
ലണ്ടന്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലമായി ഇടപെടുന്ന സെയിന്റ് തോമസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി നോമ്പുകാല ധ്യാനവും വിശുദ്ധ കുമ്പസാരവും ഒരുക്കുന്നു. ഫാ: ഡോ. ബിജി ചിറത്തിലാട്ട് മാര്‍ക്കോസ്, ഫാ: എബിന് മാര്‍ക്കോസ് എന്നിവര്‍ ധ്യാനം നയിക്കും. മലയാളത്തിലും ഇംഗ്ലീഷിലും വിശുദ്ധ കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ധ്യാന സമയം: മറ്റന്നാള്‍ ശനിയാഴ്ച വൈകിട്ട് 2.30 മുതല്‍ ഏഴു വരെയാണ് നടക്കുക. കാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്ക് അനുസൃതമായ നേര് വഴികളില്‍ യുവജനങ്ങളെ നയിക്കുന്നതിന് സഹായകമാവുന്ന ഈ ധ്യാനത്തിലേക്കു യുകെയിലെ എല്ലാ വിശ്വാസികളായ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ: ഡോ. ബിജി ചിറത്തിലാട്ട് മാര്‍ക്കോസ്, സഹ വികാരി എബിന് മാര്‍ക്കോസ് എന്നിവര്‍ അറിയിച്ചു.
പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ ഉടന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന് നാളെ കൂടി മാത്രമേ ഉണ്ടാകൂ.
കൂടാതെ എല്ലാ രണ്ടാമത്തെ മാസങ്ങളില്‍ 'meet & greet', ദേവാലയത്തിന്റെ സമീപവാസികള്‍ക്കായി 'Neighbourhood Open house', ഫുഡ് ബാങ്കിലേക്കുള്ള ആവശ്യസാധനകളുടെ സമാഹരണം എന്നിവ നടത്തി വരുന്നു.
സ്ഥലത്തിന്റെ വിലാസം
St Thomas Jacobite Syrian Orthodox Church London, Taunton Road, Romford, Greater London, RM3 7ST
email: [email protected]
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam