമായി ഐ ഗ്രൂപ്പിലെ നേതാക്കള്‍ തന്നെ വിലയിരുത്തുന്നുണ്ട്.

വയനാട്ടില്‍ മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചതാണ് കെ. മുരളീധരന് വടകരയിലേക്കുള്ള നിയോഗമായി മാറിയത്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടില്‍ കോണ്‍ഗ്രസില്‍നിന്ന് പിണങ്ങി ഡി.ഐ.സി. വഴി എന്‍.സി.പി.യില്‍ നില്‍ക്കുന്നകാലത്ത് മുരളീധരന്‍ മത്സരിച്ചിരുന്നു. ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ നേടുകയും ചെയ്തു. ഈ ബലത്തിലാണ് വയനാട്ടില്‍ ഒരുകൈനോക്കാമെന്ന് മുരളീധരന്‍ കരുതിയത്. വടകരയില്‍ സ്ഥാനാര്‍ത്ഥിനിര്‍ണയം അനിശ്ചിതത്വത്തിലായപ്പോള്‍, മുരളീധരന്‍ വയനാട് ചോദിച്ചതില്‍ നേതൃത്വം കയറിപ്പിടിച്ചു. മുരളീധരന്‍ സന്നദ്ധനെങ്കില്‍ വടകരയില്‍ അതിനെക്കാള്‍ ശക്തനായ സ്ഥാനാര്‍ത്ഥിയില്ലെന്ന ആശയം ഉയര്‍ന്നു വന്നു. പലരും മുരളിയോട് സംസാരിച്ചു. വഴങ്ങിയില്ല. എന്നാല്‍ ദൗത്യം ഉമ്മന്‍ ചാണ്ടി ഏറ്റെടത്തു. ഇതിലൂടെ വയനാട്ടില്‍ സിദ്ദിഖിന്റെ വിജയം കൂടി ഉമ്മന്‍ ചാണ്ടി ഉറപ്പിച്ചു. കോഴിക്കോട്ടെ സിറ്റിങ് എംപി എംകെ രാഘവനും ഇത് ഗുണകരമായി മാറും. അങ്ങനെ മലബാറില്‍ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ വലിയ വിജയങ്ങള്‍ ഉറപ്പിക്കുകയാണ്. ശശി തരൂര്‍ ഒരു ഗ്രൂപ്പിലുമില്ല. ടി.എന്‍. പ്രതാപന് കൂറ്് വി എം. സുധീരനോടാണ്. രാജ്മോഹന്‍ ഉണ്ണിത്താന് മുല്ലപ്പള്ളി രാമചന്ദ്രനോടും. എന്നാല്‍, ഇതിനൊന്നും ഗ്രൂപ്പ് മേല്‍വിലാസമില്ല. കൊടിക്കുന്നില്‍ സുരേഷ് 'എ' പക്ഷത്തായിരുന്നെങ്കിലും ഗ്രൂപ്പ് നേതൃത്വവുമായി അകലത്തിലാണ്.

എംഎല്‍എ.മാരെ കഴിയുന്നത്ര ഒഴിവാക്കാനായിരുന്നു ആദ്യ തീരുമാനം. ഇടതുമുന്നണി ആറ്് എംഎല്‍എ.മാരെ ഇറക്കിയതോടെ അനിവാര്യമായ മണ്ഡലങ്ങളില്‍ എംഎല്‍എ.മാരെ പരീക്ഷിക്കാമെന്ന് കോണ്‍ഗ്രസിന് നിലപാടെടുക്കേണ്ടിവന്നു. എറണാകുളത്ത് കെ.വി. തോമസിനെക്കാള്‍ സാധ്യതയുണ്ടെന്ന സര്‍വേ റിപ്പോര്‍ട്ട് ഹൈബിക്ക് അനുകൂലമായി. വടകരയില്‍ ഇടതുപക്ഷം പി. ജയരാജനെ ഇറക്കിയപ്പോള്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് കോണ്‍ഗ്രസില്‍നിന്നും ഘടകകക്ഷികളില്‍നിന്നും ആവശ്യമുയര്‍ന്നു. ഇത് മുരളീധരന് അവസരമൊരുക്കി. ഈ നീക്കങ്ങളെല്ലാം ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങളുടെ വിജയമായിരുന്നു, പരസ്യമായ ഗ്രൂപ്പുവഴക്ക് ഇക്കുറിയുണ്ടായില്ല. എങ്കിലും ഗ്രൂപ്പ് നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാട് തര്‍ക്കം നാലുദിവസം നീളാനിടയാക്കി. വയനാടിനായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കച്ചമുറുക്കി. രണ്ടുപേരും ഇടയ്ക്കുവെച്ച് ചര്‍ച്ച അവസാനിപ്പിക്കുന്നതുവരെ തര്‍ക്കം നീണ്ടു. അപ്പോഴും കേരളത്തില്‍ അതിശക്തനായ ഉമ്മന്‍ ചാണ്ടിയെ പിണക്കുന്നത് ഗുണകരമാകില്ലെന്ന് വിലയിരുത്തല്‍ രാഹുല്‍ ഗാന്ധിക്കുണ്ടായി.'ഐ'യുടെ സീറ്റായ വയനാട് സിദ്ദിഖിനായി ഉമ്മന്‍ ചാണ്ടി പിടിച്ചെടുത്തത് ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.

എറണാകുളത്ത് ഐ ഗ്രൂപ്പ്കാരനായ ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയായത് പോലും ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ ഇടപെടലിനെതുടര്‍ന്നായിരുന്നു. അത്‌കൊണ്ട് തന്നെ രമേശ് ചെന്നിത്തലയേക്കാള്‍ ഹൈബിയുടെ കൂറ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയോടാണ്. തന്നെ ലോക്‌സഭയിലേക്കയക്കാന്‍ അവസാന അടവും പയറ്റിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സമ്മര്‍ദ്ദത്തിലാക്കാനും ഉമ്മന്‍ ചാണ്ടിക്കു കഴിഞ്ഞു. സോളാര്‍ കേസുയര്‍ത്തി ഇടതുമുന്നണി ആക്രമിച്ചപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതൃസ്ഥാനം കൈമാറുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

പിന്നീട് പാര്‍ട്ടിയിലും സ്ഥാനമാനങ്ങളേറ്റെടുക്കാന്‍ വിസമ്മതിച്ച ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇടപെട്ടാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി ആന്ധ്രയുടെ ചുമതല നല്‍കിയിരുന്നത്. പക്ഷേ ഉമ്മന്‍ ചാണ്ടിയുടെ ഖണ്ണ് ഇപ്പോഴും കേരള രാഷ്ട്രീയത്തിലാണ്. ഉമ്മന്‍ ചാണ്ടിയോട് ഇടഞ്ഞാല്‍ കൈയിലുള്ള പ്രതിപക്ഷ നേതൃസ്ഥാനവും കൈവിട്ടുപോകുമെന്ന ഭീതി ഉയര്‍ന്നതോടെയാണ് വയനാട് വിട്ടുനല്‍കാന്‍ ചെന്നിത്തല തയ്യാറായതെന്ന വിമര്‍ശനവും ശക്തമാണ്. ഗ്രൂപ്പ് തമ്മിലടിയില്‍ നേട്ടമുണ്ടാക്കാമെന്നു കരുതിയ മുല്ലപ്പള്ളിയെ വടകരയില്‍ മത്സരിപ്പിക്കാന്‍ ഹൈക്കമാന്റിനെകൊണ്ട് സമ്മര്‍ദ്ദം ചെലുത്താനും ഉമ്മന്‍ ചാണ്ടിക്കു കഴിഞ്ഞു. മുല്ലപ്പള്ളി മത്സരിക്കാന്‍ തയ്യാറാകാത്തതോടെ വടകരയിലെ പേടി ഭയവും ചര്‍ച്ചയായിട്ടുണ്ട്.

കേരളം ഭരിക്കുന്നതും ഒരു കൊച്ചുമോദിയാണ്. ശബരിമലവിഷയത്തില്‍ കോടതിവിധിയുടെ മറവില്‍ വിശ്വാസികളെ വെല്ലുവിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. കൊലപാതക രാഷ്ട്രീയത്തിലൂടെയും മറ്റും സര്‍ക്കാരാണ് നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവര്‍ക്കെതിരേ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചടിക്കണം -ഇങ്ങനെ പ്രസ്താവനകളിലൂടെ തെരഞ്ഞെടുപ്പ് അജണ്ടയും ഉമ്മന്‍ ചാണ്ടി നിശ്ചയിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category