1 GBP = 85.30 INR                       

BREAKING NEWS

ഓട്ടോഡ്രൈവറെ കെട്ടിയത് അഭിഭാഷകയെന്ന് പറഞ്ഞ്; കട്ടപ്പനക്കാരനെ പറ്റിച്ചത് ഹൈക്കോടതി മുറ്റത്തെ പെണ്ണുകാണലിലൂടെ; കുളനടയിലെ ചതി പൊളിഞ്ഞത് താലികെട്ടിന് തൊട്ടു പിറകേ; പുതുപ്പള്ളിക്കാരനെ കമ്പളിപ്പിച്ച് അടിച്ചെടുത്തത് ആറു പവന്റെ സ്വര്‍ണം; ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഭാര്യയുടെ കബളിപ്പിക്കല്‍ സുധീഷ് ബാബുവും തിരിച്ചറിഞ്ഞു; പത്രപരസ്യത്തിലൂടെ കാമുകന്മാരെ കണ്ടെത്തി താലികെട്ടിന് ശേഷം ആഭരണവുമായി മുങ്ങുന്ന വിരുത; വിവാഹതട്ടിപ്പില്‍ വീണ്ടും കുടുങ്ങി ഹണിമൂണ്‍ ശാലിനി

Britishmalayali
kz´wteJI³

കായംകുളം: പത്രത്തില്‍ വിവാഹപരസ്യം നല്‍കി വിവാഹം ചെയ്ത് യുവാക്കളുടെ സ്വര്‍ണവും പണവും കവര്‍ന്നുകടക്കുകയാണു ശാലിനിയുടെ രീതി. ഒട്ടേറെ തവണ അറസ്റ്റിലായിട്ടും ശാലിനിക്ക് കുലക്കമില്ല. തട്ടിപ്പ് തുടരുകയാണ്. മലപ്പുറം കൊണ്ടോട്ടി ചീക്കോട്ട് കോളാമ്പലത്ത് മണ്ണാറയ്ക്കല്‍ വീട്ടിലാണു നിലവില്‍ ശാലിനിയുടെ താമസം. പത്രത്തിലെ വിവാഹപരസ്യം കണ്ടു ഫോണില്‍ വിളിക്കുന്നവരെ തന്ത്രപരമായി ഇവര്‍ പറ്റിക്കും. വിവാഹമോചിതനായ പുതുപ്പള്ളി സ്വദേശി സുധീഷ്ബാബുവിനെ പറ്റിച്ചതിന് വീണ്ടും പിടിയിലാവുകയാണ് ശാലിനി.


ശാലിനി വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് 20 ലധികം പേരെയാണ്. ഇതിലൂടെ 200 ലേറെ പവന്‍ സ്വര്‍ണം അടിച്ചു മാറ്റിയിട്ടുള്ള ഇവര്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം മോനിപ്പള്ളിയില്‍ വെച്ച് പല യുവാക്കളില്‍ നിന്നുമായി കബളിപ്പിച്ചെടുത്തത് 19 ലക്ഷം രൂപയായിരുന്നു. വിവാഹം കഴിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുന്ന ഇവര്‍ അതിനിടെ എല്ലാം അടിച്ചു മാറ്റി മുങ്ങുകയാണ് രീതി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തുശൂര്‍ ജില്ലകളില്‍ നിന്നും പത്തിലധികം പരാതികളാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നിട്ടുള്ളത്.

പത്രപ്പരസ്യത്തിലൂടെയാണ് ശാലിനിയെ സുധീഷ്ബാബു പരിചയപ്പെട്ടത്. കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തില്‍ വച്ചു വിവാഹം കഴിച്ച ശേഷമാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ യുവാവുമായി ഫോണിലൂടെ സംസാരിച്ചിരുന്ന ശാലിനി തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നും ആദ്യ ഭര്‍ത്താവ് മരിച്ചു പോയതായാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടത്. എല്‍എല്‍ബി, എല്‍എല്‍എം ബിരുദങ്ങളുള്ള താന്‍ മലപ്പുറം മഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു എന്നും മജിസ്ട്രേറ്റ് ആയി ജോലി ലഭിച്ചതിനെ തുടര്‍ന്നു രാജി വച്ചെന്നും പറഞ്ഞിരുന്നു.

യുവാവിന്റെ കൈയില്‍ നിന്നു 3 പവന്റെ സ്വര്‍ണമാല വാങ്ങിയ ശാലിനി തിരിച്ച് 5 പവന്റെ സ്വര്‍ണ മാല നല്‍കി വിശ്വാസം നേടി.തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തില്‍ വച്ച് വിവാഹം നടന്നു. ഒരുമിച്ചു താമസിച്ച സമയത്ത് 6 പവന്റെ സ്വര്‍ണമാലയും ശാലിനി യുവാവിനെക്കൊണ്ട് വാങ്ങിപ്പിച്ചു സ്വന്തമാക്കി. ഇരുവരും കഴിഞ്ഞ ദിവസം ഓച്ചിറ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ സുധീഷിന്റെ കൂട്ടുകാര്‍ കാണുകയും ശാലിനിയെ തിരിച്ചറിയികയുമായിരുന്നു. ഇതോടെ കള്ളി പൊളിഞ്ഞു. അങ്ങനെ ഹണിമൂണ്‍ കഴിയുമ്പോള്‍ ശാലിനി അഴിക്കുള്ളിലായി. കൂട്ടുകാരാണ് ശാലിനിയെ കുറിച്ച് സുധീഷിനെ വിവരം ധരിപ്പിക്കുകയും മുന്‍പുള്ള തട്ടിപ്പുകളില്‍ പിടിക്കപ്പെട്ട ശാലിനിയുടെ ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവ്, സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ മുക്കുപണ്ടങ്ങളാണെന്നു തിരിച്ചറിഞ്ഞു.

പൊലീസില്‍ പരാതി നല്‍കിയെന്ന് സംശയം തോന്നിയ ശാലിനി ഈ സമയം രക്ഷപ്പെടാനായി വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് യുവതിയെ കയ്യോടെ പിടികൂടി. 
ശാലിനി

വക്കീലായും മജിസ്ട്രേറ്റായും ടീച്ചറായും കല്ല്യാണം
2014 ല്‍ കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് മദ്ധ്യവയസ്‌ക്കനായ ഒരു ഓട്ടോ ഡ്രൈവറെ വിവാഹം ചെയ്തു മുങ്ങിയ ഇവരെ മൂന്നാം ദിവസം പഴനിയില്‍ നിന്നായിരുന്നു പൊലീസ് പൊക്കിയത്. ചിങ്ങവനം വെള്ളുത്തുരുത്തി വെള്ളൂപ്പറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവറെയാണ് കബളിപ്പിച്ചത്. ഹൈക്കോടതി അഭിഭാഷകയെന്ന് പത്രപ്പരസ്യം നല്‍കി സുഹൃത്തിനെ ഉപയോഗിച്ചായിരുന്നു വിവാഹം ഉറപ്പിച്ചത്.വരനെക്കൊണ്ട് ആഭരണങ്ങളും ഉടയാടകളും വാങ്ങിപ്പിച്ച് സദ്യയുമൊക്കെ നടത്തിച്ചായിരുന്നു വിവാഹം. പിറ്റേന്ന് ആലപ്പുഴ ബീച്ച് കാണാന്‍ പോയപ്പോള്‍ അവിടെ വെച്ച് മുങ്ങി. അഭിഭാഷകനെ കാണാന്‍ പോകണമെന്ന് പറഞ്ഞ് കാര്‍ പിടിച്ചായിരുന്നു ആലപ്പുഴയിലേക്ക് ഇരുവരും പോയത്. ഓട്ടോ ഡ്രൈവര്‍ ശശീന്ദ്രന്‍ നായര്‍ എന്നയാളെ ബീച്ചില്‍ ഇരുത്തിയ ശേഷം മുങ്ങുകയായിരുന്നു. രാത്രി വൈകിയിട്ടും തിരികെ വരാതിരുന്നതോടെ ഓട്ടോഡ്രൈവര്‍ പൊലീസില്‍ പരാതിപ്പെട്ടു.

കല്യാണത്തിന് ഫോട്ടോഗ്രാഫര്‍ വേണ്ടെന്ന് നിലപാടെടുത്തിരുന്ന ശാലിനി ചെലവ് ചുരുക്കല്‍ പറഞ്ഞാണ് ഫോട്ടോയില്‍ നിന്നും ഒഴിവായത്. പിന്നീട് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു പൊലീസ് അന്വേഷിച്ചത്. ഇവരെ കാവാലം സ്വദേശിയായ മറ്റൊരു മൂന്‍ ഭര്‍ത്താവിനെ ഉപയോഗിച്ചായിരുന്നു പൊലീസ് പിടികൂടിയത്. പഴനിയില്‍ വെച്ച് അറസ്റ്റിലാകുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ അണിയിച്ച താലി മാലയും 20,000 രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു. പിന്നീട് കേസ് നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പാക്കി മാറ്റുകയായിരുന്നു. ചിങ്ങവനം കാരനെ തട്ടിച്ച പ്രശ്‌നം അവസാനിച്ച് മാസങ്ങള്‍ കഴിയും മുമ്പ് അടുത്ത വിവാഹത്തട്ടിപ്പിനായി ഇറങ്ങി.

പക്ഷേ ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊബൈല്‍ ഫോട്ടോ പത്രത്തില്‍ വന്നതോടെയാണ് പലര്‍ക്കും തട്ടിപ്പിനിരയായത് ബോദ്ധ്യപ്പെട്ടത്. ആയൂര്‍ സ്വദേശിയാണെങ്കിലും മലപ്പുറം ജില്ലയില്‍ താമസിച്ചു വരികയായിരുന്ന ശാലിനി അഭിഭാഷക, കോടതി ഉദ്യോഗസ്ഥ എന്നൊക്കെ പത്രപ്പരസ്യം നല്‍കിയാണ് വിവാഹത്തട്ടിപ്പ്. ഷീബ എന്ന വിളിപ്പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു. കട്ടപ്പന സ്വദേശിയെ ഹൈക്കോടതി അഭിഭാഷക ചമഞ്ഞായിരുന്നു ശാലിനി കബളിപ്പിച്ചത്. ആദ്യവിവാഹബന്ധം വേര്‍പെടുത്തിയ ആളായിരുന്നു യുവാവ്. അഭിഭാഷകയുടെ വേഷമണിഞ്ഞു നിന്ന ശാലിനിയെ ഹൈക്കോടതിയുടെ മുറ്റത്തുവച്ചാണ് പെണ്ണുകാണല്‍ നടത്തിയതെന്നായിരുന്നു അന്ന് കട്ടപ്പന പൊലീസിനോട് യുവാവ് മൊഴി നല്‍കിയത്. പിന്നീട് ജയില്‍ മോചിതയായ ശേഷം പഴയ പരിപാടി വീണ്ടും തുടരുകയായിരുന്നു.

കുളനടയില്‍ പിടിയിലായത് വിവാഹത്തിന് തൊട്ട് പിന്നാലെ
കോയിപ്രം, ചെങ്ങന്നൂര്‍, ആറന്മുള, എറണാകുളം ജില്ലയിലെ കോലഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളിലായി ഒന്‍പതു കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും നേരത്തെ ശിക്ഷ അനുഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മുമ്പ് ഉള്ളന്നൂര്‍ വിളയാടിശ്ശേരില്‍ ക്ഷേത്രത്തില്‍ കുളനട സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചു കഴിഞ്ഞപ്പോഴാണ് പിടിവീണത്. ക്ഷേത്ര ഭരണസമിതി ഭാരവാഹികളാണു തട്ടിപ്പുകാരിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തട്ടിപ്പിനിരയായ കിടങ്ങന്നൂര്‍ സ്വദേശിയെ കൊണ്ടുവന്ന് ഇവര്‍ തന്നയാണ് തട്ടിപ്പുകാരിയെന്ന് ഉറപ്പിച്ചു. തട്ടിപ്പു പുറത്തായി പൊലീസെത്തുമെന്ന് അറിഞ്ഞതോടെ ഇവര്‍ സ്ഥലത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമം നടത്തി.

രണ്ടാം വിവാഹമാണിതെന്നും അടുത്ത ബന്ധുക്കളാരും ഇല്ലെന്നും കോടതി ജീവനക്കാരിയാണെന്നുമാണ് അന്നും വരന്റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. വിവാഹം തീരുമാനിച്ചശേഷം 10,000 രൂപാ വരനില്‍ നിന്ന് ഇന്‍ഷുറന്‍സ് പണം അടയ്ക്കാനെന്ന് വ്യാജേന വാങ്ങുകയും ചെയ്തു. ബന്ധുവെന്ന് പറഞ്ഞ് ഒരാള്‍ ഇവരെ വരന്റെ ബന്ധുവീട്ടില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു. അന്നും ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങളും മുക്കുപണ്ടമായിരുന്നു. അഞ്ചോളം യുവാക്കളെ ഇവര്‍ കബളിപ്പിച്ചിട്ടുണ്ട്.

ശാലിനിയും പത്തനംതിട്ട ജില്ലയിലുള്ള യുവാവും വിവാഹത്തിനായി പന്തളത്തിനു സമീപമുള്ള കുളനട ഉള്ളന്നൂര്‍ വിളയാടിശേരില്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ വിവാഹച്ചടങ്ങ് പൂര്‍ത്തിയാക്കി ഇരുവരും സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ ശാലിനി കബളിപ്പിപ്പിച്ച കിടങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി.എസ്. അഭിലാഷ്, സുഹൃത്തായ വി.മനു എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞു. അങ്ങനെയാണ് അന്ന് പിടികൂടിയത്. ഈ വിവാഹത്തിനും ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വരനെ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള ശാലിനിയുടെ പത്രപരസ്യം വന്നത്. ഇതു കണ്ടു പത്തനംതിട്ട സ്വദേശി വിളിക്കുന്നത്. തുടര്‍ന്നു ശാലിനിയുടെ സഹോദരന്റെ ഭാര്യയെന്ന് പറഞ്ഞ് ഒരു യുവതി ഫോണില്‍ വിളിച്ചു.

പിന്നീട് മറ്റൊരു നമ്പറില്‍നിന്ന് ശാലിനിയും വിളിച്ചു. തുടര്‍ന്നു ശാലിനിയുടെ ആവശ്യത്തേത്തുടര്‍ന്നു മണ്ണാറശാല ക്ഷേത്രത്തിലെത്തിയ ഇരുവരും നേരിട്ടുകണ്ടു. ബന്ധുക്കളുമായി ആലോചിച്ചശേഷം വിവാഹം നടത്താമെന്ന് യുവാവ് അറിയിക്കുകയും ചെയ്തു. എന്നാല്‍, വിവാഹം ഉടന്‍ വേണമെന്ന നിലപാടിലായിരുന്നു ശാലിനി. ആദ്യം മടിച്ചെങ്കിലും ശാലിനിയുടെ നിര്‍ബന്ധത്തിനു യുവാവ് വഴങ്ങി. ബംഗളുരുവില്‍ ജോലിയുണ്ടായിരുന്ന തനിക്ക് അടുത്ത സമയത്ത് കേരളാ ഹൈക്കോടതിയില്‍ ജോലി ലഭിച്ചെന്നും താന്‍ എല്‍.എല്‍.എം ബിരുദധാരിയാണെന്നും ശാലിനി യുവാവിനോട് പറഞ്ഞിരുന്നു. 50 പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ ധരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇത് മുക്കുപണ്ടമായിരുന്നു.

ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ്
ശാലിനി സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് വൈപ്പിനില്‍ നിന്നും ഏഴര ലക്ഷം രൂപ തട്ടിയതായി പരാതിയും ചര്‍ച്ചയായിട്ടുണ്ട്. ഓച്ചന്തുരുത്ത് സ്വദേശി സജീവാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് വഞ്ചനാക്കുറ്റത്തിനു കേസെടുത്തു. ഹൈക്കോടതിയില്‍ പ്യൂണ്‍, ക്ലാര്‍ക്ക് എന്നീ തസ്തികയില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് സജീവിന്റെയും കുടുംബാംഗങ്ങളുടേയും ഒരു ബന്ധുവിന്റെയും പക്കല്‍ നിന്നും ഒന്നര ലക്ഷം രൂപ വീതമാണത്രേ യുവതി കവര്‍ന്നെടുത്തത്.

രണ്ടുപേര്‍ നേരിട്ടും ബാക്കി മൂന്ന് പേര്‍ ബാങ്ക് മുഖേനയുമാണ് പണം നല്‍കിയതെന്നായിരുന്നു പരാതി. പണം വാങ്ങിയ ശേഷം മുങ്ങി. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്നും ശാലിനി അറസ്റ്റിലായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category