1 GBP = 92.20 INR                       

BREAKING NEWS

വമ്പന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്ത ചാലക്കുടി ഇക്കുറി ആര്‍ക്കൊപ്പം? രണ്ടാമങ്കത്തിന് ചാന്‍സ് ചോദിച്ചുവാങ്ങി ഇടതുപക്ഷത്തിനായി ചെങ്കൊടിയേന്തി ഇറങ്ങിയ ഇന്നസെന്റും സീറ്റ് പിടിക്കുമെന്ന് ഉറപ്പിക്കാന്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ കടന്ന് ബെന്നി ബെഹനാനും കളത്തില്‍; ബിജെപി സീറ്റ് നല്‍കുമെന്ന പ്രതീക്ഷയില്‍ എഎന്‍ രാധാകൃഷ്ണനും; മധ്യകേരളത്തിലെ കാര്‍ഷിക മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

അങ്കമാലി: കേരളത്തിലെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കാര്‍ഷിക മണ്ഡലമായ ചാലക്കുടിയില്‍ പ്രചരണ രംഗം സജീവമായി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി നിലവിലെ എം പി ഇന്നസെന്റും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബി ജപി യിലെ എ എന്‍ രാധാകൃഷ്ണനും തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു കഴിഞ്ഞു.

പത്രിക സ്വീകരണം കഴിയുന്നതോടെ മാത്രമെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെങ്കിലും പ്രധാന സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നതോടെ മണ്ഡലം തെരഞ്ഞെടുപ്പു ചൂടിലേയ്ക്ക് കടന്നു കഴിഞ്ഞു. വമ്പന്മാരെ വാഴിക്കുകയും വീഴുത്തുകയും ചെയ്തിട്ടുള്ള ചാലക്കുടി കാര്‍ഷിക, മലയോര പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന മണ്ഡലമാണ് . പ്രധാനമായും കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള മണ്ഡലമണങ്കിലും സ്ഥാനാര്‍ത്ഥികളുടെ ബന്ധങ്ങള്‍ക്കും മികവിനും പരിഗണന നല്‍കുന്ന പതിവും ചാലക്കുടി മണ്ഡലത്തിനുണ്ട്.

ചാലക്കുടി സിറ്റിങ് എംപിയായ ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തുടക്കത്തില്‍ പ്രാദേശിക തലത്തില്‍ പ്രതിഷേധം ഉണ്ടായെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞതോടെ ഐക്യത്തോടെയും ചിട്ടയോടെയുമുള്ള എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം വളരെ മുന്നോട്ട് പോയി കഴിഞ്ഞു. ഇന്നസെന്റിന്റെ ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ വൈകിയാണങ്കിലും പ്രവര്‍ത്തനം വളരെ വേഗതയില്‍ തന്നെയാണ് മുന്നോട്ടു കൊണ്ടുപോകുന്നു.

സാധാരണ ഇലക്ഷന്‍ വരുമ്പോഴുള്ളതുപോലെ കോണ്‍ഗ്രസ് വഴക്കുകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ഈ പ്രാവശ്യം മണ്ഡലത്തില്‍ യുഡിഎഫ് ഇറങ്ങിയിട്ടുള്ളത്. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോദിഗമായി നടക്കാത്തതുമൂലം എ എന്‍ രാധാകൃഷ്ണന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങുവാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കന്മാരായ പനമ്പിള്ളി ഗോവിന്ദന്‍, കെ കരുണാകരന്‍, പിസി ചാക്കോ ഉള്‍പ്പടെയുള്ളവരെ വിജയിപ്പിക്കുകയും സിപിഎം താത്വികാചാരന്‍ പി ഗോവിന്ദപിള്ള, ഇഎംഎസിന്റെ മകന്‍ ഇ എം ശ്രീധരന്‍, മുന്‍ മന്ത്രി വിശ്വനാഥന്‍, പത്മജ വേണുഗോപാല്‍ ഉള്‍പ്പടെയുള്ള ഉന്നതരെ പരാജയപ്പെടുത്തുകയും ചെയ്ത പഴയ മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലമാണ് ഇപ്പോഴത്തെ ചാലക്കുടി മണ്ഡലം.

മിക്കപ്പോഴും വലതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്നിട്ടുള്ള മുകുന്ദപുരം മണ്ഡലത്തില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ലോനപ്പന്‍ നമ്പാടന്‍ മുകുന്ദപുരം മണ്ഡലത്തിന്റെ അവസാന എംപി യായത്. തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട്, ആലുവ നിയോജക മണ്ഡലങ്ങളും ചേര്‍ന്നതാണ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം.

ചാലക്കുടി മണ്ഡലം നിലവില്‍ വന്നതിനു ശേഷം മൂന്നാമതെ തിരുഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ തിരുഞ്ഞെടുപ്പില്‍ സിപിഎമ്മിലെ യു പി ജോസഫിനെ പരാജയപ്പെടുത്തി കെ പി ധനപാലനും രണ്ടാമത്തെ തെരുഞ്ഞെടുപ്പില്‍ പി സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെന്റും എംപിയായി. രണ്ടു മുന്നണികള്‍ക്ക് ഓരോ പ്രാവശ്യം പിന്തുണ നല്‍കിയ ചാലക്കുടി മൂന്നാവട്ടം ആരെ പിന്തുണക്കും എന്ന ചിന്തയിലാണ് രാഷ്ട്രീയ ലോകം.

കയ്പമംഗലം, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ്. ചാലക്കുടി, അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട് മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ഉള്ളവയും. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള ചാലക്കുടിയില്‍ എല്‍ഡിഎഫ് എംഎല്‍എയാണ് നിലവിലുള്ളത്.
കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ കാര്‍ഷിക രംഗത്തും വ്യാപാര രംഗത്തും ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ ചാലക്കുടി, കാലടി, ആലുവ പ്രദേശങ്ങള്‍ ഉയര്‍ത്തേഴുന്നേറ്റ് വരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. പ്രളയത്തില്‍ ഒന്നും ഇല്ലാത്ത വിധം നഷ്ടപ്പെട്ട ഇവിടത്തെ ജനങ്ങളോട് രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടുകളും മറ്റും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുവാന്‍ സാധ്യതയുണ്ട്.
രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ പ്രളയത്തില്‍ നഷ്ടം സംഭവിച്ചവരെ ആശ്വസിപ്പിക്കുവാന്‍ എത്തിയതും റോജി എം ജോണ്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ പ്രളയ സമയങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസുകാരുടെ പ്രചരണത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചെങ്കിലും പരസ്യമായി പ്രഖ്യാപിക്കുവാന്‍ കഴിയാത്ത ബിജെപി ശബരിമല പ്രശ്നം ഉയര്‍ത്തിയായിരിക്കും ഇലക്ഷന്‍ പ്രചരണം നടത്തുവാന്‍ സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category