1 GBP = 89.90 INR                       

BREAKING NEWS

അപ്രതീക്ഷിതമായി എത്തി കാസര്‍ഗോഡിന്റെ ഹൃദയം കീഴടക്കി ഉണ്ണിത്താന്‍ ജൈത്രയാത്ര തുടങ്ങിയപ്പോള്‍ അനായാസ വിജയം പ്രതീക്ഷിച്ച സിപിഎമ്മിന് അങ്കലാപ്പ്; ഡിസിസി പ്രസിഡന്റ് ഉണ്ണാനും ഉറങ്ങാനും അനുവദിക്കുന്നില്ലെന്ന ആരോപണം ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെ മൂന്ന് കോടി ഡിസിസി ചോദിച്ചെന്ന പുതിയ ആരോപണവുമായി ദേശാഭിമാനി; നഷ്ടപരിഹാരം ചോദിച്ച് സിപിഎം പത്രത്തിനെതിരെ കേസ് കൊടുക്കാന്‍ സ്ഥാനാര്‍ത്ഥിയും; ജനവികാരത്തിന് മുമ്പില്‍ ഡിസിസി നേതാക്കള്‍ ഒതുങ്ങിയപ്പോള്‍ നുണ വാര്‍ത്തകളുമായി ദേശാഭിമാനി

Britishmalayali
kz´wteJI³

കാസര്‍കോട്: ദേശാഭിമാനിക്കെതിരെ നിയമനടപടിക്ക് കാസര്‍കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍. സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനോട് കാസര്‍കോട് ഡിസിസി വന്‍തുക ചോദിച്ചതിനെച്ചൊല്ലി തര്‍ക്കമെന്ന് ദേശാഭിമാനം വാര്‍ത്ത കൊടുത്തിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു കോടി രൂപ ചോദിച്ചുവെന്നാണ് വിവരമെന്നായിരുന്നു വാര്‍ത്ത. ഇതിനെതിരെയാണ് രാജ്മോഹന്‍ ഉണ്ണിത്തന്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്.


കാസര്‍കോട്ട് ഉണ്ണിത്താന് വേണ്ടി ഡിസിസി പ്രവര്‍ത്തിക്കില്ലെന്ന വാര്‍ത്ത തുടക്കത്തില്‍ എത്തിയിരുന്നു. എന്നാല്‍ കാസര്‍കോട്ടെ കൊലപാതക രാഷ്ട്രീയം ചര്‍ച്ചയാക്കാന്‍ ഉണ്ണിത്താന് കഴിയുമെന്ന വിലയിരുത്തല്‍ അണികളില്‍ ഉയര്‍ന്നതോടെ നേതാക്കള്‍ ഉണര്‍ന്നു. വിവാദങ്ങള്‍ അവസാനിപ്പിച്ച് ഉണ്ണിത്താന്റെ വിജയത്തിന് വേണ്ടി രംഗത്തെത്തി. ഇതിനിടെയാണ് ദേശാഭിമാനിയിലെ വാര്‍ത്തകള്‍ വന്നത്. പാര്‍ട്ടിക്കാരുടെ പിന്തുണ ഉണ്ണിത്താണ് ഇല്ലെന്ന് വരുത്താനായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് മാനനഷ്ടകേസ് കൊടുക്കാന്‍ ഉണ്ണിത്തന്‍ തയ്യാറാകുന്നത്.

രാജ്മോഹന്‍ ഉണ്ണിത്താനെതിരായ ദേശാഭിമാനി വാര്‍ത്തകള്‍ ഇങ്ങനെ

പ്രചാരണത്തിന് സഹകരണമില്ല, ഊണുപോലും കിട്ടാതെ ഉണ്ണിത്താന്‍; ഇങ്ങനെയായാല്‍ നാട്ടിലേക്ക് മടങ്ങുമെന്ന് ഭീഷണി
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇങ്ങനെയായാല്‍ നാട്ടിലേക്ക് മടങ്ങുമെന്ന് ഭീഷണി ഉയര്‍ത്തി ഉണ്ണിത്താന്‍ യുഡിഎഫ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. നേതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ സ്ഥാനാര്‍ത്ഥി പര്യടനം നടന്നില്ല. രാവിലെ നടന്ന യുഡിഎഫ് യോഗത്തിലാണ് നാടകീയ രംഗങ്ങളുണ്ടായത്.

കോണ്‍ഗ്രസ് നേതാക്കളുടെ തമ്മില്‍തല്ലിനിടയില്‍ തന്റെ കാര്യങ്ങള്‍ നോക്കാനാരുമില്ലെന്നും ഉണ്ണിത്താന്‍ പരിഭവിച്ചു. പര്യടനത്തിന് കൃത്യമായ ഷെഡ്യൂളില്ല. തിങ്കളാഴ്ച രാവിലെ ട്രെയിനിറങ്ങിയതുമുതല്‍ ഡിസിസി ഭാരവാഹികള്‍ പറയുന്നിടത്തൊക്കെ ഓടിയെത്തി. എങ്ങോട്ട് പോകുന്നുവെന്ന് ഒരു നിശ്ചയവുമില്ല. ഡിസിസി നേതാക്കളെ തനിക്ക് വിശ്വാസമില്ലെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. ക്ഷുഭിതനായി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയ ഉണ്ണിത്താന്‍ കെപിസിസി ഭാരവാഹികളെ വിളിച്ച് പരാതിപ്പെട്ടു. ഉച്ചഭക്ഷണം ലഭിച്ചില്ലെന്നും പര്യടനത്തിന് കൃത്യമായ ഷെഡ്യൂള്‍ ഇല്ലെന്നും ദൃശ്യമാധ്യമങ്ങളോടും ഉണ്ണിത്താന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിനുശേഷം തിങ്കളാഴ്ച കാസര്‍കോട് ട്രെയിനിറങ്ങിയ ഉണ്ണിത്താനെ സ്വീകരിക്കാന്‍ ഡിസിസിയിലെ പ്രമുഖ നേതാക്കളാരും എത്തിയില്ല. സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പ് നല്‍കിയശേഷം വഞ്ചിക്കപ്പെട്ട സുബയ്യ റൈയും സ്വീകരിക്കാനെത്തിയില്ല. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയുമായി സഹകരിക്കില്ലെന്ന് ഡിസിസി ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയതാണ്.

കെപിസിസിയുടെ ഭീഷണിയിലാണ് ജില്ലയിലെ നേതാക്കള്‍ പരസ്യ പ്രതിഷേധം നിര്‍ത്തിയത്. 24 ഡിസിസി ഭാരവാഹികളില്‍ 21 പേരും കെപിസിസി നിര്‍വാഹക സമിതി അംഗം സുബയ്യ റൈയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ലീഗിനും താല്‍പര്യം സുബയ്യ റൈയായിരുന്നു.

പണം വേണമെന്ന് ഉണ്ണിത്താനോട് ഡിസിസി
കാസര്‍കോട്: സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനോട് കാസര്‍കോട് ഡിസിസി വന്‍തുക ചോദിച്ചതിനെച്ചൊല്ലി തര്‍ക്കം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു കോടി രൂപ ചോദിച്ചുവെന്നാണ് വിവരം. പണം ഇറക്കിയാലേ നേതാക്കളും അണികളും പ്രവര്‍ത്തനത്തിനിറങ്ങൂവെന്നാണ് ഡിസിസി നിലപാട്. പണമുണ്ടാക്കല്‍ തന്റെ ചുമതലയല്ലെന്നും ഡിസിസിയും കെപിസിസിയും കണ്ടെത്തണമെന്നും ഉണ്ണിത്താന്‍ തിരിച്ചടിച്ചു. നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാനും അദ്ദേഹം മടിച്ചില്ല. കൂടാതെ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെതിരെ നടപടി വേണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉണ്ണിത്താന്‍.

ഹൈക്കമാന്‍ഡ് നോമിനിയായി ഹക്കീം കുന്നില്‍ പ്രസിഡന്റായി ചുമതലയേറ്റടുത്തതുമുതല്‍ രൂക്ഷമായ ഡിസിസിയിലെ പോര് ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ കൂടുതല്‍ വഷളായി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഹക്കീം കുന്നിലിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാമെന്നാണ് ഉണ്ണിത്താന്‍ ഇടഞ്ഞുനില്‍ക്കുന്ന ഡിസിസി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ്. സുബ്ബയ്യ റൈയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഉണ്ണിത്താനെതിരെ തിരിഞ്ഞ ഡിസിസി ഭാരവാഹികളെ അനുനയിപ്പിക്കാനാണ് ഈ കരാര്‍. ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ പിന്‍ബലമുള്ള ഹക്കീം കുന്നിലിനെതിരെ കെപിസിസിക്ക് നടപടിയെടുക്കാന്‍ ധൈര്യമുണ്ടാകില്ലെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

ഡിസിസിക്കെതിരെ മാധ്യമങ്ങളോട് ഉണ്ണിത്താന്‍ പരസ്യമായി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചെങ്കിലും ഇതില്‍ ഡിസിസി പ്രസിഡന്റ് അംഗമല്ല. ഡിസിസി അംഗീകാരത്തോടെ അങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്നും ബാക്കി കാര്യങ്ങള്‍ വ്യാഴാഴ്ച അറിയാമെന്നും ഹക്കീം കുന്നിലുമായി ബന്ധമുള്ള നേതാക്കള്‍ പറഞ്ഞു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category